Tuesday, February 4, 2025

മുസ്‌ലിംപള്ളി ഒരു ദേവാലയമല്ല. ദൈവത്തെ പ്രതിഷ്ഠിച്ച ഇടമല്ല.

മുസ്‌ലിം പള്ളികൾ ദൈവത്തെ പ്രതിഷ്ഠിച്ച ഇടമല്ല. 

എവിടെയെങ്കിലും പ്രതിഷ്ഠിക്കപ്പെടുന്ന സംഗതിയല്ല മുസ്‌ലിംകൾക്ക് ദൈവം. 

മുസ്ലിംകൾ സങ്കൽപിക്കുന്ന ദൈവത്തിന് എവിടെയെങ്കിലും താമസിക്കേണ്ടതില്ല, കുടിയിരിക്കേണ്ടതില്ല. 

അതുകൊണ്ട് തന്നെ എവിടെയെങ്കിലും ആ ദൈവത്തെ മുസ്‌ലിംകൾക്ക് താമസിപ്പിക്കേണ്ടതില്ല, കുടിയിരിപ്പിക്കേണ്ടതില്ല.

പള്ളിയെന്ന പേരോ ദേവാലയം എന്ന പേരോ മസ്ജിദ് എന്ന വാക്കിന് പകരമായ ശരിയായ വാക്കോ പേരോ അല്ല.

സാഷ്ടാംഗം നടത്തുന്ന, നടത്താനാവുന്ന ഇടം എന്നേയുള്ളൂ മസ്ജിദ് എന്ന വാക്കിന് അർത്ഥം.

ഭൂമിയിലെവിടെ വെച്ചും നടത്താവുന്ന സാഷ്ടാംഗത്തിന് (നിസ്കാരത്തിന്) സൗകര്യമേർപ്പെടുന്ന ഒരു സ്ഥലം മാത്രം പള്ളി. 

ഒരു പള്ളിയിലും പ്രത്യേകിച്ച് ദൈവികസാന്നിധ്യം കൂടുതലോ കുറവോ ഇല്ല. 

പള്ളി എന്ന നിസ്കാരത്തിനുള്ള സ്ഥലസൗകര്യം എവിടെയും എപ്പോഴും ആവാം, സ്ഥാപിക്കാം. 

പള്ളിക്ക് യോജിക്കാത്ത ഒരു സ്ഥലവും ഇല്ല.

പള്ളിക്ക് പ്രത്യേകിച്ച് യോജിച്ച സ്ഥലവും ഇല്ല

എല്ലാ ഇടവും പോലെ ഒരിടം മാത്രം പള്ളി. 

ഭൂമി മുഴുവനും തന്നെ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം സാഷ്ടാംഗം നടത്താനാവുന്ന ഇടം, അഥവാ പളളി.

പള്ളി മാത്രം ഒരു ദേവാലയമല്ല.

പള്ളി ഒരു ദേവാലയമല്ല.

ഭൂമിയിൽ എവിടെവെച്ചും എന്നപോലെ സാഷ്ടാംഗം നടത്താനാവുന്ന ഒരിടം മാത്രം മുസ്‌ലിംപള്ളി.

ഭൂമിയും പ്രപഞ്ചവും തന്നെയല്ലാത്ത ദേവാലയമില്ല, സാഷ്ടാംഗം നടത്താനാവുന്ന ഇടമില്ല.

പ്രാപഞ്ചികതയിൽ മുഴുവൻ നിറഞ്ഞുനിൽക്കുന്ന ദൈവമേ ഉള്ളൂ.

പ്രാപഞ്ചികതയിൽ മുഴുവൻ പ്രതിഷ്ടിക്കപ്പെടാവുന്ന ദൈവമേ ഉള്ളൂ.

No comments: