Friday, April 4, 2025

അസൂയാലുവിൻ്റെ ഉപദ്രവങ്ങളിലാണ് ഇസ്‌ലാമും മുസ്ലിംകളും.

"അസൂയാലു തൻ്റെ അസൂയ നടപ്പാക്കുമ്പോഴുള്ള ഉപദ്രവങ്ങളിൽ നിന്നും പ്രഭാതത്തിൻ്റെ  (പൊട്ടിവിടരുന്നത്തിൻ്റെ) നാഥനോട് ഞാൻ രക്ഷതേടുന്നുവെന്ന് നീ പറയുക" (ഖുർആൻ).

വർത്തമാന ഇന്ത്യൻ സാഹചര്യത്തെ വരച്ചുകാട്ടുക മാത്രമല്ല, അതിനെ നേരിടേണ്ടത് എങ്ങിനെയെന്ന് കൃത്യമായി മുൻകൂട്ടി അറിയിച്ചുകൊടുക്കുന്ന ഖുർആൻ സൂക്തം!!!

അസൂയലുക്കൾ മാത്രം ചുറ്റിലും. 

അസൂയലുക്കളുണ്ടാക്കുന്ന വെറുപ്പിൻ്റെ മാത്രം നിറവും മണവുമുള്ള അന്തരീക്ഷം. 

ആ വെറുപ്പുണ്ടാക്കുന്ന, വെറുപ്പ് സൃഷ്ടിക്കാനും നിലനിർത്താനും അതേ അസൂയലുക്കൾ ഉണ്ടാക്കുന്ന കളവുകൾ തീയും പുകയുമായി നിറഞ്ഞ് കലങ്ങിയിരിക്കുന്നു അന്തരീക്ഷമാസകലം. 

കളവുകൾ നിറച്ച് കലങ്ങിയ അന്തരീക്ഷത്തിൽ പിന്നെ അതേ അസൂയലുക്കളുടെ കളവുകളെ ന്യായവും ശരിയുമാക്കി നടത്തുന്ന ഉപദ്രവങ്ങൾ, കലാപങ്ങൾ, ആക്രമണങ്ങൾ, ബുൾഡോസർ പ്രയോഗങ്ങൾ, ആൾക്കൂട്ട കൊലപാതകങ്ങൾ, നിയമനിർമ്മാണങ്ങൾ.

ഇസ്‌ലാമും മുസ്ലിംകളും ഇന്ത്യയിൽ പ്രത്യേകിച്ചും ലോകത്താകമാനം പൊതുവെയും നേരിട്ടുകൊണ്ടിരിക്കുന്നത് അസൂയ, വെറുപ്പ്, അവയുണ്ടാക്കുന്ന കളവുകൾ.

ആശയതലത്തിലും വിശ്വാസപരമായും ഇസ്ലാമിനോടും മുസ്ലിംകളോടും ഒരുനിലക്കും പിടിച്ചുനിൽക്കാൻ സാധിക്കാത്തവർക്ക് പിന്നെന്ത് ചെയ്യാനാവും?

അവർക്ക് ചെയ്യാനാവുക സ്വയം അസൂയ കൊള്ളുകയും വെറുപ്പ് നിലനിർത്തുകയും അസൂയക്കും വെറുപ്പിനും വേണ്ട കളവുകൾ ഉൽപാദിപ്പിക്കുകയും മാത്രം. 

ആശയതലത്തിലും വിശ്വാസപരമായും ഇസ്ലാമുമായി തോറ്റുനിൽക്കുന്ന എല്ലാവർക്കും ഒരുപോലെ ന്യായം അസൂയ മാത്രം, വെറുപ്പ് മാത്രം.

അതിനാൽ, അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന പോലെ എല്ലാവരും ഇസ്‌ലാമിനും മുസ്‌ലിംകൾക്കും എതിരെ ഒരുമിക്കുന്നു. 

ശത്രുവിൻ്റെ ശത്രു മിത്രം എന്നത് ലോകത്ത് എല്ലാ ശക്തികൾക്കും ഇസ്‌ലാമിനും മുസ്‌ലിംകൾക്കും എതിരെ ഒരുമിക്കാൻ ഒരുപോലുള്ള ന്യായം.

എന്നിട്ടോ?

അവരുടെ ആ അസൂയ വെച്ച് അവർ ആവോളം ഇസ്‌ലാമിനും മുസ്‌ലിംകൾക്കും എതിരെ വെറുപ്പും കളവുകളും വിതരണം ചെയ്യുന്നു.

വെറുപ്പ് വിതരണം ചെയ്യാൻ വേണ്ട കളവുകൾ യഥേഷ്ടം ഉണ്ടാക്കുക, പ്രചരിപ്പിക്കുക വർത്തമാന സാഹചര്യത്തിൽ അവർക്ക് എളുപ്പമുണ്ട്. 

അധികാരത്തിൻ്റെയും സാമ്രാജ്യത്വത്തിൻ്റെയും കരുത്തും ആയുധവും അവർക്കതിന് കൂട്ട്.

എന്നിട്ടും പോരാഞ്ഞിട്ടോ?

ആ കളവുകൾ കാരണമാക്കി വർത്തമാന ഇന്ത്യയിൽ നടക്കുന്നത് പോലെ, അധികാരത്തിൻ്റെ അഹങ്കാരവും ഹുങ്കും കൂട്ടിച്ചേർത്ത് ഉപദ്രവങ്ങൾ, കലാപങ്ങൾ, ആക്രമണങ്ങൾ, ബുൾഡോസർ പ്രയോഗങ്ങൾ എന്നിവ അഴിച്ചുവിടുക, 

യഥേഷ്ടം നിയമനിർമ്മാണങ്ങൾ നടത്തുക.

ഇസ്‌ലാമിനും മുസ്‌ലിംകൾക്കും എതിരെയായി മാത്രം.

********

അസൂയ ആരെയും ഒന്നും നേരിട്ട് ചെയ്യിപ്പിക്കില്ല. അസൂയാലും ഒന്നും നേരിട്ട് ചെയ്തുകൊള്ളണമെന്നും ഇല്ല.

അസൂയാലുവിൻ്റെ വെറുപ്പ് നിറഞ്ഞ പ്രാർത്ഥന ദൈവം സ്വീകരിക്കുമെന്നതിനാലല്ല അതിൻ്റെ ഉപദ്രങ്ങളിൽ നിന്നും പ്രഭാതത്തിൻ്റെ നാഥനോട് രക്ഷനേടാൻ ഖുർആൻ ആവശ്യപ്പെട്ടത്. 

പകരം, മേൽപറഞ്ഞത് പോലെ, ഇന്ത്യയിലും ലോകത്താകമാനവും സവിസ്തരം നടക്കുന്നതും കാണുന്നതും പോലെ അസൂയാലുക്കൾ അവരുടെ അസൂയ നടപ്പാക്കാൻ എന്തും ചെയ്യും, പറയും എന്നുണർത്താനാണ് ഖുർആൻ അങ്ങനെ പറഞ്ഞത്.

അങ്ങനെ എന്തും ചെയ്തും പറഞ്ഞും അസൂയ നടപ്പാക്കുമ്പോഴുള്ള ഉപദ്രവങ്ങളിൽ നിന്നും പ്രഭാതത്തിൻ്റെ നാഥനായ ദൈവത്തിൽ രക്ഷതേടുന്നു എന്ന് പറയുക എന്നാണ് ഖുർആൻ ആവശ്യപ്പെട്ടത്.

അസൂയാലു വെറുതേ അസൂയ വെച്ച് നിഷ്‌ക്രിയനായി ഇരിക്കുക മാത്രമല്ല ചെയ്യുക എന്നത് കൊണ്ട് കൂടിയാണ് ഖുർആൻ അത് സൂചിപ്പിക്കുന്നത്. 

പകരം, അസൂയാലുക്കൾ അവരുടെ  ആ അസൂയ നടപ്പാക്കാൻ വേണ്ട എല്ലാ കുത്സിതശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുമെന്നതിനാൽ.

അതിനുവേണ്ട സമയവും അവസരവും ഒത്തുവരാൻ കാത്തുപാത്തുനിൽക്കും അസൂയാലു എന്നതിനാൽ.

സമയവും അവസരവും ഒത്തുവന്നാൽ ഒളിഞ്ഞും തെളിഞ്ഞും അസൂയാലുക്കൾ നിങ്ങളെ ആക്രമിച്ച് നശിപ്പിക്കും എന്നതിനാൽ.

അത് തന്നെയാണ് ഖുർആൻ സൂചിപ്പിച്ചത്.

ഷേക്സ്പിയറിൻ്റെ ഒഥല്ലോ എന്ന നാടകം സൂചിപ്പിക്കുന്നത് പോലെ. 

കളിയാട്ടമെന്ന സിനിമ വരച്ചുകാട്ടിയത് പോലെ.

എന്തൊരു കൃത്യമായ കാര്യമാണ് ഖുർആൻ മേൽസൂക്തത്തിൽ വിശ്വാസികളോട് മുൻകൂട്ടി സൂചിപ്പിച്ചത്, ആവശ്യപ്പെട്ടത്?

നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ സംഭവിക്കുന്നത് മുൻകൂട്ടി സൂചിപ്പിച്ച് പറഞ്ഞത് പോലെയുള്ള വലിയൊരു ഉണർത്തൽ, സൂചിപ്പിക്കൽ ഖുർആൻ്റെത്. 

ഇന്ത്യയിൽ ഭരണകൂടപാർട്ടി അവരുടെ ആദർശമായി നടപ്പാക്കുന്നത് പോലും ഈ അസൂയ, അസൂയ നടപ്പാക്കാനുള്ള വെറുപ്പ്, കളവുകൾ, ഉപദ്രവങ്ങൾ. 

അസൂയയും അതുണ്ടാക്കുന്ന വെറുപ്പും ആ വെറുപ്പുണ്ടാക്കിപ്പിക്കുന്ന കളവുകളും ആ കളവുകൾ കാരണമാക്കിയുണ്ടാക്കുന്ന ഉപദ്രവങ്ങളും കലാപങ്ങളും ആക്രമണങ്ങളും ബുൾഡോസർ പ്രയോഗങ്ങളും നിയമനിർമ്മാണങ്ങളും ഇപ്പോഴിവിടെ യഥേഷ്ടം, ആകെമൊത്തം. 

എല്ലാറ്റിൻ്റെയും മുന ഇസ്‌ലാമിനും മുസ്‌ലിംകൾക്കും  എതിരെ മാത്രം.

ഇവയൊക്കെയും മുസ്ലിംകൾ ജാഗ്രതയോടെ കൈകാര്യം ചെയ്യാൻ, അങ്ങനെ ജാഗ്രതയോടെ നേരിടാൻ ചെയ്യേണ്ടത് ഉണർച്ച തന്നെയായ പ്രഭാതത്തിൻ്റെ  (പൊട്ടിവിടരുന്നത്തിൻ്റെ) നാഥനോട്  ഉണർന്നിരുന്നു പറയുക. 

രക്ഷതേടുന്നു എന്ന് പറയുകയാണ് വേണ്ടത്, 

രക്ഷതേടി പ്രാർത്ഥിക്കുകയല്ല വേണ്ടത്. 

പറയുന്നത് പോലെ ഉണർന്ന് പ്രവർത്തിക്കുക എന്ന് കൂടി സാരം. 

കാരണം "പ്രവർത്തിക്കാത്തത് പറയുന്നത് അല്ലാഹുവിങ്കൽ എത്ര വലിയ അക്രമം (ഖുർആൻ) എന്ന് ഖുർആൻ തന്നെ ചോദിച്ചുണർത്തിയ കാര്യമാണ്. 

"നിങൾ ചെയ്യാത്തത് എന്തിന് നിങൾ പറയുന്നു (ഖുർആൻ) എന്നും ഖുർആൻ അർത്ഥംശങ്കക്കിടയില്ലാത്ത വിധം ചോദിച്ചതാണ്. 

അതിനാൽ തന്നെ പ്രഭാതത്തിൻ്റെ  (പൊട്ടിവിടരുന്നത്തിൻ്റെ) നാഥനോട് രക്ഷതേടുന്നു എന്ന് പറയുക എന്നാൽ: 

രക്ഷക്ക് വേണ്ടത് പ്രഭാതം പോലെ ഉണർന്നിരുന്ന് ചെയ്യുക എന്ന് തന്നെയാണർത്ഥം.

ഉണർച്ചയും ജാഗ്രതയും തന്നെയായ പ്രഭാതത്തിൻ്റെ  (പൊട്ടിവിടരുന്നത്തിൻ്റെ) നാഥനോട് രക്ഷതേടുക എന്നത് രക്ഷക്ക് വേണ്ടത് ഉണർന്നിരുന്നു ചെയ്യുക എന്നത് തന്നെ. 

ജാഗ്രത തന്നെയായ പ്രഭാതത്തിൻ്റെ (പൊട്ടിവിടരുന്നത്തിൻ്റെ), ജാഗ്രത്തിൻ്റെ തുടക്കം സൂചിപ്പിക്കുന്ന പ്രഭാതത്തിൻ്റെ  (പൊട്ടിവിടരുന്നത്തിൻ്റെ) നാഥനിൽ ശരണം തേടിക്കൊണ്ട്, സ്വയം ശരണ വും രക്ഷയും കണ്ടെത്താൻ വേണ്ടത് ചെയ്യുക.

No comments: