Monday, September 22, 2025

തീവ്രവാദികളും ഭീകരവാദികളും തീരുന്നത് വരെ ഇസ്രായേൽ യുദ്ധം നിർത്തില്ല.

തീവ്രവാദികളും ഭീകരവാദികളും തീരുന്നത് വരെ ഇസ്രായേൽ യുദ്ധം നിർത്തില്ല.


ഇസ്രായേൽ എന്നല്ല, ആരും തീവ്രവാദികളും ഭീകരവാദികളും തീരുന്നത് വരെ യുദ്ധം നിർത്തില്ല.


ശരിയല്ലേ? 


ഇസ്രായേൽ പറഞ്ഞത് ശരിയല്ലേ?


ആർക്കും തീവ്രവാദികളും ഭീകരവാദികളും തീരുന്നത് വരെ യുദ്ധം ചെതുകൂടെ, യുദ്ധം തുടർന്നുകൂടേ? 


അത് ന്യായമല്ലേ?


ന്യായമാണ്, ശരിയാണ് എന്ന് നമ്മിൽ ഓരോരുത്തർക്കും തോന്നുന്ന പറച്ചിലാണ് ഇസ്രയേലിന്റെ ഈ പറച്ചിൽ.


എന്ന് മാത്രമല്ല ഈ പറച്ചിൽ എല്ലാവർക്കും നടപ്പാക്കാവുന്നു ന്യായവും കൂടിയാണ്.


ഈ ന്യായം വെച്ച് ഇസ്രായേൽ എന്നല്ല ഏത് രാജ്യത്തിനും എപ്പോഴും എത്ര കാലവും ആർക്കെതിരെയും യുദ്ധം ചെയ്യാം, യുദ്ധത്തിലൂടെ അധിനിവേശം തുടരാം.


എങ്ങനെ?


എപ്പോഴും അപ്പുറത്ത് തീവ്രവാദികളും ഭീകരവാദികളും ഉണ്ടെന്ന് പറഞ്ഞാൽ മതി. 


അപ്പുറത്തുള്ളവർ തീവ്രവാദികളും ഭീകരവാദികളും ആണെന്ന് പറഞ്ഞാൽ മതി. 


എങ്കിൽ യുദ്ധം ചെയ്യാം, അധിനിവേശം തുടരാം.


ആര് നിശ്ചയിക്കും, നിർവ്വചിക്കും അപ്പുറത്തുള്ളവർ തീവ്രവാദികളും ഭീകരവാദികളും ആണെന്ന്?


ഉത്തരം വളരെ ലളിതം.


അവരവർ തന്നെ.


ഏകപക്ഷീയമായങ്ങ് പറയുകയും നിശ്ചയിക്കുകയും നിർവ്വചിക്കുകയും ചെയ്താൽ മാത്രം മതി. 


എങ്കിൽ ആർക്കെതിരെയും എപ്പോഴും യുദ്ധവും അധിനിവേശവും തുടരാനുള്ള ന്യായമായി.


എന്താണ് തീവ്രവാദം, ഭീകരവാദം, ആരാണ് തീവ്രവാദികൾ, ഭീകരവാദികൾ എന്നത് അവരവർ പറയും പോലെയും നിർവ്വചിക്കും പോലെയും നിശ്ചയിക്കും പോലെയും മാത്രം.


എങ്കിൽ സംഗതി കുശാൽ. 


ഏത് വിധേനയും യുദ്ധവും അധിനിവേശവും തുടരാം.


ഇസ്രായേലിന് വേണ്ട, ഇസ്രയേലിന് എപ്പോഴും അധിനിവേശവും യുദ്ധവും തുടരാൻ വേണ്ട ശരിയാണ്, ന്യായമാണ് ഇസ്രയേൽ ഈ പറഞ്ഞതിലുള്ളത്. 


ആ പറച്ചിലിലെ എന്നും തുടരുന്ന, അവർക്ക് എന്നും ന്യായമായി അവശേഷിക്കുന്ന, മറ്റുള്ളവർക്കുള്ള കെണി ആർക്കും മനസ്സിലാകാത്തത് പോലെയുണ്ട്.


ഇസ്രായേൽ നിശ്ചയിച്ച് നിർവ്വചിച്ച് പറയുന്ന തീവ്രവാദികളും ഭീകരവാദികളും തീരുന്നത് വരെഇസ്രായേൽ യുദ്ധം നിർത്തില്ല എന്ന കെണി.


അതുകൊണ്ട് ഇസ്രായേലിന് എപ്പോഴും:


ചാർ കൂടിയത് കൊണ്ട് എന്ന ന്യാതം വെച്ച് എപ്പോഴും ചോറിടാം


ചോറ് കൂടിയത് കൊണ്ട് എന്ന ന്യാതം വെച്ച് എപ്പോഴും ചാറൊഴിക്കാം


അത് തന്നെ.


ഒന്നുകിൽ അത് കൂടിയത് കൊണ്ട്.


അല്ലെങ്കിൽ ഇത് കൂടിയത് കൊണ്ട്.


അത്, അല്ലെങ്കിൽ ഇത് എപ്പോഴും കൂടും.


അധിനിവേശവും യുദ്ധവും ഉണ്ടാവുമ്പോൾ അതിനെ പ്രതിരോധിക്കുന്ന തീവ്രവാദവും ഭീകരവാദവും ഉണ്ടാവും. 


തദ്ദേശീയരുടെ പ്രതിരോധം തന്നെയായ തീവ്രവാദവും ഭീകരവാദവും ഉണ്ടാവുന്നിടത്തോളം അധിനിവേശവും യുദ്ധവും ഉണ്ടാക്കാം.


ഇതിങ്ങനെ ഒന്നുകൊണ്ട് മറ്റൊന്ന് എന്ന നിലക്ക് സംഗതി തുടർന്നുകൊണ്ടിരിക്കാം


അധിനിവേശവും അതുണ്ടാക്കിക്കൊടുക്കുന്ന യുദ്ധവും. 


മറിച്ചുപറഞ്ഞാൽ യുദ്ധവും അതുണ്ടാക്കിക്കൊടുക്കുന്ന അധിനിവേശവും.


അധിനിവേശവും യുദ്ധവും അതുണ്ടാക്കിക്കൊടുക്കുന്ന തീവ്രവാദവും ഭീകരവാദവും.


മറിച്ചുപറഞ്ഞാൽ തീവ്രവാദവും ഭീകരവാദവും അതുണ്ടാക്കിക്കൊടുക്കുന്ന അധിനിവേശവും യുദ്ധവും.


കോഴിയാണോ ആദ്യം, അതല്ല, മുട്ടയാണോ ആദ്യം?


അങ്ങനെയൊരു ചോദ്യം ഇസ്രയേലിന്റെ പറച്ചിലിനുള്ളിൽ ഉത്തരമില്ലാതെ ഒളിഞ്ഞുകിടക്കും. ഒന്ന് മറ്റൊന്നിന് ന്യായമാകും വിധം.


അധിനിവേശമാണോ ആദ്യം യുദ്ധമാണോ ആദ്യം?


തീവ്രവാദവും ഭീകരവാദവും ആണോ ആദ്യം, അധിനിവേശവും യുദ്ധവും ആണോ ആദ്യം?


ഈ ചോദ്യം ഉത്തരം ഇല്ലാതെ തുടരും


അതിനിവേശ ആയുധ ശക്തിക്ക് അവർക്ക് വേണ്ടത് എങ്ങനെയും ഉത്തരമാവാം. 


എങ്ങനെയും ആർക്കും ഒന്ന് മറ്റൊന്ന് കൊണ്ടാണെന്നു വരുത്താം. 


അതുകൊണ്ട് തന്നെ ഏത് വിധേനയും ഇസ്രായേലിന് തങ്ങളുടെ യുദ്ധവും അധിനിവേശവും എത്രയും കൂട്ടിയെടുക്കാം.


ഈ ന്യായം വെച്ച് ഇസ്രായേലിന് ഏത് രാജ്യത്തിനെതിരെയും യുദ്ധം ചെയ്യാം, ഏത് രാജ്യത്തെയും അധിനിവേശപ്പെടുത്താം. 


ഒരൊറ്റ ന്യായമേ പറയേണ്ടതുള്ളൂ. 


അവിടെ തീവ്രവാദികളും ഭീകരവാദികളും ഉണ്ട്.


അധിനിവേശ്യത്തിനും യുദ്ധത്തിനും വേണ്ട ഒരേയൊരു ന്യായം: 


അവിടെ തീവ്രവാദികളും ഭീകരവാദികളും ഉണ്ട്.


കോഴിയും മുട്ടയും ആദ്യം, രണ്ടും ആദിമല്ലാത്തത്.


രണ്ടും പരസ്പരം കാരണമായി.


രണ്ടും മറ്റ് ബാഹ്യമായ കാരണങ്ങളാൽ…


അതിനാൽ ഇസ്രയേൽ പറഞ്ഞത് ഇസ്രയേലിന് എപ്പോഴും ശരിയും ന്യായവും  തന്നെയായി തുടരും. 


മറ്റാർക്ക് വേണമെങ്കിലും ഇങ്ങനെയുള്ള ശരിയേയും ന്യായത്തേയും ഉണ്ടാക്കാം. 


അപ്പുറത്തുള്ളത് ദുർബ്ബലരാണെങ്കിൽ പ്രത്യേകിച്ചും. 


അധിനിവേശ ശക്തികൾ പൊതുവെ ആയുധബലം കൊണ്ട് ശക്തരായിരിക്കുകയും ചെയ്യുമല്ലോ? 


അധിനിവേശത്തിനും യുദ്ധത്തിനും വേണ്ട ഏക ന്യായവും ശരിയും ആയുധബലം എന്നത് മാത്രവുമാണല്ലോ?


ഇരയെ തന്നെ ഈ ന്യായം വെച്ച് വേട്ടക്കാരനായി ചിത്രീകരിക്കാം, മാറ്റാം.


അതുവെച്ച് ഇസ്രായേലിന് യുദ്ധം തുടർന്നുകൊണ്ടേയിരിക്കാം.


അതുവെച്ച് തന്നെ ഇസ്രായേലിന് അധിനിവേശവും തുടർന്നുകൊണ്ടേയിരിക്കാം.


കാരണംഇസ്രായേൽ അധിനിവേശം തുടരുന്നിടത്തോളവും യുദ്ധം നടത്തുവോളവും അതിനെപ്രതിരോധിക്കുന്ന തദ്ദേശീയരുണ്ടാവും.


അധിനിവേശത്തെ പ്രതിരോധിക്കുന്ന തദ്ദേശീയർ തീവ്രവാദികളും ഭീകരവാദികളും ആയി മാറും, ആണെന്ന് പറയാം.


തീവ്രവാദികളും ഭീകരവാദികളും എന്നത് യുദ്ധം ചെയ്യുന്നവരും അധിനിവേശക്കാരും തീരുമാനിക്കുന്നത് പോലെഇസ്രായേൽ നിർവ്വചിക്കുന്നത് പോലെ.


ഇസ്രായേലിന് വേണ്ടി ഇസ്രായേൽ ഉണ്ടാക്കുന്ന തീവ്രവാദ ഭീകരവാദ നിർവ്വചനം കൊണ്ടുള്ളഉപകാരം അതാണ്.


അധിനിവേശം തുടർന്നുകൊണ്ടിരിക്കാം.


വിശാല ഇസ്രയേലിന് വേണ്ടി ശ്രമം (യുദ്ധം) തുടർന്നുകൊണ്ടിരിക്കാം.


വേണമെങ്കിൽ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും ന്യായവും മറയും പിടിച്ചുകൊണ്ട് ലോകം മുഴുവൻ തന്നെ വിശാല ഇസ്രായേൽ ആവും വരെ യുദ്ധം ചെയ്യാം, അധിനിവേശം തുടരാം.


ഇസ്രായേൽ അധിനിവേശം തുടരുന്ന വഴിയിൽ, യുദ്ധം തുടരുന്ന വഴിയിൽ അതിനെപ്രതിരോധിക്കുന്നവർ മുഴുവൻ സ്വമേധയാ തീവ്രവാദികളും ഭീകരവാദികളും ആവും എന്ന ന്യായവും കിട്ടും.


എങ്കിൽ തീവ്രവാദികളും ഭീകരവാദികളും ഉണ്ടാവുന്നിടത്തോളം യുദ്ധം തുടരാംഅധിനിവേശംതുടരാം


കോഴിക്ക് മുട്ട ന്യായം, മുട്ടക്ക് കോഴി ന്യായം. 


ചാറിന് ചോറ് ന്യതം, ചോറിന് ചാറ് ന്യാതം.


ചാർ കൂടിയത് കൊണ്ട് ചോറിടാം


ചോറ് കൂടിയത് കൊണ്ട് ചാറൊഴിക്കാം


ഇതിങ്ങനെ ഒന്നുകൊണ്ട് മറ്റൊന്ന് എന്ന നിലക്ക് യുദ്ധവും അധിനിവേശവും തുടർന്നുകൊണ്ടിരിക്കാം


കോഴിയാണോ ആദ്യം മുട്ടയാണോ ആദ്യം എന്ന ചോദ്യം ഉത്തരം ഇല്ലാതെ, അധിനിവേശ-യുദ്ധ-ക്കൊതിയന്മാർക്കുള്ള ഉത്തരം മാത്രം നൽകി യുദ്ധവും അധിനിവേശവും തുടരാനാനുള്ള ന്യായമായി അറ്റമില്ലാതെ തുടരും.


ഇസ്രായേലിന് എന്നല്ല ആർക്കും ഈ ന്യായം സ്വന്തമാക്കാം, സ്വായത്തമാക്കാം, 


ഈ ന്യായം വെച്ച് ആർക്കും അവരുടെ അക്രമത്തെയും അനീതിയെയും ന്യായീകരിക്കാം. 


ഈ ന്യായം വെച്ച് നിലനിൽപ്പിനായി ഗതിയില്ലാതെ പ്രതിരോധിക്കുന്ന തദ്ദേശീയരായ പാവങ്ങളെ അധിനിവേശ-യുദ്ധ-ക്കൊതിയന്മാർക്ക് തീവ്രവാദികളും ഭീകരവാദികളുമായി ചിത്രീകരിച്ച് ചുട്ടുംകൊല്ലാം, ഉന്മൂലനം ചെയ്യാം.

No comments: