Friday, July 29, 2022

'ഞാൻ' സ്ഥിരമല്ല. സ്ഥിരമല്ലാത്ത 'ഞാൻ' ഇല്ല.

'ഞാൻ' ഇല്ലാത്തത്. 


'ഞാൻ' 

ജനിക്കുമ്പോൾ ഇല്ല, 

ജനിക്കുന്നതിന് മുൻപില്ല, 

മരിക്കുമ്പോൾ ഇല്ല, 

മരിച്ചു കഴിഞ്ഞാൽ തീരേ ഇല്ല. 


'ഞാൻ' 

തലച്ചോറ് ഉണ്ടാക്കുന്ന  

അതിജീവന ബോധം മാത്രം. 

തലച്ചോറ് ഇല്ലാതായാൽ

ഇല്ലാതാവുന്നത്.


'ഞാൻ' 

തുടർച്ച ഇല്ലാത്തത്. 


'ഞാൻ' 

മാറിക്കൊണ്ടിരുന്നത്.

കുഞ്ഞുകുട്ടിയിൽ നിന്ന്

വൃദ്ധൻ വരെ 


'ഞാൻ' 

വളർച്ചയും തളർച്ചയും പോലെ  

മാറിക്കൊണ്ടിരിക്കുന്നത്. 


'ഞാൻ' 

സ്ഥിരമല്ല.


സ്ഥിരമല്ലാത്ത ' ഞാൻ' 

ഇല്ല.

*****

എന്നെ ഞാനാക്കിയ, 

നമ്മളെ നമ്മളാക്കിയ 

തലച്ചോറും 

അതിൻ്റെ യുക്തിയും 

പിന്നെ അതോടെ നമ്മളും 

ഇല്ലാതെയാവുന്ന പ്രക്രിയയാണ് 

മരണം.

******


എത്രയെല്ലാം 'ഞാൻ ' ഇല്ലെന്ന് പറയുമ്പോഴും, ഈ തലച്ചോറ് വീണ്ടും വീണ്ടും തോന്നിപ്പിക്കുന്നു പറയിപ്പിക്കുന്നു: 'ഞാൻ ' അങ്ങനെ ചെയ്തു, 'ഞാൻ' ഇങ്ങനെ ചെയ്തു, 'ഞാൻ ' അങ്ങനെയും ഇങ്ങനെയുമൊക്കെ ചെയ്തത് കൊണ്ടാണ് ഇതിങ്ങനെയൊക്കെ സംഭവിച്ചത് എന്നിങ്ങനെയൊക്കെയുള്ള അവകാശവാദങ്ങൾ, ഗീർവാണങ്ങൾ. 

അതാണ്, അത്രക്കാണ് തലച്ചോറിൻ്റെ 'ഞാൻ '

No comments: