Monday, July 25, 2022

ഏറ്റവും വലിയ ജനാധിപത്യം എന്ന് പേര്‌.

ഇന്ത്യക്കാര്‍ കാര്യമായി പ്രതികരിക്കില്ല എന്ന ഒരേയൊരു കാരണം കൊണ്ടാണ് ദീര്‍ഘകാലം വിദേശ അധിനിവേശത്തിന് വിധേയമായത്. 

അതേ കാരണം കൊണ്ട്‌ തന്നെയാണ് ഇന്ത്യ ഇന്നും ഇത്ര മോശമായി ഭരിക്കുന്നപ്പെടുന്നത്.

*****

മുപ്പത്തി അഞ്ചായിരം കോടിയൊക്കെ  തെരഞ്ഞെടുപ്പ് ചിലവിനു വേണ്ടി മാത്രം ചിലവഴിച്ച് ദേശീയ പാർട്ടി ഭരണം പിടിച്ചെടുക്കുന്നത് അതിന്റെ എത്രയോ മടങ്ങ് രാജ്യത്തിന്റെയും രാജ്യസ്നേഹത്തിന്റെയും മറപിടിച്ച് വാരി എടുക്കാന്‍ തന്നെയല്ലേ?

******

മനുഷ്യനെ മതങ്ങളും രാഷ്ട്രീയ പാർട്ടികളും വിലക്ക് വാങ്ങി വിറ്റുകഴിഞ്ഞില്ലേ? 

ഭൂരിപക്ഷമെന്ന വെറും കഴുതകളല്ലേ ഇന്ത്യയിൽ ഇതുവരെയും പിറക്കുക പോലും ചെയ്തിട്ടില്ലാത്ത ജനാധിപത്യമെന്ന് പേരുള്ള ആഭാസത്തിന് ആധാരം? 

എങ്കിലെന്ത് ആർജവം ഈ ഒന്നിനും കൊള്ളാത്ത ജനതയിൽ നിന്നും പ്രതീക്ഷിക്കാം?

******

ഏറ്റവും വലിയ ജനാധിപത്യം എന്ന് പേര്‌. 

മുളകിന് പഞ്ചസാര എന്നും പേര്‌.

പത്രസ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ റാങ്ക് 142.

*****

പെഗാസസ് തെളിവ്: 

ഇന്ത്യ ജനാധിപത്യ രാജ്യമല്ലാതായിക്കൊണ്ടിരിക്കുന്നു. 

പകരം കൂടുതൽ കൂടുതൽ ഏകാധിപത്യ, സമഗ്രാധിപത്യ രാജ്യമായിക്കൊണ്ടിരിക്കുന്നു.



No comments: