Friday, July 22, 2022

ജനങ്ങളെ ഗവണ്‍മെന്റ്‌ നിരീക്ഷിക്കുന്നത് ജനാധിപത്യമല്ല

ഏറ്റം മോശമായവരെ തിരഞ്ഞെടുത്താൽ, 

അതിൽ ഏറ്റം മോശമായവനെ 

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമാക്കിയാൽ 

എങ്ങിനെ ജനാധിപത്യമാകും?

****

ഗവണ്മെന്റിനെ ജനങ്ങൾ രഹസ്യമായി നിരീക്ഷിക്കണം. 

പ്രത്യേകിച്ചും ജനാധിപത്യത്തില്‍. 

ജനങ്ങളെ ഗവണ്‍മെന്റ്‌ നിരീക്ഷിക്കുന്നത് ജനാധിപത്യമല്ല.

*****

രാജ്യത്തിൻ്റെ ഭരണാധികാരി എന്ന നിലക്ക് കൊടുക്കുന്ന ബഹുമാനം അയാൾക്ക് വ്യക്തിപരമായല്ല.

ഏത് രാജ്യത്തിൻ്റെ ഭരണാധികാരി ആണെങ്കിലും അങ്ങനെയുള്ള ഭരണാധികാരി  കുറ്റിച്ചൂലാണെങ്കിലും ക്രിമിനലാണെങ്കിലും  ആ ബഹുമാനം കിട്ടും, കൊടുക്കും.

ഹിറ്റ്‌ലർനും സദ്ദാം ഹുസൈനും മുസോളിനിക്കും മറ്റാർക്കും ഈ ബഹുമാനം അതാത് കാലത്ത്, അവരുടെ കാലത്ത് കിട്ടിയിട്ടുണ്ട്.

*****

ഇന്ത്യയുടെ വലുപ്പം ചെറുപ്പമായി തോന്നണം, തോന്നിപ്പിക്കണം. അതിനാണ് വികേന്ദ്രീകൃത ഭരണം. ഫെഡറൽ സംവിധാനം. 

കൂടുതല്‍ കേന്ദ്രീകരിക്കുമ്പോള്‍ കൂടുതൽ ദൂരവും വലിപ്പവും തോന്നും. 

അതുകൊണ്ട്‌ തന്നെ ഈ വലിയ ഇന്ത്യയെ കൂടുതല്‍ കൂടുതല്‍ മുറുക്കി മുറുക്കി കേന്ദ്രീകരിച്ച് ശ്വാസംമുട്ടിക്കരുത്.





No comments: