Sunday, July 31, 2022

കര്‍മ്മം സംഭവിക്കും... അതിൽ ധര്‍മ്മവും....

കര്‍മ്മം സംഭവിക്കും...

അതിൽ ധര്‍മ്മവും....

ആര്‍ക്കും പ്രത്യേകിച്ച് ദൈവത്തില്‍ നിന്ന് അകലാന്‍ പറ്റില്ല.

ആര്‍ക്കും പ്രത്യേകിച്ച് ദൈവത്തിലേക്ക് കൂടുതലായി അടുക്കാനും പറ്റില്ല.

എല്ലാവരും എപ്പോഴും ഒരുപോലെ അടുത്തും അകന്നും.

ആത്മീയത ഇത് മാത്രമാണ്. 

മറ്റുള്ളവര്‍ തെറ്റാണെന്ന്‌ പറയാതെ ആര്‍ക്കും  സ്വന്തമായി എന്തും വിശ്വസിക്കാൻ കഴിയണം.... ഒരേയൊരു ആത്മീയത. എല്ലാം ഉള്‍ക്കൊള്ളുന്ന ഒരേയൊരു ആത്മീയത.

മനസാക്ഷിയോട് സത്യസന്ധനായവന്‍ എന്ത് പറഞ്ഞാലും, എന്ത് ചിന്തിച്ചാലും ശരി.

അതിൽ, അവനെ സംബന്ധിച്ചേടത്തോളം, കളവില്ല, കാപട്യമില്ല.

No comments: