വീട്ടിലെ ബലിപെരുന്നാൾ കൂടിച്ചേരൽ.
എല്ലാവരും വാനോളം ഉയർന്ന് സന്തോഷിച്ചു.
എല്ലാവരും ഭൂമിയോളം താഴ്ന്ന് പരസ്പരം അടുത്തറിഞ്ഞു.
നമ്മളിൽ ഏറ്റവും മുതിർന്ന ഇക്കാക്ക തന്നെ മുൻകൈയെടുത്ത്, ഇക്കാക്ക തന്നെ മുന്നിൽനിന്ന്, ഇക്കാക്ക തന്നെ നടത്തിക്കാണിച്ച ഒരു കുടുംബ കൂട്ടായ്മ.
വരും തലമുറക്കും ഇളംതലമുറക്കും ഇക്കാക്ക തന്നെ ബോധപൂർവ്വം കോറിയിട്ടുതരുന്ന ഒരു മഹത്തായ മാതൃക.
അടുപ്പം അടുത്ത് കൊണ്ടും, സ്നേഹം സ്നേഹിച്ചു കൊണ്ടും തന്നെ കാണിക്കണം എന്ന ലളിതമായ മാതൃക.
വലിയ വാക്കുകൾ അതുപോലെ തന്നെ വലിയ പ്രവർത്തികൾ ആവുന്ന, ആവണം എന്ന വ്യക്തമായ മാതൃക.
ചെറുതിലെ വലുത് കാണിച്ച് തരുന്ന ചെറിയ മാതൃക.
ചെറുതുകൾ കൂടിയാണ് വലുതുണ്ടാവുന്നത് എന്ന വലിയ മാതൃക.
ചെറുതുകൾ സാധിക്കാനാണ് വലുതുകൾ ചെയ്യുന്നത് എന്ന് കാണിച്ചുതരുന്ന വ്യത്യസ്ത മാതൃക.
നമ്മുടെ കുഞ്ഞുകുട്ടികൾ വരെ കളിച്ചുല്ലസിച്ച് സാക്ഷികളായി നിന്ന് സാക്ഷ്യപത്രം തന്നുപോകുന്ന കാലത്തെ അതിജയിക്കുന്ന മാതൃക.
ഒരു പെരുന്നാളാഘോഷം കുടുംബത്തിനുള്ളിൽ നിന്നു കൊണ്ട് തന്നെ, പുറത്തൊന്നും പോകാതെ എത്രത്തോളം സാധിക്കാം,അർത്ഥവത്താക്കാം, വലുതാക്കാം എന്ന് കാണിച്ചുതന്ന ചെറിയ വലിയ കുടുംബ മാതൃക.
ആഘോഷങ്ങൾ ആഘോഷങ്ങളാവാൻ ഏറെയൊന്നും പുറത്ത് പോകേണ്ടതില്ല, ഏറെയൊന്നും മറ്റ് വഴികൾ തേടേണ്ടതില്ല, കുടുംബം ഒത്തുനിന്നാൽ മാത്രം തന്നെ മതിയെന്ന് കാണിച്ചുതന്ന ആഘോഷ മാതൃക.
വേറെയൊരു നിറക്കൂട്ടും ആവശ്യമില്ലാതെ സന്തോഷവും സമാധാനവും തനിയേ കയറി വരുമെന്ന് നമ്മുടെ വളർന്ന് വരുന്ന, ഇനിയും വളർന്ന് വരാനുള്ള യുവതലമുറക്ക് തോന്നിപ്പിച്ച, കാണിച്ചുകൊടുത്ത ഒരു ഗംഭീരൻ മാതൃക.
സത്തോഷത്തിൻ്റെയും സ്നേഹത്തിൻ്റെയും വഴി ലളിതമാണ്, എളുപ്പമുള്ളതാണ്, ഏറെ ചിന്തയും കണക്ക്കൂട്ടലും ആവശ്യമില്ലാത്തതാണ്, അത്തരത്തിലുള്ള ഒരു കെട്ടിക്കുടുക്കുമില്ലാത്തതാണ് എന്ന് വരച്ചു കാട്ടിത്തന്ന മാതൃക.
കുടുംബം കൂടെ നിന്നാൽ, കുടുംബത്തിൻ്റെ കൂടെ നിന്നാൽ മാത്രം മതി, മറ്റു വഴികൾ ആവശ്യമില്ലാത്ത വിധം ബോറടിയും മടുപ്പും പോയിക്കിട്ടും എന്ന് കുഞ്ഞുകുട്ടികൾക്ക് വരെ വിളിച്ചറിയിച്ചു തന്ന ശരിയായ മാതൃക.
ഈയൊരു കൂട്ടായ്മ കുടുംബത്തെ യഥാർഥത്തിൽ തന്നെ കൂടുമ്പോൾ ഇമ്പമുള്ളതാക്കി.
ഈ ഇക്കാക്ക തന്നെയായിരുന്നു ഒരു വലിയ കാലഘട്ടം ഉപ്പാക്ക് പിന്തുണയായി കുടുംബത്തിന് അത്താണിയായി നിന്നത്.
ഈ ഇക്കാക തന്നെയായിരുന്നു ഒരുപക്ഷേ ഉപ്പയുടെ സ്ഥാനത്ത് തന്നെ നിന്ന് കുടുംബത്തിൻ്റെ പ്രാരാബ്ധം ഒരു കുറേകാലം പേറിനടന്നത്.
ഈ ഇക്കാക തന്നെയായിരുന്നു തനിക്ക് എളുപ്പത്തിൽ സാധ്യമാകുമായിരുന്ന വിദ്യാഭ്യാസവും വളർച്ചയും മറന്ന് പട്ടിണിയിൽ അകപ്പെട്ട ഒരു കുടുംബത്തെ ആശയും പ്രതീക്ഷയും നൽകി വിശപ്പടക്കി കൊണ്ട്നടന്നത്.
അതുകൊണ്ട് തന്നെ ഇക്കാക്ക തന്നെ ഇത്തരമൊരു കൂട്ടായ്മ മുന്നിൽ നിന്ന് നടത്തുമ്പോൾ അതിൽ ചരിത്രപരമായ ആവർത്തനവും നീതിയും ഉളളത് പോലെ തന്നെ തോന്നുന്നു.
വളരെ വിഷമം തോന്നിയത് ചിലരുടെ പ്രതീക്ഷിക്കാത്ത അഭാവമാണ്. അതാണ് ഇവിടെ എടുത്തുപറയേണ്ടത്
ഒന്ന്: കൂടെ അടുത്തുണ്ടായിട്ടും, കൂടെ നിന്ന് പങ്കെടുക്കാൻ സാധിക്കാതെ പോയ വീടിൻ്റെ തന്നെ നിറസാന്നിധ്യമായ, ആവേണ്ട മിക്കുവും റാബിയയും. മിക്കുവിന് അവിചാരിതമായി പിടിപെട്ട പനി തടസമായി.
രണ്ട്: പെരുന്നാൾ ദിവസത്തിൻ്റെ അവസാന ലാപ്പ് വരെ നമ്മുടെ കൂടെ ആഘോഷിച്ച് ഓടിനടന്ന സിൻവാനും ഹനൂനും. അവർക്ക് അവരുടെ വിദ്യാഭ്യാസം നിർബന്ധമാക്കിയ യാത്ര വൈകുന്നേരം തന്നെ നടത്തേണ്ടി വന്നത് തടസമായി.
മൂന്ന്: അഫീഫയും ആദിലയും. ഇവർ രണ്ട് പേരും കഴിഞ്ഞ ചെറുപെരുന്നാൾ സംഘാടനത്തിലെ സജീവ സാന്നിധ്യമായിരുന്നു. എല്ലാ അർത്ഥത്തിലും.
മക്കളിൽ ഏറ്റവും ചെറിയ ഫത്തീനും അവ്വാഹും അദീബയും ഫാത്തിറും വരെ പൂർണ്ണമായ ഉത്സാഹത്തോടെ കളിച്ചു ചിരിച്ചു നടക്കുന്നത് കണ്ണിന് കുളിർമയായി.
ഉമ്മമാർ (അഥവാ അഞ്ചമ്മായിമാർ: സാജിദമ്മായി, സക്കീനമ്മായി, താഹിറമ്മായി, തസ്ലീനമ്മായി, പിന്നെ ഫാഹിറ) അഞ്ച് പേരും ഒന്നോടൊന്ന് മുന്നിട്ട് നിന്ന് പങ്കെടുത്ത് പരിപാടിക്ക് നേതൃത്വം നൽകി പരിപാടി കൂടുതൽ എളുപ്പമുള്ളതാക്കി.
സാജിദയും കുഞ്ഞളിയയും അവരുടെ പ്രയാസവും അനാരോഗ്യവും ഒന്നും വകവെക്കാതെ എല്ലാം വേണ്ട പോലെ സംഘടിപ്പിച്ചു. എന്ന് മാത്രമല്ല അവസാനം ഗംഭീരൻ ഐസ് ക്രീം നൽകി പരിപാടിക്ക് മധുരം കൊണ്ട് സമാപനം കുറിച്ചു.
ഈ കുടുംബത്തിലെ എല്ലാ ചെറുപ്പക്കാരും ചെറുപ്പക്കാരികളും മുന്നിട്ട്നിന്നു സജീവ സാന്നിധ്യമായി ഒരുപോലെ ഈ പരിപാടിക്ക് നേതൃത്വം നൽകി.
(ഇതോടൊപ്പം എടുത്ത് പറയേണ്ടതും കഴിഞ്ഞ പ്രാവശ്യം നടന്നപ്പോൾ ഇതുപോലെ പറയാൻ വിട്ടുപോയതുമായ ഒരുകാരൃം ഇവിടെയൊന്ന് എടുത്തുപറയട്ടെ.
കഴിഞ്ഞ ചെറിയപെരുന്നാളിന് ഇതുപോലെ തന്നെ ഒരു കൂട്ടായ്മ ഉണ്ടായിരുന്നു.
ആ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്ർ) കൂട്ടായ്മ സംഘടിപ്പിച്ചത് നമ്മുടെ കുടുബത്തിലെ രണ്ട് സ്ത്രീ രത്നങ്ങളായ രണ്ട് ഡോക്ടർമാരാണ്. റാബിയയും അഫീഫയും .
രണ്ടുപേരും ഫലത്തിൽ രണ്ട് തീർത്തും വ്യതസ്തമായ കാരണങ്ങൾ കൊണ്ട് ഈ കൂട്ടായ്മയയിൽ ശാരീരികസാന്നിധ്യം കൊണ്ട് പങ്കെടുക്കാതെയായി).
No comments:
Post a Comment