രാഹുൽഗാന്ധി വിമർശിച്ചതും കുറ്റക്കാരനാക്കിയതും ഇലക്ഷൻ കമ്മീഷനെ. പക്ഷേ, വെന്തതുംവേദനിച്ചതും മറുപടി പറയുന്നതും അമിത് ഷാ അടങ്ങുന്ന ബിജെപി നേതാക്കൾ. അതെന്തേഅങ്ങനെ?
*******
അവർ പേടിക്കുന്നത് തെരുഞ്ഞെടുപ്പ് തോൽക്കുന്നതല്ല. തോറ്റാൽ മിക്കവാറും നേതാക്കൾജയിലിലാവുമെന്നതാണ്. അത്രക്ക് കളവുകളും കളങ്കങ്ങളും നടത്തിയിട്ടുണ്ട് അവർ ഇന്ത്യയിൽ.
********
വോട്ട് കളവ്: NDA സഖ്യത്തിലുള്ളവരല്ലാം മിണ്ടാതെ അനങ്ങാപ്പാറ നയത്തിൽ. കാരണം, എല്ലാവരുംഒരുപോലെ ആ കളവ് വെച്ച് അധികാരം നേടി ലാഭവും സുഖവും അനുഭവിക്കുന്നവരാണ്.
********
ഏറ്റവും ദുർബലനായ, ഒന്നിനും കൊള്ളാത്ത ഒരാളെ ഏറ്റവും കരുത്തനായ, യോഗ്യനായഭരണാധികാരിയായി കാണിക്കുന്നു. എന്തിന് ? പിന്നിലെ സംഘത്തിന് പിൻസീറ്റ് ഡ്രൈവിംഗ്നടത്താൻ.
********
എന്തെന്നും ഏതെന്നും അറിയാതെ വേദംപേറിനടക്കുന്ന കഴുതകൾ ഉയർച്ചയെന്നും വളർച്ചയെന്നുംപേരിട്ട് നാടിനെ നാശത്തിലേക്കും തകർച്ചയിലേക്കും പേറിനയിക്കുന്നവരുമായി.
*********
ഇന്ത്യ ഭരിക്കപ്പെടുന്നതും ഇന്ത്യയെ ഭരിക്കുന്നതും പൊലീസ്-പട്ടാളശക്തി കൊണ്ട്, പേടിയെ വളർത്തി, പേടിപ്പിച്ച് കൊണ്ട്. ജനാധിപത്യം കൊണ്ടല്ല.
*********
No comments:
Post a Comment