Tuesday, April 8, 2025

മതത്തിൻ്റെ പേരിൽ മാനസികരിഗികളാക്കിയതിനെ കാണാത്ത.വേദാന്തം, അദ്വൈതം, ആത്മീയത, യുക്തിവാദം.

ആവുന്നത്ര സുരക്ഷിതതാവളത്തിലിരുന്ന് വെറും വെറുതെ കൃത്രിമ - കപട - ഒളിച്ചോട്ട വേദാന്തവും യുക്തിവാദവും, മലമുകളിലിരുന്ന് തീർത്തും കാല്പനികമായി, താഴവാരവും താഴ്വാരത്തെ ജീവിതയാഥാർത്ഥ്യവും അറിയാതെ നോക്കാതെ പറയുന്നതിലെ മാനസികരോഗം ആരും കാണുന്നില്ലെന്ന് തോന്നുന്നു. 

കാരണം, അവർ അവർക്കായി സ്വയം നൽകി അണിയുന്ന കാല്പനികമായ സുന്ദരമെന്നു തോന്നിപ്പിക്കുന്ന കുറേ പേരുകളുണ്ട്. 

സൂഫിയും ഗുരുവും സന്യാസിയും വേദാന്തിയും ദാർശനികനും എന്നൊക്കെയുള്ള പേരുകൾ.

ഇന്ത്യയെ മുഴുവൻ, ഇന്ത്യൻ ജനതയെ മുഴുവൻ മതത്തിൻ്റെ പേരിൽ മാനസികരോഗികളാക്കിയ പാർട്ടിയെയും ഭരണകൂടത്തെയും കാണാത്ത വേദാന്ത അദ്വൈത ആത്മീയ യുക്തിവാദ മനശ്ശാസ്ത്രം വല്ലാത്തത് തന്നെയാണ്.

ഇന്ത്യയുടെ ഭാഗധേയം നിശ്ചയിക്കുന്ന ഉത്തരേന്ത്യൻ ജനതയുടെ മതാന്ധതയും വെറുപ്പും ക്രൂരതയും ആക്രമണപരതയും വിവരക്കേടും കണ്ടില്ലെന്ന് തോന്നുന്ന യുക്തിവാദ വേദാന്ത അദ്വൈത ആത്മീയത അവരുടെ തന്നെ രോഗമാണെന്ന് അവർക്ക് തോന്നാത്തത് വല്ലാത്തത് തന്നെ.

കുംഭമേള കണ്ടില്ലെന്ന് തോന്നുന്നതിനും വേദാന്തം, അദ്വൈതം, ആത്മീയത, യുക്തിവാദം എന്ന പേര്.

മണിപ്പൂരും സംഭാലും മുസഫർനഗറും നാഗ്പൂറും മീററ്റും നെല്ലിയും ഭഗൽപൂറും കണ്ടില്ലെന്ന് വരുമ്പോൾ അതും വേദാന്തം, അദ്വൈതം, ആത്മീയത, യുക്തിവാദം.

25 കോടി വരുന്ന ഒരു പ്രത്യേക ജനവിഭാഗത്തിന് പാർലമെൻ്റിലും മന്ത്രിസഭയിലും പ്രാതിനിധ്യം ഇല്ലാത്ത മാനസികരോഗം കണ്ടില്ലെന്നു നടിക്കാനും ഇതേ വേദാന്തം, അദ്വൈതം, ആത്മീയത, യുക്തിവാദം.

അറിയണം, ചെറിയ ബംഗ്ലാദേശിൽ ഇപ്പോൾ നടന്ന കുഴപ്പങ്ങൾക്കും അട്ടിമറിക്കും ഭരണമാറ്റത്തിനും ശേഷം ഉണ്ടായ പുതിയ മന്ത്രിസഭയിൽ വരെ മൂന്ന് ന്യൂനപക്ഷ-ഹിന്ദു മന്ത്രിമാർ. 

അതറിയാത്ത, അറിയില്ലെന്ന് നടിക്കുന്ന മാനസികരോഗത്തിനും ഇവിടെ പേര് വേദാന്തം, അദ്വൈതം, ആത്മീയത, യുക്തിവാദം.

മനുഷ്യരിൽ മുസ്‌ലിംകളെ നോക്കിത്തിരഞ്ഞ്  കൊല്ലുമ്പോൾ അതിൽ ഒരു രാജ്യം മുഴുവൻ ആനന്ദം കണ്ടെത്തുന്ന മാനസികരോഗത്തിന് വേണ്ട അടിസ്ഥാനയോഗ്യത വേദാന്തം, അദ്വൈതം, ആത്മീയത, യുക്തിവാദം.

മുസ്ലിംകൾ എവിടെ കൊല്ലപ്പെട്ടാലും അതിൽ ആനന്ദം കണ്ടെത്തുന്ന മാനസികരോഗം പേറാൻ വേണ്ട വാഹനം വേദാന്തം, അദ്വൈതം, ആത്മീയത, യുക്തിവാദം.

ഒരു രാജ്യവും അവിടത്തെ ഭരണകൂടവും ഭരണകൂട പാർട്ടിയും അവരുടെ അണികളും ശരിയും നീതിയും നിലപാടും എന്നതിന് നൽകുന്ന ഏക നിർവ്വചനം ഇസ്‌ലാം മുസ്‌ലിം വിരുദ്ധത എന്ന് വരുന്നതിലെ മാനസികരോഗം മനസ്സിലാവാത്ത വേദാന്തം, അദ്വൈതം, ആത്മീയത, യുക്തിവാദം വല്ലാത്താത് തന്നെ.

നീതി നിഷേധിക്കപ്പെടുന്നത് മുസ്ലിംകൾക്കാണെങ്കിൽ പ്രശ്നമില്ലെന്ന് തോന്നുന്ന, അപ്പോഴും മുസ്‌ലിംകൾക്കെതിരെ മാത്രം അക്രമങ്ങളും ആരോപണങ്ങളും അഴിച്ചുവിടുന്നവർക്ക് പിൻവാതിൽപിന്തുണ നൽകുന്നതിലെ ക്രൂരവിനോദ മാനസികരോഗം കൈവരാൻ വേണ്ടത് വേദാന്തം, അദ്വൈതം, ആത്മീയത എന്ന മാനസികരോഗം.

ബംഗ്ലാദേശിൽ ഹിന്ദുക്കളെ മാത്രമായി ആരും കൊന്നിട്ടില്ല. അവാമിപാർട്ടി അനുകൂലികളാണ് കാര്യമായും കൊല്ലപ്പെട്ടത്. അങ്ങനെ കൊല്ലപ്പെട്ടതിലും എത്രയോ കൂടുതലും കൊല്ലപ്പെട്ടത് അവിടത്തെ അവാമിപാർട്ടി അനുകൂലികളായ മുസ്ലിംകൾ തന്നെ.  

എന്നാലും ഇന്ത്യയിൽ മറിച്ച് പ്രചരിപ്പിക്കുന്നത് മറ്റൊന്നും കൊണ്ടല്ല. വേദാന്തം, അദ്വൈതം, ആത്മീയത, യുക്തിവാദം എന്ന മാനസികരോഗം കൊണ്ട്.

അങ്ങനെ എന്ത് കളവും വെറുപ്പും പ്രചരിപ്പിക്കുന്നതിലെ മാനസികരോഗം ആർക്കും ബാധകമല്ലെന്ന് വരുത്താനും വേണം കരുത്തായി വേദാന്തം, അദ്വൈതം, ആത്മീയത, യുക്തിവാദം.

മുസ്ലിംകൾ കൊല്ലപ്പെട്ടാൽ മനുഷ്യന്മാർ കൊല്ലപ്പെട്ടു എന്ന് തോന്നാത്ത മാനസികരോഗം കൈവരാൻ വേണം വസ്ത്രമായ് വേദാന്തം, അദ്വൈതം, ആത്മീയത, യുക്തിവാദം.

ഇന്ത്യയിൽ തന്നെ പഴയ കഥകൾ പറഞ്ഞ് വെറുപ്പും വികാരവും ഉണ്ടാക്കുമ്പോൾ അതിലെ മാനസികരോഗം ഓർമ്മയായി പോലും വരാതിരിക്കാൻ കഴിക്കേണ്ട മരുന്ന് വേദാന്തം, അദ്വൈതം, ആത്മീയത, യുക്തിവാദം.

വലതുപക്ഷഭീകരവാദികൾ ഇപ്പോൾ നടത്തുന്ന ഭീകരതക്ക് ന്യായമാക്കാൻ പറയുന്ന കഥകൾ, പഴയ കാലത്ത് പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന ഇല്ലാത്ത കഥകൾ മാനസികരോഗമാണെന്ന് കാണാതിരിക്കാനുള്ള മറയുണ്ടാവാൻ വേണ്ടത് ഇതേ വേദാന്തം, അദ്വൈതം, ആത്മീയത, യുക്തിവാദം.

യുക്തിക്കും വസ്തുതാപരതക്കും വസ്തുനിഷ്ഠതക്കും വിരുദ്ധമായും വിപരീതമായും ഇക്കാലമത്രയും സംസാരിച്ചിട്ടില്ല. 

പക്ഷേ യുക്തിക്കും വസ്തുതാപരതക്കും വസ്തുനിഷ്ഠതക്കും വിരുദ്ധമായും വിപരീതമായും സംസാരിക്കാൻ കഴിയണമെങ്കിൽ വേണ്ടത് വെറും പുകമറ സൃഷ്ടിക്കുന്ന വേദാന്തം, അദ്വൈതം, ആത്മീയത, യുക്തിവാദം

ഉള്ളിലൊന്നും പുറത്തൊന്നും എന്ന പരിപാടിയും ഇതുവരെ നടപ്പാക്കിയിട്ടില്ല. 

പക്ഷേ, ഉള്ളിലൊന്നും പുറത്തൊന്നും എന്ന പരിപാടി നടപ്പാക്കാനും വേണ്ട കുട ഈ വേദാന്തം, അദ്വൈതം, ആത്മീയത, യുക്തിവാദം

അതുകൊണ്ട് മാത്രം ഇത്രയെങ്കിലും അതേ വേദാന്തം, അദ്വൈതം, ആത്മീയത, യുക്തിവാദം ഇനിയും എത്രയും വിളമ്പി നമുക്ക് സൂഫിയും ഗുരുവും സന്യാസിയും ദാർശനികനും ബുദ്ധിജീവിയും ആവാം.


No comments: