Tuesday, September 30, 2025

മതവിശ്വാസ മേൽക്കോയ്മയും ജാതീയ വംശീയമേൽക്കോയ്മയും ഒരുപോലെയല്ല.

മതവിശ്വാസ മേൽക്കോയ്മയും ജാതീയ വംശീയമേൽക്കോയ്മയും ഒരുപോലെയല്ല.


രണ്ടും ഒരുപോലെ എന്നുള്ളരണ്ടും ഒരുപോലെ അപകടകരം എന്നുള്ള തുലനം തെറ്റാണ്.


മേൽക്കോയ്മ അവകാശപ്പെടുന്ന മതവിശ്വാസത്തിലേക്ക് എല്ലാവർക്കും കടന്നുചെല്ലാം


വിശ്വാസ മേൽക്കോയ്മാവാദം തുറന്ന വാതിലാണ്തുറന്ന മുറിയാണ്.


ഇതാണ് ശരിയെന്ന് വ്യത്യസ്ത വിഷയങ്ങളിൽ നമ്മൾ ഓരോരുത്തരും പറയും പോലെയുംഅവകാശപ്പെടും പോലെയും മാത്രമേ ഉള്ളൂ മതവിശ്വാസ മേൽക്കോയ്മാവാദം.


മനസ്സിലാക്കി അംഗീകരിക്കുന്ന ആർക്കും  വിശ്വാസത്തിലേക്കും മതത്തിലേക്കുംപ്രവേശനമുണ്ട്


വാതിലുകൾ അടഞ്ഞിരിക്കുന്നതല്ല മതവിശ്വാസ മേൽക്കോയ്മാവാദം നടത്തുന്ന മതങ്ങൾ


എല്ലാവരെയും ഉൾക്കൊള്ളുംവിധമാണ് ഏത് വിശ്വാസ ആദർശ മേൽക്കോയ്മ ചിന്തയും മതവും.


രാഷ്ട്രീയപാർട്ടികൾ തമ്മിൽ പോലും മേൽക്കോയ്മാ വാദമുണ്ട്


പക്ഷേ പ്രശ്നമില്ല


ആർക്കും ഏത് പാർട്ടിയിലും കയറാംഭാഗവാക്കാകാം


അതുപോലെ തന്നെയേ ഉള്ളൂ ഇസ്ലാം പോലുള്ള മതത്തിന്റെ ആദർശപരമായ വിശ്വാസപരമായയഥാർത്ഥ സത്യത്തിന്റെ വഴിയെന്നുള്ള വാദം. ഇത് തീർത്തും ആശയപരമാണ്. 


വിശ്വാസ മേൽക്കോയ്മാവാദം പരിഹാര നിർദ്ദേശങ്ങളുടെ കൂടി മേൽക്കോയ്മാ വാദമാണ്. ചർച്ച ചെയ്യാം, തുലനം ചെയ്യാം.


വംശീയതയും വംശീയമേൽക്കോയ്മയും ജാതീയതയും ജാതീയമേൽക്കോയ്മയും അടഞ്ഞമുറിയാണ്


ആർക്കും വേറൊരു വംശത്തിലേക്കും ജാതിയിലേക്കും മാറിച്ചെന്ന് കയറാനും ആവാനും സാധിക്കില്ല.


വംശീയതയും വംശീയമേൽക്കോയ്മയും ജാതീയതയും ആശയപരമല്ല. ചർച്ച ചെയ്ത് തുലനം ചെയ്യാനും വേണമെന്നും വേണ്ടെന്നും വെക്കാൻ ആർക്കും സാധിക്കില്ല.




No comments: