"എനിക്കെന്തല്ലോ വേണം?"
മൂന്നാം വയസിൽ കളിപ്പാട്ടക്കടയിൽ കയറിയപ്പോൾ, മൂത്ത മകൻ, അവന് തന്നെ ഒരു നിശ്ചയവുമില്ലാതിരുന്നപ്പോൾ പറഞ്ഞ ഒരു വാക്യം.
അതിപ്പോൾ ഒരു ചെറിയ മന്ദഹാസത്തോടെ ഓർത്തുപോകുന്നു. ജീവിതവുമായി ബന്ധപ്പെട്ട മഹാഭൂരിപക്ഷത്തിൻ്റെയും സമീപനം കാണുമ്പോൾ.
കിട്ടുമെന്നത് കൊണ്ട് മാത്രം വേണമെന്ന, അതും എത്രയും വേണമെന്ന ചിന്ത.
എന്തെന്നില്ലാതെ, എന്തിനെന്നില്ലാതെ.
ജീവിതം തന്നെ ആ ചിന്തയും അതിന് വേണ്ട അധ്വാനവുമാക്കിക്കൊണ്ട്.
അക്കാര്യം ഇത്ര കൃത്യമായി ആ കുട്ടിപ്രായത്തിൽ അന്നവൻ പറഞ്ഞ് സൂചിപ്പിച്ചല്ലോ എന്ന് ഇന്നോർക്കുമ്പോൾ വല്ലാത്തൊരു ആശ്ചര്യം.
No comments:
Post a Comment