ബ്രിട്ടീഷുകാർ മനസ്സിലാക്കി.
ഹിന്ദുവും മുസ്ലീമും ഒരുമിച്ചുനിന്നാൽ അവർക്ക് ഇന്ത്യയെ ഭരിക്കാൻ കിട്ടില്ല.
ഇന്നത്തെ ഭരണകൂടവും മനസ്സിലാക്കുന്നു:
ഹിന്ദുവും മുസ്ലീമും ഒരുമിച്ചുനിന്നാൽ അവർക്ക് ഇന്ത്യയെ ഭരിക്കാൻ കിട്ടില്ല.
അതുകൊണ്ടെന്തായി?
ഹിന്ദുവിനെയും മുസ്ലിമിനെയും അവർ എപ്പോഴും പരസ്പരം അടിപിടികൂടുന്നവരാക്കി.
ഹിന്ദുവും മുസ്ലീമും എപ്പോഴും അടിപിടിയിൽ തന്നെയായി.
ഭരിക്കുന്നവർക്ക് ഭാരണം നേട്ടവുമായി.
********
മറ്റു മതവിശ്വാസികളെ ശപിക്കുന്ന പ്രാർത്ഥനകളെക്കാൾ,
മറ്റു മതവിശ്വാസികളെ നശിപ്പിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നതിനേക്കാൾ
വൃത്തികെട്ട പ്രാർത്ഥനയും ഗതികെട്ട ദൈവവും എവിടെയുണ്ടാവും?
അങ്ങനെ ആരെങ്കിലും പ്രാർത്ഥിക്കുന്നുണ്ടെങ്കിൽ
അവർ അടിസ്ഥാനപരമായി ദൈവത്തെ ചുരുക്കുന്നു,
മനസ്സിൽ വെറുപ്പും വിദ്വേഷവും വിഭജനവും നിറക്കുന്നു.
ദൈവവും വിശ്വാസവും ആരെയും
മറ്റുവിശ്വാസക്കാരെ വെറുക്കാനും നശിപ്പിക്കാനും
പഠിപ്പിക്കുന്നതും പ്രാർത്ഥിപ്പിക്കുന്നതും ആവാതിരിക്കട്ടെ.
********
ഇല്ലാത്ത ഹിന്ദുമതം ഉണ്ടായി, ഉണ്ടാക്കി.
എങ്ങനെ?
ഇപ്പുറത്ത് ക്രിസ്ത്യാനിയും മുസ്‌ലിമും വന്നപ്പോൾ.
ഹിന്ദുത്വ എന്നതും ഇസ്ലാമിനേയും ക്രിസ്തുമതത്തെയും പ്രതിരോധിക്കുന്ന വഴിയിൽ ഉണ്ടായത്.
*********
ജയ് ശ്രീരാം എന്നത് ഒറ്റക്ക് ജപിക്കേണ്ട മന്ത്രമോ, ഒറ്റക്ക് രഹസ്യമായി ജപിച്ചാൽ പുണ്യംകിട്ടുന്ന മന്ത്രമോ ആണോ?
അതല്ലേൽ ജയ് ശ്രീരാം എന്നത് മറ്റു സമുദായങ്ങളെ ശത്രുക്കളാക്കാൻ വേണ്ടി ചൊല്ലേണ്ട, അതുമല്ലെങ്കിൽ മറ്റുള്ള സമുദായങ്ങളെ ശത്രുക്കളായി കാണുന്നത് കൊണ്ട് മാത്രം അവരുടെ മുൻപിൽ വെച്ച് ശത്രുതയോടെ ചൊല്ലേണ്ട മന്ത്രമാണോ?
No comments:
Post a Comment