"രാജ്യത്തെ എല്ലാവരും സനാതന ധർമ്മത്തിലേക്ക് മടങ്ങിവരണം" എന്ന് ജിതേന്ദ്ര നാരയൺ ത്യാഗി.
എല്ലാവരും സനാതനധർമ്മത്തിലേക്ക് മടങ്ങിവരണം എന്ന് ജിതേന്ദ്ര നാരായൺ ത്യാഗി പറയുമ്പോൾ എല്ലാവരും ഇസ്‌ലാമിലേക്ക് മടങ്ങിവരണം എന്നും അർത്ഥമാക്കുന്നുണ്ടോ?
അതല്ലാതെ സനാതനം എന്ത് എന്തല്ല എന്നത് ജിതേന്ദ്ര നാരയൺ ത്യാഗി കൃത്യമായി നിർവ്വചിച്ച് വിശദീകരിച്ച് പറഞ്ഞുതരുമോ?
സനാതനം എന്ത് എന്തല്ല എന്നത് ജിതേന്ദ്ര നാരയൺ ത്യാഗി (അങ്ങനെ ഇസ്‌ലാമിലേക്ക് നോക്കിയല്ലാതെ) പിന്നെങ്ങിനെ എവിടെ നോക്കി പറയും?
ജിതേന്ദ്ര നാരയൺ ത്യാഗി പറഞ്ഞത് പോലുള്ള (ഇസ്‌ലാം അല്ലാത്ത) സനാതനധർമ്മക്കാരനാവാൻ ഒരാൾ പ്രത്യേകിച്ച് എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നതുണ്ടോ?
ജിതേന്ദ്ര നാരയൺ ത്യാഗി പറഞ്ഞത് പോലുള്ള സനാതനധർമ്മക്കാരനാവാൻ ഒരാൾ പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യണം ചെയ്യരുത് എന്നതുണ്ടെങ്കിൽ അതെവിടെ, എങ്ങിനെ പറഞ്ഞിരിക്കുന്നു?
ഒരു വേദവും ഉപനിഷത്തും പുരാണവും രാമനും കൃഷ്ണനും സനാതനം എന്തെന്നും എങ്ങനെയെന്നും നിർവ്വചിച്ചും നിർവ്വചിക്കാതെയും മാതൃകകാട്ടിയും നിഷ്‌കർഷിച്ചും പറഞ്ഞിട്ടില്ല.
കുറേ അവ്യക്തമായ, പീറ്റമേൽ കയറ്റുന്ന, എല്ലാറ്റിനും പിതൃത്വം ഏറ്റെടുക്കുന്ന എട്ടുകാൽ മമ്മൂഞ്ഞ് അവകാശവാദം മാത്രമായല്ലാതെ, അതും ഈയടുത്ത കാലത്ത് മാത്രം ഉണ്ടായ അവകാശവാദം മാത്രമല്ലാതെ, ഒരു സനാതനം ഇല്ല.
ഇതാണ്, അതാണ് എന്ന് കൃത്യമായും വ്യക്തമായും പറയുന്ന കോലത്തിലുള്ള കൃത്യമായ വഴികളോ ഗ്രന്ഥങ്ങകളോ രേഖകളോ മാതൃകകളോ നിർദേശങ്ങളോ സനാതനം എന്നതിന് (ഇസ്‌ലാം അല്ലാതെ) ഇല്ല.
ഉള്ളതെന്ന് ജിതേന്ദ്ര നാരയൺ ത്യാഗി കരുതുന്ന സനാതനം, ഉണ്ടെന്ന് ജിതേന്ദ്ര നാരയൺ ത്യാഗി പറയുന്ന സനാതനം എല്ലാവരും എല്ലായിടത്തും സാനന്യയുക്തി പോലെ നടപ്പാക്കുന്ന മൂല്യങ്ങളും കാര്യങ്ങളും മാത്രം. ആർക്കും പകർപ്പവകാശം അവകാശപ്പെടാനില്ലാത്ത സനാതനധർമ്മം.
സാമാന്യയുക്തിയും സാമാന്യപ്രയോഗവുമായ ജീവിതം തന്നെയായ സനാതനത്തിന് ഹിന്ദു എന്നോ ഇന്ത്യൻ എന്നോ ഇല്ല.
എല്ലായിടത്തും എല്ലാവരും മനുഷ്യരെന്ന നിലക്ക് കുറഞ്ഞും കൂടിയും അനുവർത്തിക്കുന്ന ജീവിതക്രമവും ജീവിതധർമ്മവും മാത്രമായ സനാതനം.
********
മതമെന്ന നിലക്ക് ആരെങ്കിലും സനാതനം അവകാശപ്പെടുന്നുണ്ടെങ്കിൽ, ആർക്കെങ്കിലും സനാതനം അവകാശപ്പെടാൻ സാധിക്കുമെങ്കിൽ അത് ഇസ്‌ലാംമതം മാത്രമാണ്.
ഇസ്‌ലാം അവകാശപ്പെടുന്നത് എന്നും എപ്പോഴും ഉണ്ടായിരുന്ന സനാതനം ഇസ്‌ലാം ആണെന്നാണ്.
പ്രകൃതിശക്തിക്കും പ്രാപഞ്ചികശക്തിക്കും പൂർണമായും വഴിപ്പെടുന്ന, സമർപ്പിക്കുന്ന മതമായ ഇസ്ലാമാണ് സനാതനം എന്ന്.
ഇസ്‌ലാം എന്ന പ്രാപഞ്ചികശക്തിക്കുള്ള പൂർണസമർപ്പണം മാത്രമായ ജീവിതസങ്കല്പവും വ്യവസ്ഥയും ഉൽഘോഷിച്ചവരാണ് യേശുവും ബുദ്ധനും മോശെയും എബ്രഹാമും കൃഷ്ണനും രാമനും ഒക്കെയെന്നാണ് ഇസ്‌ലാം അവകാശപ്പെടുന്നത്.
ഇസ്‌ലാം എന്ന പേരിനും ആ പേരുള്ള മതത്തിനും കാണുന്ന ഏക പ്രത്യേകത തന്നെ അതിൻ്റെ പേര് പോലും സനാതനത്വം വിളിച്ചോതുന്നു:
ഇസ്‌ലാം എന്ന പേര് ഏതെങ്കിലും വ്യക്തിയിലേക്കോ സമൂഹത്തിലേക്കോ നാട്ടിലേക്കോ സംസ്കാരത്തിലേക്കോ മാത്രമായി ചാരിനിർത്തി ഉണ്ടായ പേരല്ല.
പകരം സമർപ്പണം എന്ന് മാത്രം അർത്ഥം വരുന്ന ജീവിതധർമ്മത്തിൻ്റെതായ സനാതനധർമ്മത്തിൻ്റെ ഒരു പേരാണ് ഇസ്‌ലാം.
ബാക്കിയെല്ലാ മതങ്ങളുടെയും പേര് അത് സ്ഥാപിച്ചവരുടെയോ അതുണ്ടായ സമുദായത്തിൻ്റെയോ നാടിൻ്റെയോ സംസ്‌കാരത്തിൻ്റെയോ പേരിലേക്ക് ചാരിയും ചാർത്തിയും നിൽക്കുന്നു. സനാതനത്വമില്ലാതെ.
അതിനാൽ തന്നെ ഇസ്‌ലാം എന്ന സനാതനധർമ്മ വഴി എവിടെയെങ്കിലും എപ്പോഴെങ്കിലും മാത്രമായി തുടങ്ങിയതോ ഒടുങ്ങുന്നതോ അല്ലെന്ന്.
മുഹമ്മദ് നബി ഏറിയാൽ അവസാനമായി അത്തരമൊരു സനാതന വഴിക്കും വ്യവസ്ഥക്കും സൂചനകൾ (ആയത്തുകൾ) നൽകിയ ആൾ മാത്രം.
ഇസ്‌ലാം പറയുന്ന പ്രാപഞ്ചികശക്തിക്കുള്ള പൂർണസമർപ്പണം എന്ന സനാതനം കൃത്യമായും എന്ത്, എന്തല്ല, എങ്ങിനെ, എങ്ങനെയല്ല എന്നതുണ്ട് എന്നൊരു കൃത്യമായ വ്യത്യാസത്തോടെ.
ചൂഷണോപാധിയായ പൗരോഹിത്യത്തിൻ്റെയും ബിംബാരാധനയുടെയും കലർപ്പില്ലാത്ത കോലത്തിൽ ഇസ്‌ലാം എന്ന സനാതനം ഉണ്ട് താനും.
മറ്റുവിധത്തിലുള്ള ഒരവകാശവാദവും അങ്ങിങ്ങ് തലപൊക്കി വരാനിടയില്ലാത്തവിധം വ്യക്തമായും ചൂഷണമുക്തമായും ഉള്ള സനാതനം.
അതുകൊണ്ട് തന്നെ ജിതേന്ദ്ര നാരായൺ ത്യാഗി എല്ലാവരും സനാതനധർമ്മത്തിലേക്ക് മടങ്ങിവരണം എന്ന് പറയുമ്പോൾ അദ്ദേഹം എല്ലാവരും ഇസ്‌ലാമിലേക്ക് മടങ്ങിവരണം എന്ന് അർത്ഥമാക്കുന്നുണ്ടോ?
No comments:
Post a Comment