ശൂദ്രൻ ജന്മം കൊണ്ടല്ല. അവസ്ഥാദുരന്തം കൊണ്ടാണ്.
ജന്മം കൊണ്ടാണ് ശൂദ്രനെങ്കിൽ ഭൂമിയിൽ എല്ലാവരും ഒരുപോലെ ഒന്നുമറിയാത്ത ശൂദ്രരായി മാത്രം ജനിക്കുന്നു.
പിന്നീട് കിട്ടുന്ന സാധ്യതയും അവസരങ്ങളും പോലെ വളരുന്നു, വളരാതിരിക്കുന്നു. ആരെങ്കിലും ഏതെങ്കിലും വിഭാഗം എന്നില്ലാതെ, എല്ലാവരും.
അതുകൊണ്ട് തന്നെ പ്രായോഗിക ജീവിതത്തൽ എല്ലാ വിഭാഗത്തിലും യോഗ്യതയുള്ളവരിലും ശൂദ്രൻമാരുണ്ട്. അത്തരം ശൂദ്രൻമാർക്ക് ഓതിക്കൊടുക്കുന്ന വേദം തനിയേ വിഷമാകും. അതിൻ്റെ തിക്താനുഭവം കുടുംബത്തിലും നാട്ടിലും കാണും, അനുഭവിക്കും. ശൂദ്രന് ഓതിക്കൊടുത്ത വേദമാണ് മതം, അന്ധത, വിഷം.
******
ഇരുമ്പുലക്ക വിഴുങ്ങിയാൽ ചുക്കുവെള്ളം കൊണ്ട് ദഹിക്കില്ല. ഇരുമ്പുലക്ക വിഴുങ്ങുന്നവരും വിഴുങ്ങിക്കുന്നവരും ശ്രദ്ധിക്കുക. കുറ്റവും കുശുമ്പും മറഞ്ഞിരുന്ന് പറഞ്ഞ് പ്രചരിപ്പിച്ച്, നാടിനെയും നാട്ടാരെയും കുത്തിക്കലക്കി, അവസാനം സോറി, ക്ഷമിക്കുക എന്ന വെറും വാക്ക് കൊണ്ട് എല്ലാം ദഹിക്കില്ല. പറഞ്ഞതും ചെയ്തതും ഏറ്റുപറഞ്ഞ് തിരുത്താൻ പോലും തയ്യാറാവാതെ.
*****
No comments:
Post a Comment