ബലിപെരുന്നാള്‍ ബലി.
ഉള്ളും പൊള്ളും അറിയാതെയുള്ള വെറും അന്ധമായ അനുകരണം.
ഒരടിസ്ഥാനവും ഇല്ലാത്തത്.
ബലിപെരുന്നാള്‍ ബലിയിലെ മനുഷ്യത്വവും നീതിയും ത്യാഗവും ജീവകാരുണ്യവും എന്തെന്ന് മാത്രം എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.
ഖുര്‍ആനികമായി തന്നെ പറഞ്ഞാൽ, ഒരാൾ അയാള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാണ് ത്യജിക്കേണ്ടത്.
ലന്‍ തനാലുല്‍ ബിര്‍റ ഹത്താ തുന്‍ഫികൂ മിന്‍ മാ തുഹിബബൂന്‍ (അല്‍ ബഖറ.)
അര്‍ത്ഥം : നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത് ചിലവഴിക്കാത്തിടത്തോളം നിങ്ങള്‍ക്ക് പുണ്യം ഇല്ല.
അല്ലാതെ ജീവിതത്തില്‍ തൊടാത്തതല്ല ത്യജിക്കേണ്ടത്, ചിലവഴിക്കേണ്ടത്. ഇക്കാലത്തെ ഭാഷയിൽ പറഞാൽ സ്വയം അറപ്പും വെറുപ്പും തോന്നി മാറ്റിനിർത്തുന്ന കാലികളെയല്ല
ഏതോ കാലത്ത് ഇബ്രാഹീമും ത്യജിക്കാനും ബലികൊടുക്കാനും ശ്രമിച്ചു എന്ന് പറയുന്നത് സ്വന്തം ഭാര്യയില്‍ ഉണ്ടായ, ആറ്റ്നോറ്റ് കൂടെ നിര്‍ത്തി വളര്‍ത്തിയ, ഏറ്റവും പ്രിയപ്പെട്ട കുഞ്ഞിനെയല്ല.
പകരം, സ്വന്തം ഭാര്യയുടെ അടിമസ്ത്രീയില്‍ (വേലക്കാരിയില്‍) അവിഹിതമായുണ്ടായ കുഞ്ഞിനെയാണ് ബലികൊടുക്കാന്‍ (കൊല്ലാൻ) ശ്രമിച്ചത്. മരുഭൂമിയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ.
അടിമകള്‍ അക്കാലത്ത് വെറും വില്‍പനച്ചരക്ക് മാത്രമായിരുന്നു.
ആ നിലക്ക് എവിടെയും കൊണ്ടുകളഞ്ഞ് ഉപേക്ഷിക്കാന്‍ പറ്റുന്ന, എന്തും ചെയ്യാനാവുന്ന, മനുഷ്യാവകാശം ബാധകമല്ലാത്ത, മനുഷ്യാസ്തിത്വവും വ്യക്തിത്വവും കല്പിച്ചുകൊടുക്കാത്ത ഒന്ന് അടിമകള്‍.
ആ പശ്ചാത്തലത്തില്‍ നിന്ന് തന്നെ ഈ സംഗതിയെ മനസിലാക്കണം.
അടിമസ്ത്രീ ഇബ്രാഹീമില്‍ നിന്നും ഗർഭധരിച്ചു പ്രസവിച്ചു എന്ന് വന്നപ്പോൾ, സ്വന്തം ഭാര്യയുടെ മുന്‍പില്‍ നില്‍ക്കക്കള്ളി ഇല്ലാതെ വന്നിരിക്കും ഇബ്രാഹിമിന്. അത് എക്കാലത്തും ഊഹിച്ചാല്‍ മനസ്സിലാവുന്ന സാധാരണ കാര്യം.
അതിനാല്‍ തന്നെ, ആരും ചോദിക്കാനും പറയാനും ഇല്ലാത്ത ആ അടിമസ്ത്രീയെയും കുഞ്ഞിനെയും എളുപ്പത്തില്‍ മരുഭൂമിയില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു, സ്വന്തം ഭാര്യയിലേക്ക് തിരിച്ചുവന്നു ഇബ്രാഹിം.
ആ അടിമസ്ത്രീയോടൊപ്പം തന്നെ നാട് കടത്തിയ അടിമക്കുഞ്ഞിനെയാണ് പിന്നീട് ബലികൊടുക്കാന്‍ (യാഥാര്‍ത്ഥത്തില്‍ കൊല്ലാന്‍) ശ്രമിച്ചത്.
നാടൻ ഭാഷയിൽ പറഞ്ഞാൽ, ശേഷം സ്വന്തം കുഞ്ഞുണ്ടായപ്പോൾ (ഇസ്ഹാഖ് എന്ന കുട്ടി സാറയില്‍ ഉണ്ടായപ്പോൾ) ന്യായമായും അടിമയില്‍ ഉണ്ടായ കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചു.
ഒരുപക്ഷേ, സ്വന്തം ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങിയോ, ശേഷം ഒരു നിലക്കും ആ അടിമക്കുഞ്ഞ് അനന്തിരാവകാശി ആവരുത് എന്നോ കണക്കാക്കിക്കൊണ്ടോ.
മരുഭൂമിയില്‍ ഉപേക്ഷിച്ച ആ അടിമക്കുഞ്ഞിനെയാണ്, അല്ലാതെ കൂടെനിര്‍ത്തി പോറ്റിവളര്‍ത്തിയ സ്വന്തം കുഞ്ഞിനെയല്ല, ബലി എന്ന പേരില്‍ കൊല്ലാന്‍ ശ്രമിച്ചത്.
ആ അടിമയായ, അല്ലെങ്കിലും മരുഭൂമിയില്‍ ഉപേക്ഷിക്കപ്പെട്ട അടിമക്കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചപ്പോൾ തടഞ്ഞ ആളെയാണ് പിശാച് എന്ന് ഇപ്പോൾ മുസ്ലിം സമൂഹം ഒന്നടങ്കം കണക്കാക്കുന്നത്.
മാനുഷികമൂല്യം സൂക്ഷിച്ച, ജീവകാരുണ്യം കാണിച്ച ആ ആളെയാണ് പിന്നീട് പിശാച് എന്ന് പറഞ്ഞത്.
ഇപ്പോൾ ഹജ്ജിന്റെ ഭാഗമായി മിനയില്‍ കല്ലെറിയുന്നത് ആ മാനുഷികമൂല്യം സൂക്ഷിച്ച, ജീവകാരുണ്യം കാണിച്ച ആളെ പിശാച് എന്ന് വരുത്തിയാണ്.
ഈ അടിമക്കുഞ്ഞിനെ കൊല്ലുന്നത് ആഘോഷിക്കുന്നതാണ് ഹജ്ജിന്റെ ഭാഗമായി മിനയിലും പെരുന്നാളിന്റെ ഭാഗമായി ലോകത്തെങ്ങും മുസ്ലിംകള്‍ കോടിക്കണക്കിന് മൃഗങ്ങളെ കൂട്ടബലി നടത്തുന്നത്.
ഇതിൽ എവിടെയാണ് മനുഷ്യത്വവും തുല്യനീതിയും ത്യാഗവും ജീവകാരുണ്യവും എന്ന് മാത്രം എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.
ഖുര്‍ആനികമായി തന്നെ യാഥാര്‍ത്ഥ ഭാര്യ സാറ.
ഹാജറയല്ല ഇബ്രാഹീമിന്റെ ഭാര്യ.
ഇസ്മായില്‍ സ്വന്തം ഭാര്യയില്‍ ഉണ്ടായ കുട്ടിയല്ല.
ഈ കാര്യം ബൈബിളും അംഗീകരിക്കുന്നു.
ക്രിസത്യന്‍ വിശ്വാസപ്രകാരം ബലികൊടുക്കാന്‍ ശ്രമിച്ചത് ഇസ്ഹാഖ്നെയാണ്. ഇസ്മായിലിനെയല്ല.
ഖുര്‍ആന്‍ സന്തോഷവാര്‍ത്ത അറിയിച്ചു എന്ന് പറയുന്ന, ഇബ്രാഹിമിന്റെ യാഥാര്‍ത്ഥ വിവാഹ ജീവിതത്തില്‍, അവസാനകാലം ഉണ്ടായ കുഞ്ഞ് സാറയില്‍ ഉണ്ടായ ഇസ്ഹാഖ് ആണ്. അല്ലാതെ ഹാജറ എന്ന അടിമസ്ത്രീയില്‍ അവിഹിതമായി ഉണ്ടായ ഇസ്മാഈല്‍ അല്ല.
ഇസ്മായില്‍ അടിമസ്ത്രീയില്‍ ഉണ്ടായ മരുഭൂമിയില്‍ ഉപേക്ഷിക്കപ്പെട്ട അധകൃതനായ കുഞ്ഞ് മാത്രം.
കൊന്നാലും വിറ്റാലും പ്രശ്‌നമില്ലെന്ന് അക്കാലത്ത് കണക്കാക്കിയ, വ്യക്തിത്വവും അസ്തിത്വവും ഇല്ലെന്ന് വന്ന അടിമകളില്‍ രണ്ടടിമകള്‍ മാത്രം ഇസ്മായിലും ഹാജറയും.
*******
നാടൻ ഭാഷയില്‍ പറഞ്ഞാൽ ഹാജറയില്‍ കുഞ്ഞുണ്ടായത് അവിഹിതം.
അതുകൊണ്ടാണ് നാട് കടത്താനും പിന്നീട് കൊല്ലാന്‍ ശ്രമിക്കാനും ഇബ്രാഹിം നിര്‍ബന്ധിതനായത്.
അതും മരുഭൂമിയില്‍...
പൂച്ചയെയും മറ്റും നാട്കടത്തും പോലെ, കൊന്ന്കളയും പോലെ.
ഒരുപക്ഷേ സ്വന്തം ഭാര്യയുടെ ദേഷ്യത്തിന് വഴങ്ങിക്കൊണ്ട്. അനന്തരാവകാശവും പിന്തുടര്‍ച്ചയും ഇസ്ഹാഖിലൂടെ മാത്രമാക്കാന്‍.
അത് മതചരിത്രത്തില്‍ പിന്നീട് കാണുകയും ചെയതു.
യാക്കൂബിലൂടെയും (ഇസ്രായേലിലൂടെയും) (ഇസ്രായേല്‍ എന്നാല്‍ യാക്കൂബിന്റെ വേറൊരു പേര്) ) അതിൽ വന്ന പരമ്പരയിലൂടെയും....
No comments:
Post a Comment