മതം മാത്രമല്ല, ഇസ്‌ലാം മാത്രമല്ല രാജ്യങ്ങൾ വിഭജിക്കപ്പെടാനും പുതിയ രാജ്യങ്ങൾ ഉണ്ടാവാനും കാരണമായത്.
ലോകത്ത് ഏകദേശം ഇരുനൂറോളം രാജ്യങ്ങളുണ്ട്.
ഈ ഇരുനൂറോളം രാജ്യങ്ങളും മതം കാരണമായോ ഇസ്‌ലാം കാരണമായോ വിഭജിച്ച് ഉണ്ടായവയല്ല.
ലോകം നൂറ് കണക്കിന് രാജ്യങ്ങളായി വിഭജിക്കപ്പെട്ടതിനും ഉണ്ടായതിനും വേറെയും കുറെ കാരണങ്ങളുണ്ട്.
ഭൂമിശാസ്ത്രം, സംസ്കാരം, ഭാഷ, വംശം, ചരിത്രം, ഭരണസുഖം ഇങ്ങനെ പോകുന്നു കാരണങ്ങൾ.
ഒരൊറ്റ ഭൂഖണ്ഡമായ യൂറോപ്പ് എങ്ങിനെ അമ്പത് രാജ്യങ്ങളായി?
ഈ അമ്പത് യുറോപ്യൻ രാജ്യങ്ങളിലും കൂടി ഇന്ത്യയിൽ ഇപ്പോഴുള്ളതിൻ്റെ മൂന്നിലൊന്ന് ജനസംഖ്യ മാത്രമാണ് ഏകദേശം ഉള്ളത്.
അമ്പത് രാജ്യങ്ങളിലും കൂടി ഏറെക്കുറെ അമ്പത് കോടി ജനങ്ങൾ.
ശരാശരി ഒരു രാജ്യത്തെ ജനസംഖ്യ ഒരു കോടി
അവിഭക്ത ഇന്ത്യയായി ഇന്ത്യ അവശേഷിച്ചിരുന്നുവെങ്കിൽ ആ അവിഭക്ത ഇന്ത്യയുടെ നാലിലൊന്ന് ജനങ്ങൾ ഈ അമ്പത് യുറോപ്യൻ രാജ്യങ്ങളിലും കൂടി ഉണ്ടാവില്ല.
അത്രക്ക് വലിയ രാജ്യമായി ഏതെങ്കിലും രാജ്യം നിലകൊള്ളേണ്ടതുണ്ടോ?
അങ്ങനെ വലിയ രാജ്യമായി നിലകൊണ്ടത് കൊണ്ട് ആർക്കാണ്, ഏത് രാജ്യത്തിനാണ് പ്രത്യേകമായ ഗുണം, ഉപകാരം?
രാജ്യം വലുതായി നിന്നത് കൊണ്ട് ജനങ്ങൾക്ക് പ്രത്യേകിച്ച് വല്ല ഉപകാരവും കിട്ടുമോ?
എങ്കിൽ ഇത്രവലിയ, ഇപ്പോഴും ഇത്രക്ക് വലുതായി നിലകൊള്ളുന്ന ഭൂപ്രദേശമായ ഇന്ത്യ വിഭജിക്കപ്പെട്ടത് മാത്രം എപ്പോഴും എടുത്തുപറയാൻ എന്തിരിക്കുന്നു?
അവിഭക്ത ഇന്ത്യ അപ്പടിയെ ഉണ്ടായിരുന്നുവെങ്കിൽ ഇരുന്നൂറ് കോടി ജനങ്ങൾ ഒരുമിച്ചുള്ള ഒരു നാടായിരിക്കും.
ഇരുനൂറ് കോടി ജനങ്ങളുള്ള ഒരു രാജ്യം ഭരിക്കാൻ എത്ര പ്രയാസമായിരിക്കും?
ലോകത്ത് ഇന്ത്യയും ചൈനയും കഴിഞ്ഞാൽ മുപ്പത് കോടിയിൽ കൂടുതൽ ഒരുമിച്ചുള്ള ഒരു രാജ്യതെയെങ്കിലും കാണിച്ചുതരാൻ സാധിക്കുമോ?
ഒരു രാജ്യത്ത് മുപ്പത് കോടി ജനസംഖ്യ എന്നത് വിട്ടേക്കൂ.
ഇരുനൂറോളം രാജ്യങ്ങളും എടുത്തുനോക്കിയാൽ പത്ത് കോടിയിൽ കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങൾ തന്നെയും വിരലിലെണ്ണാവുന്നത് മാത്രം.
മാത്രമല്ല, ഇരുനൂറ് കോടി ജനങ്ങളെ ഒരുമിച്ച് ഭരിക്കാൻ മാത്രം കഴിവും നിലവാരവുമുള്ള രാഷ്ടീയനേതൃത്വവും രാഷ്ട്രീയവും ഇപ്പോൾ മൂന്ന് രാജ്യമായി നിലകൊള്ളുന്ന ഈ ഇന്ത്യാഉപഭൂഖന്ധത്തിൽ ഇപ്പോഴും ഉണ്ടോ?
എല്ലാ മേഖലയിലും ലോകനിലവാരത്തിൽ നിന്നും ഏറ്റവും പിറകിലായിരിക്കുന്ന ഇന്ത്യാ ഭൂഖണ്ഡത്തിലെ മൂന്ന് രാജ്യങ്ങളും കഥ മറിച്ചാണ് പറയുക.
റഷ്യ എത്ര രാജ്യങ്ങളായി മാറി?
മതം മാത്രമായിരുന്നോ, ഇസ്‌ലാം മാത്രമായിരുന്നോ കാരണം?
യൂറോപ്പും കിഴക്കൻ യൂറോപ്പും മുറിഞ്ഞ് മുറിഞ്ഞ് കുറേ രാജ്യങ്ങളായി?
മതം മാത്രമായിരുന്നോ, ഇസ്‌ലാം മാത്രമായിരുന്നോ കാരണം?
അറബ് മുസ്‌ലിംരാജ്യങ്ങൾ തന്നെ മതവും വിശ്വാസവും ഭാഷയും ഒന്നായിട്ട് പോലും കുറേ രാജ്യങ്ങളായി?
മതം മാത്രമായിരുന്നോ, ഇസ്‌ലാം മാത്രമായിരുന്നോ കാരണം?
ഇന്ത്യ വിഭജിക്കപ്പെട്ടു.
ശരിയാണ്.
അതാത് കാലത്തെ കുറേ കാരണങ്ങൾ കൊണ്ട് വിഭജിക്കപ്പെട്ടു.
അതിൽ ചിലതായി അതാത്കാലത്ത് ഇസ്‌ലാമും മുസ്ലിമും കാരണമായി.
പല രാജ്യങ്ങളും വിഭജിക്കപ്പെട്ടത് പോലെ.
പക്ഷെ ഇന്ത്യ വിഭജിക്കപ്പെട്ടത് മാത്രം എപ്പോഴും എന്തോ വലിയ തെറ്റായി എടുത്തുപറയാൻ എന്തിരിക്കുന്നു?
അമേരിക്ക പോലും യഥാർത്ഥത്തിൽ അമ്പത്തിരണ്ട് വേറെ വേറെ രാജ്യങ്ങളായാണ് നിലകൊള്ളുന്നത്.
ഒരുമിച്ചുനിൽക്കുന്നതായി നമുക്ക് തോന്നിപ്പിക്കുന്ന അമ്പത്തിരണ്ട് രാജ്യങ്ങളുടെ ഒരു സഹകരണപ്രസ്ഥാനം രാജ്യം മാത്രമാണ് അമേരിക്ക.
അമേരിക്കയിലെ 52 രാജ്യങ്ങളും 52 രാജ്യങ്ങളായത് മതം കാരണമായല്ല, ഇസ്‌ലാം കാരണമായല്ല.
രാജ്യങ്ങൾ വിഭജിക്കപ്പെട്ട് കുറേ രാജ്യങ്ങൾ ഉണ്ടാവാൻ കാരണം രാജ്യങ്ങൾ എത്രയും ചെറുതാവുന്നതാണ് ഭരിക്കാനും പുരോഗമിക്കാനും ചൂഷണം ഒഴിവാക്കാനും നല്ലത് എന്നത് കൊണ്ടുകൂടിയാണ്.
ഭരിക്കുന്നവർക്കും ഭരിക്കപ്പെടുന്നവർക്കും ഇടയിൽ അകലം കുറയാനും ഭരിക്കുന്നവരെ കൃത്യമായും ചോദ്യം ചെയ്യാനും അറിയാനും നല്ലത് രാജ്യം ചെറുതാവുന്നതാണ്.
ജനങ്ങളുടെ ഇഷ്ടവും പ്രതികരണവും കൃത്യമായും ഭരണകൂടത്തെ അറിയിക്കാനും ഭരണകൂടം ശരിക്കും ഭരിക്കപ്പെടുന്ന ജനങ്ങളെ അറിയാനും പേടിക്കാനും നല്ലത് രാജ്യം ചെറുതാവുന്നതാണ്.
വിഡ്ഢികൾക്കാണ് വലുപ്പം അലങ്കാരം.
വിഡ്ഢികളെ പീറ്റമേൽ കയറ്റാൻ രാഷ്ട്രീയക്കാർക്ക് ജനാൻഖ്യയുടെ വലുപ്പം ഉപയോഗപ്പെടും
വിവേകികൾ ചെറുത് ഇഷ്ടപ്പെടുന്നു.
വിവേകികൾ എന്തുകൊണ്ട് ചെറുത് ഇഷ്ടപ്പെടുന്നു?
ഉത്തരവാദിത്തബോധം എന്നതുണ്ടെങ്കിൽ ആ ഉത്തരവാദിത്തബോധത്തോടെ കൈകാര്യംചെയ്യാനും നിയന്ത്രിക്കാനും ഭരിക്കാനും നല്ലത് ചെറുത് തന്നെയാണ് എന്നതിനാൽ വിവേകികൾ ചെറുത് ഇഷ്ടപ്പെടുന്നു.
No comments:
Post a Comment