Saturday, July 9, 2022

മകനെ കൊല്ലാൻ പറഞ്ഞ ദൈവം!

ഏതോ ഇല്ലാത്ത ചരിത്രം കേട്ട് കോടാനുകോടി മൃഗങ്ങളെ കൊല്ലാൻ ഒരു മടിയുമില്ല. എന്നാലോ ഒരുചെറിയ ഭൂപ്രദേശത്ത് പോലും ഒരുമിച്ച് ഒരേ ദിവസം ആഘോഷിക്കാൻ കഴിയാത്ത വിഭാഗം ... അത്രയ്ക്ക് വളർന്നിട്ടില്ലാത്തവർ.

*****

മകനെ കൊല്ലാൻ പറഞ്ഞ ദൈവം! അടിമയിൽ പിറന്ന് ഉപേക്ഷിക്കപ്പെട്ട ആ മകനെ കൊല്ലാൻ പോയ പിതാവ്! അത് തടഞ്ഞ് കാരുണ്യവും മനുഷ്യത്വവും കാട്ടിയവൻ പിശാച്! വല്ലാത്ത വിരോധാഭാസം? ഒരു മാതൃകയും തരാത്ത, ഒരു പുണ്യവും കാട്ടാത്ത ഈ കഥ ഭ്രാന്തും കളവും ആവാനേ തരമുള്ളൂ. അത്തരമൊരു ദൈവത്തിനും പിതാവിനും ഭ്രാന്ത് മാത്രവുമാവാനേ തരമുള്ളൂ.

***""

ത്യാഗം എവിടെ? ആറ്റ്നോറ്റ് വളർത്തിയ സ്വന്തം മകനെ സുരക്ഷിതമാക്കി വെച്ച് അടിമയെന്ന വേലക്കാരിയിൽ ഉണ്ടായ, മരുഭൂമിയിൽ ഒറ്റക്കിട്ടുപേക്ഷിച്ച മകനെ കൊല്ലുന്നതാണോ ത്യാഗം? ഉള്ളും പുറവും അറിയുന്ന ദൈവം ഇങ്ങനെ ദുസ്സൂചന നൽകും വിധം പരീക്ഷിച്ചുവെന്നോ? അതും കുഞ്ഞിനെ കൊല്ലുന്നത് തടഞ്ഞവനെ പിശാചെന്ന് വിളിച്ചുകൊണ്ട്?

*****

ഈദ് മുബാറക്. ആഘോഷമാണ് പ്രധാനം. ജീവിതം ആഘോഷിക്കാനുള്ളതാണ്. അവിടെ ന്യായാന്യായങ്ങൾ ബാധകമല്ല. എന്തിൻ്റെ പേരിലായാലും ജനങ്ങൾക്ക് ആഘോഷിക്കാൻ കഴിയണം. അതിന് ഒരു കാരണം വേണം. അത്രയേ ഉള്ളൂ. ഒരിക്കൽ കൂടി ഈദ് മുബാറക്ക്.

No comments: