“ആര് അവന്റെ റബ്ബിനെ (ഘട്ടംഘട്ടമായി വളർത്തുന്നവനെ) കണ്ടുമുട്ടാൻ കൊതിക്കുന്നവനായോ, അവൻ (അതിന്) യോജിച്ച പ്രവൃത്തി ചെയ്യട്ടെ….,
“അവന്റെ റബ്ബിന് (ഘട്ടംഘട്ടമായി വളർത്തുന്നവന്) അടിമപ്പെടുന്നതിൽ അവൻ പങ്ക് ചേർക്കാതിരിക്കുകയുമാവട്ടെ.” (ഖുർആൻ)
ഭൗതിക-ശാരീരിക അനുഭവങ്ങൾ ഏറ്റിപ്പിടിക്കാൻ എന്തിന് സ്വർഗ്ഗം?
ഭൗതിക-ശാരീരിക അനുഭവങ്ങൾ ഏറ്റിപ്പിടിക്കാൻ ഭൗതികലോകവും ഭൗതികശരീരവും തന്നെ പോരേ?
രോഗവും രോഗിയും ആവുന്ന, മടുക്കുന്ന, മടുപ്പിക്കുന്ന ഭൗതികലോകവും ഭൗതികശരീരവും തുടർന്നാവാനും പേറാനും തന്നെയോ ആത്മീയത, ഭക്തി, മരണാനന്തരം, സ്വർഗ്ഗം?
അല്ല.
ദൈവം തന്നെ ലക്ഷ്യമാകുന്നവനാണ് ആത്മീയത, ഭക്തി, മരണാനന്തരം, സ്വർഗ്ഗം.
ദൈവം തന്നെ സ്വന്തമാകാനാണ്, സ്വന്തമെന്നത് ഇല്ലാതാകാനാണ് ആത്മീയത, ഭക്തി, മരണാനന്തരം, സ്വർഗ്ഗം.
ദൈവമല്ലാത്ത മറ്റൊന്നും ലക്ഷ്യമാകാത്തവനാണ് സ്വർഗ്ഗം.
ദൈവമാണ്, ഉറവിടമാണ്, കാരണമാണ്, കാര്യവും കാരണവും ഒന്നാവുന്നതാണ്, കാര്യവും കാരണവും ഒന്നായ കൂടാണ് സ്വർഗ്ഗം.
ദൈവം ആയിരിക്കുന്നിടം സ്വർഗ്ഗം.
ദൈവമല്ലാത്തതില്ലാത്തിടം സ്വർഗ്ഗം.
ദൈവവുമായി മാത്രമിരിക്കുന്നിടം സ്വർഗ്ഗം.
രണ്ടില്ലാതെ ഒന്നാവുന്നിടം സ്വർഗ്ഗം.
രണ്ടും പലതും തോന്നാത്തിടം സ്വർഗ്ഗം.
കാണാത്ത കാരണത്തെ, കാരണമായ കാണാത്തതിനെ, കണ്ടറിഞ്ഞ് തൊട്ടറിഞ്ഞ് കാര്യവും കാരണവും ഒന്നാവും വിധം ഒട്ടിപ്പിടിച്ചിരിക്കുന്നിടം സ്വർഗ്ഗം.
തൊട്ടറിയാനാവാത്ത അർത്ഥം തൊട്ടറിഞ്ഞ്, ആ അർത്ഥം തന്നെയായി, ആ അർത്ഥത്തോടൊപ്പം ഒന്നായിരിക്കുന്നിടം സ്വർഗ്ഗം.
കാരണവും കാര്യവും രണ്ടല്ലാതിരിക്കുന്നിടം സ്വർഗ്ഗം.
ഉള്ളും പുറവും ഒന്നായിരിക്കുന്നിടം സ്വർഗ്ഗം.
തേട്ടവും നേട്ടവും രണ്ടല്ലാതെ, ലക്ഷ്യത്തിൽ തേട്ടം നിന്നൊന്നാവുന്നിടം സ്വർഗ്ഗം.
ദൈവത്തെ കൊതിക്കുന്നവന് വേണ്ടത് ഭൗതിക-ശാരീരിക അനുഭവങ്ങളുടെ തുടർച്ചയല്ല, ഭൗതിക-ശാരീരിക അനുഭവങ്ങളുടെ തുടർച്ചയായ സ്വർഗ്ഗമല്ല.
ഉള്ളും പുറവും കാരണവും കാര്യവും ഒന്നായിരിക്കാൻ കൊതിക്കുന്നവന് വേണ്ടത് ഭൗതിക-ശാരീരിക അനുഭവങ്ങളുടെ തുടർച്ചയായ സ്വർഗ്ഗമല്ല.
ദൈവത്തെ കൊതിക്കുന്നവന് വേണ്ടത് ഭൗതിക-ശാരീരിക അനുഭവങ്ങളുടെ തുടർച്ചയായ സ്വർഗ്ഗമല്ല.
ദൈവത്തെ കൊതിക്കുന്നവന് വേണ്ടത് ദൈവം മാത്രം.
സ്വർഗ്ഗം ഭൗതിക-ശാരീരിക അനുഭവങ്ങളുടെ തുടർച്ചയല്ല, ആയിക്കൂടാ.
ഭൗതിക-ശാരീരിക അനുഭവങ്ങളുടെ തുടർച്ച സ്വർഗ്ഗവുമല്ല.
സ്വർഗ്ഗം തേടുന്നത്:
ഭൗതിക-ശാരീരിക അനുഭവങ്ങളുടെ തുടർച്ചക്ക് വേണ്ടിയല്ല.
ദൈവത്തിന് വേണ്ടിയാണ്.
ദൈവത്തോടൊത്താവാനാണ്.
കാരണവും കാര്യവും ഒന്നായി തീരാനാണ്.
ലക്ഷ്യവും തേട്ടവും രണ്ടല്ലാതിരിക്കാനാണ്.
അർത്ഥത്തിൽ മാത്രമായിരിക്കാനാണ്.
ഉദ്ദേശവും ഉദ്ദേശിക്കുന്നവനും വേറെവേറെ അല്ലാതിരിക്കാനാണ്.
“ആര് അവന്റെ റബ്ബിനെ (ഘട്ടംഘട്ടമായി വളർത്തുന്നവനെ) കണ്ടുമുട്ടാൻ കൊതിക്കുന്നവനായോ, അവൻ (അതിന്) യോജിച്ച പ്രവൃത്തി ചെയ്യട്ടെ,
“അവന്റെ റബ്ബിന് (ഘട്ടംഘട്ടമായി വളർത്തുന്നവന്) അടിമപ്പെടുന്നതിൽ അവൻ പങ്ക് ചേർക്കാതിരിക്കുകയുമാവട്ടെ.” (ഖുർആൻ)
*******
ബാക്കി പറയപ്പെട്ടു കേൾക്കുന്ന ഭൗതിക-ശാരീരിക അനുഭവങ്ങൾ ഏറ്റിപ്പിടിക്കാനുള്ള സ്വർഗ്ഗം:
ഭൗതികത പോരെന്ന് കണ്ട് മതിയാവാതെ വീണ്ടും വേണമെന്ന് കരുതുന്ന,
ശരീരം കൊണ്ട് മാത്രം ജീവിക്കുന്ന,
ശരീരത്തിന് വേണ്ടി മാത്രം ജീവിക്കുന്ന
സാധാരണക്കാരന് മനസ്സിലാകുന്ന ബിംബങ്ങൾ ഉപയോഗിച്ച് പറയപ്പെട്ട
സ്വർഗ്ഗം.

.jpg)
No comments:
Post a Comment