അന്താരാഷ്ട്ര വാർത്താമാധ്യമങ്ങളും വാർത്തകളും കാണാൻ പറയരുത്.
അന്താരാഷ്ട്ര വാർത്താമാധ്യമങ്ങളും വാർത്തകളും കണ്ടാൽ ഇങ്ങിവിടെ വീമ്പിളക്കാൻ പറ്റില്ല, വീമ്പിളക്കുന്നത് കേട്ടുനിൽക്കാനും വിശ്വസിക്കാനും വേണ്ട കിണറ്റിലെ തവളകളെ കിട്ടില്ല.
കേൾക്കണം: റിപ്പബ്ലിക്ക് ടിവിയും ജനം ടിവിയും ടൈംസ് നൗവും ആജ് തക്കും ഒക്കെ മാത്രം.
കിണറ്റിലെ തവളകളെ ഉദ്ദേശിച്ചും കിണറ്റിലെ തവളകളെ ഉണ്ടാക്കാനുമുള്ള വാർത്തകളും വിശകലനങ്ങളും കേൾക്കാം, കാണാം.
********
ഒരു വലതുപക്ഷ എഫ്ബി കൂട്ടായ്മ അഭിപ്രായങ്ങളെ തടയുന്നു, തമസ്കരിക്കുന്നു.
സൗജന്യമായി കൊടുത്ത ഇടവും സ്വാതന്ത്ര്യവും ആയിട്ട് വരെ ഇങ്ങനെ.
അപ്പോൾ സ്വന്തമായ പൂർണ പരമാധികാരമുള്ള ഇവരുടേതായ ഇടങ്ങളിൽ ഇവരെങ്ങിനെപെരുമാറും?
ഇതേ കാര്യം ഇന്ത്യൻ പശ്ചാത്തലത്തിൽ നിങ്ങൾ ചിന്തിച്ചു നോക്കുക.
പലതും നിലവിലെ സാഹചര്യത്തിൽ നിഷേധിക്കാൻ പറ്റാത്തത് കൊണ്ട് മാത്രം നിഷേധിക്കാത്തതാണ്. അതുകൊണ്ട് മാത്രം അനുവദിച്ചുകിട്ടുന്നതാണ്.
കച്ചകെട്ടി ഇറങ്ങിയ, കളവ് കളിച്ച് മാത്രം നേടുമെന്നുറപ്പിച്ച 420 കിട്ടി സാഹചര്യം പൂർണമായുംനിതന്ത്രണത്തിൽ വരാത്തത് കൊണ്ട് മാത്രം കിട്ടുന്ന സ്വാതന്ത്ര്യം
കള്ളന് കഞ്ഞിവെച്ചുകൊടുക്കുന്ന, കള്ളന് ചൂട്ട് കത്തിച്ച് പിടിച്ചുകൊടുക്കുന്ന ഇലക്ഷൻ കമ്മീഷൻഅടുത്ത ഭാവിയിൽ തന്നെ 420ന് മുകളിലെന്നതും സാധിച്ചുകൊടുത്തേക്കും.
ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും എത്രത്തോളം ഇവരെ പേടിപ്പിക്കുന്നു എന്നത് ഇപ്പോൾനിങ്ങൾക്കും മനസ്സിലാവുന്നുണ്ടാവും.
അന്ധമായി പോയിട്ടില്ലെങ്കിൽ.
മനസ്സാക്ഷി വിറ്റതല്ലെങ്കിൽ.
സ്വാർത്ഥ-നിക്ഷിപ്ത താല്പര്യങ്ങൾ പ്രധാനമല്ലെങ്കിൽ.
*******
കോൺഗ്രസ്സ് നാടിനെ കട്ടുമുടിക്കും വിധം അഴിമതികൾ നടത്തിയില്ല.
അറുപതിലധികം വർഷങ്ങൾ ഇന്ത്യയെ ഒറ്റക്ക് ഭരിച്ച കോൺഗ്രസ്സ് താരതമ്യേന ദരിദ്ര പാർട്ടിയായി തന്നെ നിലകൊള്ളുന്നു.
പക്ഷേ വെറും പത്ത് വർഷങ്ങൾ കൊണ്ട് ബിജെപി കോൺഗ്രസിനെക്കാൾ നൂറിരട്ടിയുംഅതിലധികവും പൈസയുള്ള സമ്പന്ന പാർട്ടി ആവുകയും ചെയ്തു.
പോരാത്തതിന് ബിജെപിക്ക് വേണ്ടി ബിജെപിയുടെ കാലത്ത് തന്നെ അതീവസമ്പന്നരായി മാറിയ രണ്ട്പേര് (അദാനിയും അംബാനിയും) വേറെയും.
No comments:
Post a Comment