Saturday, September 6, 2025

മുഹമ്മദ് നബി: ദരിദ്രനായി മാത്രം ജീവിച്ചു മരിച്ചു.

ഖുർആൻ കൃത്യമായി ചോദിച്ചു/പറഞ്ഞു.


അവൻ നിന്നെ അനാഥനായി കണ്ടില്ലേ


(എന്നിട്ടോ?


അഭയം നൽകി ?


പിന്നെയവൻ നിന്നെ വഴിപിഴച്ചവനായി കണ്ടു


(എന്നിട്ടോ?


വഴികാട്ടി. (മാർഗ്ഗദർശനം നൽകി)


“പിന്നെയവൻ നിന്നെ ദരിദ്രനായി കണ്ടു


(എന്നിട്ടോ?


സമ്പന്നനാക്കി “  (ഖുർആൻ).


*********


വലിയ സമ്പന്നകുടുംബത്തിലും രാജകുടുംബത്തിലും ജനിക്കാത്ത മുഹമ്മദ്.


ദരിദ്രനായി മാത്രം ജീവിച്ചു മരിച്ച മുഹമ്മദ്.


അനാഥനായി മാത്രം ജനിച്ചു ജീവിച്ചവൻ.


അഞ്ചാമത്തെ വയസ്സിൽ അമ്മയെയും നഷ്ടപ്പെട്ടു ജീവിച്ചവൻ.


അക്കാലത്ത് (സ്കൂളും കോളേജും ഡിഗ്രിയും കഴിയാൻ കാത്തിരിക്കേണ്ടതില്ലാത്ത കാലത്ത്, ജോലിയും ഗവൺമെന്റ് ജോലിയും നേട്ടമാകാൻ കാത്തിരിക്കേണ്ടതില്ലാത്ത കാലത്ത്) ഇരുപത്തഞ്ച് വയസ്സ് വരെ അവിവാഹിത്തനായിരിക്കേണ്ടി വന്നവൻ.


ഇരുപത്തിയഞ്ചാം വയസ്സിൽ നാൽപ്പതിന് മുകളിൽ പ്രായമുള്ള സ്ത്രീയെ വിവാഹം ചെയ്തവൻ.


അതും പുരുഷപ്രമാണിത്തമുള്ള കാലത്തും സ്ഥലത്തും സമൂഹത്തിലും…


ഇരുപത്തിയഞ്ച് മുതൽ അമ്പത്തിനാല് വയസ്സുവരെ ഭാര്യയുടെ കൂടെ ഭാര്യയുടെ ചിലവിലും വീട്ടിലുംമാത്രം ജീവിക്കേണ്ടിവന്നവൻ


അതും പുരുഷപ്രമാണിത്തമുള്ള കാലത്തും സ്ഥലത്തും സമൂഹത്തിലും ഒരു പുരുഷൻ മാത്രം ഇങ്ങനെ ഭാര്യവീട്ടിൽ ഭാര്യയുടെ ചിലവിൽ ഒറ്റപ്പെട്ട്. 


എന്നിട്ടും ഏറെ പഠിച്ചവരും സമ്പന്നരും പൗരപ്രമാണികളും ഉണ്ടായിരിക്കെ ഇങ്ങനെയെല്ലാം പിന്നാക്കം നിന്നവൻ നേതാവായി, പ്രവാചകനായി.


വെറും കെട്ടുകഥ പോലെയല്ലാതെ ജീവിച്ചവനായി.


ചരിത്രത്തിൽ തുല്യതയില്ലാത്ത വിധം എല്ലാ മേഖലകളിലും ജീവിച്ചു പ്രയോഗിച്ചു മാതൃക കാണിക്കുന്നവനായി.


പിന്നിലുള്ളവൻ പോരടിച്ച് മുന്നിലെത്തി (ദൈവം അങ്ങനെ തെരഞ്ഞെടുത്ത് പോരടിപ്പിച്ച് മുന്നിലെത്തിച്ച്മാതൃക കാണിച്ചെങ്കിൽ അതിലൊരു മാതൃകയുണ്ട്


പിന്നിലുള്ളവർ മുന്നിലെത്തും മുന്നിലെത്തണം, പിന്നിലുള്ളവരെ മുന്നിലെത്തിക്കും, മുന്നിലെത്തിക്കണം എന്ന മാതൃകയും പാഠവും.


എന്നും പിന്നിലായിരിക്കൽ ആർക്കും ജന്മം കൊണ്ടോ മറ്റെന്തെങ്കിലും കൊണ്ടോ ബാധ്യതയില്ല എന്നമാതൃകയും പാഠവും.


ആർക്കും നേതാവാവാം, മുന്നിലാവാം എന്ന കൃത്യമായ സന്ദേശം.


നേതൃത്വത്തിന് അടിസ്ഥാനം ഉയർന്ന ജാതിയോ സമ്പത്തോ കുടുംബമോ അല്ലെന്ന പാഠംമാതൃക.


മനുഷ്യരെല്ലാവരും തുല്യർ, ഒന്നുപോലെ എന്ന കൃത്യമായ പാഠംമാതൃക.


ആ തുല്യത മുഹമ്മദ് നബി തന്റെ എല്ലാ പാഠങ്ങളിലും പളളിയിലും ഹജ്ജിലും പറമ്പിലും കച്ചവടത്തിലും യുദ്ധത്തിലും കാണിച്ചു, ഉറപ്പിച്ചുജീവിതത്തിലുടനീളം പ്രയോഗിച്ചു.


ജീവിത്തത്തിന്റെ പരുപരുത്ത യാഥാർത്ഥ്യങ്ങളിലൂടെ വന്നവൻ യാഥാർത്ഥ്യബോധത്തോടെയുള്ളപ്രായോഗികതക്ക് മുൻഗണന കൊടുക്കുമെന്ന ഉറപ്പ് കാണിച്ചു.


പാവങ്ങളെ സംരക്ഷിക്കുന്നവാനാകും എന്ന ഉറപ്പ്. 


അനാഥകൾക്ക് സംരക്ഷണം നൽകുന്നു എന്ന ഉറപ്പ്.


ചോദിച്ചുവരുന്നവർക്കും അവസരം നിഷേധിക്കപ്പെട്ടവർക്കും സമ്പന്നന്റെ സ്വത്തിലും സമ്പത്തിലും അവകാശം ഉണ്ടെന്ന് പറയുന്ന സംരക്ഷണവും ഉറപ്പും.


സമ്പന്നൻ തന്റെ സമ്പത്ത് ഇല്ലാത്തവന് കടമായി നൽകി പലിശ വാങ്ങി പാവങ്ങളെ ചൂഷണം ചെയ്യാൻ പാടില്ല, ചൂഷണം ചെയ്യാൻ സാധിക്കില്ല എന്ന പലിശ നിഷിദ്ധമാക്കിയ സംരക്ഷണത്തിന്റെ ഉറപ്പ്.


അക്കാലങ്ങളിലും എക്കാലവും ചെയ്യാവുന്ന ഏറ്റവും അക്രമങ്ങളും അനീതിയും കുറഞ്ഞ യുദ്ധങ്ങൾഅദ്ദേഹം നയിച്ചു


കൃത്യമായ മാനുഷിക മൂല്യങ്ങളും യുദ്ധനിയമങ്ങളും ഉണ്ടാക്കി നടപ്പാക്കിയ ആദ്യത്തെ ആളായി മുഹമ്മദ് നബി


ജീവിതത്തിലെ മുഴുവൻ മേഖലകളിലും കൃത്യമായ വഴികളും നിർദ്ദേശങ്ങളും നിയമങ്ങളുംനൽകിയതിന് പുറമേയാണ് ഇത്.


അതുകൊണ്ടാണല്ലോ ഇക്കാലത്തും ബിംബവൽക്കരണം നടക്കാതെ തന്നെദൈവവും ദിവ്യനുംആകാതെ, വെറും മനുഷ്യൻ എന്ന നിലക്ക് തന്നെ അദ്ദേഹം 

പിന്തുടരപ്പെടുന്നത്.


മറ്റ് മതങ്ങളൊക്കെയും ആരുടെയൊക്കെയോ ജീവിതകാല ശേഷം അവരുടെ മേൽ മറ്റാരൊക്കെയോ ആരോപിച്ച് ഉണ്ടാക്കിയത്. അതുകൊണ്ട് തന്നെ ആ മതങ്ങളൊക്കെയും 


അതാത് വ്യക്തിയുടെയും സമൂഹത്തിന്റെയും പേര് അതാത് മതങ്ങളുടെ പേരായി പേറുന്ന മതങ്ങളായി. 


ഇസ്ലാം മുഹമ്മദ് നബിയിലൂടെ മാത്രം ജീവിച്ച് കാണിക്കപ്പെട്ടുണ്ടായത്. 


മറ്റാരും മുഹമ്മദ് നബിയുടെ കാലശേഷം അദ്ദേഹത്തിന്റെ പേരും വെച്ച് ആരോപിച്ച് ഉണ്ടാക്കിയ മതമല്ല ഇസ്ലാം.


ഇസ്ലാം മറ്റ് മതങ്ങളെ ഏതെങ്കിലും വ്യക്തിയുടെയോ സമൂഹത്തിന്റെയോ പേര് പേറുന്ന മതമല്ല.


*******


ജീവിച്ചെന്ന് കൃത്യമായി trace ചെയ്യാൻ കഴിയുന്ന, എഴുതപ്പെട്ട ചരിത്രമുള്ള ഏകവ്യക്തിയാണ്മുഹമ്മദ്


ഒരുതരം ദിവ്യത്വവും അവകാശപ്പെടാതെ പച്ചയായ മനുഷ്യനാണെന്ന് പറഞ്ഞ്,  പച്ചയായമനുഷ്യനായി മാത്രം ജീവിച്ച ചരിത്രവ്യക്തി മുഹമ്മദ് നബി.


ഇന്നും മുഹമ്മദ് നബി പച്ചയായ മനുഷ്യൻ മാത്രമായിരുന്നു പച്ചയായ മനുഷ്യനായി മാത്രം കാണപ്പെടണം, ഗണിക്കപ്പെടണം എന്നത് അദ്ദേഹം നടപ്പാക്കിയ വിശ്വാസത്തിന്റെയും പ്രയോഗത്തിന്റെയും അടിസ്ഥാനമാണ്.


കെട്ടുകഥയല്ല മുഹമ്മദ് നബി.


ആരുടെയെങ്കിലും ഭാവനയോ ഭാവനാകഥാപാത്രമോ അല്ല മുഹമ്മദ് നബി.


ജീവിതത്തിന്റെ സർവ്വമേഖലയിലും പച്ചയായി ജീവിച്ച്, പച്ചയായ മാതൃകകൾ കാണിച്ച ആളാണ്മുഹമ്മദ് നബി


 കാലത്തും എക്കാലത്തും കാണിക്കാവുന്ന ഏറ്റവും ഉയർന്ന മാതൃക, കാലത്തിനപ്പുറത്തേക്ക് കാണിച്ചു മുഹമ്മദ് നബി.


മുന്നിൽ നിന്ന് നയിച്ച്ലളിതമായി ജീവിച്ച് മാതൃക കാണിച്ചുകൊണ്ട്.  


 നിലക്കാണ് കുറെ വൃദ്ധരായ വിധവകളെയും അടിമകളെയും കല്യാണം കഴിച്ചതിനെ പോലും കാണേണ്ടത്.


വിധവകളെയും അടിമകളെയും കല്യാണം കഴിച്ചതിലൂടെ അവർക്ക് (അതല്ലെങ്കിൽ) കിട്ടുമായിരുന്നിട്ടില്ലാത്ത സംരക്ഷണവും സ്വാതന്ത്ര്യവും അംഗീകാരവും ബഹുമാനവും തുല്യതയുംകൊടുത്തതായാണ് കാണേണ്ടത്


സത്യസന്ധമായ അന്വേഷണബുദ്ധിയോടെ അന്വേഷിച്ചാലും പഠിച്ചാലും ഇത് മനസ്സിലാവാതിരിക്കില്ല.


തുടക്കത്തിൽ ഉദ്ധരിച്ച ആ അദ്ധ്യായം ഖുർആൻ അവസാനിപ്പിച്ചത് ഇങ്ങനെ 


“അതിനാൽ,


അനാഥരെ നീ ഇടിച്ചുതാഴ്ത്താതിരിക്കുക (അവഗണിക്കാതിരിക്കുക, നിന്ദിക്കാതിരിക്കുക),


ചോദിച്ചിച്ചുവരുന്നവനെ നിരസിക്കാതിരിക്കുക,


നിന്റെ റബ്ബിന്റെ (ഘട്ടം ഘട്ടമായി വളർത്തുന്നവന്റെ) അനുഗ്രഹങ്ങളെ പേർത്തും പേർത്തും എടുത്തു ല പറയുക (ഖുർആൻ)

No comments: