പറയുമ്പോൾ കൃത്യമായി പറയണമല്ലോ.
ഇസ്‌ലാമിൽ ഉപ്പിന് പോലും പൗരോഹിത്യമില്ല,
ഇസ്‌ലാമിൽ പൗരോഹിത്യം പാടില്ല.
ഇസ്‌ലാമിൽ എല്ലാ ഓരോരുത്തരും ദൈവവുമായി ഒറ്റക്കൊറ്റക്കാണ്.
ഉളളത് സംഘടിതത്വമാണ്.
സംഘടിക്കാൻ അപ്പപ്പോൾ വേണമെങ്കിൽ മാത്രം വേണ്ട നേതൃത്വവും (ഇമാമും).
നേതൃത്വം എന്ന ഇമാം ആരുമാവും, ആർക്കുമാവാം.
ഒരു ഇമാമും മറ്റാർക്കുമുള്ള ദൈവത്തിലേക്കുള്ള മധ്യവർത്തിയോ മധ്യസ്ഥനോ വഴിയോ സഹായിയോ അല്ല.
മുൻപിൽ നിൽക്കുന്ന ആരും ഇമാം.
പിറകിൽ നിൽക്കുന്നവൻ മഅമും.
പുരോഹിതരെ ഉണ്ടാക്കുന്ന, പുരോഹിതർക്ക് തൊഴിലും വരുമാനവും ഉണ്ടാക്കിക്കൊടുക്കുന്ന തൊഴിൽദാതാവല്ല ഇസ്‌ലാം.
No comments:
Post a Comment