Tuesday, February 11, 2025

ഹിന്ദുമതം എന്ന ഒരു മതവും ഇല്ലല്ലോ...?

ഹിന്ദുമതം എന്ന പേരിൽ ഒരുമതവും ഇല്ലല്ലോ...? 

ഹിന്ദു എന്നതും ഹിന്ദുധർമ്മം എന്നതും ഹിന്ദുമതം എന്നതും ഹിന്ദുവെന്ന വിഭാഗവും എവിടെയും ഒരു വേദത്തിലും ഗ്രന്ഥത്തിലും ചരിത്രത്തിലും പേരെടുത്ത് പറയപ്പെട്ട ധർമ്മമല്ല, മതമല്ല, വിഭാഗമല്ല..

പിന്നെയല്ലേ ഹിന്ദു സനാതനമെന്നും സനാതനം ഹിന്ദുവെന്നും പറയുക?

കൃഷ്ണനും രാമനും തങ്ങൾ ഹിന്ദുവായിരുന്നു എന്ന് അറിഞ്ഞിട്ടുപോലുമില്ല.

കൃഷ്ണനും രാമനും ഹിന്ദുമതം എന്നതുണ്ടെന്ന് അറിഞ്ഞവരോ, അല്ലെങ്കിൽ അതുവരെ ഇല്ലാതിരുന്ന ഹിന്ദുമതത്തെ പുതുതായി സ്ഥാപിക്കാൻ വന്നവരോ, പണ്ടുണ്ടായിരുന്ന ഹിന്ദുമതത്തെ പുനർജീവിപ്പിക്കാൻ വന്നവരോ ആയിരുന്നില്ല. ആ നിലക്ക് എന്തെങ്കിലും പറഞ്ഞവരല്ല, ചെയ്തവരല്ല.

ഹിന്ദു ആവാൻ പ്രത്യേകമായ മാർഗമില്ല, വിധികളില്ല, കർമ്മധർമ്മ വഴികളില്ല. 

ഹിന്ദു എന്തെന്ന് പഠിക്കാൻ ഹിന്ദു എന്ന വാക്ക് ഉപയോഗിച്ച വേദഗ്രന്ഥങ്ങൾ പോലും ഇല്ല.

ഹിന്ദു ആവാനും ഹിന്ദുവായി തുടരാനും എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നതില്ല, ഒരു വേദഗ്രന്ഥത്തിലും അങ്ങനെയൊരു നിഷ്‌കർഷയോ നിർദേശമോ വഴികാട്ടാലോ ഇല്ല.

ആ നിലക്ക് ഹിന്ദു എന്നത് തന്നെ ഇല്ലാത്തതാണെങ്കിൽ, അല്ലെങ്കിൽ ഹിന്ദു എന്നത് തന്നെ ഇങ്ങനെയൊക്കെയാണെങ്കിൽ, ഹിന്ദുത്വ എന്നതും യഥാർഥത്തിൽ ഇല്ലാത്തതല്ലേ ആവൂ.

അതുകൊണ്ട് തന്നെ ഹിന്ദു എന്നതിനെ ഒരു മാതമായിക്കണ്ട് വിമർശിക്കേണ്ടതുണ്ടോ? 

ഇല്ല. 

ഹിന്ദുത്വ എന്നത് ഇന്ത്യയിലെ മഹാഭൂരിപക്ഷത്തിൻ്റെ ഒന്നായുള്ള സ്വത്വം നിലനിർത്താനും തേടാനുമുള്ള എന്തോ ആയി കാണാനുണ്ടോ?

ഇല്ല.

സനാതനം എന്നത് പോലും ഇതാണ്, അതാണ് എന്ന് പറഞ്ഞ് വിശദീകരിക്കാനും നിർവ്വചിക്കാനും ഉള്ളതാണോ?

അല്ല.

അതിന് മാത്രമുള്ള വ്യക്തതയും കൃത്യതയും ഉള്ള വിശ്വാസമോ സങ്കൽപമോ ആണോ സനാതനം?

അല്ല.

ഉണ്ടെങ്കിൽ ഉള്ള സനാതനം ലോകത്തെല്ലായിടത്തും എല്ലാവരും സൂക്ഷിച്ച, സൂക്ഷിക്കുന്ന സാദാ മൂല്യങ്ങളും കാര്യങ്ങളും മാത്രം തന്നെയല്ലേ?

അതേ. 

ബാക്കിയുള്ള പറച്ചിലുകൾ മുഴുവൻ വെറുതെ പീറ്റമേൽ കയറ്റി, എന്തിനെന്നില്ലാതെ അഭിമാനപുളകിതരാക്കുന്ന പരിപാടികൾ മാത്രം.

മറ്റൊരു മതത്തിലും പെടാതെ നിന്ന ഒരുകുറെ വ്യത്യസ്ത വിഭാഗങ്ങളെ ആരൊക്കെയോ കൂട്ടിവിളിച്ചത് മാത്രം ഹിന്ദു. 

ഇല്ലാത്ത ഹിന്ദുമതം ഉണ്ടായി, ഉണ്ടാക്കി. 

എങ്ങനെ? 

ഇപ്പുറത്ത് ക്രിസ്ത്യാനിയും മുസ്‌ലിമും വന്നപ്പോൾ. 

ഹിന്ദുത്വ എന്നതും ഇസ്ലാമിനേയും ക്രിസ്തുമതത്തെയും പ്രതിരോധിക്കുന്ന വഴിയിൽ ഉണ്ടായത്.

അതുകൊണ്ട് തന്നെ അപ്പുറത്ത് മറ്റ് മതവിശ്വാസികൾ ഇല്ലെങ്കിൽ ഇപ്പുറത്ത് ഹിന്ദു ഇല്ല, ഹിന്ദു എന്ന മതമില്ല.

 ക്രിസ്ത്യൻ മുസ്ലിം വിരോധം ഉണ്ടാക്കിക്കൊണ്ടല്ലാതെ ഹിന്ദുത്വയെ ഉണ്ടാക്കാനും നിർവചിച്ചെടുക്കാനും സാധിക്കില്ല.

ചില വസ്തുതകൾ എല്ലായിടത്തും ഒരുപോലെ ഉള്ളത് മാത്രം. 

അവയെ വസ്തുതകൾ വെച്ച് പറയുന്നു. അത്രയേ ഉള്ളൂ. 

ഒരു വിഭാഗത്തിൻ്റെ ധർമ്മയുദ്ധത്തെ മാത്രം മോശമായി കാണാനൂമില്ല. 

********


No comments: