Sunday, February 16, 2025

ഭരണകൂടത്തെ മുളയിൽ തന്നെ ചോദ്യംചെയ്യേണ്ടതുണ്ട്

കുംഭമേളക്ക് പോയി തിരിച്ചുവരും വഴിയിൽ സനാതനക്കാർ അഴിഞ്ഞാടിയതും തീവണ്ടി തകർക്കുന്ന പരിപാടികൾ നിർബാധം തുടർന്നതും തന്നെയോ യഥാർത്ഥ ദേശസ്‌നേഹം? 

സനാതനക്കാരുടെ സാംകാരിക മികവും പൗരബോധവും ഇതൊക്കെത്തന്നെയോ? 

ഇവരെയൊക്കെ കുറ്റവാളികളായി പിടികൂടി ശിക്ഷിക്കുക എന്ന വല്ല കലാപരിപാടിയും നടന്നോ? 

സനാതനമെന്ന പേരിട്ടാൽ എന്തക്രമവും ധർമ്മമായി, പുണ്യമായി എന്നതാണോ പുതിയ വേദം?

********

സാധാരണഗതിയിൽ ഭരണകൂടമാണ് അക്രമങ്ങളെ കണ്ണടച്ച്, മുഖംനോക്കാതെ അടിച്ചമർത്തുക.

പക്ഷെ, ഇവിടെ അതിന് വിപരീതമായി ലോകത്താദ്യമായി അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടത്തെ കാണുന്നു, 

അക്രമം കൊണ്ട് മാത്രം പിടിച്ചെടുക്കുന്ന ഭരണവും ആ അക്രമം കൊണ്ടുമാത്രം ഭരണം നിലനിൽക്കുന്ന, നിലനിർത്തുന്ന തന്ത്രം ആവിഷ്കരിച്ച ഭരണകൂട സംഘങ്ങളെയും കാണുന്നു. 

അതുകൊണ്ട് മാത്രം ഇങ്ങനെയൊക്കെ കൃത്യമായും വർത്തമാന പശ്ചാത്തലത്തിൽ പറയേണ്ടിവരുന്നു.

അക്രമം ഭരണകൂടം സ്പോൺസർ ചെയ്യുന്നത് കൊണ്ട്.

അത്തരം ഭരണകൂടത്തെ മുളയിൽ തന്നെ ചോദ്യംചെയ്യേണ്ടതുണ്ട് എന്നതിനാൽ. 

അങ്ങനെ ചോദ്യം ചെയ്യുന്നത് കാലത്തോടും നമ്മൾ ജീവിക്കുന്ന സമൂഹത്തോടും സ്വന്തം മനസ്സാക്ഷിയോടും ചെയ്യുന്ന ചെറിയ നീതിയാണ് എന്ന് തോന്നുന്നതിനാൽ.

അത്തരം ഭരണകൂടസംഘം രാജ്യത്തെ ആഭ്യന്തരകലാപത്തിലേക്ക് വരെ നയിക്കുംവിധം കത്തിച്ചുവെച്ചിരിക്കുന്ന അഗ്നികുണ്ഡത്തിലേക്ക് നാം വെള്ളമ്മെന്ന് ധരിച്ച് പോലും മണ്ണെണ്ണ ഒഴിക്കരുത്.

അതിനെ ഇനിയും ആളിക്കത്താൻ വിട്ടുകൂട. 

അതിനെ അണക്കാൻ ആവുന്നത്ര വെള്ളമെന്ന് ഉറപ്പുള്ള വെളളം തന്നെ ഒഴിക്കണം. 

അതുകൊണ്ട് തന്നെ പുതിയ പശ്ചാത്തലത്തിൽ അവർ ശത്രുവായി വെച്ചിരിക്കുന്ന ഇരയെ അവരുടെ മുമ്പിൽ വെച്ച് നമ്മളും ഇരയാക്കി നിർത്തി അവരെ പ്രോത്സാഹിപ്പിച്ചു കൂട എന്ന് മനസ്സിലാക്കുന്നത് കൊണ്ട്.

*******

സനാതനവും ഹിന്ദുമതവും ഇല്ലാത്തതെന്ന് പറയുന്ന നിങൾ എന്തിന് സനാതനത്തെയും ഹിന്ദുമതത്തെയും വിമർശിക്കുന്നു?

മറുപടി: സനാതനവും ഹിന്ദുമതവും ഉണ്ടെന്ന് പറയുന്നവരോട് അവരുടെ അളവുകോലുകളും ആയുധങ്ങളും വെച്ച് തന്നെ സംസാരിക്കണമല്ലോ?

*******

ദുരന്തങ്ങളുടെ കാര്യം മേൽ കുറിച്ചതിൽ പറഞ്ഞതെയില്ല. 

ദുരന്തങ്ങളുടെ കാര്യത്തിൽ എല്ലാവരും ഒരുപോലെ വിഷമിക്കുന്നു.

പക്ഷെ നമ്മൾ നമ്മുടെ രാഷ്ട്രീയതാൽപര്യങ്ങൾ ഉണ്ടാക്കിയെടുക്കാൻ വേണ്ടി ഉണ്ടാക്കിയെടുത്ത കാപാലികൻമാരായ കുറേ ദുരന്തങ്ങൾ ഉണ്ടല്ലോ, ഇന്ത്യ മുഴുക്കെയും. 

അതേക്കുറിച്ചും വേറൊരു കോലത്തിലുള്ള വിഷമം മാത്രം.

തീവണ്ടികൾ തല്ലിത്തകർത്ത കാപാലികൻമാരായ അത്തരം ദേശസ്നേഹികളെയും സനാതനക്കാരെയും കുറിച്ച് മാത്രമേ മേൽ പോസ്റ്റ് സംസാരിച്ചുളളൂ...

No comments: