Sunday, July 17, 2022

കള്ളക്കടത്ത് : ഈ പാർട്ടി ഇങ്ങനെ ചെയതു, ആ പാർട്ടി നേതാവ് അങ്ങനെ ചെയതു.

കള്ളക്കടത്ത് :

ജനങ്ങൾ മനസ്സിലാക്കേണ്ടതും ചിന്തിക്കേണ്ടതും : ഈ പാർട്ടി ഇങ്ങനെ ചെയതു, ആ പാർട്ടി നേതാവ് അങ്ങനെ ചെയതു എന്നല്ല.

പകരം ചിന്തിക്കേണ്ടത്: നമ്മുടെ നാട്ടിലെ എല്ലാ പാര്‍ട്ടികളും നേതാക്കളും ഇങ്ങനെ തന്നെ ഒരുപോലെ ചെയ്യുന്നു എന്നാണ്.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും  ഒരുപോലെ അല്പവും സത്യസന്ധതയും തെല്ലും ആത്മാര്‍ത്ഥതയും ഇല്ലാത്തവർ എന്നാണ് . 

അക്കാര്യത്തില്‍ ഇന്ത്യ ഭരിക്കുന്ന എല്ലാ പാര്‍ട്ടികളും ഒരുപോലെ ആണെന്നാണ് .

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ഭരിക്കുന്ന എല്ലാ പാര്‍ട്ടികളും ഒരുപോലെ ആണെന്നാണ്. 

പേരിലും പുറത്ത് പറയുന്ന കാര്യങ്ങളിലും മാത്രമേ അവർ തമ്മില്‍ വ്യത്യാസമുള്ളൂ എന്ന്. 

ചെയ്യുന്നത്‌ എല്ലാവരും ഒന്ന്.

സ്വന്തം കാര്യം സിന്ദാബാദ്.

നാടിനെയും നാട്ടുകാരെയും വഞ്ചിക്കുക. 


എല്ലാവരും ഏറെക്കുറെ രാജ്യം വിറ്റ് നേട്ടമുണ്ടാക്കുന്നവർ മാത്രം.

അത്‌ കൊണ്ടാണ്‌ എല്ലാവർക്കും മന്ത്രിപദവിയും പ്രധാനമന്ത്രി പദവിയും മുഖ്യമന്ത്രി പദവിയും ഒക്കെ തര്‍ക്കിച്ചു വാശി പിടിച്ചു കുതന്ത്രം കളിച്ച് കിട്ടേണ്ട, വാങ്ങേണ്ട വലിയ സംഗതികള്‍ ആവുന്നത്.

ഭരണാധികാരികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും രാജ്യദ്രോഹം ആര്‍ക്കും മനസ്സിലാവില്ല.

ഭരണാധികാരികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും രാജ്യദ്രോഹം ആര്‍ക്കും ചോദ്യം ചെയ്യാൻ കഴിയില്ല. 

അറിയണം.

ജനങ്ങൾക്ക് രാജ്യദ്രോഹികള്‍ ആവേണ്ട കാര്യമില്ല.

പക്ഷേ ഭരണാധികാരികള്‍ക്ക്, അവർ ഭരണാധികാരികള്‍ ആയിരിക്കെ തന്നെ, ഒപ്പം ഭരണം നേടാനും എളുപ്പം രാജ്യദ്രോഹികള്‍ ആവാം.

സ്വന്തത്തിനും പാർട്ടിക്കും രാജ്യത്തിന്റെ മറവില്‍ എന്ത് ചെയതും എത്രയും നേട്ടമുണ്ടാക്കാം.

അപ്പോഴും അവര്‍ക്ക് പാവം ജനങ്ങളുടെ മേല്‍ രാജ്യദ്രോഹം ആരോപിക്കുകയും ആവാം.

*****

അന്വേഷിച്ചന്വേഷിച്ച് ഭരണകൂടങ്ങള്‍ക്കെതിരെ വരാവുന്ന തെളിവുകൾ നശിപ്പിക്കുകയും, അതിനുള്ള പദ്ധതികള്‍ തയാറാക്കുകയും മാത്രമാണോ ഇവിടെ നടക്കുന്ന ഏക പരിപാടി?



No comments: