Monday, July 18, 2022

തൊഴിലാളി യൂണിയനുകളാണ് കേരളത്തിന്റെ ശാപം.

തൊഴിലാളി യൂണിയനുകളാണ് കേരളത്തിന്റെ ശാപം.


ശമ്പളം വർദ്ധിപ്പിക്കാന്‍ മാത്രമല്ലാതെ, കഷ്ടകാലത്തും നഷ്ടകാലത്തും ദുരിതത്തിലും ദുരന്തത്തിലും വരെ ശമ്പളം കുറപ്പിക്കാന്‍ അറിയാത്ത തൊഴിലാളി യൂണിയനുകള്‍. 


തൊഴിലാളികളില്‍ അന്യായമായ അവകാശബോധം മാത്രമുണ്ടാക്കുന്ന, ന്യായമായ ബാധ്യതാബോധം ഉണ്ടാക്കാത്ത, ഉത്തരവാദിത്വബോധം ഉണ്ടാക്കാത്ത, അശേഷം തൊഴിൽ പരിശീലനം നല്‍കാത്ത തൊഴിലാളി യൂണിയനുകള്‍.


സംഘബലം മാത്രം ശക്തിയാക്കി പേടിപ്പിക്കുന്ന തൊഴിലാളി യൂണിയനുകള്‍.


രാഷ്ട്രീയ പാർട്ടികൾക്ക് അധികാരം നേടാൻ വേണ്ടി കൂട്ടിക്കൊടുപ്പ് മാത്രം നടത്തുന്ന, നല്ല ഒന്നും കേരളത്തില്‍ വളരാൻ അനുവദിക്കാത്ത  തൊഴിലാളി യൂണിയനുകള്‍. 


ഒരു ന്യായവും ന്യായീകരണവും ഇല്ലാതെ എപ്പോഴും എങ്ങിനെയും കൂലി വർദ്ധിപ്പിക്കാനും വിലകൂട്ടാനും അങ്ങനെ കേരളത്തില്‍ ഒരു സംരംഭവും നല്ല നിലയില്‍ നടക്കില്ലെന്നുറപ്പിക്കാനും പാടുപെടുന്ന തൊഴിലാളി യൂണിയനുകള്‍


നഷ്ടത്തിലും കഷ്ടത്തിലും വരെ സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം, പിന്നില്‍ സമ്മര്‍ദ്ദശക്തിയായി നിന്ന്, ഇരട്ടിയാക്കി വർദ്ധിപ്പിച്ച്, സര്‍ക്കാറിന്റെയും ജനങ്ങളുടെയും മുതുകത്ത് കല്ല് കെട്ടി, സര്‍ക്കാറിനെ കൊണ്ട്‌ ഭീമമായ പലിശക്ക് കടം വാങ്ങിപ്പിച്ച് ശമ്പളം കൊടുപ്പിക്കുന്ന തൊഴിലാളി യൂണിയനുകള്‍.


അങ്ങനെ ജനങ്ങളെ ശ്വാസം മുട്ടിച്ച് കുത്തുപാള എടുപ്പിക്കുന്ന കൊക്കൂണുകള്‍ മാത്രമായ തൊഴിലാളി യൂണിയനുകള്‍.

No comments: