ആർ എസ് എസിനെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി താരതമ്യം ചെയ്തു ഒരു എഫ്ബിസുഹൃത്ത്.
ആശയായപരമായി ആർ എസ് എസും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും ഒരുപോലെ എന്ന നിലക്കല്ല. അങ്ങനെ ആരും പറയുമെന്ന് തോന്നുന്നില്ല.
എന്തെങ്കിലും പ്രത്യേശാസ്ത്രവും ആദർശവും മാനുഷികമൂല്യവും പ്രതീക്ഷയും(വെറുപ്പും വിദ്വേഷവും വിഭജനവും ഭീതിയും മാത്രമല്ലാതെ) മുന്നിൽ വെക്കാനില്ലാത്ത ആർ എസ് എസിനെ മുന്നിൽ വെച്ച് ആരും അങ്ങനെ തുലനം ചെയ്ത് പറയാൻ സാധ്യതയില്ല.
പകരം, ഭരണവും അധികാരവും നേരിട്ടല്ലാതെ നിയന്ത്രിച്ച് സാമ്പത്തികമായി വല്ലാതെ വളർന്ന പാർട്ടി, രാജ്യത്തെക്കാൾ സാമ്പത്തികമായി വളർന്ന പാർട്ടി, രാജ്യത്തെക്കാൾ വളരുന്ന പാർട്ടി, രാജ്യത്തെപോലും വിലക്ക് വാങ്ങാൻ സാമ്പത്തികമായി കെൽപ്പുള്ള പാർട്ടി എന്ന നിലയ്ക്കാവാം അദ്ദേഹംഅങ്ങനെയൊരു താരതമ്യം നടത്തിയത്.
പക്ഷേ, അദ്ദേഹം നടത്തിയ താരതമ്യത്തിൽ കൗതുകത്തിന് ഒരു വകയുണ്ടെന്ന് മാത്രം തോന്നി.
തൊട്ട് തൊട്ടില്ല എന്ന നിലക്ക് ദൂരെ നിന്ന് എല്ലാം നിയന്ത്രിക്കുന്ന പാർട്ടി ആർ എസ് എസ്.
പിതൃത്വം ഏറ്റെടുക്കാതെ കുറെ കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നതിൽ മിടുക്ക് കാണിക്കുന്ന പാർട്ടി ആർഎസ് എസ്.
കുഞ്ഞുങ്ങളെക്കൊണ്ട് എല്ലാം ചെയ്യിപ്പിക്കും, തീക്കനൽ വാരിപ്പിക്കും, പക്ഷേ ഞങ്ങളാർക്കുംപിതാവല്ല, അതിനാൽ പിതൃത്വമില്ല, ഒന്നിന്റെയും ഉത്തരവാദിത്വമില്ല എന്ന് പറഞ്ഞ് എല്ലാറ്റിൽ നിന്നുംതലയൂരുന്ന കപട വ്യക്തിത്വവും അസ്ഥിത്വവും സൂക്ഷിക്കുന്ന, ഒരുതരം നിഴലാട്ടം മാത്രം കളിക്കുന്നപാർട്ടി ആർ എസ് എസ്.
അങ്ങനെ തൊട്ട് തൊട്ടില്ല എന്ന നിലക്ക് ദൂരെ നിന്ന് എല്ലാം നിയന്ത്രിക്കുന്ന, കുഞ്ഞുങ്ങളുടെപിതൃത്വം ഏറ്റെടുക്കാത്ത, ഒന്നിനും ഉത്തരവാദിത്തം ഏറ്റെടുക്കാത്ത പാർട്ടിയാണോ ചൈനീസ്കമ്യൂണിസ്റ്റ് പാർട്ടി?
അറിയില്ല.
അങ്ങനെ ആർ എസ് എസിനെ പോലെ നിലലിട്ട് മാത്രം കളിച്ച്, ഉത്തരവാദിത്തം ഒന്നിനും ഒട്ടുംഏറ്റെടുക്കാതെ, കപടനാടകം മാത്രം ഉടനീളം കളിക്കുന്ന വേറൊരു പാർട്ടി ലോകത്തെവിടെയും, ചാരസംഘടനകളല്ലാതെ, ഉണ്ടോ എന്നറിയില്ല.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെയും ആർ എസ് എസിന്റെയും സാമ്പത്തിക വളർച്ച എത്രത്തോളം, എങ്ങിനെ എന്നതും അറിയില്ല.
എന്നിരുന്നാലും, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് വിഭിന്നമായി ചിലതുണ്ട് ആർ എസ്എസിന്.
സ്വയം ഒരു പാർട്ടിയല്ലെന്ന് പറഞ്ഞ് ദൂരെ നിന്ന് എല്ലാം നിയന്ത്രിക്കുന്ന പാർട്ടിയാണ് ആർ എസ് എസ്.
ഒരു പാർട്ടി തന്നെയാണെന്ന് പേര് കൊണ്ടും അല്ലാതെയും സമ്മതിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ്പാർട്ടിയെ പോലെ തന്നെയല്ലെങ്കിലും പക്ഷേ എല്ലാറ്റിലും നീരാളിപ്പിടുത്തമുള്ള പാർട്ടി തന്നെയാണ്ആർ എസ് എസ്.
എന്ന നിലക്ക് അദ്ദേഹം നടത്തിയ ഈ താരതമ്യം സാമാന്യം തെറ്റില്ലാത്ത താരതമ്യം എന്നുതന്നെതോന്നി.
അപ്പോഴും കാര്യമായ വലിയ വ്യത്യാസം ആർ എസ് സും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുംതമ്മിലുണ്ടെന്ന് എടുത്തുപറയണം എന്നും തോന്നി.
ഇന്ത്യയിലെ ആർ എസ് എസ് എന്ന ഈ പാർട്ടിയല്ലാപാർട്ടി (സംഘം) നാട്ടുകാരെ പരസ്പരംതല്ലിക്കുന്നു, വെറുപ്പിക്കുന്നു, അകറ്റുന്നു.
ആ നിലക്ക് ഭൂതകാലത്തിലൂന്നി വർത്തമാനകാലത്തിൽ കലാപങ്ങൾ ഉണ്ടാക്കുന്ന വഴികൾ തേടുകആർ എസ് എസിന് മുഖ്യഅജണ്ട.
ജനങ്ങളെ തമ്മിലടിപ്പിക്കാൻ വേണ്ട പരസ്പരമുള്ള വെറുപ്പും ശത്രുതയുമാണ് ആർ എസ് എസിന്പ്രധാനമായ ആദർശം.
എന്നാൽ, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അപ്പണി നടത്തുന്നില്ല.
സ്വന്തം നാട്ടിലെ ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള വെറുപ്പും ശത്രുതയും പ്രധാനമായ ആദർശമായികൊണ്ടുനടക്കുന്നുമില്ല ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മതം വിഷയമല്ല, മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിച്ചിട്ടില്ല, വിഭജിക്കാൻ ഒരുനിലക്കും കലാപങ്ങൾ ഉണ്ടാക്കിയും അല്ലാതെയും കൂട്ടുനിന്നിട്ടില്ല.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സാമ്പത്തികമായും അല്ലാതെയും വളർന്നത് നാട്ടുകാരെ പരസ്പരംതല്ലിക്കുന്ന, വെറുപ്പിക്കുന്ന, അകറ്റുന്ന പണി കൊണ്ടല്ല.
പോരാത്തതിന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കീഴിൽ ചൈന രാജ്യം എന്ന നിലക്ക് എല്ലാമേഖലയിലും വളരെ മുന്നോട്ടു പോയി, ലോകശക്തി തന്നെയായി മാറി, അമേരിക്കയെയും പാശ്ചാത്യഅധിനിവേശ സാമ്രാജ്യത്വ ശക്തികളെയും വളരെ ദൂരം പിറകിലാക്കി.
ചൈന ആരുടെ മുൻപിലും സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുന്ന, മുട്ടിലിഴയാത്ത രാജ്യമായി.
എന്നാൽ, ആർ എസ് എസിനു കീഴിലെ ഇന്ത്യ അന്താരാഷ്ട്രതലത്തിൽ ഈ പത്ത്വർഷക്കാലയളവിൽ:
ദുർബലരിൽ ദുർബലയായി.
ശക്തിക്ഷയിച്ചു, ഇരിക്കാൻ പറഞ്ഞാൽ കിടന്നുകൊടുക്കുന്ന രാജ്യമായി.
ഒന്നിലും ഒരു കാര്യത്തിലും (സ്വന്തം നാട്ടുകാരെ തമ്മിൽ തല്ലിക്കുന്ന കാര്യത്തിലൊഴികെ) സ്വന്തമായനിലപാടില്ലാത്ത രാജ്യമായി ആർ എസ് എസ് നിയന്ത്രിക്കുന്ന ഇന്ത്യ.
ആരുടെ കൂടെ, എവിടെ നിൽക്കണമെന്നറിയാതെ അവിടെയും ഇവിടെയും എവിടെയും നിന്ന്, എന്നാൽ അവിടെയും ഇവിടെയും എവിടെയും ഇല്ലാത്ത കോലത്തിലുള്ള, ഒട്ടും ബഹുമാനം കിട്ടാത്തരാജ്യമായി മാറി ഇന്നത്തെ ആർ എസ് എസ് നിയന്ത്രിക്കുന്ന ഇന്ത്യ.
ദാസ്യവൃത്തിയല്ലാതെ, യജമാനൻമാർ പറയുന്നിടത്ത് പറയുന്നത് പോലെയല്ലാതെ ഒന്നും ചെയ്യാത്ത, ചെയ്യാനില്ലാത്ത, സ്വന്തമായ നിലപാടുകൾ ഉണ്ടാക്കാൻ സാധിക്കാത്ത രാജ്യമായി ആർ എസ് എസ്നിയന്ത്രിക്കുന്ന ഇന്ത്യ.
അങ്ങും ഇങ്ങും എങ്ങും അല്ലാതെ തീർത്തും അപ്രസക്തമായി പരിഹാസ്യരായിക്കൊണ്ട് ആർ എസ്എസ് നിയന്ത്രിക്കുന്ന ഇന്നത്തെ ഇന്ത്യ.
എല്ലാവരുടെ മുന്നിലും, എന്നാൽ ആരും മുഖവിലക്കെടുക്കാതെ, മുട്ടിലിഴഞ്ഞ് ആർ എസ് എസ്നിയന്ത്രിക്കുന്ന ഇന്ത്യ.
പിന്നോട്ടുപോയി എന്ന അതിപ്രധാന വ്യത്യാസം മാത്രം ആർ എസ് എസ് നിയന്ത്രിക്കുന്ന ഇന്ത്യക്ക്സ്വന്തം.
സ്വന്തം വീട്ടിനുള്ളിലും നാട്ടിലും കളവുകളുണ്ടാക്കി പ്രചരിപ്പിച്ച് വീമ്പിളക്കുന്ന കാര്യത്തിലൊഴികെ.
ഭീഷണിയുടെ സ്വരത്തോടെ, കണ്ണുമിഴിച്ച് പേടിപ്പിച്ച് നാട്ടുകാരെയും വീട്ടുകാരെയും കളവുകൾകേൾപ്പിച്ചും വിശ്വസിപ്പിച്ചും ആർ എസ് എസ് നിയന്ത്രിക്കുന്ന ഇന്ത്യ.
സ്വന്തം ജനങ്ങളെ തമ്മിലടിപ്പിച്ച്, ആഭ്യന്തര രാഷ്ട്രീയം കളിച്ച് അധികാരം നേടുന്ന, നിലനിർത്തുന്നകാര്യത്തിലൊഴികെ ഒന്നുമില്ലാതെ ആർ എസ് എസ് നിയന്ത്രിക്കുന്ന ഇന്ത്യ.
ആഭ്യന്തര രാഷ്ട്രീയം കളിക്കാൻ വേണ്ടി മാത്രം, ആഭ്യന്തരമായ വെറുപ്പും ശത്രുതയും പകയുംതീർക്കാൻ മാത്രം അന്താരാഷ്ട്ര കാര്യങ്ങളെ അടിയറവെക്കേണ്ടി വന്ന രാജ്യമായിക്കൊണ്ട് ആർ എസ്എസ് നിയന്ത്രിക്കുന്ന ഇന്ത്യ.
ആ വഴിയിൽ, ആർ എസ് എസ് അജണ്ട നടപ്പാക്കുന്നതിനിടയിൽ, തകർന്നുതരിപ്പണമായിഎല്ലാറ്റിലും പിന്നോട്ട് മാത്രം പോയ രാജ്യമായിക്കൊണ്ട് ആർ എസ് എസ് നിയന്ത്രിക്കുന്ന ഇന്ത്യ.
ഇക്കാര്യം ഇന്ത്യക്കാരല്ലാത്തവരൊക്കെ അറിയുന്നു,
ആർ എസ് എസ് ഉണ്ടാക്കി വിതരണം ചെയ്യുന്ന കളവുകളും വെറുപ്പുകളും ഭക്ഷിക്കുന്ന ഇന്ത്യക്കാർമാത്രം ഇതറിയില്ല, ഇതറിയുന്നില്ല.
എന്ന ഒരേയൊരു വ്യത്യാസത്തോടെ.
No comments:
Post a Comment