ശക്തൻ നിശ്ചയിക്കുന്നതാണ് ശരി, നീതി, നിയമം.
അതുകൊണ്ട് തന്നെ ശക്തൻ്റെ ക്രൂരമായ ആക്രമണത്തെ ആരും കാണില്ല.
ശക്തനത് കാണിച്ചുതരില്ല.
എങ്ങനെയെങ്കിലും കണ്ടുപോയാലും നിങ്ങൾക്ക് കണ്ടില്ലെന്ന് വരുത്തേണ്ടിവരും, വിശ്വസിക്കാൻ സാധിക്കില്ല, അനുവദിക്കില്ല.
അത്രയധികം കളവുകൾ സത്യമായ് നിങ്ങളുടെ മുൻപിൽ ശക്തൻ മഴയായ് വർഷിപ്പിക്കും.
പിന്നെ, ക്രൂരാക്രമണങ്ങളായി നിങ്ങളുടെ മുൻപിൽ ശക്തൻ അവതരിപ്പിക്കുന്നതും നിങൾ കണ്ടുവിശ്വസിക്കുന്നതും ദുർബലൻ എങ്ങനെയൊക്കെയോ നടത്തിപ്പോവുന്ന പ്രതിരോധത്തെ മാത്രമാവും.
*****""
രാജ്യവും രാജ്യതാൽപര്യവും വിഷയമായ,
രാജ്യത്തോട് കൂറും ആത്മാർഥതയും ഉള്ള
ഒരൊറ്റ പ്രതിപക്ഷപാർട്ടിയെയും കാണുന്നില്ല.
രാജ്യത്തിൻ്റെ മൊത്തമായ നന്മക്ക് വേണ്ടി എന്തെങ്കിലും വീക്ഷണമോ ദർശനമോ ഉണ്ടാക്കിയ ഒരൊറ്റ പ്രതിപക്ഷപാർട്ടിയും ഇല്ല.
എല്ലാ പാർട്ടികൾക്കും ഒരേപോലെ താൽപര്യം ഭരണത്തിൽ മാത്രം.
എന്തിന്?
അഴിമതി നടത്താനും പാവം ജനങ്ങളുടെ ചിലവിൽ ആജീവനാന്തം സുഖിക്കാനും അർമാദിക്കാനും.
No comments:
Post a Comment