സ്ത്രീക്ക് വേണ്ട, സ്ത്രീക്ക് വേണ്ടി ജീവിക്കുന്ന പുരുഷൻ മാത്രമേ ഉള്ളൂ.
പുരുഷന് വേണ്ടി ജീവിക്കുന്ന ഒരു സ്ത്രീയും ഇല്ല.
പുരുഷന് വേണ്ടി പുരുഷൻ പോലും ജീവിക്കുന്നില്ല.
ഇതൊരു യാഥാര്‍ത്ഥ വസ്തുത മാത്രം.
ഒരുപക്ഷേ, സ്ത്രീ പ്രത്യക്ഷമായി അവകാശപ്പെടാത്ത, പുരുഷൻ പുറമെ അംഗീകരിക്കാത്ത, എന്നാല്‍ ഉള്ളില്‍ പേറി അറിഞ്ഞ് നടക്കുന്ന വസ്തുത.
പുരുഷൻ സ്ത്രീയുടെ അടിമ മാത്രം.
വിവാഹം പുരുഷന്റെ ആ അടിമത്തം ഉറപ്പ് വരുത്താനുള്ള പ്രക്രിയ.
അതുകൊണ്ട് തന്നെ സ്ത്രീയിലേക്ക് പുരുഷൻ പോകും, പോകണം.
ഒരു സ്ത്രീയെയും പുരുഷൻ ഉള്ള ഇടത്തിലേക്ക് പറിച്ചു നടേണ്ടതില്ല.
ഇത് വെറും സ്ത്രീ പക്ഷവാദമല്ല.
പകരം ഇതൊരു വെറും വസ്തുതാപക്ഷവാദം.
പലർക്കും ഇത് പറയാൻ പോലും കഴിയുന്നില്ല.
പറയാത്തതിനെ നിലപാടാക്കി മാറ്റിയതാണ് മിക്കവരും.
പറയാൻ പറ്റാത്തതിനെ നിലപാടാക്കി മാറ്റിയതാണ് മിക്കവരും.
പറയേണ്ട കുറേ കാര്യങ്ങള്‍ ഒളിപ്പിച്ചു വെച്ചതിനെ നിലപാടാക്കി മാറ്റിയതാണ് മിക്കവരും.
സ്ത്രീക്ക് വേണ്ട പുരുഷൻ മാത്രമേ ഉള്ളൂ.
സ്ത്രീക്ക് വേണ്ട പുരുഷൻ മാത്രം.
മദ്യപിച്ചും മുഷ്ടിചുരുട്ടിയും ഗൗരവം നടിച്ചും അങ്ങനെയല്ല എന്ന് പുരുഷൻ എത്രയെല്ലാം വരുത്താന്‍ ശ്രമിച്ചാലും....., ഉള്ളില്‍ ഇതെല്ലാം കണ്ട് മാറി നിന്ന് ഊറിച്ചിരിക്കുക മാത്രമാണ്, അറിഞ്ഞോ അറിയാതെയോ, മുഴുവന്‍ സ്ത്രീകളും.
അണ്ഡം തെരഞ്ഞെടുക്കും. ഏതെങ്കിലും ഒന്നിനെ.
പുരുഷൻ, അവന്റെ ബീജങ്ങൾ പോലെ ഒരു നൂറായിരം ശ്രമങ്ങളായി അലഞ്ഞ്തിരിഞ്ഞു നടക്കും.
പുരുഷനും അവന്റെ ശ്രമങ്ങളും ഒട്ടുമുക്കാലും വൃഥാവിലാവും.
അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഏതെങ്കിലും പുരുഷശ്രമം വിജയിക്കണമെങ്കിൽ അണ്ഡമായ സ്ത്രീ തെരഞ്ഞെടുപ്പ് നടത്തണം.
നൂറായിരമൊന്നും ഇല്ലാത്ത ഒന്ന് മാത്രമായ സ്ത്രീയായ അണ്ഡം ആ തെരഞ്ഞെടുപ്പ് നടത്തിയാല്‍ മാത്രം പുരുഷനും അവന്റെ ശ്രമങ്ങളും വിജയിക്കുന്നു. വ്യവസ്ഥിതി നിശ്ചയിച്ച അര്‍ത്ഥത്തില്‍ വിജയിക്കുന്നു.
സമൂഹവും വ്യവസ്ഥിതിയും സ്ത്രീയെയും സ്ത്രീയിലൂടെ അങ്ങനെ ഉണ്ടാവുന്നതിനേയും സംരക്ഷിക്കാന്‍ മാത്രം.
ആ സമൂഹത്തിന്റെയും വ്യവസ്ഥിതിയുടെയും അറ്റത്ത്, അധികാര സ്ഥാനത്ത് ഒരുപക്ഷേ പുരുഷനെ നീ കണ്ടെന്നിരിക്കും.
പക്ഷേ അങ്ങനെ ഇരിക്കുന്നത് കൊണ്ടൊന്നും കാര്യം മാറില്ല. അത് പുരുഷന്റെ ശൂന്യത മറച്ചുപിടിക്കാനുള്ള വിദ്യ മാത്രം.
പുരുഷൻ ഏത് വിധേനയും സ്ത്രീക്ക് വേണ്ട ഉപകരണം ആവുക മാത്രമാണ് അവിടെയും.
അതിനാല്‍ തന്നെ അവനെ അധികാരത്തിലും അറ്റത്തും ഇരുന്ന് അഹങ്കരിക്കാനും സ്ത്രീ ഉള്ളില്‍ ചിരിച്ചു കൊണ്ട് സമ്മതിക്കും.
No comments:
Post a Comment