Saturday, February 15, 2025

ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള പ്രശനം മതപരമല്ല.

ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള പ്രശനം മതപരമല്ല. രണ്ട് മതങ്ങൾ തമ്മിലുള്ളതല്ല. 

പകരം, ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള പ്രശനം സ്വദേശക്കാരും അധിനിവേശക്കാരും തമ്മിലുള്ള പ്രശ്നമാണ്. 

ഇന്ത്യയിൽ ബ്രിട്ടീഷ് അധിനിവേശക്കാരുമായി ഉണ്ടായിരുന്നത് പോലെത്തന്നെയുള്ള പ്രശ്‌നം. 

അധിനിവേശക്കാരെ നേരിടാൻ ഫലസ്തീനികൾക്ക് അവരുടെ ദൈവവിശ്വാസവും പാരലോകവിശ്വാസവും കരുത്താവുന്നു എന്ന് മാത്രം. 

ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടത്തിലും മുസ്‌ലിംകൾക്ക് കരുത്തയത് അവരുടെ ദൈവവിശ്വാസവും പാരലോകവിശ്വാസവും തന്നെ എന്നത് പോലെ തന്നെ.

അല്ലാതെ ഫലസ്തീൻ ഇസ്രായീൽ പ്രശ്നം മതപരമായ കാരണം കൊണ്ടുണ്ടായ പ്രശ്നമല്ല.

മതപരമായും വിശ്വാസപരമായും ജൂതന്മാരും മുസ്ലിംകളും ഒരുപോലെ. 

മുഹമ്മദ് നബിയെന്ന പ്രവാചകനെ അംഗീകരിക്കുന്നു, അംഗീകരിക്കുന്നില്ല എന്ന വ്യത്യാസം മാറ്റി നിർത്തിയാൽ വിശ്വാസപരമായി ജൂതന്മാർക്കും മുസ്‌ലിംകൾക്കും  ബാക്കിയെല്ലാം അടിസ്ഥാനപരമായി ഒന്ന്.

ഏകദൈവ വിശ്വാസികൾ. ബിംബാരാധനക്ക് എതിരെ നിലകൊള്ളുന്നവർ. 

ബാക്കിയുള്ളത് അല്ലറചില്ലറ അവിടവിടെ ഉണ്ടായ വ്യതിചലനങ്ങൾ.

ജൂതന്മാരുമായി വിശ്വാസപാമായി അകന്ന് വിപരീതദിശയിൽ പോയവർ ക്രിസ്ത്യാനികളാണ്.

ജൂതന്മാരുടെ അതേ തോറയെ (പഴയ നിയമത്തെ) പിന്തുടരുകയും അതേ സമയം തോറയിൽ (പഴയ നിയമത്തിൽ) എവിടെയും ഒരു നിലക്കും ഒരു തെളിവുമില്ലാത്ത ത്രിത്വം (പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്) എന്ന പുതിയ വിശ്വാസം കണ്ടുപിടുത്തമായുണ്ടാക്കി ബഹുദൈവവിശ്വാസത്തിലേക്കും ബിംബാരാധനയിലേക്കും തികഞ്ഞ പൗരോഹിത്യത്തിലേക്കും പുണ്യാളന്മാന്മാരെ വാഴ്ത്തുന്ന ലോകത്തിലേക്കും വ്യതിചലിച്ച് വഴുതിവീണവർ, ക്രിസ്ത്യാനികൾ.

No comments: