ഓരോരുവനും അവനന്വേഷിക്കുന്നത് കിട്ടും.
ഇസ്‌ലാമിനെ കുറിച്ച് മുസ്‌ലിംകൾക്ക് ആർക്കും അറിയാത്ത ഇല്ലാത്ത വിവരങ്ങൾ പലർക്കും എവിടെനിന്ന് കിട്ടുന്നു?
ഇങ്ങനെയുള്ള വിവരങ്ങൾ എല്ലാവരെക്കുറിച്ചും എല്ലാവർക്കും കിട്ടും, ഉണ്ടാക്കാൻ സാധിക്കും.
നന്മ തിന്മ എന്നതിൽ കൃത്യമായ വഴിയും നിയമങ്ങളും മാതൃകയും പിന്തുടരുന്നതിൽ തർക്കിച്ച് മത്സരിക്കുന്ന ഒരു വിഭാഗമാണ് മുസ്ലിംകൾ.
വ്യഭിചാരത്തിന് കൃത്യമായ കടുത്ത ശിക്ഷ വിധിക്കുന്ന ഏക വിശ്വാസ-ജീവിതക്രമമാണ് ഇസ്ലാമിൻ്റേത്.
പലിശയും കള്ളമുതലും കൃത്യമായും നിരോധിച്ച മതം.
എന്നിരിക്കെ ആരൊക്കെയോ ഏകപക്ഷീയമായി ഈ ആരോപിക്കുന്നത് പോലെ അവർ ബലാൽസംഗം ചെയ്യും അക്രമം ചെയ്യും എന്നൊക്കെ പറഞ്ഞാൽ എങ്ങിനെ ശരിയാവും?
ശത്രുക്കൾ എന്തും പറഞ്ഞ് പരത്തുമെന്നത് അവരും തെളിയിക്കുന്നു.
അതനുസരിച്ച പാഠങ്ങൾ അവർക്ക് കിട്ടുന്നു.
ഒരേ മണ്ണിൽ തേങ്ങക്കും കാഞ്ഞിരത്തിനും വേണ്ട പാഠങ്ങളുണ്ടല്ലോ?
ഓരോ വേരും അന്വേഷിക്കുന്നത് അതിന് കിട്ടും.
No comments:
Post a Comment