കൃഷ്ണനും രാമനുമായി മുഹമ്മദ് നബിയെ താരതമ്യം ചെയ്യേണ്ടതില്ല.
ശരിയാണ്.
എന്തുകൊണ്ടെന്നാൽ കൃഷ്ണനും രാമനും കഥാപാത്രങ്ങളാണ്.
കൃഷ്ണനും രാമനും ജീവിച്ച ചരിത്രരേഖയില്ലാത്തവർ.
കൃഷ്ണനും രാമനും കഥാപാത്രമായി ജീവിച്ചുവെന്ന് പറയപ്പെടുന്ന കാലം പോലും മനുഷ്യൻ പരിണമിച്ചുണ്ടായി എന്ന് പോലും കരുതപ്പെടാത്ത കാലം.
മറുഭാഗത്ത് മുഹമ്മദ് നബി കൃത്യമായും ജീവിച്ച ആൾ.
മുഹമ്മദ് നബി ജീവിച്ച ചരിത്രരേഖകൾ കൃത്യമായി ഉള്ള ആൾ.
മുഹമ്മദ് നബി ജീവിതത്തിൻ്റെ എല്ലാമേഖലകളിലും ജീവിച്ച് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും പാഠങ്ങളും മാതൃകകളും നൽകിയ ആൾ.
മുഹമ്മദ് നബിയുടെ ആ ജീവിതവും മാർഗ്ഗനിർദ്ദേശങ്ങളും പാഠങ്ങളും മാതൃകകളും ശരിയാണോ തെറ്റാണോ, ഇന്നും അതുപോലെ തന്നെ പ്രസക്തമാണോ എന്നതൊക്കെ വേറെ തന്നെ ചർച്ച ചെയ്യേണ്ട കാര്യങ്ങളാണ്.
പറഞ്ഞത് ശരിയാണ്.
സങ്കല്പം മാത്രമായ കൃഷ്ണനെയും രാമനെയും യഥാർത്ഥത്തിൽ ഉള്ള മുഹമ്മദ് നബിയുമായി ഒരളവുകോൽ വെച്ചും താരതമ്യം ചെയ്യാൻ പാടില്ല
No comments:
Post a Comment