യഥാർത്ഥ മതവിശ്വാസി എന്നല്ല; പകരം യഥാർത്ഥ വിശ്വാസി.
എല്ലാവരും എങ്ങനെയെങ്കിലുമൊക്കെ പല കാര്യങ്ങളിലും വിശ്വാസികൾ തന്നെയാണ്.
യഥാർത്ഥ വിശ്വാസി അന്വേഷകൻ മാത്രമാണ്.
വിശ്വാസം അറിവും കാഴ്ചയും ആകുന്നത് വരെയുള്ള വിശ്വാസം, അന്വേഷണം.
അവൻ ഒരു മതത്തിലും ദൈവത്തെ കാണില്ല.
ദൈവത്തെ കാണാൻ മതം ആവശ്യമില്ലെന്ന് മാത്രം അവനറിയും.
*****
ആളുകൾക്ക് എല്ലാവരെയും എങ്ങിനെയെങ്കിലും എവിടെയെങ്കിലും fix ചെയ്ത് കാണണം. confine ചെയ്ത് identify ചെയ്യണം.
ഒന്നുകിൽ അക്കരെ ഇല്ലെങ്കിൽ ഇക്കരെ എന്ന് മാത്രം ദർശിച്ച് കൊണ്ട്.
മദ്ധ്യത്തിലും ആവാമെന്ന സാധ്യതയെ മുഴുവൻ തള്ളിക്കൊണ്ട്.
യഥാർഥത്തിൽ ശരി അന്വേഷിക്കുന്ന, ശരി പറയുന്ന ആൾ അപ്പുറത്തും ഇപ്പുറത്തും ഉള്ള ശരി പറയും.
അയാൾ അതുപോലെ തന്നെ അപ്പുറത്തും ഇപ്പുറത്തും ഉള്ള തെറ്റും പറയും.
അക്കരെയും ഇക്കരെയും അല്ലാതെ. മദ്ധ്യത്തിൽ അരക്ഷിതനായി നിന്ന് കൊണ്ട്.
അയാൾ ത്രാസിൻ്റെ സൂചി പോലെ. ശരിയുടെ നിസ്വാർത്ഥ സൂചികയായി.
എങ്ങോട്ടും ചായും.
ശരിയുടെ തൂക്കവ്യത്യാസം മാത്രം ആശ്രയിച്ച്. ശരിയുടെ ഭാഗത്ത്. കൂടിയാലും കുറഞ്ഞാലും. അധികാരം ഉണ്ടായാലും ഇല്ലെങ്കിലും.
അങ്ങനെയുള്ളവർ എന്തുകൊണ്ടോ എപ്പോഴും പടിക്ക് പുറത്ത് ....
എന്ത് ചെയ്യാം?
No comments:
Post a Comment