പൂച്ചയ്ക്കും നായക്കും കോഴിക്കും ഉറുംബിനും പാറ്റക്കും ഇല്ലാത്ത ആത്മാവ് (റൂഹ്) മനുഷ്യനുമില്ല. അവയ്ക്കൊക്കെയും ഉള്ളത് പോലുള്ള ആത്മാവേ (റൂഹ്, ജീവൻ) മനുഷ്യനുമുള്ളൂ. അതിനാൽ അവയ്ക്കൊന്നും ബാധകമല്ലാത്ത മോക്ഷവും മനുഷ്യന് ബാധകമല്ല, ഇല്ല, വേണ്ട.
******
മനുഷ്യൻ്റെ ലോകത്ത് മനുഷ്യൻ്റെ മാനത്തിനും പ്രതലത്തിനും അനുസരിച്ചുള്ളത്, ആവശ്യമായത് മനുഷ്യന്.
അത് മനുഷ്യൻ അന്വേഷിക്കുന്നു കണ്ടെത്തുന്നു. ഒരു കെണിയിൽ അകപ്പെട്ടെന്ന പോലെ.
ഉറുംബിനും പാറ്റക്കും നായക്കും പൂച്ചയ്ക്കും അവരുടെ ലോകത്ത് അവരുടെ മാനത്തിനും പ്രതലത്തിനും അനുസരിച്ചുള്ളത്, ആവശ്യമായത്.
അതവർ അന്വേഷിക്കുന്നു കണ്ടെത്തുന്നു. അവരും ഒരു കെണിയിൽ അകപ്പെട്ടെന്ന പോലെ.
അവർക്കുള്ളത് നമുക്കും നമുക്കുള്ളത് അവർക്കും അതുപോലെ തന്നെ ഉണ്ടായിക്കൊള്ളണമെന്നില്ല.
ആർക്കാണ് കൂടുതൽ, ഏതാണ് കൂടുതൽ മെച്ചപ്പെട്ടത് എന്ന് ഏകപക്ഷീയമായി പറഞ്ഞുകൂടാ.
ആത്മാവ്, അഥവാ ജീവൻ, റൂഹ് എന്നത് എല്ലാവരേയും അവരാക്കുന്ന നിലനിൽപ്പും ജീവിതവുമായി ബന്ധപ്പെട്ടത് മാത്രം.
ആത്മാവ്, അഥവാ ജീവൻ, റൂഹ് വികാര വിചാര വ്യത്യാസങ്ങളുമായി ബന്ധമില്ലാത്തത്.
എല്ലാവരും വരുന്നതും എല്ലാവർക്കും ആത്മാവ് ജീവൻ, റൂഹ് കിട്ടുന്നതും ഒന്നിൽ നിന്ന്.
എല്ലാവരും മടങ്ങുന്നത് ഒന്നിലേക്ക്.
അതിനാൽ ഉണ്ടെങ്കിൽ ഉള്ള ആത്മാവ് (ജീവൻ, റൂഹ്) എല്ലാവർക്കും ഒരൂപോലെ.
എല്ലാവരും പലതായി ഒന്ന്, ഒന്നിലേക്ക്.
ഒന്ന് തന്നെ എല്ലാവരുമായി പലതായി, പലതിലേക്ക്.

.jpg)
No comments:
Post a Comment