Friday, September 19, 2025

ഇന്ത്യ ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയും പോലെ ചെറിയ രാജ്യമല്ല.

ഇന്ത്യ ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയും പോലെ ചെറിയ രാജ്യമല്ല.


ചെറിയ രാജ്യങ്ങളിൽ ജനാധിപത്യമുണ്ട്, ഭരണമുണ്ട്, ഭരണവിരുദ്ധതയും ഉണ്ട്.


ചെറിയ രാജ്യങ്ങളിൽ ജനാധിപത്യത്തെ തൊട്ടറിയാം, ഭരണത്തെ അനുഭവിച്ചറിയാം, ഭരണവിരുദ്ധതയെ നേരിട്ടറിയാം.


ചെറിയ രാജ്യങ്ങളിൽ എളുപ്പം നടക്കുന്ന ജനകീയ സമരങ്ങളും പ്രതിഷേധങ്ങളും വിപ്ലവങ്ങളും വലിയരാജ്യത്ത് നടക്കില്ല, നടത്തിയാൽ ആവില്ല.


ചെറിയ രാജ്യങ്ങളിൽ മാത്രമേ ജനകീയ സമരങ്ങളും പ്രതിഷേധങ്ങളും തെരുവിലിറങ്ങിയുള്ളവിപ്ലവങ്ങളും (അത് ശരിയാണെങ്കിലും തെറ്റാണെങ്കിലുംവിജയിക്കുകയുള്ളൂ.


ചെറിയ രാജ്യങ്ങളിൽ മാത്രമേ ജനാധിപത്യം തന്നെയും നടപ്പാവൂവിജയിക്കൂ.


ഇന്ത്യ വലിയ രാജ്യമാണ്


ഇത്രക്ക് വലിയ ഇന്ത്യ പോലുള്ള രാജ്യത്തിൽ ഏത് പ്രതിഷേധങ്ങളും പ്രതികരണങ്ങളും കടലിൽ മഷിഒഴിച്ചാൽ എന്നത് പോലെ എവിടെയും എത്താതെ ഇല്ലാതായിപ്പോകുക മാത്രമേ ഉള്ളൂഇത് ഇന്ത്യഭരിക്കുന്നവർക്കും ഉദ്യോഗസ്ഥ പ്രഭുത്വത്തിനു നൽകുന്ന ധൈര്യം കുറച്ചൊന്നുമല്ല.


പോരാത്തതിന് ഇന്ത്യൻ ജനതയെ മതപരമായി വിഭജിച്ചു നിർത്തിയിരിക്കയാണ്


മതപരമായി വിഭജിച്ചുനിർത്തുക എന്നതിനേക്കാൾ എളുപ്പമുള്ള പണിയില്ല ഭരണാധികാരികൾക്ക് എന്തും ചെയ്തുകൂട്ടാൻ 


മതപരമായി വിഭജിച്ച് നിൽക്കുന്ന രാജ്യത്ത് രാജ്യതാല്പര്യം എന്നതില്ല,


മതപരമായി വിഭജിച്ച് നിൽക്കുന്ന രാജ്യത്ത് രാജ്യതാല്പര്യം വെച്ച് നടത്തുന്ന ഒരു പ്രതിഷേധവുംപ്രതികരണവും വിജയിക്കില്ല.


മതപരമായി വിഭജിച്ച് നിൽക്കുന്ന രാജ്യത്ത് നടക്കുന്ന ഏത് തരം പ്രതിഷേധത്തേയുംപ്രതികരണത്തേയും മതപരമായതാക്കി ചിത്രീകരിച്ച് കൊല്ലാനും അടിച്ചമർത്താനും സാധിക്കും.


മതപരമായി വിഭജിച്ച് നിൽക്കുന്ന രാജ്യത്ത് നടക്കുന്ന ഏത് തരം പ്രതിഷേധത്തേയുംപ്രതികരണത്തേയും മതപരമായ വെറുപ്പും അസൂയയും വിഭജനവും എന്ന മറുമരുന്നിൽ മുക്കിക്കളയാൻ സാധിക്കും.


No comments: