Sunday, July 31, 2022
ആരും അമാനുഷികനാവേണ്ട. ഒരു ഗുരുവും അഗ്നിയിൽ എരിയേണ്ട.
കര്‍മ്മം സംഭവിക്കും... അതിൽ ധര്‍മ്മവും....
കര്‍മ്മം സംഭവിക്കും...
അതിൽ ധര്‍മ്മവും....
ആര്‍ക്കും പ്രത്യേകിച്ച് ദൈവത്തില്‍ നിന്ന് അകലാന്‍ പറ്റില്ല.
ആര്‍ക്കും പ്രത്യേകിച്ച് ദൈവത്തിലേക്ക് കൂടുതലായി അടുക്കാനും പറ്റില്ല.
എല്ലാവരും എപ്പോഴും ഒരുപോലെ അടുത്തും അകന്നും.
ആത്മീയത ഇത് മാത്രമാണ്.
മറ്റുള്ളവര്‍ തെറ്റാണെന്ന് പറയാതെ ആര്‍ക്കും സ്വന്തമായി എന്തും വിശ്വസിക്കാൻ കഴിയണം.... ഒരേയൊരു ആത്മീയത. എല്ലാം ഉള്‍ക്കൊള്ളുന്ന ഒരേയൊരു ആത്മീയത.
മനസാക്ഷിയോട് സത്യസന്ധനായവന്‍ എന്ത് പറഞ്ഞാലും, എന്ത് ചിന്തിച്ചാലും ശരി.
അതിൽ, അവനെ സംബന്ധിച്ചേടത്തോളം, കളവില്ല, കാപട്യമില്ല.
Saturday, July 30, 2022
ബലിപെരുന്നാള്‍ ബലി.
ബലിപെരുന്നാള്‍ ബലി.
ഉള്ളും പൊള്ളും അറിയാതെയുള്ള വെറും അന്ധമായ അനുകരണം.
ഒരടിസ്ഥാനവും ഇല്ലാത്തത്.
ബലിപെരുന്നാള്‍ ബലിയിലെ മനുഷ്യത്വവും നീതിയും ത്യാഗവും ജീവകാരുണ്യവും എന്തെന്ന് മാത്രം എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.
ഖുര്‍ആനികമായി തന്നെ പറഞ്ഞാൽ, ഒരാൾ അയാള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാണ് ത്യജിക്കേണ്ടത്.
ലന്‍ തനാലുല്‍ ബിര്‍റ ഹത്താ തുന്‍ഫികൂ മിന്‍ മാ തുഹിബബൂന്‍ (അല്‍ ബഖറ.)
അര്‍ത്ഥം : നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത് ചിലവഴിക്കാത്തിടത്തോളം നിങ്ങള്‍ക്ക് പുണ്യം ഇല്ല.
അല്ലാതെ ജീവിതത്തില്‍ തൊടാത്തതല്ല ത്യജിക്കേണ്ടത്, ചിലവഴിക്കേണ്ടത്. ഇക്കാലത്തെ ഭാഷയിൽ പറഞാൽ സ്വയം അറപ്പും വെറുപ്പും തോന്നി മാറ്റിനിർത്തുന്ന കാലികളെയല്ല
ഏതോ കാലത്ത് ഇബ്രാഹീമും ത്യജിക്കാനും ബലികൊടുക്കാനും ശ്രമിച്ചു എന്ന് പറയുന്നത് സ്വന്തം ഭാര്യയില്‍ ഉണ്ടായ, ആറ്റ്നോറ്റ് കൂടെ നിര്‍ത്തി വളര്‍ത്തിയ, ഏറ്റവും പ്രിയപ്പെട്ട കുഞ്ഞിനെയല്ല.
പകരം, സ്വന്തം ഭാര്യയുടെ അടിമസ്ത്രീയില്‍ (വേലക്കാരിയില്‍) അവിഹിതമായുണ്ടായ കുഞ്ഞിനെയാണ് ബലികൊടുക്കാന്‍ (കൊല്ലാൻ) ശ്രമിച്ചത്. മരുഭൂമിയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ.
അടിമകള്‍ അക്കാലത്ത് വെറും വില്‍പനച്ചരക്ക് മാത്രമായിരുന്നു.
ആ നിലക്ക് എവിടെയും കൊണ്ടുകളഞ്ഞ് ഉപേക്ഷിക്കാന്‍ പറ്റുന്ന, എന്തും ചെയ്യാനാവുന്ന, മനുഷ്യാവകാശം ബാധകമല്ലാത്ത, മനുഷ്യാസ്തിത്വവും വ്യക്തിത്വവും കല്പിച്ചുകൊടുക്കാത്ത ഒന്ന് അടിമകള്‍.
ആ പശ്ചാത്തലത്തില്‍ നിന്ന് തന്നെ ഈ സംഗതിയെ മനസിലാക്കണം.
അടിമസ്ത്രീ ഇബ്രാഹീമില്‍ നിന്നും ഗർഭധരിച്ചു പ്രസവിച്ചു എന്ന് വന്നപ്പോൾ, സ്വന്തം ഭാര്യയുടെ മുന്‍പില്‍ നില്‍ക്കക്കള്ളി ഇല്ലാതെ വന്നിരിക്കും ഇബ്രാഹിമിന്. അത് എക്കാലത്തും ഊഹിച്ചാല്‍ മനസ്സിലാവുന്ന സാധാരണ കാര്യം.
അതിനാല്‍ തന്നെ, ആരും ചോദിക്കാനും പറയാനും ഇല്ലാത്ത ആ അടിമസ്ത്രീയെയും കുഞ്ഞിനെയും എളുപ്പത്തില്‍ മരുഭൂമിയില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു, സ്വന്തം ഭാര്യയിലേക്ക് തിരിച്ചുവന്നു ഇബ്രാഹിം.
ആ അടിമസ്ത്രീയോടൊപ്പം തന്നെ നാട് കടത്തിയ അടിമക്കുഞ്ഞിനെയാണ് പിന്നീട് ബലികൊടുക്കാന്‍ (യാഥാര്‍ത്ഥത്തില്‍ കൊല്ലാന്‍) ശ്രമിച്ചത്.
നാടൻ ഭാഷയിൽ പറഞ്ഞാൽ, ശേഷം സ്വന്തം കുഞ്ഞുണ്ടായപ്പോൾ (ഇസ്ഹാഖ് എന്ന കുട്ടി സാറയില്‍ ഉണ്ടായപ്പോൾ) ന്യായമായും അടിമയില്‍ ഉണ്ടായ കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചു.
ഒരുപക്ഷേ, സ്വന്തം ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങിയോ, ശേഷം ഒരു നിലക്കും ആ അടിമക്കുഞ്ഞ് അനന്തിരാവകാശി ആവരുത് എന്നോ കണക്കാക്കിക്കൊണ്ടോ.
മരുഭൂമിയില്‍ ഉപേക്ഷിച്ച ആ അടിമക്കുഞ്ഞിനെയാണ്, അല്ലാതെ കൂടെനിര്‍ത്തി പോറ്റിവളര്‍ത്തിയ സ്വന്തം കുഞ്ഞിനെയല്ല, ബലി എന്ന പേരില്‍ കൊല്ലാന്‍ ശ്രമിച്ചത്.
ആ അടിമയായ, അല്ലെങ്കിലും മരുഭൂമിയില്‍ ഉപേക്ഷിക്കപ്പെട്ട അടിമക്കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചപ്പോൾ തടഞ്ഞ ആളെയാണ് പിശാച് എന്ന് ഇപ്പോൾ മുസ്ലിം സമൂഹം ഒന്നടങ്കം കണക്കാക്കുന്നത്.
മാനുഷികമൂല്യം സൂക്ഷിച്ച, ജീവകാരുണ്യം കാണിച്ച ആ ആളെയാണ് പിന്നീട് പിശാച് എന്ന് പറഞ്ഞത്.
ഇപ്പോൾ ഹജ്ജിന്റെ ഭാഗമായി മിനയില്‍ കല്ലെറിയുന്നത് ആ മാനുഷികമൂല്യം സൂക്ഷിച്ച, ജീവകാരുണ്യം കാണിച്ച ആളെ പിശാച് എന്ന് വരുത്തിയാണ്.
ഈ അടിമക്കുഞ്ഞിനെ കൊല്ലുന്നത് ആഘോഷിക്കുന്നതാണ് ഹജ്ജിന്റെ ഭാഗമായി മിനയിലും പെരുന്നാളിന്റെ ഭാഗമായി ലോകത്തെങ്ങും മുസ്ലിംകള്‍ കോടിക്കണക്കിന് മൃഗങ്ങളെ കൂട്ടബലി നടത്തുന്നത്.
ഇതിൽ എവിടെയാണ് മനുഷ്യത്വവും തുല്യനീതിയും ത്യാഗവും ജീവകാരുണ്യവും എന്ന് മാത്രം എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.
ഖുര്‍ആനികമായി തന്നെ യാഥാര്‍ത്ഥ ഭാര്യ സാറ.
ഹാജറയല്ല ഇബ്രാഹീമിന്റെ ഭാര്യ.
ഇസ്മായില്‍ സ്വന്തം ഭാര്യയില്‍ ഉണ്ടായ കുട്ടിയല്ല.
ഈ കാര്യം ബൈബിളും അംഗീകരിക്കുന്നു.
ക്രിസത്യന്‍ വിശ്വാസപ്രകാരം ബലികൊടുക്കാന്‍ ശ്രമിച്ചത് ഇസ്ഹാഖ്നെയാണ്. ഇസ്മായിലിനെയല്ല.
ഖുര്‍ആന്‍ സന്തോഷവാര്‍ത്ത അറിയിച്ചു എന്ന് പറയുന്ന, ഇബ്രാഹിമിന്റെ യാഥാര്‍ത്ഥ വിവാഹ ജീവിതത്തില്‍, അവസാനകാലം ഉണ്ടായ കുഞ്ഞ് സാറയില്‍ ഉണ്ടായ ഇസ്ഹാഖ് ആണ്. അല്ലാതെ ഹാജറ എന്ന അടിമസ്ത്രീയില്‍ അവിഹിതമായി ഉണ്ടായ ഇസ്മാഈല്‍ അല്ല.
ഇസ്മായില്‍ അടിമസ്ത്രീയില്‍ ഉണ്ടായ മരുഭൂമിയില്‍ ഉപേക്ഷിക്കപ്പെട്ട അധകൃതനായ കുഞ്ഞ് മാത്രം.
കൊന്നാലും വിറ്റാലും പ്രശ്‌നമില്ലെന്ന് അക്കാലത്ത് കണക്കാക്കിയ, വ്യക്തിത്വവും അസ്തിത്വവും ഇല്ലെന്ന് വന്ന അടിമകളില്‍ രണ്ടടിമകള്‍ മാത്രം ഇസ്മായിലും ഹാജറയും.
*******
നാടൻ ഭാഷയില്‍ പറഞ്ഞാൽ ഹാജറയില്‍ കുഞ്ഞുണ്ടായത് അവിഹിതം.
അതുകൊണ്ടാണ് നാട് കടത്താനും പിന്നീട് കൊല്ലാന്‍ ശ്രമിക്കാനും ഇബ്രാഹിം നിര്‍ബന്ധിതനായത്.
അതും മരുഭൂമിയില്‍...
പൂച്ചയെയും മറ്റും നാട്കടത്തും പോലെ, കൊന്ന്കളയും പോലെ.
ഒരുപക്ഷേ സ്വന്തം ഭാര്യയുടെ ദേഷ്യത്തിന് വഴങ്ങിക്കൊണ്ട്. അനന്തരാവകാശവും പിന്തുടര്‍ച്ചയും ഇസ്ഹാഖിലൂടെ മാത്രമാക്കാന്‍.
അത് മതചരിത്രത്തില്‍ പിന്നീട് കാണുകയും ചെയതു.
യാക്കൂബിലൂടെയും (ഇസ്രായേലിലൂടെയും) (ഇസ്രായേല്‍ എന്നാല്‍ യാക്കൂബിന്റെ വേറൊരു പേര്) ) അതിൽ വന്ന പരമ്പരയിലൂടെയും....
Friday, July 29, 2022
ഉള്ളിൽ തീ കൊണ്ട് നടക്കുന്നവൻ പുറമേ പൊള്ളും, നനയില്ല.
ഉള്ളിൽ തീ കൊണ്ട് നടക്കുന്നവൻ പുറമേ പൊള്ളും, നനയില്ല.
******
സത്യം പറയാം. വേണ്ടപ്പെട്ട ചിലർ മരിച്ചപ്പോൾ ഈയുള്ളവൻ ചെയ്തത് അന്നേ ദിവസം വൈകുന്നേരം സിനിമക്ക് പോവുകയാണ്. അല്ലാതെ മറ്റെന്ത് ചെയ്യുന്നതും അഭിനയം മാത്രമാണെന്ന് തോന്നി. മരിച്ചയാൾക്ക് ഉപയോഗപ്പെടാത്ത, എന്നാൽ നമ്മെ തടവിലിടുന്ന ഒരുപകാരവും ചെയ്യാത്ത ശുദ്ധ കപടനാടകം നടത്തേണ്ടതില്ല എന്നതിനാൽ.
******
ആളുകൾ വെറും അഭിനയവും ശുദ്ധകാപട്യവും പ്രതീക്ഷിക്കുന്നു.
അഭിനയിക്കാത്തത് വലിയ പാപമായും.
എന്താ ചെയ്യുക?
മനസ്സിൽ പേറുന്നവൻ ശരീരത്തിലും പുറത്തും അത് പ്രതിഷ്ഠിച്ചു നടക്കേണ്ടതും കാണിക്കേണ്ടതുമില്ലല്ലോ?
എന്താണ് ഇന്ത്യയുടെ സ്വാതന്ത്ര്യം?
എന്താണ് ഇന്ത്യയുടെ സ്വാതന്ത്ര്യം?
രാഷ്ട്രീയക്കാര്‍ക്ക് ഇഷ്ടം പോലെ അഴിമതി നടത്താനുള്ള സ്വാതന്ത്ര്യം.
ജനങ്ങൾക്ക് തരാതരം വിഡ്ഢികളാവാനുള്ള സ്വാതന്ത്ര്യം.
*****
ഇന്ത്യക്കാർ കാര്യമായി പ്രതികരിക്കില്ല, ഇന്ത്യക്കാർക്ക് കാര്യമായി പ്രതികരിക്കാൻ കഴിയില്ല, അറിയില്ല എന്ന ഒരേയൊരു കാരണം കൊണ്ടാണ് വിദേശശക്തികൾ ഇന്ത്യയെ നൂറ്റാണ്ടുകൾ അധിനിവേശം നടത്തി ഭരിച്ചത്.
അതേ കാരണം കൊണ്ട് തന്നെയാണ് ഇന്ത്യ ഇന്നും ഇത്ര മോശമായി ഭരിക്കപ്പെടുന്നത്.
*****
മതപരമായ identity ഇല്ലാത്തത്.
അഇന്ത്യ പോലുള്ള ഒരു രാജ്യത്ത് മതം പുറത്ത് കാണിക്കരുത്, പറയരുത്. അപേക്ഷ ഫോമുകളില്‍ മതപരമായ identity ചോദിക്കരുത്.
'ഞാൻ' സ്ഥിരമല്ല. സ്ഥിരമല്ലാത്ത 'ഞാൻ' ഇല്ല.
'ഞാൻ' ഇല്ലാത്തത്.
'ഞാൻ'
ജനിക്കുമ്പോൾ ഇല്ല,
ജനിക്കുന്നതിന് മുൻപില്ല,
മരിക്കുമ്പോൾ ഇല്ല,
മരിച്ചു കഴിഞ്ഞാൽ തീരേ ഇല്ല.
'ഞാൻ'
തലച്ചോറ് ഉണ്ടാക്കുന്ന
അതിജീവന ബോധം മാത്രം.
തലച്ചോറ് ഇല്ലാതായാൽ
ഇല്ലാതാവുന്നത്.
'ഞാൻ'
തുടർച്ച ഇല്ലാത്തത്.
'ഞാൻ'
മാറിക്കൊണ്ടിരുന്നത്.
കുഞ്ഞുകുട്ടിയിൽ നിന്ന്
വൃദ്ധൻ വരെ
'ഞാൻ'
വളർച്ചയും തളർച്ചയും പോലെ
മാറിക്കൊണ്ടിരിക്കുന്നത്.
'ഞാൻ'
സ്ഥിരമല്ല.
സ്ഥിരമല്ലാത്ത ' ഞാൻ'
ഇല്ല.
*****
എന്നെ ഞാനാക്കിയ,
നമ്മളെ നമ്മളാക്കിയ
തലച്ചോറും
അതിൻ്റെ യുക്തിയും
പിന്നെ അതോടെ നമ്മളും
ഇല്ലാതെയാവുന്ന പ്രക്രിയയാണ്
മരണം.
******
എത്രയെല്ലാം 'ഞാൻ ' ഇല്ലെന്ന് പറയുമ്പോഴും, ഈ തലച്ചോറ് വീണ്ടും വീണ്ടും തോന്നിപ്പിക്കുന്നു പറയിപ്പിക്കുന്നു: 'ഞാൻ ' അങ്ങനെ ചെയ്തു, 'ഞാൻ' ഇങ്ങനെ ചെയ്തു, 'ഞാൻ ' അങ്ങനെയും ഇങ്ങനെയുമൊക്കെ ചെയ്തത് കൊണ്ടാണ് ഇതിങ്ങനെയൊക്കെ സംഭവിച്ചത് എന്നിങ്ങനെയൊക്കെയുള്ള അവകാശവാദങ്ങൾ, ഗീർവാണങ്ങൾ.
അതാണ്, അത്രക്കാണ് തലച്ചോറിൻ്റെ 'ഞാൻ '
Thursday, July 28, 2022
മരണമാണ് എളുപ്പം; ജീവിതമല്ല.
മരണം
ജീവിതം ഉറങ്ങുന്ന,
ജീവിതം കളിച്ചു രസിക്കുന്ന,
ജീവിതത്തെ ജീവിതമാക്കുന്ന,
ജീവിതത്തെ താരാട്ടുന്ന
മെത്ത, കളിത്തട്ട്, കളിത്തൊട്ടിൽ.
*****
മരണമാണ് എളുപ്പം;
ജീവിതമല്ല.
ജീവിതം പ്രായാസമാണ്;
മരണമല്ല പ്രയാസം.
പ്രയാസത്തെയാണ് നാം
ജീവിതമെന്ന് വിളിക്കുന്നത്.
പ്രതിരോധിക്കുന്നതിനേയും ആക്രമിക്കുന്നതിനെയുമാണ് നാം
ജീവിതമെന്ന് വിളിക്കുന്നത്.
*****
മരണം
ഒരു തുറവിയാണ്.
ശ്രമങ്ങളും പ്രതിരിധങ്ങളും
ഒഴിവാകുമ്പോൾ
ഉണ്ടാവുന്ന തുറവി.
ഞാനിൽ നിന്നും രക്ഷപ്പെടുന്ന
ഞാൻ ഇല്ലാതാവുന്ന തുറവി
മുഴുവനിലേക്കുമുള്ള
മുഴുവനുമായിത്തീരാനുള്ള,
എളുപ്പമുള്ള തുറവി.
ജീവിതം തന്ന തടവറയും
ആ തടവറ തന്ന വ്യക്തിത്വവും
എളുപ്പത്തിൽ
തകർത്തെറിയുന്ന തുറവി.
*****
യഥാർഥത്തിൽ,
എങ്ങനെയും.
എങ്ങനെയായാലും
മരണം മാത്രമാണ്.
ജീവിക്കുമ്പോഴും മരണം,
മരിക്കുമ്പോഴും മരണം.
*****
പ്രകൃതി എളുപ്പമാണ്.
എളുപ്പത്തിൽ പ്രകൃതി
മരണത്തെ തേടുന്നു, നേടുന്നു.
മരണത്തിലൂടെ പ്രകൃതി
ജീവിതത്തെ നേടുന്നു, തുടർത്തുന്നു.
ജീവിതത്തിലൂടെ മരണത്തെയും.
*****
പ്രകൃതി എന്ന സ്വാഭാവികത
എളുപ്പം മാത്രം തേടുന്നു,
എളുപ്പം മാത്രം നേടുന്നു.
ആ നിലക്ക്, അതിനാൽ തന്നെ,
പ്രകൃതി
ആലസ്യവും മരണവും മാത്രം
തേടുന്നു, നേടുന്നു.
*****
അലസനാവൂ,
ശ്രമിക്കാതെയാവൂ.
നിങൾ മരിക്കും.
പ്രയത്നിക്കൂ.
നിങൾ ജീവിക്കും.
മരിച്ചു കൊണ്ട് ജീവിക്കും.
****
പ്രയാസപ്പെടുമ്പോഴൊക്കെ
ജീവിക്കുന്നു എന്ന് തോന്നിക്കൊണ്ട്,
ജീവിക്കുന്നു എന്ന് തോന്നിപ്പിച്ചുകൊണ്ട്,
ജീവിച്ചു കൊണ്ട്,
ജീവിക്കാൻ എന്ന് തോന്നിക്കൊണ്ട്
നിങൾ മരിച്ചു കൊണ്ടിരിക്കും.
നിങൾ മരിച്ചു ജീവിക്കും
****
മരണമാണ് എളുപ്പം.
നാം മനസ്സിലാക്കുന്നത് പോലെ
ജീവിക്കുകയും അതിജീവിക്കുകയും
പ്രയാസമാണ്.
പ്രയാസപ്പെടുകയാണ്,
ശ്രമിക്കുകയാണ്
ജീവിതത്തിൻ്റെ വഴി.
പ്രയാസപ്പെടാതിരിക്കുകയാണ്,
ശ്രമിക്കാതിരിക്കുകയാണ്
മരണത്തിൻ്റെ വഴി.
*****
പ്രയാസപ്പെടുന്നവൻ മാത്രമേ
നാം മനസ്സിലാക്കുന്നത് പോലെ
ജീവിക്കൂ, അതിജീവിക്കൂ.
അല്ലാത്തവൻ
നാം മനസിലാക്കുന്നത് പോലെ
മരിക്കും.
പ്രയാസപ്പെടാതെ
അലസമായിരിക്കുന്നവൻ്റെ
ജീവിതം മരണത്തിലാണ്.
നിത്യമായ തുടർച്ചയായ മരണത്തിൽ.
****
അങ്ങനെയുള്ള
സ്വയം ഏറ്റെടുത്ത് നടത്തുന്ന
പ്രയാസമാണ്
ഒരോരുവൻ്റെയും ശക്തി.
ശക്തിയെന്ന് നാം വിളിക്കുന്ന
അതിജീവന ശേഷി.
ഓരോ പ്രയാസവും
ജീവിക്കാനുള്ള,
അതിജീവിക്കാനുള്ള
ഓരോ മരണമാണ്.
ജീവിക്കാൻ ശക്തി കൂട്ടുന്ന
മരണം.
ആ വഴിയിൽ
മരിച്ചു കൊണ്ട് മാത്രം
ജീവിതം.
*****
ജീവിക്കുകയെന്നാൽ
പ്രയാസപ്പെടുക എന്ന് മാത്രമർത്ഥം.
മരിച്ചുകൊണ്ട് മാത്രം,
മരിപ്പിച്ചുകൊണ്ട് മാത്രം
പ്രകൃതി ജീവിതത്തെ
ജീവിപ്പിക്കുന്നു, വളർത്തുന്നു.
മരണമാണ്
സർവത്തെയും
സർവവുമായി
പരിവർത്തിപ്പിച്ച്
പരിണമിപ്പിച്ച്
വളർത്തുന്നത്.
*****
ജീവിതം
വളരുന്നതും മാറുന്നതും
മരണത്തിലൂടെ.
കാരണം,
മരണവും മരിപ്പിക്കുകയുമാണ്
യഥാർഥത്തിൽ എളുപ്പം.
പ്രകൃതിയിൽ എളുപ്പം.
ശ്രമിക്കുമ്പോൾ നിങൾ
ശ്രമിക്കുന്ന വഴിയേ മരിക്കുന്നു.
മരിക്കുമ്പോൾ നിങൾ
മടിച്ച് അലസമായി
പ്രതിരോധിക്കാതെ മരിക്കുന്നു.
****
മരിച്ചു കൊണ്ട് മാത്രം
ജീവിതം തുടരുന്നു.
മരണം
ജീവിതം ഉറങ്ങുന്ന,
ജീവിതം കളിച്ചു രസിക്കുന്ന,
ജീവിതത്തെ ജീവിതമാക്കുന്ന,
ജീവിതത്തെ താരാട്ടുന്ന
മെത്ത, കളിത്തട്ട്, കളിത്തൊട്ടിൽ.
Wednesday, July 27, 2022
സർക്കാർ ഒരു തൊഴിലും സ്വത്ത് പതിച്ചു നല്‍കുന്നത് പോലെ ആവരുത്.
സർക്കാർ ജനങ്ങളില്‍ നിന്നും നികുതി വാങ്ങി ആ നികുതി മൊത്തം ശമ്പളമായ് നല്‍കുന്നത് ആര്‍ക്കാണ്?
ഉദ്യോഗസ്ഥര്‍ക്കും അധ്യാപകര്‍ക്കും.
ഈ കൊറോണ കാലത്ത് എല്ലാവരും നഷ്ടം സഹിക്കുമ്പോഴും ആരാണ് ഒരു നഷ്ടവും സഹിക്കാതെ സർക്കാരിന്റെ കൈയിൽ നിന്നും ശമ്പളം വാങ്ങുന്നത്?
കോര്‍പ്പറേറ്റ്കളും കച്ചവടക്കാരും കര്‍ഷകരും അല്ലല്ലോ?
ഉദ്യോഗസ്ഥരും അധ്യാപകരും മാത്രം.
കോര്‍പ്പറേറ്റ്കകളും കച്ചവടക്കാരും കര്‍ഷകരും സ്വന്തം riskല്‍ കച്ചവടം ചെയ്തും കൃഷി ചെയ്തും അങനെ ആയവർ മാത്രം.
Bank ലോണും മറ്റും വാങ്ങി അവർ തിരിച്ചടക്കുന്നില്ലെങ്കില്‍ അത് വേറെ തന്നെ കൈകാര്യം ചെയ്യേണ്ടതും ചർച്ച ചെയ്യേണ്ടതുമാണ്.
കോര്‍പ്പറേറ്റ്കകളും കച്ചവടക്കാരും കര്‍ഷകരും സ്വന്തം നിലക്ക് ഉല്‍പാദനവും വിപണനവും നടത്തുന്നവരും സര്‍ക്കാറിന് ആ വകയില്‍ വലിയ നികുതി നല്‍കുന്നവരും ആണ്.
മേല്‍പറഞ്ഞ ഉദ്യോഗസ്ഥരെയോ അധ്യാപകരെയോ പോലെ ലാഭനഷ്ടങ്ങള്‍ക്ക് വിധേയമല്ലാതെ എപ്പോഴും എല്ലാ വര്‍ഷവും ശമ്പളം വര്‍ദ്ധിപ്പിച്ചു മാത്രം വാങ്ങുന്നവരല്ല .
ഈ കൊറോളണക്കാലത്ത് കോര്‍പ്പറേറ്റ്കകളും കച്ചവടക്കാരും കര്‍ഷകരും ഒരേറെ നഷ്ടം സഹിക്കുന്നു. പലവിധേനയും.
ഒരു നഷ്ടവും സഹിക്കാത്തവർ, ഈ കാലത്തും പണി ഏറ്റവും കുറച്ച് ചെയ്യുന്ന മഹാഭൂരിപക്ഷം ഉദ്യോഗസ്ഥരും അധ്യാപകരും മാത്രം.
*****
എന്തിന് ഒരു ജോലി ഒരാൾക്ക് ജീവിത കാലത്തേക്ക് മുഴുവന്‍ സർക്കാർ പതിച്ചു നല്‍കണം? ഒരു പരീക്ഷ എഴുതി വിജയിച്ചു എന്ന ഒരൊറ്റ കാരണം വെച്ച്...
പ്രത്യേകിച്ചും സർക്കാർ.
എന്തിന് എപ്പോഴും ഒരേ ശമ്പളം, അതും എല്ലാ വര്‍ഷവും വര്‍ദ്ധിപ്പിച്ചു മാത്രം എല്ലാ ജീവനക്കാര്‍ക്കും ജീവിതകാലം മുഴുവന്‍ കൊടുക്കുമെന്ന് സർക്കാർ ഉറപ്പ് നല്‍കണം.
അതും ഒരിക്കലും കുറയാതെ, കുറക്കാന്‍ സാധിക്കാതേ.
നിലവില്‍ ജോലി കിട്ടിയവരെക്കാള്‍ യോഗ്യതയും അര്‍ഹതയുമുള്ളവർ പതിന്മടങ്ങ് പുറത്ത് തൊഴില്‍ ഇല്ലാതെ കാത്തിരിക്കുമ്പോള്‍ പ്രത്യേകിച്ചും.
സർക്കാർ കൈകാര്യം ചെയ്യുന്നത് പൊതുജനത്തിന്റെ സമ്പത്താണ്.
ഒരു തൊഴിലും സ്വത്ത് പതിച്ചു നല്‍കുന്നത് പോലെ ആവരുത്. നിരുപാധികം എന്നെന്നേക്കുമായി നല്‍കരുത്.
മഹാഭൂരിഭാഗം സർക്കാർ തൊഴിലുകളും ആ നിലക്ക് തുടര്‍ച്ചയും അനുഭവപരിചയവും സ്ഥിരമായ പതിച്ചുനല്‍കലും ആവശ്യപ്പെടുന്നില്ല.
അങ്ങനെ തുടര്‍ച്ചയും അനുഭവപരിചയവും സ്ഥിരമായ പതിച്ചുനല്‍കലും ആവശ്യപ്പെടുമായിരുന്നെങ്കില്‍ വേണ്ടിയിരുന്നത് മന്ത്രിമാര്‍ക്കും എംഎല്‍എ എംപിമാര്‍ക്കും മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ഒക്കെയായിരുന്നു.
രാജ്യത്തിന്റെ എല്ലാ രഹസ്യങ്ങളും കൈകാര്യം ചെയ്യുന്നവരാണവർ. അവരൊക്കെയും താല്‍കാലികമായി മാത്രം നിയമിക്കപ്പെടുന്നു.
എല്ലാ, തൊഴിലും, പ്രത്യേകിച്ചും അധ്യാപകരെയും മറ്റുമൊക്കെ, വെറും 5 അഞ്ച് വര്‍ഷത്തേക്ക് മാത്രം നിയമിക്കുക. ഓരോ തസ്തികയും ഓരോ അഞ്ച് വര്‍ഷത്തിന് ശേഷം എല്ലാവർക്കുമായി തുറന്നിടുക
സർക്കാർ നല്‍കുന്ന ശമ്പളം ഉയര്‍ച്ചയും, നാടിന്റെ മൊത്തം സാമ്പത്തീക അവസ്ഥക്കനുസരിച്ച് വിധേയമായിരിക്കും എന്ന് നിബന്ധന വെക്കുക.
സ്വകാര്യ സ്ഥാപനങ്ങള്‍ക്കത് സാധിക്കുന്നുണ്ടെങ്കിൽ സര്‍ക്കാരിനും അത് സാധിക്കണം.
ശേഷം അത്തരം ജോലികള്‍ ഓരോ അഞ്ച് വര്‍ഷത്തിന് ശേഷവും മറ്റുള്ളവരെപ്പോലെ നിലവില്‍ ജോലിയില്‍ ഉള്ളവരും പരീക്ഷ എഴുതി യോഗ്യത തെളിയിച്ച് നേടിയെടുക്കട്ടെ.
എന്തായാലും ഇവിടെ എപ്പോഴും നടക്കുന്ന പരീക്ഷ നടത്താൻ പ്രത്യേകിച്ച് ചിലവില്ല.
എന്നാലോ, ജോലി എന്നേക്കുമായ് പതിച്ച് കൊടുക്കുന്നത് കൊണ്ട് ഉണ്ടാകാവുന്ന ആലസ്യവും സാമ്പത്തിക നഷ്ടവും സര്‍ക്കാരിനും നാട്ടുകാര്‍ക്കും ഒഴിവാക്കുകയും ആവാം.
പുതിയ പലർക്കും എന്തെങ്കിലും തൊഴിലിന് കുറച്ച് കാലത്തേക്ക് സാധ്യതയും ആവും.
Monday, July 25, 2022
ഏറ്റവും വലിയ ജനാധിപത്യം എന്ന് പേര്.
ഇന്ത്യക്കാര്‍ കാര്യമായി പ്രതികരിക്കില്ല എന്ന ഒരേയൊരു കാരണം കൊണ്ടാണ് ദീര്‍ഘകാലം വിദേശ അധിനിവേശത്തിന് വിധേയമായത്.
അതേ കാരണം കൊണ്ട് തന്നെയാണ് ഇന്ത്യ ഇന്നും ഇത്ര മോശമായി ഭരിക്കുന്നപ്പെടുന്നത്.
*****
മുപ്പത്തി അഞ്ചായിരം കോടിയൊക്കെ തെരഞ്ഞെടുപ്പ് ചിലവിനു വേണ്ടി മാത്രം ചിലവഴിച്ച് ദേശീയ പാർട്ടി ഭരണം പിടിച്ചെടുക്കുന്നത് അതിന്റെ എത്രയോ മടങ്ങ് രാജ്യത്തിന്റെയും രാജ്യസ്നേഹത്തിന്റെയും മറപിടിച്ച് വാരി എടുക്കാന്‍ തന്നെയല്ലേ?
******
മനുഷ്യനെ മതങ്ങളും രാഷ്ട്രീയ പാർട്ടികളും വിലക്ക് വാങ്ങി വിറ്റുകഴിഞ്ഞില്ലേ?
ഭൂരിപക്ഷമെന്ന വെറും കഴുതകളല്ലേ ഇന്ത്യയിൽ ഇതുവരെയും പിറക്കുക പോലും ചെയ്തിട്ടില്ലാത്ത ജനാധിപത്യമെന്ന് പേരുള്ള ആഭാസത്തിന് ആധാരം?
എങ്കിലെന്ത് ആർജവം ഈ ഒന്നിനും കൊള്ളാത്ത ജനതയിൽ നിന്നും പ്രതീക്ഷിക്കാം?
******
ഏറ്റവും വലിയ ജനാധിപത്യം എന്ന് പേര്.
മുളകിന് പഞ്ചസാര എന്നും പേര്.
പത്രസ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ റാങ്ക് 142.
*****
പെഗാസസ് തെളിവ്:
ഇന്ത്യ ജനാധിപത്യ രാജ്യമല്ലാതായിക്കൊണ്ടിരിക്കുന്നു.
പകരം കൂടുതൽ കൂടുതൽ ഏകാധിപത്യ, സമഗ്രാധിപത്യ രാജ്യമായിക്കൊണ്ടിരിക്കുന്നു.
യഥാർത്ഥ മതവിശ്വാസി എന്നല്ല; പകരം യഥാർത്ഥ വിശ്വാസി.
യഥാർത്ഥ മതവിശ്വാസി എന്നല്ല; പകരം യഥാർത്ഥ വിശ്വാസി.
എല്ലാവരും എങ്ങനെയെങ്കിലുമൊക്കെ പല കാര്യങ്ങളിലും വിശ്വാസികൾ തന്നെയാണ്.
യഥാർത്ഥ വിശ്വാസി അന്വേഷകൻ മാത്രമാണ്.
വിശ്വാസം അറിവും കാഴ്ചയും ആകുന്നത് വരെയുള്ള വിശ്വാസം, അന്വേഷണം.
അവൻ ഒരു മതത്തിലും ദൈവത്തെ കാണില്ല.
ദൈവത്തെ കാണാൻ മതം ആവശ്യമില്ലെന്ന് മാത്രം അവനറിയും.
*****
ആളുകൾക്ക് എല്ലാവരെയും എങ്ങിനെയെങ്കിലും എവിടെയെങ്കിലും fix ചെയ്ത് കാണണം. confine ചെയ്ത് identify ചെയ്യണം.
ഒന്നുകിൽ അക്കരെ ഇല്ലെങ്കിൽ ഇക്കരെ എന്ന് മാത്രം ദർശിച്ച് കൊണ്ട്.
മദ്ധ്യത്തിലും ആവാമെന്ന സാധ്യതയെ മുഴുവൻ തള്ളിക്കൊണ്ട്.
യഥാർഥത്തിൽ ശരി അന്വേഷിക്കുന്ന, ശരി പറയുന്ന ആൾ അപ്പുറത്തും ഇപ്പുറത്തും ഉള്ള ശരി പറയും.
അയാൾ അതുപോലെ തന്നെ അപ്പുറത്തും ഇപ്പുറത്തും ഉള്ള തെറ്റും പറയും.
അക്കരെയും ഇക്കരെയും അല്ലാതെ. മദ്ധ്യത്തിൽ അരക്ഷിതനായി നിന്ന് കൊണ്ട്.
അയാൾ ത്രാസിൻ്റെ സൂചി പോലെ. ശരിയുടെ നിസ്വാർത്ഥ സൂചികയായി.
എങ്ങോട്ടും ചായും.
ശരിയുടെ തൂക്കവ്യത്യാസം മാത്രം ആശ്രയിച്ച്. ശരിയുടെ ഭാഗത്ത്. കൂടിയാലും കുറഞ്ഞാലും. അധികാരം ഉണ്ടായാലും ഇല്ലെങ്കിലും.
അങ്ങനെയുള്ളവർ എന്തുകൊണ്ടോ എപ്പോഴും പടിക്ക് പുറത്ത് ....
എന്ത് ചെയ്യാം?
ശൂദ്രൻ ജന്മം കൊണ്ടല്ല. അവസ്ഥാദുരന്തം കൊണ്ടാണ്.
ശൂദ്രൻ ജന്മം കൊണ്ടല്ല. അവസ്ഥാദുരന്തം കൊണ്ടാണ്.
ജന്മം കൊണ്ടാണ് ശൂദ്രനെങ്കിൽ ഭൂമിയിൽ എല്ലാവരും ഒരുപോലെ ഒന്നുമറിയാത്ത ശൂദ്രരായി മാത്രം ജനിക്കുന്നു.
പിന്നീട് കിട്ടുന്ന സാധ്യതയും അവസരങ്ങളും പോലെ വളരുന്നു, വളരാതിരിക്കുന്നു. ആരെങ്കിലും ഏതെങ്കിലും വിഭാഗം എന്നില്ലാതെ, എല്ലാവരും.
അതുകൊണ്ട് തന്നെ പ്രായോഗിക ജീവിതത്തൽ എല്ലാ വിഭാഗത്തിലും യോഗ്യതയുള്ളവരിലും ശൂദ്രൻമാരുണ്ട്. അത്തരം ശൂദ്രൻമാർക്ക് ഓതിക്കൊടുക്കുന്ന വേദം തനിയേ വിഷമാകും. അതിൻ്റെ തിക്താനുഭവം കുടുംബത്തിലും നാട്ടിലും കാണും, അനുഭവിക്കും. ശൂദ്രന് ഓതിക്കൊടുത്ത വേദമാണ് മതം, അന്ധത, വിഷം.
******
ഇരുമ്പുലക്ക വിഴുങ്ങിയാൽ ചുക്കുവെള്ളം കൊണ്ട് ദഹിക്കില്ല. ഇരുമ്പുലക്ക വിഴുങ്ങുന്നവരും വിഴുങ്ങിക്കുന്നവരും ശ്രദ്ധിക്കുക. കുറ്റവും കുശുമ്പും മറഞ്ഞിരുന്ന് പറഞ്ഞ് പ്രചരിപ്പിച്ച്, നാടിനെയും നാട്ടാരെയും കുത്തിക്കലക്കി, അവസാനം സോറി, ക്ഷമിക്കുക എന്ന വെറും വാക്ക് കൊണ്ട് എല്ലാം ദഹിക്കില്ല. പറഞ്ഞതും ചെയ്തതും ഏറ്റുപറഞ്ഞ് തിരുത്താൻ പോലും തയ്യാറാവാതെ.
*****
Saturday, July 23, 2022
എന്താണീ ബുദ്ധിപരത?
എന്താണീ ബുദ്ധിപരത?
എന്താണീ ബുദ്ധിജീവിത്തം?
സ്വാഭാവികതക്ക് വിഘ്നം നിൽക്കുന്നതിൻ്റെ പേര്.
സ്വാഭാവികമായതിനെ നിഷേധിക്കുന്ന നിസ്സഹായതയുടെ പേര്.
സ്വാഭാവികമായതിനെ നിഷേധിക്കാൻ നിസ്സഹായമായി അഭിനയിക്കുന്നതിൻ്റെയും, മസിൽപിടിക്കുന്നതിൻ്റെയും മറച്ചുപിടിക്കുന്നതിൻ്റെയും പേര്.
എന്നിട്ട് രഹസ്യമായി അതേ സ്വാഭാവികമായതിനെ കൊതികൂടുന്നതിൻ്റെ പേര്. കവിതയെന്നും ദർശനമെന്നും പേരിട്ട്.
******
ആശുപത്രിയില്‍ പോകുമ്പോളറിയാം, മനുഷ്യനായി ജീവിക്കാൻ എത്ര പ്രയാസമെന്ന്.
മനുഷ്യ സൃഷ്ടിയിലെ തകരാറുകള്‍ തന്നെ കാരണം.
എന്നിട്ടും നമ്മള്‍ വെറുതെ പറയണം.
നമ്മളറിയാതെ നമ്മോട് ചോദിക്കാതെ അടിച്ചേല്പിച്ച, അധ്വാനിച്ച് ചികിത്സിച്ച് മാത്രം ജീവിക്കേണ്ട, ഈ ജീവിതം വല്ലാത്ത അനുഗ്രഹമാണെന്ന്.
ദൈവത്തിന് സ്തോത്രം.
Friday, July 22, 2022
ജനങ്ങളെ ഗവണ്‍മെന്റ് നിരീക്ഷിക്കുന്നത് ജനാധിപത്യമല്ല
ഏറ്റം മോശമായവരെ തിരഞ്ഞെടുത്താൽ,
അതിൽ ഏറ്റം മോശമായവനെ
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമാക്കിയാൽ
എങ്ങിനെ ജനാധിപത്യമാകും?
****
ഗവണ്മെന്റിനെ ജനങ്ങൾ രഹസ്യമായി നിരീക്ഷിക്കണം.
പ്രത്യേകിച്ചും ജനാധിപത്യത്തില്‍.
ജനങ്ങളെ ഗവണ്‍മെന്റ് നിരീക്ഷിക്കുന്നത് ജനാധിപത്യമല്ല.
*****
രാജ്യത്തിൻ്റെ ഭരണാധികാരി എന്ന നിലക്ക് കൊടുക്കുന്ന ബഹുമാനം അയാൾക്ക് വ്യക്തിപരമായല്ല.
ഏത് രാജ്യത്തിൻ്റെ ഭരണാധികാരി ആണെങ്കിലും അങ്ങനെയുള്ള ഭരണാധികാരി കുറ്റിച്ചൂലാണെങ്കിലും ക്രിമിനലാണെങ്കിലും ആ ബഹുമാനം കിട്ടും, കൊടുക്കും.
ഹിറ്റ്‌ലർനും സദ്ദാം ഹുസൈനും മുസോളിനിക്കും മറ്റാർക്കും ഈ ബഹുമാനം അതാത് കാലത്ത്, അവരുടെ കാലത്ത് കിട്ടിയിട്ടുണ്ട്.
*****
ഇന്ത്യയുടെ വലുപ്പം ചെറുപ്പമായി തോന്നണം, തോന്നിപ്പിക്കണം. അതിനാണ് വികേന്ദ്രീകൃത ഭരണം. ഫെഡറൽ സംവിധാനം.
കൂടുതല്‍ കേന്ദ്രീകരിക്കുമ്പോള്‍ കൂടുതൽ ദൂരവും വലിപ്പവും തോന്നും.
അതുകൊണ്ട് തന്നെ ഈ വലിയ ഇന്ത്യയെ കൂടുതല്‍ കൂടുതല്‍ മുറുക്കി മുറുക്കി കേന്ദ്രീകരിച്ച് ശ്വാസംമുട്ടിക്കരുത്.
Wednesday, July 20, 2022
എനിക്കെന്തല്ലോ വേണം?
"എനിക്കെന്തല്ലോ വേണം?"
മൂന്നാം വയസിൽ കളിപ്പാട്ടക്കടയിൽ കയറിയപ്പോൾ, മൂത്ത മകൻ, അവന് തന്നെ ഒരു നിശ്ചയവുമില്ലാതിരുന്നപ്പോൾ പറഞ്ഞ ഒരു വാക്യം.
അതിപ്പോൾ ഒരു ചെറിയ മന്ദഹാസത്തോടെ ഓർത്തുപോകുന്നു. ജീവിതവുമായി ബന്ധപ്പെട്ട മഹാഭൂരിപക്ഷത്തിൻ്റെയും സമീപനം കാണുമ്പോൾ.
കിട്ടുമെന്നത് കൊണ്ട് മാത്രം വേണമെന്ന, അതും എത്രയും വേണമെന്ന ചിന്ത.
എന്തെന്നില്ലാതെ, എന്തിനെന്നില്ലാതെ.
ജീവിതം തന്നെ ആ ചിന്തയും അതിന് വേണ്ട അധ്വാനവുമാക്കിക്കൊണ്ട്.
അക്കാര്യം ഇത്ര കൃത്യമായി ആ കുട്ടിപ്രായത്തിൽ അന്നവൻ പറഞ്ഞ് സൂചിപ്പിച്ചല്ലോ എന്ന് ഇന്നോർക്കുമ്പോൾ വല്ലാത്തൊരു ആശ്ചര്യം.
ദൈവം എന്ന പദം ഉപയോഗിക്കുന്നത് എന്തിന്, എന്തുകൊണ്ട്?
ചോദ്യം 1 : നന്മ തിന്മകളെയും നീതി അനീതിയെയും കുറിച്ച് സംസാരിക്കുമ്പോള്‍, താങ്കള്‍ ദൈവം എന്ന പദം ഉപയോഗിക്കുന്നത് എന്തിന്, എന്തുകൊണ്ട്?
ചോദ്യം 2 : ദൈവം എന്നത് ഏറെ പഴകിപ്പൊളിഞ്ഞ, കാലം ഉപേക്ഷിച്ച വാക്കും പ്രയോഗവും സംജ്ഞയും അല്ലേ?
ചോദ്യം 3 : ദൈവം എന്ന വാക്ക് ഉപയോഗിച്ചു കൊണ്ട് താങ്കള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയല്ലേ?
(ചോദ്യങ്ങൾ ഈയുള്ളവന്റെ മുന്‍പോസ്റ്റില്‍ Haris Ep നടത്തിയ കമന്റുകളില്‍ നിന്നും നിര്‍ധരിച്ചെടുത്തത്.)
ഉത്തരം :
ആവശ്യക്കാര്‍ തന്ന തുണി വെച്ച്, ആവശ്യക്കാരുടെ അളവ് വെച്ച് അവര്‍ക്ക് വേണ്ട വസ്ത്രം തുന്നുന്നു.
രോഗിക്ക് വേണ്ട മരുന്ന് കൊടുക്കുന്നത് പോലെ മാത്രം. പലപ്പോഴും വൈദ്യന്‍ അത് സേവിക്കാതെ.
അത്കൊണ്ട് തെറ്റിദ്ധരിക്കരുത്.
ആ അളവിലും ആ തുണിയിലും കോലത്തിലും മാത്രമേ തുന്നുന്നവന് തുന്നാന്‍ അറിയൂ, അവന്‍ തുന്നുകയുള്ളൂ എന്ന് കരുതരുത്.
മരുന്നും പലതുണ്ട്.
മരുന്നേ വേണ്ടെന്നും ഉണ്ട്.
കുഞ്ഞിന് ഭക്ഷണം പാല്‍.
എന്ന് വെച്ച് എല്ലാവര്‍ക്കും അയാൾ /അവൾ ഭക്ഷണമായി നല്‍കുന്നത് പാല്‍ തന്നെ ആയിക്കൊള്ളണമെന്നില്ല.
അയാൾ / അവൾ സ്വയം കഴിക്കുന്നതും പാല്‍ തന്നെ ആയിക്കൊള്ളണം എന്നില്ല.
ഒന്ന് കണ്ട് എല്ലാം അങ്ങനെ മാത്രമായിരിക്കും എന്ന് സാമാന്യവല്‍ക്കരിച്ച് മനസിലാക്കുന്നവന്‍ ഉണ്ടെങ്കിൽ, അവന്‍ സന്ദര്‍ഭവും സാഹചര്യവും അതിന്റെ തേട്ടവും അറിയാത്തവന്‍. ആപേക്ഷിക മാനം എന്തെന്ന് അറിയാത്തവന്‍.
സന്ദര്‍ഭവും സാഹചര്യവും പറയുന്നതും പറയിപ്പിച്ചതും പറയിപ്പിക്കുന്നതും മാത്രമേ ബുദ്ധനും മാര്‍ക്സും മുഹമ്മദും യേശുവും ശങ്കരനും താങ്കളും ഈയുള്ളവനും പറയുന്നുള്ളൂ, പറഞ്ഞിട്ടുള്ളൂ. ചെയ്യുന്നുള്ളൂ, ചെയ്തിട്ടുള്ളൂ.
അല്ലാതെ പറയാനുള്ളതും ചെയ്യാനുള്ളതും പറയാൻ ഉദ്ദേശിക്കാത്തതും ചെയ്യാൻ ഉദ്ദേശിക്കാത്തതും മുഴുവനും ആരും പറഞ്ഞതില്‍ ഇല്ല.
സാഹചര്യവും സന്ദര്‍ഭവും ചോദ്യവും മാറിയിരുന്നുവെങ്കിൽ അവർ പറഞ്ഞതും പറയുന്നതും മാറിയേനെ.
അറിയാമല്ലോ, താലോലിക്കുന്ന അമ്മ തന്നെ മറ്റൊരു വേളയില്‍ കുട്ടിയെ ശിക്ഷിക്കുന്ന അമ്മയാവുന്നത് അങ്ങനെയാണ്.
നന്മ തിന്മകള്‍ക്കും ഇങ്ങനെയെല്ലാം തന്നെയേ അര്‍ത്ഥമുള്ളൂ.
ഒന്ന് തന്നെ തിരിച്ചും മറിച്ചും മാറി മാറി നന്മയും തിന്മയും ആയി ഭവിക്കും.
ഉദയസൂര്യൻ തന്നെ, ഒരേ സമയം അസ്തമയ സൂര്യനും മദ്ധ്യാഹ്നസൂര്യനും ഒക്കെയായി പല വ്യത്യസ്ത പ്രതലങ്ങളില്‍ നിന്നും കോണില്‍ നിന്നും കാണപ്പെടുന്നത് പോലെ.
Ali Shabeer നോട് നന്മ തിന്മകളെ കുറിച്ച് പറയുന്ന സാഹചര്യത്തില്‍ ആയിരുന്നല്ലോ ഈയുള്ളവന്‍ ദൈവം എന്ന പ്രയോഗം ഉപയോഗിച്ചതും, താങ്കള്‍ അതേ കുറിച്ച് മേല്‍ പറഞ്ഞത് പോലെ ചോദിച്ചതും.
മേല്‍പറഞ്ഞ അര്‍ത്ഥത്തില്‍, രോഗിക്ക് മരുന്ന് എന്ന സാഹചര്യത്തിന്റെയും സന്ദര്‍ഭത്തിന്റെയും തേട്ടം അറിയാത്തവന്‍ മറിച്ച് മനസിലാക്കിയാല്‍ ഒന്നും പറയാനില്ല.
അതുകൊണ്ടറിയുക. തുന്നുന്നവന്‍ അവന്‍ തുന്നിയതും അതല്ലാത്തതും തുന്നും, ഒന്നും തുന്നാതെയും ഇരിക്കും.
അങ്ങനെയാണ് മുനികള്‍ ഉണ്ടാവുന്നത്.
അറിയാത്തത് കൊണ്ടല്ല. പറയാൻ താല്പര്യം ഇല്ലാത്തത് കൊണ്ട്.
സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങാത്തത് കൊണ്ട്.
എപ്പോഴെങ്കിലും എന്തുകൊണ്ടോ തുന്നിയ ഒന്ന് കണ്ട്, അത് വെച്ച് മാത്രം വിലയിരുത്തുന്നവന്‍ അങ്ങനെ തന്നെ അയാള്‍ക്കാവും പോലെ വിലയിരുത്തട്ടെ.
അപ്പോഴും അറിയണം. ദൈവം എന്നതൊക്കെ ഇവിടെ ലഭ്യമാവുന്ന ഒരു സംജ്ഞ, പ്രയോഗം, കോണി, ബിംബം. അനുവാചകന്റെ സൌകര്യത്തിനു വേണ്ടി ഉപയോഗിക്കുന്നത്.
ദൈവം എന്നത് പദാര്‍ത്ഥം എന്നതിനും ഊര്‍ജം എന്നതിനും ഒന്നുമില്ലായ്മ എന്നതിനും ഒക്കെ പകരമായി ഉപയോഗിക്കുന്നത്.
ഇല്ലെങ്കില്‍ 'ഇല്ല' എന്നും ഉണ്ടെങ്കിൽ 'ഉണ്ട്' എന്നും പറയുന്ന വാക്കിലെ ബിംബമായ (ഇല്ല, ഉണ്ട്) പ്രയോഗം. വെറും നിസ്സഹായത കണ്ടെത്തിയ ഊന്നുവടിയായി മാത്രം.
ഈ ഇല്ല എന്നതും ഉണ്ട് എന്നതും ദൈവം പോലെ തന്നെ നില്‍ക്കുന്ന പ്രയോഗം
ദൈവം എന്നത് 'ഇല്ല' എന്നതും 'ഉണ്ട്' എന്നതും കൂടിക്കലര്‍ന്നുണ്ടായ, രണ്ടിനും പകരമായി നില്‍ക്കുന്ന പ്രയോഗം.
പിശാചിനെ നിഷേധിച്ചാല്‍, പിശാച് ഇല്ലേല്‍ ഇല്ലാതാവുന്ന ദൈവം മാത്രമാണ് മതം പരിചയപ്പെടുത്തുന്ന ദൈവം. ആത്യന്തികത തൊട്ടുതീണ്ടാത്ത ദൈവം. തീർത്തും ആപേക്ഷികമായ പരികല്പനയുടേത്.
ആ നിലക്ക് ആത്യന്തികമായ തിന്മ ഇല്ലെന്ന് വന്നാല്‍, പിശാച് ഇല്ലെന്ന് വന്നാല്‍, ആപേക്ഷിക മാനത്തില്‍ ഇല്ലാതാവുന്ന ആത്യന്തികമായ നന്മയും ദൈവവും മാത്രമേ ഇവിടെ ഉള്ളൂ. അതായിരുന്നു ഈയുള്ളവന്‍ അവിടെ പറയാൻ ശ്രമിച്ചത്.
അറിയാമല്ലോ, പിശാചിലാണ് മതം നന്മയുടെയും കല്‍പനകളുടെയും മാത്രമായ ദൈവത്തിനുള്ള വേരും ന്യായവും ആഴ്ത്തിയിരിക്കുന്നത്.
അതിനാല്‍ മാത്രം, ആ നിലക്ക് പ്രയോഗത്തിലുള്ള, പെട്ടെന്ന് മനസ്സിലാവുന്ന പ്രയോഗവും ബിംബവും വെച്ച് ദൈവം എന്ന് പറയുന്നു എന്ന് മാത്രം. ഒരു ഊന്നുവടി പോലെ മാത്രം.
കേള്‍ക്കുന്നവര്‍ക്ക് വേണ്ട, ആവശ്യക്കാരന് വേണ്ട ഊന്നുവടി.
പറയുന്നവന് നിര്‍ബന്ധം ഇല്ലാത്ത ഊന്നുവടി.
ആ ഊന്നുവടി നല്‍കിക്കൊണ്ട് തന്നെ കേള്‍ക്കുന്നവനെ ഊന്നുവടി ആവശ്യമില്ലാത്ത അവസ്ഥയില്‍ എത്തിക്കുക ലക്ഷ്യം. നന്മ തിന്മ എന്നതിനെ നിഷേധിച്ചു കൊണ്ട്.
നന്മയും തിന്മയും വെറും ആപേക്ഷിക മാനത്തില്‍ മാത്രം, നമ്മൾ തന്നെ കൈകാര്യം ചെയ്യേണ്ട കോലത്തില്‍ മാത്രമേ ഉള്ളൂവെന്ന് പറഞ്ഞ് കൊണ്ട്.
യാഥാര്‍ത്ഥത്തില്‍ നന്മ തിന്മ ഇല്ല, ആപേക്ഷികമായ അര്‍ത്ഥത്തില്‍ മാത്രമേ ഉള്ളൂ, എന്ന് പറയുന്നതിനേക്കാള്‍ വലിയ ദൈവനിഷേധവും ദൈവവിശ്വാസവും ഏതാണുള്ളത്? (താങ്കളുടെ ആവശ്യം, അതിൽ ദൈവത്തെ നിഷേധിക്കുകയാണെങ്കിൽ.)
നിഷേധവും വിശ്വാസവും ഒന്നാവുന്ന ഒരു പ്രതലമാണത്.
ശ്രമങ്ങൾ ആവശ്യം ഇല്ലാത്ത പ്രതലം.
പരാജയപ്പെടാനും വിജയിക്കാനും ഇല്ലാത്ത പ്രതലം.
നിഷേധിക്കേണ്ടിയും വിശ്വസിക്കേണ്ടിയും വരാത്ത, ആയിരിക്കും പോലെ ആയിരിക്കാന്‍ കഴിയുന്ന ഒരു പ്രതലം.
പുരുഷന് വേണ്ടി പുരുഷൻ പോലും ജീവിക്കുന്നില്ല.
സ്ത്രീക്ക് വേണ്ട, സ്ത്രീക്ക് വേണ്ടി ജീവിക്കുന്ന പുരുഷൻ മാത്രമേ ഉള്ളൂ.
പുരുഷന് വേണ്ടി ജീവിക്കുന്ന ഒരു സ്ത്രീയും ഇല്ല.
പുരുഷന് വേണ്ടി പുരുഷൻ പോലും ജീവിക്കുന്നില്ല.
ഇതൊരു യാഥാര്‍ത്ഥ വസ്തുത മാത്രം.
ഒരുപക്ഷേ, സ്ത്രീ പ്രത്യക്ഷമായി അവകാശപ്പെടാത്ത, പുരുഷൻ പുറമെ അംഗീകരിക്കാത്ത, എന്നാല്‍ ഉള്ളില്‍ പേറി അറിഞ്ഞ് നടക്കുന്ന വസ്തുത.
പുരുഷൻ സ്ത്രീയുടെ അടിമ മാത്രം.
വിവാഹം പുരുഷന്റെ ആ അടിമത്തം ഉറപ്പ് വരുത്താനുള്ള പ്രക്രിയ.
അതുകൊണ്ട് തന്നെ സ്ത്രീയിലേക്ക് പുരുഷൻ പോകും, പോകണം.
ഒരു സ്ത്രീയെയും പുരുഷൻ ഉള്ള ഇടത്തിലേക്ക് പറിച്ചു നടേണ്ടതില്ല.
ഇത് വെറും സ്ത്രീ പക്ഷവാദമല്ല.
പകരം ഇതൊരു വെറും വസ്തുതാപക്ഷവാദം.
പലർക്കും ഇത് പറയാൻ പോലും കഴിയുന്നില്ല.
പറയാത്തതിനെ നിലപാടാക്കി മാറ്റിയതാണ് മിക്കവരും.
പറയാൻ പറ്റാത്തതിനെ നിലപാടാക്കി മാറ്റിയതാണ് മിക്കവരും.
പറയേണ്ട കുറേ കാര്യങ്ങള്‍ ഒളിപ്പിച്ചു വെച്ചതിനെ നിലപാടാക്കി മാറ്റിയതാണ് മിക്കവരും.
സ്ത്രീക്ക് വേണ്ട പുരുഷൻ മാത്രമേ ഉള്ളൂ.
സ്ത്രീക്ക് വേണ്ട പുരുഷൻ മാത്രം.
മദ്യപിച്ചും മുഷ്ടിചുരുട്ടിയും ഗൗരവം നടിച്ചും അങ്ങനെയല്ല എന്ന് പുരുഷൻ എത്രയെല്ലാം വരുത്താന്‍ ശ്രമിച്ചാലും....., ഉള്ളില്‍ ഇതെല്ലാം കണ്ട് മാറി നിന്ന് ഊറിച്ചിരിക്കുക മാത്രമാണ്, അറിഞ്ഞോ അറിയാതെയോ, മുഴുവന്‍ സ്ത്രീകളും.
അണ്ഡം തെരഞ്ഞെടുക്കും. ഏതെങ്കിലും ഒന്നിനെ.
പുരുഷൻ, അവന്റെ ബീജങ്ങൾ പോലെ ഒരു നൂറായിരം ശ്രമങ്ങളായി അലഞ്ഞ്തിരിഞ്ഞു നടക്കും.
പുരുഷനും അവന്റെ ശ്രമങ്ങളും ഒട്ടുമുക്കാലും വൃഥാവിലാവും.
അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഏതെങ്കിലും പുരുഷശ്രമം വിജയിക്കണമെങ്കിൽ അണ്ഡമായ സ്ത്രീ തെരഞ്ഞെടുപ്പ് നടത്തണം.
നൂറായിരമൊന്നും ഇല്ലാത്ത ഒന്ന് മാത്രമായ സ്ത്രീയായ അണ്ഡം ആ തെരഞ്ഞെടുപ്പ് നടത്തിയാല്‍ മാത്രം പുരുഷനും അവന്റെ ശ്രമങ്ങളും വിജയിക്കുന്നു. വ്യവസ്ഥിതി നിശ്ചയിച്ച അര്‍ത്ഥത്തില്‍ വിജയിക്കുന്നു.
സമൂഹവും വ്യവസ്ഥിതിയും സ്ത്രീയെയും സ്ത്രീയിലൂടെ അങ്ങനെ ഉണ്ടാവുന്നതിനേയും സംരക്ഷിക്കാന്‍ മാത്രം.
ആ സമൂഹത്തിന്റെയും വ്യവസ്ഥിതിയുടെയും അറ്റത്ത്, അധികാര സ്ഥാനത്ത് ഒരുപക്ഷേ പുരുഷനെ നീ കണ്ടെന്നിരിക്കും.
പക്ഷേ അങ്ങനെ ഇരിക്കുന്നത് കൊണ്ടൊന്നും കാര്യം മാറില്ല. അത് പുരുഷന്റെ ശൂന്യത മറച്ചുപിടിക്കാനുള്ള വിദ്യ മാത്രം.
പുരുഷൻ ഏത് വിധേനയും സ്ത്രീക്ക് വേണ്ട ഉപകരണം ആവുക മാത്രമാണ് അവിടെയും.
അതിനാല്‍ തന്നെ അവനെ അധികാരത്തിലും അറ്റത്തും ഇരുന്ന് അഹങ്കരിക്കാനും സ്ത്രീ ഉള്ളില്‍ ചിരിച്ചു കൊണ്ട് സമ്മതിക്കും.
Tuesday, July 19, 2022
എല്ലാവരും വരുന്നത് ഒന്നിൽ നിന്ന്. എല്ലാവരും മടങ്ങുന്നത് ഒന്നിലേക്ക്.
പൂച്ചയ്ക്കും നായക്കും കോഴിക്കും ഉറുംബിനും പാറ്റക്കും ഇല്ലാത്ത ആത്മാവ് (റൂഹ്) മനുഷ്യനുമില്ല. അവയ്ക്കൊക്കെയും ഉള്ളത് പോലുള്ള ആത്മാവേ (റൂഹ്, ജീവൻ) മനുഷ്യനുമുള്ളൂ. അതിനാൽ അവയ്ക്കൊന്നും ബാധകമല്ലാത്ത മോക്ഷവും മനുഷ്യന് ബാധകമല്ല, ഇല്ല, വേണ്ട.
******
മനുഷ്യൻ്റെ ലോകത്ത് മനുഷ്യൻ്റെ മാനത്തിനും പ്രതലത്തിനും അനുസരിച്ചുള്ളത്, ആവശ്യമായത് മനുഷ്യന്.
അത് മനുഷ്യൻ അന്വേഷിക്കുന്നു കണ്ടെത്തുന്നു. ഒരു കെണിയിൽ അകപ്പെട്ടെന്ന പോലെ.
ഉറുംബിനും പാറ്റക്കും നായക്കും പൂച്ചയ്ക്കും അവരുടെ ലോകത്ത് അവരുടെ മാനത്തിനും പ്രതലത്തിനും അനുസരിച്ചുള്ളത്, ആവശ്യമായത്.
അതവർ അന്വേഷിക്കുന്നു കണ്ടെത്തുന്നു. അവരും ഒരു കെണിയിൽ അകപ്പെട്ടെന്ന പോലെ.
അവർക്കുള്ളത് നമുക്കും നമുക്കുള്ളത് അവർക്കും അതുപോലെ തന്നെ ഉണ്ടായിക്കൊള്ളണമെന്നില്ല.
ആർക്കാണ് കൂടുതൽ, ഏതാണ് കൂടുതൽ മെച്ചപ്പെട്ടത് എന്ന് ഏകപക്ഷീയമായി പറഞ്ഞുകൂടാ.
ആത്മാവ്, അഥവാ ജീവൻ, റൂഹ് എന്നത് എല്ലാവരേയും അവരാക്കുന്ന നിലനിൽപ്പും ജീവിതവുമായി ബന്ധപ്പെട്ടത് മാത്രം.
ആത്മാവ്, അഥവാ ജീവൻ, റൂഹ് വികാര വിചാര വ്യത്യാസങ്ങളുമായി ബന്ധമില്ലാത്തത്.
എല്ലാവരും വരുന്നതും എല്ലാവർക്കും ആത്മാവ് ജീവൻ, റൂഹ് കിട്ടുന്നതും ഒന്നിൽ നിന്ന്.
എല്ലാവരും മടങ്ങുന്നത് ഒന്നിലേക്ക്.
അതിനാൽ ഉണ്ടെങ്കിൽ ഉള്ള ആത്മാവ് (ജീവൻ, റൂഹ്) എല്ലാവർക്കും ഒരൂപോലെ.
എല്ലാവരും പലതായി ഒന്ന്, ഒന്നിലേക്ക്.
ഒന്ന് തന്നെ എല്ലാവരുമായി പലതായി, പലതിലേക്ക്.
യാഥാസ്ഥിതിക പാർട്ടി പ്രവർത്തകർ യാഥാസ്ഥിതിക മതവിശ്വാസികളെ പോലെ.
ഇന്ത്യൻ രാഷ്ടീയ നേതൃത്വം : ജനങ്ങളുടെ പൈസ മാത്രം തിന്നുന്നു.
ജനങ്ങളുടെ ചിലവില്‍ മൂന്നും നാലും അഞ്ചും ആറും പെന്‍ഷനും ശമ്പളവും ആനുകൂല്യങ്ങളും വാങ്ങുന്നു. ഇതൊന്നും ജനങ്ങൾക്ക് വേണ്ടി വേണ്ടെന്ന് വെക്കുന്നുമില്ല.
ഇവരാണോ ജനങ്ങളെ നയിക്കേണ്ടത്?
****
നാടും നാട്ടുകാരും മുഴുവന്‍ കഷ്ടത്തിലായാലും, ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും ശമ്പളവും ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കണം, കുറക്കരുത്.
*****
കണ്ണടഞ്ഞു പോയ യാഥാസ്ഥിതിക പാർട്ടി പ്രവർത്തകർ യാഥാസ്ഥിതിക മതവിശ്വാസികളെ പോലെ.
എപ്പോഴും ഒരേറെ ന്യായങ്ങള്‍.
എന്നാലും ഒന്ന് ചോദിക്കട്ടെ.
രാജ്യസ്നേഹം പുറത്ത് പറഞ്ഞ് രാജ്യദ്രോഹം മാത്രം നടത്തുന്നത് ആരാണെന്ന് മനസ്സിലാവുന്നുണ്ടോ?
രാജ്യസ്നേഹം പുറത്ത് പറഞ്ഞ് രാജ്യത്തെ വിറ്റും ക്യാഷാക്കുന്നത് ആരാണെന്നറിയുമോ?
നമുക്ക് ന്യായീകരിച്ച് കൊണ്ടേയിരിക്കാം.
നമുക്ക് ജയ് വിളിച്ചു കൊണ്ടേയിരിക്കാം.
നമുക്ക് മതവും ജാതിയും പറഞ്ഞ് തമ്മിലടിച്ച് വോട്ടും ചെയ്യാം.
ഒന്നറിയണം.
ഇന്ത്യ ആര് ഭരിച്ചാലും ഭരണം ഇങ്ങനെയൊക്കെ തന്നെ.
ആര് ഏത് മതത്തിന്റെ പേരില്‍ വോട്ട് വാങ്ങി വന്ന് ഭരിച്ചാലും ശരി.
ഇങ്ങനെയൊക്കെ തന്നെ.
ജനങ്ങളെ വഞ്ചിക്കുക മാത്രം.
അമ്മയെ കൊന്നും അമ്മയുടെ അറുത്ത് മുറിച്ച ഇറച്ചി വിറ്റും തന്നെ അമ്മയോടുള്ള സ്നേഹം പറഞ്ഞ് നടക്കുക.
സ്വയംനിര്‍ണ്ണയം നടത്താൻ മാത്രം ഇന്ത്യയിലെ ജനങ്ങൾ വളര്‍ന്നില്ല.
സ്വയംനിര്‍ണ്ണയം നടത്താൻ മാത്രം ഇന്ത്യയിലെ ജനങ്ങൾ വളര്‍ന്നില്ല.
അവരുടെ തന്നെ മേലുള്ള അവരുടെ ആധിപത്യവും അധികാരവും നടത്താൻ മാത്രം ഇന്ത്യയിലെ ജനങ്ങൾ വളര്‍ന്നിട്ടില്ല.
അതാണ് ഇവിടത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ ധൈര്യം.
ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ പാർട്ടികളുടെ ജനങ്ങളുടെ മേലുള്ള ആധിപത്യം മാത്രം.
ജനങ്ങൾ ഒന്നും മനസ്സിലാവാതെ, ഒന്നും ചെയ്യാൻ സാധിക്കാതെ.
ജനങ്ങൾ വെറും വോട്ട് ചെയ്യുക മാത്രമല്ലാതെ ഒന്നും ചെയ്യാൻ സാധിക്കാത്തവർ.
ജനങ്ങളുടെയും നാടിന്റെയും വലുപ്പം അവര്‍ക്ക് തന്നെ ശാപം.
ജനങ്ങളുടെയും നാടിന്റെയും വലുപ്പം ജനാധിപത്യത്തിന് നടപ്പാക്കാന്‍ സാധിക്കുന്നതിന് വിപരീതം.
ഇന്ത്യൻ ജനാധിപത്യ പരാജയത്തിന് പരിഹാരം പറഞ്ഞ് തുടങ്ങിയാല്‍ രാജ്യദ്രോഹം എന്ന് വരുന്ന കോലത്തിലാണ് പരിഹാരവും കിടക്കുന്നത്. ആ നിലക്കാണല്ലോ ഇവിടത്തെ രാജ്യദ്രോഹം ചുമത്തല്‍.
*****
ചില പ്രത്യേക പാർട്ടി ഇന്ത്യ ഭരിക്കുമ്പോള്‍ മാത്രം ഇന്ത്യക്ക് കൂടുതല്‍ കൂടുതൽ ജവാന്മാര്‍ നഷ്ടമാവുന്നു.
കാർഗില്‍ തുടങ്ങി ഏറ്റവും അവസാനം പുല്‍വാമയിലും ബാലക്കോട്ടിന് ശേഷവും വരെ അങ്ങനെ.
യാഥാര്‍ത്ഥത്തില്‍ ഇതും എന്ത് കൊണ്ട് എന്നത് നിഷ്പക്ഷ മനസ്സ് വെച്ച് നാം ചിന്തിക്കേണ്ടതുണ്ട്.
ഇനി യു പി തെരഞ്ഞെടുപ്പ് വരുന്നു.
ഏറെക്കുറെ ചില്ലറ സംഗതികള്‍ ഇപ്പോൾ തന്നെ മണത്ത് തുടങ്ങുന്നു.
പിന്നീട് ദേശീയ തെരഞ്ഞെടുപ്പ് വരും. കഴിഞ്ഞ ദേശീയ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായിരുന്നു പുല്‍വാമയും ബാലക്കോട്ടും ഒക്കെ എന്ന് നാം ഓര്‍മ്മിക്കണം.
വലിയ തെരഞ്ഞെടുപ്പ് ചിലവിന്റെ നഷ്ടത്തിന് പുറമെ നമുക്ക് ഇങ്ങനെയും കുറേ നഷ്ടങ്ങള്‍ ഉണ്ടാവുന്നു.
ഇനിയുമിനിയും തെരഞ്ഞെടുപ്പുകള്‍ അടുത്ത് വരുമ്പോൾ എന്തൊക്കെ സംഭവിക്കും എന്നതും കണ്ടറിയേണ്ടി വരും....
Monday, July 18, 2022
വളർച്ച എന്ന് പേരുള്ള നാശം.
വളർച്ച എന്ന് പേരുള്ള നാശം.
നാശത്തിലേക്കുള്ള നടന്ന് പോക്കും കയറിപ്പോക്കും വളർച്ച.
കുട്ടികൾ വളര്‍ന്ന് നമ്മളും നമ്മളും ആയിപ്പോകുന്നു. അവരല്ലാതായിപ്പോകുന്നു.
*****
എന്താണ് മനുഷ്യജീവിതം, അതിനര്‍ത്ഥം?
മനുഷ്യന്‍ ജീവിക്കാൻ നടത്തുന്ന പെടാപ്പാട് തന്നെ മനുഷ്യജീവിതം, അതിനര്‍ത്ഥം.
*****
എന്താണ് ജീവിതം?
മരിക്കാനുള്ള പേടിയുടെ പേര്.
ശാരീരികമായി അതിജീവിക്കുന്നതിൻ്റെ പേര്.
അങ്ങനെ ശാരീരികമായി അതിജീവിക്കാൻ വേണ്ടി അധ്വാനിക്കുന്നതിൻ്റെയും രോഗിയാവുന്നതിൻ്റെയും പേര്.
****
ഭയക്കേണ്ടത് മരണത്തെയും മരണാനന്തരത്തേയും അല്ല. ജീവിച്ചിരിക്കുമ്പോള്‍ ഉണ്ടാവുന്ന രോഗത്തെയും അതുണ്ടാക്കാവുന്ന വേദനയെയും ആണ്.
തൊഴിലാളി യൂണിയനുകളാണ് കേരളത്തിന്റെ ശാപം.
തൊഴിലാളി യൂണിയനുകളാണ് കേരളത്തിന്റെ ശാപം.
ശമ്പളം വർദ്ധിപ്പിക്കാന്‍ മാത്രമല്ലാതെ, കഷ്ടകാലത്തും നഷ്ടകാലത്തും ദുരിതത്തിലും ദുരന്തത്തിലും വരെ ശമ്പളം കുറപ്പിക്കാന്‍ അറിയാത്ത തൊഴിലാളി യൂണിയനുകള്‍.
തൊഴിലാളികളില്‍ അന്യായമായ അവകാശബോധം മാത്രമുണ്ടാക്കുന്ന, ന്യായമായ ബാധ്യതാബോധം ഉണ്ടാക്കാത്ത, ഉത്തരവാദിത്വബോധം ഉണ്ടാക്കാത്ത, അശേഷം തൊഴിൽ പരിശീലനം നല്‍കാത്ത തൊഴിലാളി യൂണിയനുകള്‍.
സംഘബലം മാത്രം ശക്തിയാക്കി പേടിപ്പിക്കുന്ന തൊഴിലാളി യൂണിയനുകള്‍.
രാഷ്ട്രീയ പാർട്ടികൾക്ക് അധികാരം നേടാൻ വേണ്ടി കൂട്ടിക്കൊടുപ്പ് മാത്രം നടത്തുന്ന, നല്ല ഒന്നും കേരളത്തില്‍ വളരാൻ അനുവദിക്കാത്ത തൊഴിലാളി യൂണിയനുകള്‍.
ഒരു ന്യായവും ന്യായീകരണവും ഇല്ലാതെ എപ്പോഴും എങ്ങിനെയും കൂലി വർദ്ധിപ്പിക്കാനും വിലകൂട്ടാനും അങ്ങനെ കേരളത്തില്‍ ഒരു സംരംഭവും നല്ല നിലയില്‍ നടക്കില്ലെന്നുറപ്പിക്കാനും പാടുപെടുന്ന തൊഴിലാളി യൂണിയനുകള്‍
നഷ്ടത്തിലും കഷ്ടത്തിലും വരെ സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം, പിന്നില്‍ സമ്മര്‍ദ്ദശക്തിയായി നിന്ന്, ഇരട്ടിയാക്കി വർദ്ധിപ്പിച്ച്, സര്‍ക്കാറിന്റെയും ജനങ്ങളുടെയും മുതുകത്ത് കല്ല് കെട്ടി, സര്‍ക്കാറിനെ കൊണ്ട് ഭീമമായ പലിശക്ക് കടം വാങ്ങിപ്പിച്ച് ശമ്പളം കൊടുപ്പിക്കുന്ന തൊഴിലാളി യൂണിയനുകള്‍.
അങ്ങനെ ജനങ്ങളെ ശ്വാസം മുട്ടിച്ച് കുത്തുപാള എടുപ്പിക്കുന്ന കൊക്കൂണുകള്‍ മാത്രമായ തൊഴിലാളി യൂണിയനുകള്‍.
Sunday, July 17, 2022
കള്ളക്കടത്ത് : ഈ പാർട്ടി ഇങ്ങനെ ചെയതു, ആ പാർട്ടി നേതാവ് അങ്ങനെ ചെയതു.
കള്ളക്കടത്ത് :
ജനങ്ങൾ മനസ്സിലാക്കേണ്ടതും ചിന്തിക്കേണ്ടതും : ഈ പാർട്ടി ഇങ്ങനെ ചെയതു, ആ പാർട്ടി നേതാവ് അങ്ങനെ ചെയതു എന്നല്ല.
പകരം ചിന്തിക്കേണ്ടത്: നമ്മുടെ നാട്ടിലെ എല്ലാ പാര്‍ട്ടികളും നേതാക്കളും ഇങ്ങനെ തന്നെ ഒരുപോലെ ചെയ്യുന്നു എന്നാണ്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ഒരുപോലെ അല്പവും സത്യസന്ധതയും തെല്ലും ആത്മാര്‍ത്ഥതയും ഇല്ലാത്തവർ എന്നാണ് .
അക്കാര്യത്തില്‍ ഇന്ത്യ ഭരിക്കുന്ന എല്ലാ പാര്‍ട്ടികളും ഒരുപോലെ ആണെന്നാണ് .
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ഭരിക്കുന്ന എല്ലാ പാര്‍ട്ടികളും ഒരുപോലെ ആണെന്നാണ്.
പേരിലും പുറത്ത് പറയുന്ന കാര്യങ്ങളിലും മാത്രമേ അവർ തമ്മില്‍ വ്യത്യാസമുള്ളൂ എന്ന്.
ചെയ്യുന്നത് എല്ലാവരും ഒന്ന്.
സ്വന്തം കാര്യം സിന്ദാബാദ്.
നാടിനെയും നാട്ടുകാരെയും വഞ്ചിക്കുക.
എല്ലാവരും ഏറെക്കുറെ രാജ്യം വിറ്റ് നേട്ടമുണ്ടാക്കുന്നവർ മാത്രം.
അത് കൊണ്ടാണ് എല്ലാവർക്കും മന്ത്രിപദവിയും പ്രധാനമന്ത്രി പദവിയും മുഖ്യമന്ത്രി പദവിയും ഒക്കെ തര്‍ക്കിച്ചു വാശി പിടിച്ചു കുതന്ത്രം കളിച്ച് കിട്ടേണ്ട, വാങ്ങേണ്ട വലിയ സംഗതികള്‍ ആവുന്നത്.
ഭരണാധികാരികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും രാജ്യദ്രോഹം ആര്‍ക്കും മനസ്സിലാവില്ല.
ഭരണാധികാരികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും രാജ്യദ്രോഹം ആര്‍ക്കും ചോദ്യം ചെയ്യാൻ കഴിയില്ല.
അറിയണം.
ജനങ്ങൾക്ക് രാജ്യദ്രോഹികള്‍ ആവേണ്ട കാര്യമില്ല.
പക്ഷേ ഭരണാധികാരികള്‍ക്ക്, അവർ ഭരണാധികാരികള്‍ ആയിരിക്കെ തന്നെ, ഒപ്പം ഭരണം നേടാനും എളുപ്പം രാജ്യദ്രോഹികള്‍ ആവാം.
സ്വന്തത്തിനും പാർട്ടിക്കും രാജ്യത്തിന്റെ മറവില്‍ എന്ത് ചെയതും എത്രയും നേട്ടമുണ്ടാക്കാം.
അപ്പോഴും അവര്‍ക്ക് പാവം ജനങ്ങളുടെ മേല്‍ രാജ്യദ്രോഹം ആരോപിക്കുകയും ആവാം.
*****
അന്വേഷിച്ചന്വേഷിച്ച് ഭരണകൂടങ്ങള്‍ക്കെതിരെ വരാവുന്ന തെളിവുകൾ നശിപ്പിക്കുകയും, അതിനുള്ള പദ്ധതികള്‍ തയാറാക്കുകയും മാത്രമാണോ ഇവിടെ നടക്കുന്ന ഏക പരിപാടി?
അധ്വാനിക്കാതെ ജീവിക്കാനുള്ള ഏക സൂത്രവാക്യം നോക്കി നടക്കേണ്ട.
ജീവിക്കാൻ വേണ്ടതെല്ലാം നിന്നിലൂടെയും അല്ലാതെയും സംഭവിക്കുന്നു.
ജീവിച്ചങ്ങ് മരിച്ചില്ലാതെയാവും.
എത്രയെത്രയാളുകൾ, ജീവികൾ മരിച്ചില്ലാതെയായി?
നീയുമങ്ങ് അതുപോലെ മരിച്ചില്ലാതെയാവും
****
അധ്വാനിക്കാതെ ജീവിക്കാനുള്ള ഏക സൂത്രവാക്യം നോക്കി നടക്കേണ്ട.
നിങൾ നിങ്ങൾക്ക് വേണ്ടി തീരുമാനിക്കേണ്ട കാര്യമേ ഇതിലുള്ളൂ.
നിങ്ങളിലെ നിങ്ങളെ കളയുമെങ്കിൽ പ്രത്യേകിച്ചും അത് വളരേ എളുപ്പമാണ്.
അറിയുക, ഒരുവിധം എല്ലാ അധ്വാനവും അഭിനയമാണ്, വിധേയത്വമാണ്, നിസ്സഹായത കൊണ്ടാണ്.
അഭിനയം ഇല്ലാത്ത, അഭിനയം വേണ്ടാത്ത, വിധേയത്വം ആവശ്യമില്ലാത്ത, അഭിനയിക്കാനില്ലാത്ത, ഒരുതരം പ്രതീക്ഷയും കൊടുത്ത് വഞ്ചിക്കാത്ത ഏക പരിപാടിയുണ്ട്. അഹങ്കാരം എന്ന പുകമറയിൽ നിന്നും പുറത്ത് വന്നെങ്കിൽ ചെയ്യാവുന്ന ഒന്ന്. യാചന. ഒരുപക്ഷേ ബുദ്ധനും ഒരേറെ സന്യാസികളും തെരഞ്ഞെടുത്ത വഴി.
ഏല്ലാ അധ്വാനവും യാചന തന്നെയാണ്. അധ്വാനം നേരേയല്ലാതെയുള്ള, അഭിനയവും വിധേയത്വവും മറയായ് വെച്ചുള്ള യാചന.
ആവശ്യങ്ങളിൽ പലതും യഥാർഥത്തിൽ ആവശ്യങ്ങൾ അല്ലെന്നറിയുക.
അങ്ങനെ ആവശ്യങ്ങളിൽ പലതും ആവശ്യങ്ങൾ അല്ലെന്നറിഞ്ഞാൽ അധ്വാനവും അധ്വാനിക്കേണ്ട ആവശ്യവും ഇല്ലാതാവും, കുറയും.
അധ്വാനം ആവശ്യമാക്കുന്ന ആവശ്യങ്ങളിൽ മിക്കതും സ്വാധീനിക്കപ്പെട്ട് ഉണ്ടായതാണ്. അറിവ്കേട് കൊണ്ടുണ്ടാവുന്നതാണ്.
ഉള്ളി തൊലിക്കുന്നത് പോലെ തൊലിച്ച് നോക്കിയാൽ മനസിലാവും. യഥാർഥത്തിൽ ഒട്ടുമുക്കാലും ആവശ്യമല്ലെന്ന്. ഒഴിവാക്കാവുന്നതാണ് എന്ന്.
യഥാർഥത്തിൽ ആവശ്യമുള്ളത് എല്ലാം ഇവിടെ സൗജന്യവുമാണ്.
മണ്ണ്, വിണ്ണ്, വായു, വെള്ളം, വെളിച്ചം, ആണ്, പെണ്ണ്.
എല്ലാം സൗജന്യം.
പിന്നെ ആകയാൽ അധ്വാനിക്കേണ്ടത് അരച്ചാൺ വയറിന് വേണ്ടിയാണ്.
അതും പ്രകൃതിയിൽ ഏറെക്കുറെ സൗജന്യമായി ഉണ്ടാവുന്നതാണ്. നമ്മുടെ തന്നെ ഇടക്കുവെച്ചുള്ള കൈകാര്യം ചെയ്യലും ഇടപെടലും മാറ്റിനിറുത്തിയാൽ.
പിന്നെയുള്ളത് മനസ്സമാധാനം.
മനസ്സമാധാനം ഒരു കൃഷിയിടത്തിലും കൃഷി ചെയ്യാവുന്നതോ കച്ചവസ്ഥലത്ത് നിന്ന് വാങ്ങാൻ കിട്ടുന്നതോ അല്ല.
മനസ്സമാധാനം സ്വയം ഉള്ളിൽ നിന്ന് വരുന്നത്. അവനവൻ്റെ തെളിച്ചവും വെളിച്ചവും പോലെ.
ആയിരിക്കുന്ന അവസ്ഥയിൽ ആയിരിക്കും പോലെ ആവുമ്പോൾ ഉള്ള പൊരുത്തവും പൊരുത്തത്തിൽ നിന്നുമാണ് മനസ്സമാധാനം.
Saturday, July 16, 2022
Politically correct ആവണമെന്ന് പറയുന്നതിൽ എന്തർത്ഥം?
ദൈവമുണ്ടോ ഇല്ലേ എന്ന് പറയുന്നിടത്തല്ല മതം അസംബന്ധവും അബദ്ധവും എന്ന് വരുന്നത്.
ദൈവം ആവശ്യപ്പെടുന്നു, കല്പിക്കുന്നു, ഭീഷണിപ്പെടുത്തുന്നു എന്ന് പറയുന്നിടത്താണ് മതം അസംബന്ധവും അബദ്ധവും എന്ന് വരുന്നത്.
******
Politically correct ആവണമെന്ന് പറയുന്നതിൽ എന്തർത്ഥം?
പൊളിറ്റിക്സ് തന്നെ പൂർണമായും politically incorrect ആണ്.
എങ്കിൽ, politically correct ആവണമെന്ന് പറഞാൽ യുക്തിക്കും നിയമത്തിനും വിപരീതമാകുക എന്ന് മാത്രമാവും അർത്ഥം.
****
Politically കരക്ടാവുക എന്നത് പൊളിറ്റിക്സിനും പൊളിറ്റിക്കൽ പാർട്ടികൾക്കും നേതാക്കൾക്കും ബാധകമാവണം എന്ന് വ്യംഗ്യമായി സൂചിപ്പിക്കാൻ ഇങ്ങനെയും ഒരു പറച്ചിൽ.
Thursday, July 14, 2022
ഞാൻ കണ്ണടച്ചാൽ ലോകം മുഴുവൻ ഇരുട്ടിലാവുമോ?
വാക്കുകൾ ഇല്ലാതായാൽ അവ പറയുന്ന സംഗതികൾ ഇല്ലാതാകുമോ?
ഞാൻ കണ്ണടച്ചാൽ ലോകം മുഴുവൻ ഇരുട്ടിലാവുമോ?
ഒരു കളവ് നൂറ് പ്രാവശ്യം പറഞാൽ സത്യമാകുമോ?
ഗീബൽസുമാർക്ക് കര്യങ്ങൾ അങ്ങനെയാവാം. അവർ ഏല്ലാ ജനാലകളും നിർബന്ധമായും അടക്കും.
ചിലർക്ക് വെളിച്ചം പേടിയാണ്.
വെളിച്ചം കയറിപ്പോകരുത്.
****
നരകം സ്വർഗ്ഗം എന്ന വാഗ്ദാനം വെച്ച് കളിച്ചാൽ.....,
പിന്നെ എന്ത് തരം അക്കമിട്ട് എന്ത് തരം ഫോർമുല വെച്ച് ശ്രമിച്ചാലും....,
ഒരേയൊരു ശിഷ്ടഫലം മാത്രമേ കിട്ടൂ.
യാഥാസ്ഥിതികത, തീവ്രത, അസഹിഷ്ണുത.
ജീവിച്ചങ്ങ് മരിച്ചില്ലാതെയാവും.
നരകം സ്വർഗ്ഗം എന്ന വാഗ്ദാനം വെച്ച് കളിച്ചാൽ, പിന്നെ എന്ത് തരം അക്കമിട്ട് എന്ത് തരം ഫോർമുല വെച്ച് ശ്രമിച്ചാലും ഒരേയൊരു ശിഷ്ടഫലം മാത്രമേ കിട്ടൂ. യാഥാസ്ഥിതികത, തീവ്രത, അസഹിഷ്ണുത.
****
ജീവിക്കാൻ വേണ്ടതെല്ലാം നിന്നിലൂടെയും അല്ലാതെയും സംഭവിക്കുന്നു.
ജീവിച്ചങ്ങ് മരിച്ചില്ലാതെയാവും.
എത്രയെത്രയാളുകൾ മരിച്ചില്ലാതെയായി?
നീയുമങ്ങ് അതുപോലെ മരിച്ചില്ലാതെയാവും
*****
മക്കളുടെ നല്ല സര്‍ട്ടിഫിക്കറ്റും പരിഗണനയും കാത്ത് വൃഥാ ജീവിതം തീര്‍ക്കുന്നു.
മക്കളോ?
അവരുടെ മക്കളിലേക്ക് മുഖം തിരിക്കുന്നു.
ഉയരാന്‍ ആകാശമില്ലാത്ത അസ്തമയ സൂര്യനില്‍ ആര്‍ക്ക് പ്രതീക്ഷ?
സ്വപ്നയോട്: എന്താണ് ഇന്ത്യ? എന്താണ് കേരളം?
സ്വപ്നയോട്:
എന്താണ് ഇന്ത്യ?
എന്താണ് കേരളം?
"ഭരിക്കാന്‍ കാട്ടുകള്ളന്മാര്‍ മതിയായ നാട്.
കള്ളന്‍മാര്‍ കക്കും, കള്ളന്‍മാര്‍ തന്നെ അന്വേഷിക്കും."
****
കർണ്ണാടകയിലേക്ക് നിനക്ക് എളുപ്പം പോകാം.
പക്ഷേ, കാസര്‍കോട്കാരന്‍ രോഗിക്കത് പറ്റില്ല.
വല്ലാത്ത രാജ്യസ്നേഹവും സുരക്ഷയും.
****
ഇനിയങ്ങോട്ട് നീ ബലിയാടാവും.
എല്ലാ രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളും ഒരുമിച്ച് രക്ഷപ്പെടും.
NIAയുടെ മറയില്‍ രഹസ്യങ്ങൾ മറയും.
*****
കള്ളക്കടത്ത് : ചട്ടുകങ്ങളെ കുറ്റക്കാരാണെന്ന് വരുത്തും, പിടിക്കും.
ചട്ടുകങ്ങൾ പിടിച്ച കൈകളെ കുറ്റക്കാരാക്കില്ല, കണ്ടെത്തില്ല, പിടിക്കില്ല.
*****
കള്ളക്കടത്ത്: എല്ലാ പാർട്ടിക്കാരും പ്രതികളായുണ്ടെങ്കിൽ എന്ത് ചെയ്യും? ഒരൊത്തുതീര്‍പ്പ് ഫോര്‍മുലയില്‍ അന്വേഷണം എവിടെയും എത്തിക്കാതെ അവസാനിപ്പിക്കും
******
അന്വേഷിച്ചന്വേഷിച്ച് ഭരണകൂടങ്ങള്‍ക്കെതിരെ വരാവുന്ന തെളിവുകൾ നശിപ്പിക്കുകയും, അതിനുള്ള പദ്ധതികള്‍ തയാറാക്കുകയും മാത്രമാണോ ഇവിടെ നടക്കുന്ന ഏക പരിപാടി?
.
അരാജകത്വം: സന്യാസം തന്നെ അരാജകമാണ്.
അരാജകത്വം ഭാരത രീതി.
സന്യാസം തന്നെ അരാജകമാണ്.
അവനവന്‍ തന്നെയല്ലാത്ത ആരും ഒരു രാജാവും നിയമവും മുകളില്‍ ഇല്ലാത്ത ലോകം സന്യാസം.
*****
ആത്മവിശ്വാസം ഇല്ലാത്തവന്‍ എല്ലാറ്റിലും തകരാറുകള്‍ കാണുന്നു. അവന്‍ അശുഭചിന്ത പടര്‍ത്തി മറ്റുള്ളവരിലെ ആത്മവിശ്വാസവും കളയുന്നു.
*****
Wednesday, July 13, 2022
വീട്ടിലെ ബലിപെരുന്നാൾ കൂടിച്ചേരൽ.
വീട്ടിലെ ബലിപെരുന്നാൾ കൂടിച്ചേരൽ.
എല്ലാവരും വാനോളം ഉയർന്ന് സന്തോഷിച്ചു.
എല്ലാവരും ഭൂമിയോളം താഴ്ന്ന് പരസ്പരം അടുത്തറിഞ്ഞു.
നമ്മളിൽ ഏറ്റവും മുതിർന്ന ഇക്കാക്ക തന്നെ മുൻകൈയെടുത്ത്, ഇക്കാക്ക തന്നെ മുന്നിൽനിന്ന്, ഇക്കാക്ക തന്നെ നടത്തിക്കാണിച്ച ഒരു കുടുംബ കൂട്ടായ്മ.
വരും തലമുറക്കും ഇളംതലമുറക്കും ഇക്കാക്ക തന്നെ ബോധപൂർവ്വം കോറിയിട്ടുതരുന്ന ഒരു മഹത്തായ മാതൃക.
അടുപ്പം അടുത്ത് കൊണ്ടും, സ്നേഹം സ്നേഹിച്ചു കൊണ്ടും തന്നെ കാണിക്കണം എന്ന ലളിതമായ മാതൃക.
വലിയ വാക്കുകൾ അതുപോലെ തന്നെ വലിയ പ്രവർത്തികൾ ആവുന്ന, ആവണം എന്ന വ്യക്തമായ മാതൃക.
ചെറുതിലെ വലുത് കാണിച്ച് തരുന്ന ചെറിയ മാതൃക.
ചെറുതുകൾ കൂടിയാണ് വലുതുണ്ടാവുന്നത് എന്ന വലിയ മാതൃക.
ചെറുതുകൾ സാധിക്കാനാണ് വലുതുകൾ ചെയ്യുന്നത് എന്ന് കാണിച്ചുതരുന്ന വ്യത്യസ്ത മാതൃക.
നമ്മുടെ കുഞ്ഞുകുട്ടികൾ വരെ കളിച്ചുല്ലസിച്ച് സാക്ഷികളായി നിന്ന് സാക്ഷ്യപത്രം തന്നുപോകുന്ന കാലത്തെ അതിജയിക്കുന്ന മാതൃക.
ഒരു പെരുന്നാളാഘോഷം കുടുംബത്തിനുള്ളിൽ നിന്നു കൊണ്ട് തന്നെ, പുറത്തൊന്നും പോകാതെ എത്രത്തോളം സാധിക്കാം,അർത്ഥവത്താക്കാം, വലുതാക്കാം എന്ന് കാണിച്ചുതന്ന ചെറിയ വലിയ കുടുംബ മാതൃക.
ആഘോഷങ്ങൾ ആഘോഷങ്ങളാവാൻ ഏറെയൊന്നും പുറത്ത് പോകേണ്ടതില്ല, ഏറെയൊന്നും മറ്റ് വഴികൾ തേടേണ്ടതില്ല, കുടുംബം ഒത്തുനിന്നാൽ മാത്രം തന്നെ മതിയെന്ന് കാണിച്ചുതന്ന ആഘോഷ മാതൃക.
വേറെയൊരു നിറക്കൂട്ടും ആവശ്യമില്ലാതെ സന്തോഷവും സമാധാനവും തനിയേ കയറി വരുമെന്ന് നമ്മുടെ വളർന്ന് വരുന്ന, ഇനിയും വളർന്ന് വരാനുള്ള യുവതലമുറക്ക് തോന്നിപ്പിച്ച, കാണിച്ചുകൊടുത്ത ഒരു ഗംഭീരൻ മാതൃക.
സത്തോഷത്തിൻ്റെയും സ്നേഹത്തിൻ്റെയും വഴി ലളിതമാണ്, എളുപ്പമുള്ളതാണ്, ഏറെ ചിന്തയും കണക്ക്കൂട്ടലും ആവശ്യമില്ലാത്തതാണ്, അത്തരത്തിലുള്ള ഒരു കെട്ടിക്കുടുക്കുമില്ലാത്തതാണ് എന്ന് വരച്ചു കാട്ടിത്തന്ന മാതൃക.
കുടുംബം കൂടെ നിന്നാൽ, കുടുംബത്തിൻ്റെ കൂടെ നിന്നാൽ മാത്രം മതി, മറ്റു വഴികൾ ആവശ്യമില്ലാത്ത വിധം ബോറടിയും മടുപ്പും പോയിക്കിട്ടും എന്ന് കുഞ്ഞുകുട്ടികൾക്ക് വരെ വിളിച്ചറിയിച്ചു തന്ന ശരിയായ മാതൃക.
ഈയൊരു കൂട്ടായ്മ കുടുംബത്തെ യഥാർഥത്തിൽ തന്നെ കൂടുമ്പോൾ ഇമ്പമുള്ളതാക്കി.
ഈ ഇക്കാക്ക തന്നെയായിരുന്നു ഒരു വലിയ കാലഘട്ടം ഉപ്പാക്ക് പിന്തുണയായി കുടുംബത്തിന് അത്താണിയായി നിന്നത്.
ഈ ഇക്കാക തന്നെയായിരുന്നു ഒരുപക്ഷേ ഉപ്പയുടെ സ്ഥാനത്ത് തന്നെ നിന്ന് കുടുംബത്തിൻ്റെ പ്രാരാബ്ധം ഒരു കുറേകാലം പേറിനടന്നത്.
ഈ ഇക്കാക തന്നെയായിരുന്നു തനിക്ക് എളുപ്പത്തിൽ സാധ്യമാകുമായിരുന്ന വിദ്യാഭ്യാസവും വളർച്ചയും മറന്ന് പട്ടിണിയിൽ അകപ്പെട്ട ഒരു കുടുംബത്തെ ആശയും പ്രതീക്ഷയും നൽകി വിശപ്പടക്കി കൊണ്ട്നടന്നത്.
അതുകൊണ്ട് തന്നെ ഇക്കാക്ക തന്നെ ഇത്തരമൊരു കൂട്ടായ്മ മുന്നിൽ നിന്ന് നടത്തുമ്പോൾ അതിൽ ചരിത്രപരമായ ആവർത്തനവും നീതിയും ഉളളത് പോലെ തന്നെ തോന്നുന്നു.
വളരെ വിഷമം തോന്നിയത് ചിലരുടെ പ്രതീക്ഷിക്കാത്ത അഭാവമാണ്. അതാണ് ഇവിടെ എടുത്തുപറയേണ്ടത്
ഒന്ന്: കൂടെ അടുത്തുണ്ടായിട്ടും, കൂടെ നിന്ന് പങ്കെടുക്കാൻ സാധിക്കാതെ പോയ വീടിൻ്റെ തന്നെ നിറസാന്നിധ്യമായ, ആവേണ്ട മിക്കുവും റാബിയയും. മിക്കുവിന് അവിചാരിതമായി പിടിപെട്ട പനി തടസമായി.
രണ്ട്: പെരുന്നാൾ ദിവസത്തിൻ്റെ അവസാന ലാപ്പ് വരെ നമ്മുടെ കൂടെ ആഘോഷിച്ച് ഓടിനടന്ന സിൻവാനും ഹനൂനും. അവർക്ക് അവരുടെ വിദ്യാഭ്യാസം നിർബന്ധമാക്കിയ യാത്ര വൈകുന്നേരം തന്നെ നടത്തേണ്ടി വന്നത് തടസമായി.
മൂന്ന്: അഫീഫയും ആദിലയും. ഇവർ രണ്ട് പേരും കഴിഞ്ഞ ചെറുപെരുന്നാൾ സംഘാടനത്തിലെ സജീവ സാന്നിധ്യമായിരുന്നു. എല്ലാ അർത്ഥത്തിലും.
മക്കളിൽ ഏറ്റവും ചെറിയ ഫത്തീനും അവ്വാഹും അദീബയും ഫാത്തിറും വരെ പൂർണ്ണമായ ഉത്സാഹത്തോടെ കളിച്ചു ചിരിച്ചു നടക്കുന്നത് കണ്ണിന് കുളിർമയായി.
ഉമ്മമാർ (അഥവാ അഞ്ചമ്മായിമാർ: സാജിദമ്മായി, സക്കീനമ്മായി, താഹിറമ്മായി, തസ്ലീനമ്മായി, പിന്നെ ഫാഹിറ) അഞ്ച് പേരും ഒന്നോടൊന്ന് മുന്നിട്ട് നിന്ന് പങ്കെടുത്ത് പരിപാടിക്ക് നേതൃത്വം നൽകി പരിപാടി കൂടുതൽ എളുപ്പമുള്ളതാക്കി.
സാജിദയും കുഞ്ഞളിയയും അവരുടെ പ്രയാസവും അനാരോഗ്യവും ഒന്നും വകവെക്കാതെ എല്ലാം വേണ്ട പോലെ സംഘടിപ്പിച്ചു. എന്ന് മാത്രമല്ല അവസാനം ഗംഭീരൻ ഐസ് ക്രീം നൽകി പരിപാടിക്ക് മധുരം കൊണ്ട് സമാപനം കുറിച്ചു.
ഈ കുടുംബത്തിലെ എല്ലാ ചെറുപ്പക്കാരും ചെറുപ്പക്കാരികളും മുന്നിട്ട്നിന്നു സജീവ സാന്നിധ്യമായി ഒരുപോലെ ഈ പരിപാടിക്ക് നേതൃത്വം നൽകി.
(ഇതോടൊപ്പം എടുത്ത് പറയേണ്ടതും കഴിഞ്ഞ പ്രാവശ്യം നടന്നപ്പോൾ ഇതുപോലെ പറയാൻ വിട്ടുപോയതുമായ ഒരുകാരൃം ഇവിടെയൊന്ന് എടുത്തുപറയട്ടെ.
കഴിഞ്ഞ ചെറിയപെരുന്നാളിന് ഇതുപോലെ തന്നെ ഒരു കൂട്ടായ്മ ഉണ്ടായിരുന്നു.
ആ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്ർ) കൂട്ടായ്മ സംഘടിപ്പിച്ചത് നമ്മുടെ കുടുബത്തിലെ രണ്ട് സ്ത്രീ രത്നങ്ങളായ രണ്ട് ഡോക്ടർമാരാണ്. റാബിയയും അഫീഫയും .
രണ്ടുപേരും ഫലത്തിൽ രണ്ട് തീർത്തും വ്യതസ്തമായ കാരണങ്ങൾ കൊണ്ട് ഈ കൂട്ടായ്മയയിൽ ശാരീരികസാന്നിധ്യം കൊണ്ട് പങ്കെടുക്കാതെയായി).
Tuesday, July 12, 2022
മറ്റുള്ളവരോട് ചോദിച്ചാൽ കിട്ടുന്ന ഉത്തരം മിക്കതും പഴയതാവാൻ സാധ്യതയുണ്ട്.
സ്വന്തത്തോട് ചോദിച്ച് സ്വയം തന്നെ ഉത്തരം കണ്ടെത്തിയാൽ നല്ലത്.
അതയാളെ പുതിയതിലേക്ക് നയിക്കും.
ഓരോ വിത്തും വേരും ചെയ്യുന്നത് പോലെ. പുതിയ വലിയ കണ്ടെത്തലുകളും ദർശനങ്ങളും ഉണ്ടായതും ലോകം ഇവ്വിധം പുരോഗമിച്ചതും അങ്ങനെയാണ്.
മറ്റുള്ളവരോട് ചോദിച്ചാൽ കിട്ടുന്ന ഉത്തരം മിക്കതും പഴയതാവാൻ സാധ്യതയുണ്ട്.
അതവർ വീണ, നിശ്ചയിച്ച കുഴിയിലും തടവറയിലും മാനങ്ങളിലും വീഴാനും സാധ്യതയുണ്ട്.
******
പിതൃത്വത്തിലെ അര്‍ത്ഥമില്ലായ്മയുടെ കാര്യം മഹാഭൂരിപക്ഷവും മിണ്ടില്ല.
കാരണം മറ്റൊന്നുമല്ല. ഉണ്ടാക്കി വെച്ച ബലൂണ്‍ പൊട്ടിപ്പോകും.
******
നമ്മൾ സമ്മതിച്ചേ പറ്റൂ.
കള്ളക്കടത്ത്-മാഫിയാ സംഘങ്ങളുടെ നേതാക്കന്മാരാണ് നമ്മുടെ നാട് ഭരിക്കുന്നത്. കേരളമായാലും ഇന്ത്യയായാലും.
Monday, July 11, 2022
ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കുക.
ദൈവം ചൂണ്ടലിട്ട് കാത്തുനില്‍ക്കുന്ന മീന്‍കാരന്‍. നമ്മൾ പുഴയിലെ മത്സ്യം. പിടിച്ചുകൊണ്ടുപോയി ദൈവം തീയിലിടും, പൊരിക്കും. എങ്ങനെയുണ്ട് മതപാഠം?
****
ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കുക.
ചോദ്യമാണ് ലോകത്തെ ഇന്നത്തെ അവസ്ഥയിൽ കൊണ്ടുവന്നത്. ചോദ്യമാണ് അനേകം ഉത്തരങ്ങളെ ഉണ്ടാക്കിയത്.
അഥവാ ഒളിഞ്ഞിരുന്നതും തെളിഞ്ഞിരുന്നതുമായ പലതും ഉത്തരങ്ങൾ മാത്രമായിരുന്നു എന്ന് മനസ്സിലാക്കിത്തന്നത് ചോദ്യങ്ങളാണ്
ചോദ്യം പുതിയത് കണ്ടെത്താനുള്ള ഏക ഉപാധിയാണ്.
ചോദ്യം പഴയത് നഷ്ടപ്പെടുത്തും.
ചോദ്യം വിത്താണ്. ചോദ്യം ഉത്തരമായി മുളക്കാനാണ് ചോദ്യം ചോദിക്കുന്നതായി മാറുന്നത്.
ഓരോ മുളപൊട്ടലും ഓരോ പുതിയ ചോദ്യവും ഓരോ പുതിയ ഉത്തരവും ആണ്.
ഓരോ പുതിയ ഉത്തരവും ക്രമേണ ചോദ്യം തന്നെ ആയിത്തീരും.
ഓരോ ഉത്തരവും പിന്നീട് ചോദ്യം ചെയ്യപ്പെടുന്ന പഴയതായി ക്രമേണ മാറും.
ചോദ്യമാണ് ഓരോ ഇളക്കവും ചലനവും.
ഒപ്പം ചോദ്യം ഉണ്ടാക്കുന്നതാണ് ഉണ്ടാക്കിയതാണ് ഓരോ ഇളക്കവും ചലനവും.
ചോദ്യമാണ് ഓരോ ജീവനും ജീവിക്കാനുള്ള ബോധവും ജീവിതനിമിഷവും.
നിന്നിടത്ത് നിൽക്കാൻ സാധിക്കാത്തവൻ ചോദ്യം ചോദിക്കുന്നവനാണ്.
ചോദ്യം ചോദിക്കുന്നവൻ ഫലത്തിൽ നിന്നിടം വീടും.
അത് കൊണ്ട് തന്നെ യാത്ര ചോദ്യമാണ്. യാത്ര ചെയ്യുന്ന വൻ നിരന്തരമായി ചോദ്യം ചെയ്യുന്നവനാണ്.
അതുകൊണ്ടാണ് ഇടതടവില്ലാതെ ലക്ഷ്യമില്ലാതെ യാത്ര ചെയ്യാൻ കല്പന ഉണ്ടാവുന്നത്.
കച്ചവടത്തിനും ജോലിക്കും വേണ്ടിയല്ലാതെ യുള്ള ഓരോ യാത്രയും ഓരോരുത്തനും നിർബന്ധമാണ്.
ചോദ്യം ചോദിക്കുന്നവൻ മാത്രം മുന്നോട്ട് നടക്കുന്നവനാകും.
ചോദ്യമാണ് അതുവരെ കാണാതിരുന്ന മുന്നിലുള്ള പുതിയ ശരികളെ ഉണ്ടാക്കുന്നത്, കണ്ടെത്തുന്നത്.
ചോദ്യമാണ് പഴയ ശരികളെ പിന്നിലാക്കി പലപോഴും പുതിയ അവസ്ഥയിൽ അത് തെറ്റാണെന്ന് വരുത്തുന്നത്.
അതിനാൽ മകനേ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുക.
ചോദ്യങ്ങൾ ജീവിതത്തിനോട് നീ കാണിക്കുന്ന താൽപര്യവും ജീവിതം നിന്നിൽ ഉണ്ടാക്കുന്ന കൗതുകങ്ങളും ആണ്.
ചോദ്യങ്ങൾ നമ്മുടെ പരിധിയും പരിമിതിയും ഉണ്ടാക്കുന്നതാണ്.
ചോദ്യങ്ങൾ നമ്മുടെ പരിധിയെയും പരിമിതിയേയും മനസിലാക്കിത്തരുന്നതുമാണ്.
പലപ്പോഴും അത്തരം പർമിതികളെയും പരിധികളെയും തകർക്കുന്നതുമാണ് ചോദ്യങ്ങൾ.
നിലനില്‍ക്കുന്നത് സാധാരണത്വം.
നിലനില്‍ക്കുന്നത് സാധാരണത്വം.
അധ്വാനവും മസില്‍പിടുത്തവും ആവശ്യമില്ലാത്തത് സാധാരണത്വം.
എല്ലാം നഷ്ടമായാലും ബാക്കിയാവുന്നത് സാധാരണത്വം.
****
ദുര്‍ബലന്‍.
ജയിക്കാനും പരിശ്രമിക്കാനും നൂറ് കാരണങ്ങളും അനുകൂലഘടകങ്ങളും കാണില്ല, മറച്ചുവെക്കും.
പരാജയപ്പെടാനുള്ള ഒരേയൊരു കാരണത്തെ വലുതായി, ന്യായമായി കാണും, കാണിക്കും.
****
രാജ്യത്തെ സ്നേഹിച്ച ഒരൊറ്റ ഒരുത്തനും വളർന്നില്ല, നേതാവായില്ല. അവർ വിഡ്ഡികൾ മാത്രമായി.
അവനവനെയും അവനവൻ്റെ പാർട്ടിയെയും മാത്രം സ്നേഹിച്ചവൻ വളർന്നു, നേതാവായി.
വെറുംവായിൽ രാജ്യസ്നേഹം പറഞ്ഞവൻ രാജ്യത്തെ തന്നെ വിൽക്കാൻ കഴിയുന്നത്ര നേതാവായി.
Saturday, July 9, 2022
മകനെ കൊല്ലാൻ പറഞ്ഞ ദൈവം!
ഏതോ ഇല്ലാത്ത ചരിത്രം കേട്ട് കോടാനുകോടി മൃഗങ്ങളെ കൊല്ലാൻ ഒരു മടിയുമില്ല. എന്നാലോ ഒരുചെറിയ ഭൂപ്രദേശത്ത് പോലും ഒരുമിച്ച് ഒരേ ദിവസം ആഘോഷിക്കാൻ കഴിയാത്ത വിഭാഗം ... അത്രയ്ക്ക് വളർന്നിട്ടില്ലാത്തവർ.
*****
മകനെ കൊല്ലാൻ പറഞ്ഞ ദൈവം! അടിമയിൽ പിറന്ന് ഉപേക്ഷിക്കപ്പെട്ട ആ മകനെ കൊല്ലാൻ പോയ പിതാവ്! അത് തടഞ്ഞ് കാരുണ്യവും മനുഷ്യത്വവും കാട്ടിയവൻ പിശാച്! വല്ലാത്ത വിരോധാഭാസം? ഒരു മാതൃകയും തരാത്ത, ഒരു പുണ്യവും കാട്ടാത്ത ഈ കഥ ഭ്രാന്തും കളവും ആവാനേ തരമുള്ളൂ. അത്തരമൊരു ദൈവത്തിനും പിതാവിനും ഭ്രാന്ത് മാത്രവുമാവാനേ തരമുള്ളൂ.
***""
ത്യാഗം എവിടെ? ആറ്റ്നോറ്റ് വളർത്തിയ സ്വന്തം മകനെ സുരക്ഷിതമാക്കി വെച്ച് അടിമയെന്ന വേലക്കാരിയിൽ ഉണ്ടായ, മരുഭൂമിയിൽ ഒറ്റക്കിട്ടുപേക്ഷിച്ച മകനെ കൊല്ലുന്നതാണോ ത്യാഗം? ഉള്ളും പുറവും അറിയുന്ന ദൈവം ഇങ്ങനെ ദുസ്സൂചന നൽകും വിധം പരീക്ഷിച്ചുവെന്നോ? അതും കുഞ്ഞിനെ കൊല്ലുന്നത് തടഞ്ഞവനെ പിശാചെന്ന് വിളിച്ചുകൊണ്ട്?
*****
ഈദ് മുബാറക്. ആഘോഷമാണ് പ്രധാനം. ജീവിതം ആഘോഷിക്കാനുള്ളതാണ്. അവിടെ ന്യായാന്യായങ്ങൾ ബാധകമല്ല. എന്തിൻ്റെ പേരിലായാലും ജനങ്ങൾക്ക് ആഘോഷിക്കാൻ കഴിയണം. അതിന് ഒരു കാരണം വേണം. അത്രയേ ഉള്ളൂ. ഒരിക്കൽ കൂടി ഈദ് മുബാറക്ക്.
Thursday, July 7, 2022
കളവുകളുടെ കൂമ്പാരം ഇന്ത്യ ഭരിക്കുന്നു,
കളവുകളുടെ കൂമ്പാരം ഇന്ത്യ ഭരിക്കുന്നു, ഇന്ത്യയെ വികാരം കൊള്ളിക്കുന്നു, വെറുപ്പ് വിതരണം ചെയ്ത് വിഭജിക്കുന്നു.
സത്യം തിരിച്ചറിയാൻ മാത്രം ഇന്ത്യ വളരുമ്പോഴേക്കും ഇന്ത്യ തന്നെ ബാക്കിയുണ്ടാവുമോ ആവോ?
****
ഇന്ത്യയിൽ സത്യസന്ധമായി പറയപ്പെടുന്ന, പ്രചരിക്കുന്ന ഒരേയൊരു വാർത്തയേ ഉള്ളൂ.
അത് പെട്രോളിൻ്റെയും ഗ്യാസിൻ്റെയും നിത്യോപയോഗസാധനങ്ങളുടെയും വിലവർദ്ധനവിൻ്റെ വാർത്തയാണ്.
****
ഇന്ത്യൻ രാഷ്ട്രീയം രാജ്യസ്നേഹം പറഞ്ഞു രാജ്യദ്രോഹം നടത്തുന്നു.
എല്ലാവരും അമ്മയെ കൊന്ന് വില്‍ക്കുന്നു.
ഇടതും വലതും മധ്യവും ഒരുപോലെ മോശം
വന്നുപെടും. ചോദിച്ച് വാങ്ങേണ്ട. ചോദിച്ച് നടന്നാൽ കിട്ടില്ല.
വന്നുപെടും. ചോദിച്ച് വാങ്ങേണ്ട. ചോദിച്ച് നടന്നാൽ കിട്ടില്ല.
ഒരു യോഗയും ധ്യാനവും ബോധോദയവും അങ്ങനെ നടക്കില്ല.
സദ്യയുണ്ട്. എല്ലാവർക്കുമുണ്ട്.
എന്നിരിക്കേ മുറ്റത്ത് നിന്ന് പെറുക്കിത്തിന്നുന്നത് എന്തിനാണ്?
വന്നുപെടുന്നതിനെ ചോദിച്ച് നടക്കുന്നതും ചോദിച്ച് വാങ്ങുന്നതും എന്തിനാണ്?
****
ദൈവം തന്നത് മോശമാണ്, തെറ്റിപ്പോയി, അതല്ലെങ്കിൽ ദൈവം മറന്നുപോയി എന്ന് തോന്നുന്നതും അങ്ങനെ ആവലാതി പറയുന്നതുമാണോ പ്രാർത്ഥന?
അതല്ലെങ്കിൽ ദൈവം തന്നത് മോശമാണ്, തെറ്റിപ്പോയി, അതിനാൽ ആ തന്നത് വസ്ത്രം കൊണ്ട് മറയ്ക്കണം. എന്ന് തോന്നിപ്പിക്കുന്നതാണോ നിങ്ങളീ പറയുന്ന നാണം?
നിങ്ങൾ ദൈവവിശ്വാസിയെങ്കിൽ നഗ്നതയില്‍ അഭിമാനിക്കുക.
കാരണം നഗ്നത ദൈവം നേരിട്ട് തന്നതാണ്.
നഗ്നതയിൽ അഭിമാനം കൊള്ളൽ ദൈവത്തെ അംഗീകരിക്കലും സ്തുതിക്കലും മഹത്വപ്പെടുത്തലുമാണ്.
****
തലച്ചോറുണ്ടോ? എല്ലാവർക്കും ഇതെല്ലാമുണ്ട്.
ഏത് ഗുരുവിനുമുണ്ട് അഹങ്കാരവും വെറുപ്പും പേടിയും അസൂയയും ശത്രുതയും മത്സരവും നിസ്സഹായതയും ഒക്കെ.
തലച്ചോറുണ്ടോ? എല്ലാവർക്കും ഇതെല്ലാമുണ്ട്. അവരത് എത്ര അഭിനയിച്ച് മറച്ചുപിടിച്ചാലും.
******
പല ഗുരുക്കന്‍മാരും അങ്ങനെ.
ശിഷ്യന്‍മാരുടെ ഈഗോയെ തന്ത്രപൂര്‍വ്വം നശിപ്പിച്ച് അവർ സ്വയം ഈഗോയുടെ മൊത്തക്കച്ചവടം നടത്തും.
ശിഷ്യന്‍മാര്‍ അതറിയാതെ അടിമകളായി പോകുകയും ചെയ്യും.
*****
Monday, July 4, 2022
ജീവിതം തുടരുന്നു. ഞാന്‍ തുടരുന്നില്ല.
ആത്മാവ് ഇല്ല.
ജീവിതം തന്നെയല്ലാതെ..
ജീവിതം തുടരുന്നു.
ഞാന്‍ തുടരുന്നില്ല.
ഉദ്ദേശിച്ചത്: സ്ഥിരമായി നില്‍ക്കുന്ന, നിലനില്‍ക്കുന്ന 'ഞാന്‍' 'നീ' ബോധവുമായ് ആരും ജനിക്കുന്നില്ല എന്ന് പറയാൻ.
'ഞാന്‍' 'നീ' എന്നത് സ്ഥായിയായതല്ല.
ജനിച്ച ആൾ (ഞാന്‍) അല്ല ആ നിലക്ക് മരിക്കുന്നത്.
മരിച്ചാല്‍ പുനര്‍ജ്ജനി നേടാന്‍ സ്ഥിരമായ accountable ആയ, ഞാന്‍ ജനിച്ചു എന്ന് ജനിച്ചപ്പോൾ തോന്നിയ, അത് തന്നെ തുടര്‍ന്ന, എല്ലാറ്റിനും മുകളില്‍ വന്നു നില്‍ക്കുന്ന ഒരു 'ഞാന്‍ ഇല്ല.
കുഞ്ഞായ ഞാനും, യുവാവായ ഞാനും വൃദ്ധനായ ഞാനും വേറെ വേറെ.
വളർച്ചക്കനുസരിച്ച് മാറി മാറി വന്നത്.
ഇതിൽ ഏത് ഞാൻ മുഴുവന്‍ ജീവിതത്തിനും ഉത്തരവാദിത്തം ഏറ്റെടുത്ത് പുനര്‍ജ്ജനി നേടും? ഏത് പ്രായത്തിലും അവസ്ഥയിലും ഉള്ള ഞാന്‍?
ജനിക്കുന്നത് ഒന്നും അറിയാത്ത, ഞാന്‍ ചിന്ത പോലും ഇല്ലാത്ത കുഞ്ഞ്.
മരിക്കുന്നത് എന്തൊക്കെയോ പേരും സ്ഥാനവും വന്ന, ഒരുപക്ഷേ എല്ലാം മറന്ന, വേണ്ടെന്നായ വായോവൃദ്ധന്‍.
'ഞാന്‍' എന്നത് തലച്ചോറ് ഉണ്ടാക്കുന്നത്.
'ഞാന്‍' എന്നത് തലച്ചോറിന്റെ വളര്‍ച്ചക്കും തളര്‍ച്ചക്കും അനുസരിച്ച് ഉണ്ടായി ഇല്ലാതാവുന്നത്.
പറയപ്പെടുന്ന ആത്മാവ് ആ നിലക്ക് മാറി മാറി വരുന്ന ഞാന്‍ ബോധം അല്ല, ആവാന്‍ തരമില്ല.
ആത്മാവ് വെറും ജീവിതം. കുറയുകയും കൂടുകയും ചെയ്യാത്ത ജീവിതം. സ്ഥിരമായത്.
*****
ഉദ്ദേശിച്ചത് വീണ്ടും പറയാം.
അത് ഇത്രമാത്രം.
ഞാന്‍ ബോധം ആത്മാവല്ല.
ആത്മാവ് ഞാന്‍ ബോധമല്ല, ആയിക്കൂട.
ഞാന്‍ ബോധം മാറ്റങ്ങൾക്കും വളർച്ചക്കും തളര്‍ച്ചക്കും വിധേയം.
Autism വും Alzhimers ഉം anaesthesia യും കുട്ടിത്തവും വാര്‍ദ്ധക്യവും ഞാന്‍ ബോധത്തെ സാരമായി ബാധിക്കുന്നു, ഒരുപക്ഷേ പൂർണ്ണമായും അല്പമായും ഇല്ലാതാക്കുന്നു.
മതങ്ങൾ പറഞ്ഞ് വരുന്ന ആത്മാവ് മാറ്റങ്ങൾക്കും വളർച്ചക്കും തളര്‍ച്ചക്കും വിധേയമല്ലാത്തത്. അത് സ്ഥിരമായത്.
എങ്കിൽ ആത്മാവ് (ആത്മാവ് ഞാന്‍ എങ്കിൽ) ഏതെങ്കിലും ഘട്ടത്തിൽ അല്പമായും പൂർണ്ണമായും മാറാമോ, ഇല്ലാതാവുമോ?
*******
ആത്മാവ് ഞാന്‍ ബോധമല്ലെങ്കിൽ പുനര്‍ജ്ജനി നേടുന്നത് ഞാന്‍ അല്ല.
അങ്ങനെയൊരു പുനര്‍ജ്ജനി നേടേണ്ട ഞാന്‍ ഇല്ല.
പുനര്‍ജ്ജനി നേടുന്നത്
വെറും ആത്മാവ്.
വെറും ജീവിതം.
ബോധം.
പദാര്‍ത്ഥം.
സ്ഥാനങ്ങളില്‍ പട്ടികള്‍ മാത്രം.
യൂറോ കാണുന്ന നമ്മൾ ഇന്ത്യക്കാര്‍ മനസിലാക്കേണ്ടത്.
അവിടെ അതിര്‍ത്തികള്‍ ഇല്ല.
അതിര്‍ത്തികള്‍ പ്രശ്നമാവാതെ എല്ലായിടത്തും കളികൾ നടന്നു.
യൂറോപ്യനായ ആര്‍ക്കും എവിടെയും എങ്ങിനെയും പോകാനും വരാനും കഴിയുന്നു.
******
സ്ഥാനങ്ങളില്‍ പട്ടികള്‍ മാത്രം.
പട്ടികള്‍ പരസ്പരം ഉണര്‍ത്തുന്നു. 'എന്ത് ക്രൂരതയും കുറ്റങ്ങളും ചെയത് അധികാരം സൂക്ഷിക്കുക. അല്ലേല്‍ ഏതെങ്കിലും പട്ടിയല്ലാത്തവന്‍ അവിടെ വന്നിരിക്കും'
*****
അതിര്‍ത്തിയും ആഭ്യന്തരവും സ്വസ്ഥമാവാതെ എങ്ങിനെ ഒരു പുരോഗമന രാജ്യമാവും?
ക്രെഡിറ്റ് നേടാൻ മാത്രം ശ്രമിക്കുന്ന ഭരണനേതൃത്വം മനസ്സിലാക്കിയാല്‍ നന്ന്.
****
ഇന്ത്യ അങ്ങനെയായിപ്പോയി.
ഭരിക്കുന്നവർ തങ്ങളുടെ പാർട്ടിക്കാരും മതക്കാരും ആയാല്‍ മാത്രം മതി.
ഭരണം എത്ര മോശവും ചൂഷണം ചെയ്യുന്നതുമായാല്‍ പിന്നെ പ്രശ്‌നമല്ല.
ജനിച്ചിട്ടില്ലാത്തവർ മരിക്കുന്നു.
നിങ്ങൾ ദൈവവിശ്വാസിയെങ്കിൽ
നഗ്നതയില്‍ അഭിമാനിക്കുക.
കാരണം നഗ്നത ദൈവം നേരിട്ട് തന്നതാണ്.
നഗ്നതയിൽ അഭിമാനംകൊള്ളൽ ദൈവത്തെ അംഗീകരിക്കലും സ്തുതിക്കലും മഹത്വപ്പെടുത്തലുമാണ്.
*****
ഞാന്‍ ജനിക്കുന്നു എന്ന ബോധത്തോടെ ആരും ജനിക്കുന്നില്ല, ജനിച്ചിട്ടില്ല.
ജനിക്കുന്നതിന് മുമ്പേ ഉണ്ടായിരുന്ന 'ഞാന്‍ ബോധവുമായി', സാക്ഷിയാവുന്ന വിധം, ബാധ്യതകൾ ഏറ്റെടുക്കാനെന്ന വണ്ണം ആരും ജനിക്കുന്നില്ല.
****
ജനിക്കുന്നത് പേരും വിലാസവും ബോധവും ഇല്ലാത്ത വെറും പീളക്കുഞ്ഞുങ്ങൾ.
മരിക്കുന്നതോ?
പേരും വിലാസവും ബോധവും വന്ന നാട്ടുമുഖ്യനും ഹാജിയും നായരും മന്ത്രിയും നേതാവും.
എന്നുവെച്ചാൽ?
ജനിച്ചിട്ടില്ലാത്തവർ മരിക്കുന്നു.
Saturday, July 2, 2022
തോല്‍ക്കാന്‍ തയ്യാറാണോ? വിജയിക്കും.
തന്റെ ഭാഗത്ത് നിന്ന് താന്‍ കാണുന്നതും പറയുന്നതും മാത്രമാണ് ശരിയെന്ന് വന്നാല്‍ വ്യത്യസ്ത മതങ്ങളായി, സംഘർഷമായി, യുദ്ധമായി.
ഒരേ കാര്യത്തില്‍ വ്യത്യസ്തമായ കാഴ്ചയും പറച്ചിലും സാധ്യമാണ് എന്ന് മനസ്സിലാക്കിയാല്‍ തീര്‍ന്നു എല്ലാ മതങ്ങളും അവരുണ്ടാക്കുന്ന സംഘര്‍ഷങ്ങളും.
*****
തോല്‍ക്കാന്‍ തയ്യാറാണോ?
വിജയിക്കും.
ചമ്മാനും ഇളിഭ്യനാവാനും തയ്യാറാണോ?
ആത്മവിശ്വാസം നേടും.
അല്ലേൽ എപ്പോഴും പേടിച്ച് പിന്നിലിരിക്കുക.
*****
ആരെയാണ് സൂക്ഷിക്കേണ്ടത്?
സമൂഹത്തെ തിരുത്തുമ്പോള്‍ നിങ്ങൾ പരാജയപ്പെട്ടാല്‍, 'സമൂഹം ശരി, നിങ്ങൾ തെറ്റെന്ന്' പറഞ്ഞ് നിങ്ങളെ കുറ്റപ്പെടുത്തുന്ന കൂടെയുള്ള ചിലരെ
എന്തുകൊണ്ട് സ്വന്തം പാർട്ടിക്ക് വേണ്ടി കോൺഗ്രസ്സ് ഒന്നും ചെയ്തില്ല?
ഭരണത്തിലിരിക്കുമ്പോൾ സ്വന്തം പാർട്ടിക്ക് വേണ്ടി കോൺഗ്രസ് ചെയ്യാതിരുന്നത് മുഴുവൻ ബിജെപി ചെയ്യുന്നു.
എന്തുകൊണ്ട് കോൺഗ്രസ്സ് ചെയ്തില്ല?
കോൺഗ്രസിൽ കോൺഗ്രസുകാർ ഉണ്ടായിരുന്നില്ല.
പകരം അധികാരം മാത്രം ലക്ഷ്യം വെച്ച കുറേ ആളുകൾ മാത്രമായിരുന്നു കോൺഗ്രസുകാരും കോൺഗ്രസ് പാർട്ടിയും.
നമ്മളും നമ്മുടെ മനത്തിനുള്ളിൽ തടവിൽ
നാം ഉണ്ടാക്കുന്ന എന്തോ ചില രസങ്ങളും കളികളും.
അതിനപ്പുറം ഒന്നുമില്ല.
എല്ലാം വെറുതെ.
ഒന്നിനും കൊള്ളാത്ത ഒന്നിനും തികയാത്ത ജീവിതം.
****
മനുഷ്യരായ നമുക്ക് തോന്നും എന്തോ പ്രത്യേകതയും കൂടുതൽ സ്വാതന്ത്ര്യവും ഒക്കെ നമുക്കുണ്ടെന്ന്.
നമ്മളും നമ്മുടെ മനത്തിനുള്ളിൽ തടവിൽ മാത്രമാണ്.
ആ മാനത്തിനുള്ളിൽ അനുവദിച്ച് കിട്ടിയത് മാത്രം വെച്ച് നമ്മളും.
പൂച്ചയേയും നായയെയും കാക്കയെയും ഉറുംബിനെയും വൈറസിനെയും ഒക്കെ പോലെ.
******
നടവഴിയില്‍ ഒരുറുമ്പ് ഒരു മണ്‍കട്ട ഉരുട്ടിക്കൊണ്ടുപോകുന്നു.
ഉറുമ്പും മണ്‍കട്ടയും വഴിപോകുന്നവന്റെ കാലിനടിയില്‍ ചതഞ്ഞരയുന്നു.
ഇപ്പോൾ നിങ്ങൾ പറയുക.
എന്തെവിടെ തുടങ്ങി, എന്തെവിടെ അവസാനിച്ചു?
Friday, July 1, 2022
കഴിവുകെട്ട ഭരണകൂടവും പ്രതികരണശേഷിയില്ലാത്ത ജനതയും
നികുതി കൂടുന്നു. വില കൂടുന്നു. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവും കൂടുന്നു. പ്രതികരണശേഷി നഷ്ടപ്പെട്ട ജനത ഭരണാധികാരികളെ തെറി പറയുന്നില്ല.
****
ഇന്ത്യ : കഴിവുകെട്ട ഭരണകൂടവും പ്രതികരണശേഷിയില്ലാത്ത ജനതയും ഉള്ള നാട്. ജനാധിപത്യം സ്വപ്നം കാണാന്‍ പോലും അര്‍ഹതയില്ലാത്തവരുടെ നാട്.