Wednesday, July 27, 2022

സർക്കാർ ഒരു തൊഴിലും സ്വത്ത് പതിച്ചു നല്‍കുന്നത് പോലെ ആവരുത്.

സർക്കാർ ജനങ്ങളില്‍ നിന്നും നികുതി വാങ്ങി ആ നികുതി മൊത്തം ശമ്പളമായ് നല്‍കുന്നത് ആര്‍ക്കാണ്‌?

ഉദ്യോഗസ്ഥര്‍ക്കും അധ്യാപകര്‍ക്കും. 

ഈ കൊറോണ കാലത്ത് എല്ലാവരും നഷ്ടം സഹിക്കുമ്പോഴും ആരാണ് ഒരു നഷ്ടവും സഹിക്കാതെ സർക്കാരിന്റെ കൈയിൽ നിന്നും ശമ്പളം വാങ്ങുന്നത്?

കോര്‍പ്പറേറ്റ്കളും കച്ചവടക്കാരും കര്‍ഷകരും അല്ലല്ലോ?

ഉദ്യോഗസ്ഥരും അധ്യാപകരും മാത്രം. 

കോര്‍പ്പറേറ്റ്കകളും കച്ചവടക്കാരും കര്‍ഷകരും സ്വന്തം riskല്‍ കച്ചവടം ചെയ്തും കൃഷി ചെയ്തും അങനെ ആയവർ മാത്രം. 

Bank ലോണും മറ്റും വാങ്ങി അവർ തിരിച്ചടക്കുന്നില്ലെങ്കില്‍ അത് വേറെ തന്നെ കൈകാര്യം ചെയ്യേണ്ടതും ചർച്ച ചെയ്യേണ്ടതുമാണ്.

കോര്‍പ്പറേറ്റ്കകളും കച്ചവടക്കാരും കര്‍ഷകരും സ്വന്തം നിലക്ക് ഉല്‍പാദനവും വിപണനവും നടത്തുന്നവരും സര്‍ക്കാറിന് ആ വകയില്‍ വലിയ നികുതി നല്‍കുന്നവരും ആണ്.

മേല്‍പറഞ്ഞ ഉദ്യോഗസ്ഥരെയോ അധ്യാപകരെയോ പോലെ ലാഭനഷ്ടങ്ങള്‍ക്ക് വിധേയമല്ലാതെ എപ്പോഴും എല്ലാ വര്‍ഷവും ശമ്പളം വര്‍ദ്ധിപ്പിച്ചു മാത്രം വാങ്ങുന്നവരല്ല .

ഈ കൊറോളണക്കാലത്ത് കോര്‍പ്പറേറ്റ്കകളും കച്ചവടക്കാരും കര്‍ഷകരും ഒരേറെ നഷ്ടം സഹിക്കുന്നു. പലവിധേനയും.

ഒരു നഷ്ടവും സഹിക്കാത്തവർ, ഈ കാലത്തും പണി ഏറ്റവും കുറച്ച് ചെയ്യുന്ന മഹാഭൂരിപക്ഷം ഉദ്യോഗസ്ഥരും അധ്യാപകരും മാത്രം.

*****

എന്തിന്‌ ഒരു ജോലി ഒരാൾക്ക് ജീവിത കാലത്തേക്ക് മുഴുവന്‍ സർക്കാർ പതിച്ചു നല്‍കണം? ഒരു പരീക്ഷ എഴുതി വിജയിച്ചു എന്ന ഒരൊറ്റ കാരണം വെച്ച്... 

പ്രത്യേകിച്ചും സർക്കാർ.

എന്തിന്‌ എപ്പോഴും ഒരേ ശമ്പളം, അതും എല്ലാ വര്‍ഷവും വര്‍ദ്ധിപ്പിച്ചു മാത്രം എല്ലാ ജീവനക്കാര്‍ക്കും ജീവിതകാലം മുഴുവന്‍ കൊടുക്കുമെന്ന് സർക്കാർ ഉറപ്പ് നല്‍കണം.

അതും ഒരിക്കലും കുറയാതെ, കുറക്കാന്‍ സാധിക്കാതേ.

നിലവില്‍ ജോലി കിട്ടിയവരെക്കാള്‍ യോഗ്യതയും അര്‍ഹതയുമുള്ളവർ പതിന്മടങ്ങ് പുറത്ത് തൊഴില്‍ ഇല്ലാതെ കാത്തിരിക്കുമ്പോള്‍ പ്രത്യേകിച്ചും. 

സർക്കാർ കൈകാര്യം ചെയ്യുന്നത്‌  പൊതുജനത്തിന്റെ സമ്പത്താണ്. 

ഒരു തൊഴിലും സ്വത്ത് പതിച്ചു നല്‍കുന്നത് പോലെ ആവരുത്. നിരുപാധികം എന്നെന്നേക്കുമായി നല്‍കരുത്. 

മഹാഭൂരിഭാഗം സർക്കാർ തൊഴിലുകളും ആ നിലക്ക് തുടര്‍ച്ചയും അനുഭവപരിചയവും സ്ഥിരമായ പതിച്ചുനല്‍കലും ആവശ്യപ്പെടുന്നില്ല. 

അങ്ങനെ തുടര്‍ച്ചയും അനുഭവപരിചയവും സ്ഥിരമായ പതിച്ചുനല്‍കലും ആവശ്യപ്പെടുമായിരുന്നെങ്കില്‍ വേണ്ടിയിരുന്നത് മന്ത്രിമാര്‍ക്കും എംഎല്‍എ എംപിമാര്‍ക്കും മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ഒക്കെയായിരുന്നു.

രാജ്യത്തിന്റെ എല്ലാ രഹസ്യങ്ങളും കൈകാര്യം ചെയ്യുന്നവരാണവർ. അവരൊക്കെയും താല്‍കാലികമായി മാത്രം നിയമിക്കപ്പെടുന്നു. 

എല്ലാ, തൊഴിലും, പ്രത്യേകിച്ചും അധ്യാപകരെയും മറ്റുമൊക്കെ, വെറും 5 അഞ്ച് വര്‍ഷത്തേക്ക് മാത്രം നിയമിക്കുക. ഓരോ തസ്തികയും ഓരോ അഞ്ച് വര്‍ഷത്തിന് ശേഷം എല്ലാവർക്കുമായി തുറന്നിടുക 

സർക്കാർ നല്‍കുന്ന ശമ്പളം ഉയര്‍ച്ചയും, നാടിന്റെ മൊത്തം സാമ്പത്തീക അവസ്ഥക്കനുസരിച്ച്  വിധേയമായിരിക്കും എന്ന് നിബന്ധന വെക്കുക.

സ്വകാര്യ സ്ഥാപനങ്ങള്‍ക്കത് സാധിക്കുന്നുണ്ടെങ്കിൽ സര്‍ക്കാരിനും അത് സാധിക്കണം. 

ശേഷം അത്തരം ജോലികള്‍ ഓരോ അഞ്ച് വര്‍ഷത്തിന് ശേഷവും  മറ്റുള്ളവരെപ്പോലെ നിലവില്‍ ജോലിയില്‍ ഉള്ളവരും പരീക്ഷ എഴുതി യോഗ്യത തെളിയിച്ച് നേടിയെടുക്കട്ടെ. 

എന്തായാലും ഇവിടെ എപ്പോഴും നടക്കുന്ന പരീക്ഷ നടത്താൻ പ്രത്യേകിച്ച് ചിലവില്ല. 


എന്നാലോ, ജോലി എന്നേക്കുമായ് പതിച്ച് കൊടുക്കുന്നത് കൊണ്ട്‌ ഉണ്ടാകാവുന്ന ആലസ്യവും സാമ്പത്തിക നഷ്ടവും സര്‍ക്കാരിനും നാട്ടുകാര്‍ക്കും ഒഴിവാക്കുകയും ആവാം.


പുതിയ പലർക്കും എന്തെങ്കിലും തൊഴിലിന് കുറച്ച് കാലത്തേക്ക് സാധ്യതയും ആവും.

No comments: