പൈസ സൂക്ഷിക്കുന്ന ബാങ്കായ രാജ്യം തന്നെ പല ഘടകങ്ങളും പരിഗണിച്ച് നൽകുന്നതിനെ പലിശ എന്ന പൊതുപദത്തിൽ ഉൾപ്പെടുത്തി നിഷിദ്ധമാക്കി ഒരു വലിയ സമൂഹത്തെ രാജ്യത്തിൽ നിന്നും അകറ്റി എങ്ങോട്ട് നയിക്കും?
ബാങ്ക് രാജ്യം തന്നെയാവുന്ന, രാജ്യം ബാങ്ക് തന്നെയാവുന്ന ചുറ്റുപാടിൽ ബാങ്കിൽ പൈസ നിക്ഷേപിക്കുക എന്നത് രാജ്യതാല്പര്യം കൂടിയാണ്.
ബാങ്കിൽ പൈസ നിക്ഷേപിക്കുകയെന്നാൽ രാജ്യത്തിനും രാജ്യത്തിലെ സംരംഭകർക്കും ഉപയോഗിക്കാൻ വേണ്ടി ആ പണം നൽകുന്നു എന്നാണർത്ഥം.
അതിന് രാജ്യം തന്നെയായ ബാങ്ക്, രാജ്യനിയമമനുസരിച്ച്, രാജ്യം തന്നെ തീരുമാനിക്കുന്നത്ര വിഹിതം (വളരെ ചെറിയ വിഹിതം, വർഷത്തിൽ 7 ശതമാനം) നിക്ഷേപിച്ചവന് നൽകുന്നു.
സാധാരണഗതിയിൽ ഒരു ദിവസം കച്ചവടക്കാരൻ ഉണ്ടാക്കുന്ന ലാഭം പോലും ഇതിൽ കൂടുതൽ വരുമെന്ന് ഓർക്കണം.
രാജ്യം പൗരന്മാർക്ക് നൽകുന്ന ഒന്നും ലാഭനഷ്ടങ്ങൾക്ക് വിധേയമല്ല.
പൈസയുണ്ടെന്ന് വെച്ച് കച്ചവടവും സംരംഭം നടത്തലും എല്ലാവർക്കും പറഞ്ഞ കാര്യമല്ല. കച്ചവടം ചെയ്യാൻ സാധിക്കാത്തവർ പൈസ എവിടെ വെക്കണം, എവിടെ നിക്ഷേപിക്കണം.
പൈസ നിക്ഷേപിക്കാനും സൂക്ഷിക്കാനും രാജ്യത്തേക്കാൾ ഉറപ്പുള്ള, രാജ്യം തന്നെ ഉറപ്പ് നൽകുന്ന ബാങ്കിനെക്കാൾ വലിയ ഉറപ്പും ഭദ്രതയും ഉള്ള വേറെ ഇടവും ഇല്ല
ഇസ്‌ലാമിക് ബാങ്കുകൾ എന്ന് വിളിക്കപ്പെടുന്ന ഒരു സ്ഥാപനത്തിലും പലിശക്ക് തുല്യമോ അതിലധികമോ ആയ ലാഭം ചുമത്താതെ/നൽകാതെ കടം ആർക്കും ആരും നൽകുന്നില്ല, ആരിൽ നിന്നും നിക്ഷേപം ആകർഷിക്കുന്നില്ല.
ഇനി പലരും ബാങ്കിൽ പൈസ നിക്ഷേപിക്കാത്തത് പലിശ പേടിച്ചിട്ടല്ല, പലിശ നിഷിദ്ധമായത് കൊണ്ടുമല്ല.
പകരം, ബാങ്ക് നൽകുന്നത് വളരെ തുച്ഛമായ ലാഭമാണ്, അതിൻ്റെ എത്രയോ ഇരട്ടി ലാഭം മറ്റ്‌വഴികളിൽ പുറത്ത് നിന്ന് ഉണ്ടാക്കാൻ സാധിക്കും എന്നതിനാലാണ്.
അങ്ങനെയാണ് കള്ളപ്പണം ഉണ്ടാവുന്നതും പറമ്പിൻ്റെയടക്കം റിയൽ എസ്റ്റേറ്റ് വില സാധാരണക്കാരന് താങ്ങാൻ സാധിക്കാത്തവിധം കുത്തനെ ഉയർന്നതും.
പകരം സംവിധാനമില്ലാതെ കാല്പനികത പറഞ്ഞ് വലിയൊരു സമൂഹത്തെ നടുറോഡിൽ ആക്കരുത്.
ഉത്തരവാദിത്ത ബോധത്തോടെ കാര്യങ്ങൾ പറയണം.
ബാങ്ക് നിഷിദ്ധമെന്ന് പറയുന്നതിലൂടെ രാജ്യവിരുദ്ധം കൂടി ആവുകയാണ് ഫലത്തിൽ ചെയ്യുന്നത്.
രാജ്യത്ത്, മുഖ്യധാരയിൽ നിന്നും അകന്ന്, സമാന്തര സാമ്പത്തീക വ്യവസ്ഥിതിക്ക് വിത്ത് പാകുകയാവരുത് നാം പ്രായോഗികമല്ലാത്ത സംഗതികളെ അന്ധമായനുകരിച്ച് ചെയ്യുന്നത്.
No comments:
Post a Comment