Sunday, February 16, 2025

അധിനിവേശക്കാരും സ്വന്ത്രം നാട്ടുകാരും തമ്മിലുള്ള പ്രശ്നം.

അധിനിവേശക്കാരും സ്വന്ത്രം നാട്ടുകാരും തമ്മിലുള്ള പ്രശ്നം.

ഏകദൈവ വിശ്വാസികളായത് കൊണ്ട് ബാക്കിയുള്ള കാര്യങ്ങളിൽ ജൂതൻമാർക്കും മുസ്‌ലിംകൾക്കുമിടയിൽ മറ്റ് അഭിപ്രായവ്യത്യാസങ്ങൾ ഇല്ലെന്ന അർത്ഥമില്ല.

മുഹമ്മദ് നബിയെ ജൂതന്മാർ അംഗീകരിക്കുന്നില്ല, മുൻപ് യേശുവിനെ ജൂതന്മാർ അംഗീകരിക്കാതിരുന്നത് പോലെ. 

മുസ്ലിംകൾ ജൂതചരിത്രത്തെ അപ്പടി അംഗീകരിക്കുന്നു. 

പക്ഷെ ആ ചരിത്രത്തിൽ വിശ്വാസപരമായി സംഭവിച്ച വ്യതിചലനങ്ങളിൽ നിന്ന് കുതറിമാറി ചരിത്രത്തെ അംഗീകരിക്കുന്നു. 

തത്വത്തിൽ ഏകദൈവത്വവും പ്രവാചകന്മാരെയും പിന്നെ പൗരോഹിത്യരഹിത വിശ്വാസവും സ്വീകരിച്ചുകൊണ്ട്. 

യേശു ജൂതമതത്തെ പുനരുജ്ജീവിപ്പിക്കാനും നിവർത്തിക്കാനും വ്യാഖ്യാനിക്കാനും പൗരോഹിത്യത്തിൻ്റെ മലിനീകരണത്തിൽ നിന്ന് ശുദ്ധീകരിക്കാനും വേണ്ടി വന്നു. 

യേശു ഒന്നും പുതുതായി കൊണ്ടുവന്നില്ല, കൊണ്ടുവരാൻ ഉദ്ദേശിച്ചല്ല

എങ്കിലും ശേഷം റോമൻ വിശ്വാസങ്ങൾ കടന്നുവന്ന്, കടത്തിവിട്ട് പുതിയ പേരിൽ  തീർത്തും വ്യത്യസ്തമായ, വ്യതിചലിച്ച ഒരു പുതിയ മതമായി തീർന്നു യേശുവിൻ്റെ പേരിൽ ക്രിസ്തുമതമായി. 

യേശു അറിഞ്ഞിട്ടില്ലാത്ത ക്രിസ്തുമതം, 

യേശു സ്ഥാപിച്ചിട്ടില്ലാത്ത ക്രിസ്തുമതം, 

യേശുവിൽ നിന്ന് ഒരുതരം മാതൃകയും പാഠവും ഇല്ലാത്ത ക്രിസ്തുമതം. 

ആ ക്രിസ്തുമതമാണ് യഥാർത്ഥത്തിൽ ജൂതമതഗ്രന്ഥങ്ങളെ തന്നെ അടിസ്ഥാനമാക്കുമ്പോഴും അതേ ജൂതമതത്തിൽ നിന്നും നേർവിപരീതദിശയിൽ വ്യതിചലിച്ചകന്ന് പോയത്. 

ഇസ്‌ലാം യഥാർത്ഥ ജൂതമതത്തെ തിരിച്ചുപിടിക്കുക മാത്രമായിരുന്നു.

യേശുവിനെ വേശ്യയുടെ പുത്രൻ എന്ന് വിളിച്ച, 

യേശുവിൻ്റെ അമ്മയെ വേശ്യ എന്ന് വിളിച്ച, 

യേശുവിനെ നഗ്നനാക്കി തെരുവിലൂടെ നടത്തി അപമാനിച്ച് പീഡിപ്പിക്കുകയും ക്രൂശിക്കുകയും ചെയ്ത 

ജൂതന്മാരോട് കൂടുതൽ ശത്രുതയും അകൽച്ചയും യഥാർത്ഥത്തിൽ കൃത്യാനികൾക്കാണ്. മുസ്‌ലിംകൾക്കും ഇസ്‌കാമിനുമല്ല.

ഫലസ്തീനിൽ  വൈദേശിക സാമ്രാജ്യത്വ ശക്തികൾ ചേർന്ന് അവർക്കുള്ള ഒളിസങ്കേതമായി ഒരു ജൂതരാഷ്ട്രം സ്ഥാപിച്ചത് കൊണ്ടുണ്ടായ ശത്രുത അവർക്കിടയിലെ മതപരമായ ശത്രുതയല്ല.

No comments: