സത്യത്തെ എന്തിനാണ് കെട്ടിക്കുടുക്കുന്നതും കാല്പനികവൽക്കരിക്കുന്നതും?
ഒന്നുകിൽ അങ്ങനെയൊരു സത്യം ഇല്ലാത്തത് കൊണ്ട്.
അല്ലെങ്കിൽ, ചിലരുടെ നിക്ഷിപ്തതാത്പര്യ നിവാരണത്തിന്.
ഇടയാളൻമാരെയും അവകാശവാദങ്ങളെയും വെച്ച് പാവം ജനങ്ങളെ ചൂഷണം ചെയ്യാൻ.
മൂത്രം കൊടുത്ത് തീർത്ഥം എന്ന് പറയാൻ.
സാമാന്യയുക്തിക്ക് വഴങ്ങുന്നത് മാത്രമാണ് സത്യം.
സാമാന്യയിക്തിക്ക് വഴങ്ങുന്ന സത്യം മാത്രമേ സാമാന്യജനങ്ങൾക്ക് ബാധകമാകേണ്ടതുള്ളൂ.
വെള്ളവും വായുവും വെളിച്ചവും പോലെ.
എല്ലാവർക്കും അവരവരുടെ വിതാനത്തിനനുസരിച്ച്.
എല്ലാവർക്കും ഒരുപോലെ ലളിതമായി അകത്താക്കാവുന്നത്, അനുഭവിക്കാനാവുന്നത്.
സത്യത്തിൻ്റെ കാര്യത്തിൽ വിടുവായിത്തങ്ങൾ ഒഴിവാക്കേണ്ടതാണ്.
********
ബ്രഹ്മം, പരബ്രഹ്മം, അല്ലാഹു.
ആർക്കും ഒന്നുമറിയില്ല.
എല്ലാവർക്കും വെറും കേട്ടുകേൾവി മാത്രമായ പേര്
*******
പ്രതീക്ഷകളിൽ അടയിരിക്കുന്നതാണ് വിശ്വാസങ്ങൾ.
ആൾബലമല്ല ശരിയെ ശരിയാക്കുന്നത്.
ഹജ്ജായാലും കുംഭമേളയായാലും കൂടുതലാളുകൾ പങ്കെടുക്കുന്നുവെന്നതല്ല അതിനെ ശരിയാക്കുന്നത്.
എന്താണത്,
എന്തിനാണത്,
എന്തിനെയത് പ്രതിനിധീകരിക്കുന്നു,
എന്ത് കാര്യം
എന്നിത്യാതികളെ ആശ്രയിച്ചിരിക്കുന്നു ശരി.
മരീചികകൾ ഒഴിവാക്കുന്ന വിവരത്തിനും വിവേകത്തിനുമല്ല,
മരീചികകളിലടയിരിക്കുന്ന വിവരക്കേടിനും വിഡ്ഢിത്തത്തിനുമാണ്
എല്ലാ കാലവും ആൾബലം.
********
ഒരേയൊരു ചോദ്യം ചോദിച്ചോട്ടെ.
ഈ കുംഭമേളയെ കുറിച്ചും,
കുംഭമേളയിൽ എന്ത് നടക്കണം, നടത്തണം എന്നതിനെ കുറിച്ചും,
കുംഭമേളക്ക് പങ്കെടുക്കാനും
പങ്കെടുത്താലുള്ള പുണ്യത്തേക്കുറിച്ചും
ഏതെങ്കിലും വേദത്തിലോ പുരാണത്തിലോ ഉപനിഷത്തിലോ
എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ, നിർദ്ദേശമുണ്ടോ?
No comments:
Post a Comment