മുനമ്പം വിഷയത്തിൽ മാനുഷികതലവും മനുഷ്യാവകാശവും തന്നെയാണ് വഖഫ് അവകാശത്തേക്കാൾ മുന്നോട്ട് വരേണ്ടത്, വെക്കേണ്ടത്.
മനുഷ്യനെ സംരക്ഷിക്കാനും മനുഷ്യൻ സംരക്ഷിക്കപ്പെടാനും തന്നെയാണ് എല്ലാ ദൈവങ്ങളും ദൈവികസ്വത്തുക്കളും നിയമങ്ങളും ആത്യന്തികമായി ഭവിക്കേണ്ടത്.
വഖഫ് സ്വത്തായാലും ദേവസ്വം സ്വത്തായാലും ക്രിസ്ത്യൻ സഭയുടെ സ്വത്തായാലും ഒക്കെ ആത്യന്തികമായി മനുഷ്യനെ സംരക്ഷിക്കാൻ തന്നെ ഉപയോഗപ്പെടണം
അതുകൊണ്ട് തന്നെ, വഖഫ് ഭേദഗതിനിയമം പാസവുമ്പോൾ ലളിതമായ ഒരു ചോദ്യം ചോദിക്കേണ്ടതുണ്ട്..
മുസ്‌ലിംകളുടെ പത്തിലൊന്ന് പോലുമില്ല ഇന്ത്യയിൽ ക്രിസ്ത്യാനികൾ.
എന്നിട്ടും ക്രിസ്ത്യൻസഭ ഒറ്റക്ക് കയ്യടക്കി വെച്ച ഭൂസ്വത്തുക്കൾ വഖഫ് സ്വത്തിൻ്റെ ഇരുപത് ഇരട്ടിയിലധികം വരും.
വഖഫ് സ്വത്തിനോട് കാണിക്കുന്ന എതിർപ്പും അസഹിഷ്ണുതയും എന്തുകൊണ്ട് ക്രിസ്ത്യൻസഭ കയ്യടക്കി വെച്ച ഇരുപതിലധികം ഇരട്ടി വരുന്ന ഭൂസ്വത്തുക്കൾക്ക് നേരെ സംഭവിക്കുന്നില്ല?
മുസ്‌ലിംവിരോധവും ഇസ്‌ലാംവിരോധവും മാത്രമാണ് ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ ആദർശവും മുനയും എന്നത് കൊണ്ടാണോ?
ഇന്ത്യയിൽ അധികാരം നേടാനും അധികാരം നിലനിർത്താനും മുസ്‌ലിംവിരോധവും ഇസ്‌ലാംവിരോധവും മാത്രം മതി എന്നത് കൊണ്ടാണോ?
No comments:
Post a Comment