Sunday, July 30, 2023

മാനം തന്നെ വിധിയെന്ന നിൻ്റെ വണ്ടി.

വണ്ടിയിലാണെന്നറിയാതെ 

വണ്ടിയിലാണ്. 

മാനം തന്നേയായ വണ്ടിയിൽ.


വണ്ടിക്കുള്ളിലിരിക്കുന്നത് കൊണ്ടും 

വണ്ടിക്ക് പുറത്ത് കാണാത്തത് കൊണ്ടും 

വണ്ടിയിലാണെന്ന് 

മനസ്സിലാവുന്നില്ല. 


വണ്ടിയുടെ ദിശ മാത്രം 

നീ പോകുന്ന ദിശ. 

നിൻ്റെതായൊരു ദിശയില്ല 


വണ്ടിയുടെ വേഗത തന്നെ 

നിൻ്റെ വേഗത. 

നിൻ്റെതായൊരു വേഗതയില്ല. 


വണ്ടി നിന്നാൽ നീ നിൽക്കും.

നിൻ്റെതായ നിൽപും നടപ്പുമില്ല 


വണ്ടിക്കുള്ളിലുള്ള

എല്ലാ സൗകര്യങ്ങളും അസൗകര്യങ്ങളും

നിൻ്റെ കൂടി അസൗകര്യങ്ങൾ.



വണ്ടിക്കുള്ളിൽ നിന്ന്

നീ സ്വയം തിരിഞ്ഞിരിക്കുന്നത് കൊണ്ട് 

വണ്ടിയുടെ ദിശ മാറ്റാൻ നിനക്കാവില്ല. 


വണ്ടിക്കുള്ളിൽ നീ ധൃതിപിടിച്ചത് കൊണ്ടും 

ഓടിക്കളിച്ചത് കൊണ്ടും 

വണ്ടിയുടെ വേഗത കൂട്ടാൻ നിനക്കാവില്ല. 


നീയകപ്പെട്ട നിൻ്റെ

മാനം തന്നെ 

വിധിയെന്ന നിൻ്റെ വണ്ടി. 

Thursday, July 27, 2023

നിസ്സഹായത തുറന്ന് പറയണം.

നിസ്സഹായത തുറന്ന് പറയണം..

നിന്നോട് തന്നെ ഞാനത് തുറന്ന് പറയണം.

കെണിഞ്ഞ മാനത്തിൽ പിടിച്ച് നിൽക്കാനുള്ള ശ്രമം മാത്രമോ ജീവിതം?

കുടുങ്ങിയ മാനത്തിനപ്പുറം എന്താണെന്നറിയാത്തത് കൊണ്ടുള്ള മരണഭയമോ ജീവിതം?

മാനം കടന്നുപോയാലുള്ളത്, എല്ലാ മാനങ്ങളും കടന്നുപോയാലുള്ളത് സ്വർഗ്ഗം, മോക്ഷം ?

ഒരു മാനവും ബാധകമല്ലാത്ത നീ അതറിയുന്നു.

മാനം നിശ്ചയിച്ചത് പോലുള്ളതല്ലാത്തൊരറിവ്.

തലച്ചോറ് വേണ്ടാത്ത അറിവ്.

എന്നതറിയാത്തത് കൊണ്ടുളള പേടി തന്നെ മാനത്തിനുള്ളിലെ ജീവിതം?


എന്ത് പറയാൻ?

മാനത്തിനുള്ളിൽ കുടുങ്ങിയവൻ മാനത്തിനുള്ളിൽ കുടുങ്ങിത്തന്നെ.

അവൻ നന്മയും തിന്മയും കാണുന്നു, നിശ്ചയിക്കുന്നു.

അവൻ ശരിയും തെറ്റും വാദിക്കുന്നു.

അവൻ രോഗമെന്നും ആരോഗ്യമെന്നും കാണുന്നു.

അവൻ ജനനവും മരണവും കാണുന്നു.

******

കഴിക്കുമ്പോൾ ഭക്ഷണം നല്ലത്, പുണ്യം.

അതേ ഭക്ഷണം തിരിച്ചുവരുമ്പോഴോ?

ഛർദ്ദി. മോശം. തിന്മ.


ഇത്രയേ ഉള്ളൂ, ഇത്രക്കേ ഉള്ളൂ 

മാനം നിശ്ചയിക്കുന്ന നന്മ തിന്മകൾ.

ഒന്ന് മറ്റൊന്നാവാൻ ഒരു പ്രയാസവുമില്ല. 

മാനം മാറിനോക്കിയാൽ ഇതൊന്നും ഇല്ലെന്നും വരും.


ചളിയാണ്. 

തിന്മയെന്ന് തോന്നും.

വളമായിക്കണ്ടാൽ നന്മ.

വളർത്തുന്ന വെളിച്ചം കരിച്ചുകളയുന്ന വെളിച്ചവുമാകും.


മാനം നിശച്ചയിച്ച നന്മയും തിന്മയും.

മാനം കടന്ന് നോക്കിയാൽ നന്മ തിന്മയെന്നത്  പറയാൻ സാധിക്കാതെ. 


ഓരോ മാനവും കടന്ന് കടന്ന് അവസാനമില്ലാ അവസാനത്തിൽ, മാനമില്ലാ മാനത്തിൽ എത്തുമ്പോഴോ? 

മാനം നിശ്ചയിച്ച ഒന്നും ഒന്നുമല്ലെന്ന്.

*******

ആരും യഥാർഥത്തിൽ അറിഞ്ഞ് വിശ്വസിക്കുന്നില്ല. 

ആരും യഥാർഥത്തിൽ അറിഞ്ഞ് നിഷേധിക്കുന്നില്ല. 

ആർക്കും ഒന്നുമറിയില്ല. 

അതിനാൽ ആകയാൽ സാധിക്കുന്നത് സമർപ്പണം മാത്രം. 

ഒന്നുമറിയില്ലെന്ന് സമ്മതിച്ചുകൊണ്ടുള്ള സമർപ്പണം.

പ്രാപഞ്ചികത തന്നെയായ ദൈവത്തിനുള്ള സമർപ്പണം.

നിഷേധിച്ചാലും വിശ്വസിച്ചാലും ബാക്കിയാവുന്നതിനുള്ള സമർപ്പണം.

******

ഉള്ളുതുറന്ന് പറയട്ടെ.

എനിക്ക് നിന്നെ അറിയില്ല. 

എനിക്ക് എന്നെയും അറിയില്ല. 


എനിക്ക് എന്നെ ഞാനെന്നും 

നിന്നെ നീയെന്നും വിളിക്കാനുള്ള 

അറിവും ധൈര്യവും ഉറപ്പുമില്ല.


എന്നെ ഞാനാക്കുന്നതൊന്നും

ഞാനല്ല, എൻ്റേതല്ല.


എന്നെ ഞാനാക്കുന്നതൊന്നും

എൻ്റെ നിശ്ചയവും കണ്ടെത്തലുമല്ല.


നിന്നെ നീയാക്കുന്നതൊന്നും

എനിക്കറിയില്ല.


നിന്നെ നീയാക്കുന്നതൊന്നും

എനിക്ക് നിശ്ചയിക്കാനും അറിയില്ല.


എന്തൊക്കെയോ കൊണ്ട്, 

ഏറെക്കുറെ അറിവില്ലായ്മ കൊണ്ട്, 

നിസ്സഹായത കൊണ്ട്,

എന്നിൽ എനിക്ക് പൂർണ്ണതയും 

കാരണവും അധികാരവും 

കാണായ്‌ക കൊണ്ട്,

നിന്നെ നീയെന്നും 

എന്നെ ഞാനെന്നും 

ഞാൻ വിളിക്കുന്നു.


ഉണ്ടെങ്കിൽ ഉളളത് പോലെയുള്ള നീ 

നിന്നെ അറിയും, അറിയണം. 


ഉണ്ടെങ്കിൽ ഉളളത് പോലെയുള്ള നീ 

എന്നെയും അറിയും, അറിയണം. 


എനിക്ക് നിന്നെ അറിയില്ലെന്നും 

അറിയാനാവില്ലെന്നും 

നീ അറിയും, അറിയണം. 


എൻ്റെ കഴിവും കഴിവുകേടും 

പരിമിതികളും ദൗർബല്യങ്ങളും വെച്ച് തന്നെ 

നീ എന്നെ അറിയും, അറിയണം.


എൻ്റെ കഴിവും കഴിവുകേടും 

പരിമിതികളും ദൗർബല്യങ്ങളും 

എൻ്റെ തന്നെ നിശ്ചയങ്ങളോ 

നിർമ്മിതികളോ അല്ലെന്നും 

നീ അറിയും, അറിയണം.


നിന്നെ ഞാൻ വിളിക്കുന്ന 

നീയെന്നും പിന്നെ പലതായുമുള്ള 

നിൻ്റെ പേരുകൾ പോലും 

എൻ്റെ നിർമ്മിതിയല്ല, 

എൻ്റെ കണ്ടെത്തലല്ല,

നി എന്നെ നേരിട്ട് വിളിച്ചറിയിച്ചതല്ല. 


എവിടെ നിന്നോക്കെയോ 

വീണുകിട്ടിയത് മാത്രം 

നീയെന്ന നിൻ്റെ പേര്. 

ഞാനെന്ന എൻ്റെ തോന്നൽ.


അല്ലാതെ, 

നീ മാത്രമുള്ള ലോകത്ത്, 

നീ മാത്രമായ ലോകത്ത്, 

നീ തന്നെയായ ലോകത്ത് 

നിനക്കെന്ത് പേര്, 

നിനക്കെങ്ങിനെ പേര്?


ഞാൻ 

എൻ്റെ മാനത്തിൻ്റെ തടവറയിൽ.


ഞാൻ 

തലച്ചോറിൻ്റെയും ഇന്ദ്രിയങ്ങളുടെയും

തടവറയിൽ.


ഞാനല്ലാതെ ഒരായിരം

ഉള്ളതിനാൽ മാത്രം ഞാൻ. 


ഇന്ദ്രിയങ്ങളും തലച്ചോറും 

ചുറ്റുപാടുള്ളതും വിളിച്ചറിയിച്ചു

പറഞ്ഞുതരുന്നത് പോലെ

എനിക്കെൻ്റെ ഞാൻ, ലോകം.


ഞാനകപ്പെട്ട എൻ്റെ മാനം.


ആ മാനം മുറിച്ച് നിന്നിലേക്ക് 

ഞാൻ എത്തുന്നതായും 

എത്താനാവുന്നതായും  

ഞാൻ അറിയുന്നില്ല. 


ഒരുപക്ഷേ, 

സർവ്വമാനങ്ങൾക്കും ഉടമസ്ഥനായി, 

സർവ്വമാനങ്ങളും തന്നെയായി, 

സർവ്വമാനങ്ങൾക്കും 

ഉള്ളിലും പുറത്തുമായ 

നിനക്ക് എന്ത് ഉടമസ്ഥത? 

എന്ത് മാനം?


എൻ്റെ മാനത്തിലേക്ക് വരിക 

നിനക്ക് ഒരു പണിയേ അല്ലായിരിക്കും. 

വരിക എന്നതും പോലുമില്ലാതെ.


അപ്പോഴും ഞാൻ അറിയില്ല 

നീ എന്നോടൊപ്പം 

എൻ്റെയടുത്ത് 

എന്നെ അറിഞ്ഞും തലോടിയും 

എൻ്റെ മാനത്തിൽ തന്നെ,

ഞാനായി തന്നെ ഉണ്ടെന്ന്. 


എന്നെ നീ കാണുമ്പോഴും 

എന്നെ നീ കേൾക്കുമ്പോഴും തലോടുമ്പോഴും

ഞാൻ നിന്നെ അറിയാതെ, കേൾക്കാതെ.


അപ്പോഴും, 

ഞാൻ അസ്വസ്ഥപ്പെടുന്നത് 

നിന്നിലേക്ക് എൻ്റെ ഭാഷ്യവും 

തോന്നലും വികാരവും 

എത്തിക്കുക എങ്ങിനെയെന്ന്. 


ഞാൻ കരുതുന്നത് പോലെ, 

ഞാൻ പറയുന്നത് പോലെ 

എൻ്റെ ഭാഷ്യവും തോന്നലും വികാരവും  

നിന്നിലേക്ക് എത്തുന്നുണ്ടോ എന്ന്. 


എന്തെല്ലാം 

അവകാശവാദങ്ങളും വലുപ്പവും

നടിച്ചാലും പറഞ്ഞാലും

സംശയിച്ചു പോകുന്നു.


ഒരുപക്ഷേ, 

എൻ്റെ ചിന്തകളും തോന്നലുകളും 

നിനക്ക് മൂർത്തമായ കാഴ്ചകൾ തന്നെയാവാം. 


എൻ്റെ മാനത്തിൽ നിന്ന് 

ഞാൻ വൃക്ഷങ്ങളും മലകളും 

ഉറുമ്പും ആനയും കാണുന്നത് പോലെ 

നിനക്കെൻ്റെ ചിന്തകളും തോന്നലുകളും

കാഴ്ചകളാവുന്നുണ്ടാവാം.


കാഴ്ചകൾ, കേൾവി, അറിവുകൾ

ഇപ്പറയുന്നതൊക്കെയും

എൻ്റെ തന്നെ മാനത്തിനുള്ളിലെ

പരിമിതികളുടെ കാര്യങ്ങൾ, വാക്കുകൾ.

Tuesday, July 25, 2023

എന്നാലും ചിലത് പറയട്ടെ.

നിസ്സഹായത തുറന്ന് പറയണം.


ദൈവമേ നിന്നോട് തന്നെ ഞാനത് തുറന്ന് പറയണം.


കെണിഞ്ഞ മാനത്തിൽ പിടിച്ച് നിൽക്കാനുള്ള ശ്രമം മാത്രമോ ജീവിതം?


കുടുങ്ങിയ മാനത്തിനപ്പുറം എന്താണെന്നറിയാത്തത് കൊണ്ടുള്ള മരണഭയമോ ജീവിതം?


മാനം കടന്നുപോയാലുള്ളതോ,

എല്ലാ മാനങ്ങളും കടന്നുപോയാലുള്ളതോ സ്വർഗ്ഗം, മോക്ഷം ?


ഒരു മാനവും ബാധകമല്ലാത്തവൻ അതറിയുന്നു.


മാനം നിശ്ചയിച്ചത് പോലുള്ളതല്ലാത്തൊരറിവ്.

തലച്ചോറ് വേണ്ടാത്ത അറിവ്.


എന്നതറിയാത്തത് കൊണ്ടുളള പേടി തന്നെ മാനത്തിനുള്ളിലെ ജീവിതം?


എന്ത് പറയാൻ?

മാനത്തിനുള്ളിൽ കുടുങ്ങിയവൻ മാനത്തിനുള്ളിൽ കുടുങ്ങിത്തന്നെ.


അവൻ നന്മയും തിന്മയും കാണുന്നു, നിശ്ചയിക്കുന്നു.

രോഗമെന്നും ആരോഗ്യമെന്നും കാണുന്നു.

ജനനവും മരണവും കാണുന്നു.


******


കഴിക്കുമ്പോൾ ഭക്ഷണം നല്ലത്, പുണ്യം.

അതേ ഭക്ഷണം തിരിച്ചുവരുമ്പോൾ 

ഛർദ്ദി. മോശം. തിന്മ.


ഇത്രയേ ഉള്ളൂ ഇത്രക്കേ ഉള്ളൂ 

മാനം നിശ്ചയിക്കുന്ന നന്മ തിന്മകൾ.

ഒന്ന് മറ്റൊന്നാവാൻ ഒരു പ്രയാസവുമില്ല. 

മാനം മാറി നോക്കിയാൽ ഇതൊന്നും ഇല്ലെന്നും വരും.


ചളിയാണ്. 

തിന്മയെന്ന് തോന്നും.

വളമായിക്കണ്ടാൽ നന്മ.

വളർത്തുന്ന വെളിച്ചം കരിച്ചുകളയുന്ന വെളിച്ചവുമാകും.


മാനം നിശച്ചയിച്ച നന്മയും തിന്മയും.


മാനം കടന്ന് നോക്കിയാൽ നന്മ തിന്മയെന്നത്  പറയാൻ സാധിക്കില്ല. 


ഓരോ മാനവും കടന്ന് കടന്ന് അവസാനമില്ലാ അവസാനത്തിൽ, മാനമില്ലാ മാനത്തിൽ എത്തുമ്പോഴോ? മാനം നിശ്ചയിച്ച ഒന്നും ഒന്നുമല്ലെന്നോ?


*******



ആരും യഥാർഥത്തിൽ അറിഞ്ഞ് വിശ്വസിക്കുന്നില്ല. 


ആരും യഥാർഥത്തിൽ അറിഞ്ഞ് നിഷേധിക്കുന്നില്ല. 


ആർക്കും ഒന്നുമറിയില്ല. 


അതിനാൽ ആകയാൽ സാധിക്കുന്നത് സമർപ്പണം മാത്രം. 


ഒന്നുമറിയില്ലെന്ന് സമ്മതിച്ചുകൊണ്ടുള്ള സമർപ്പണം.


പ്രാപഞ്ചികത തന്നെയായ ദൈവത്തിനുള്ള സമർപ്പണം.


*******


ശരിയാണ്...


എന്നാലും ചിലത് പറയട്ടെ.


സർവ്വലോകത്തും കാണുന്നതും സർവ്വലോകത്തിനും ബാധകമായത് തന്നെ പാറയണമല്ലോ?


സത്യസന്ധമായ സർപ്പണം തന്നെയാണ് എല്ലാവരും ചെയ്യുന്നത്. ഒരു നിർവ്വാഹവുമില്ലാതെ. ചിലർ നിർവ്വാഹമില്ലായമയെ തിരിച്ചറിഞ്ഞ് അതൊരു തെരഞ്ഞെടുപ്പ് പോലെയാക്കുന്നു എന്ന് മാത്രം.


നിഷേധിക്കുന്നതും വിശ്വസിക്കുന്നതും എല്ലാവരേയും എത്തിക്കുന്നത് പരമമായ സമർപ്പണത്തിലേക്ക്. മറ്റൊരു തെരഞ്ഞെടുപ്പും സാധിക്കാത്ത സമർപ്പണത്തിലേക്ക്.


ആരും യഥാർഥത്തിൽ അറിഞ്ഞ് കൊണ്ട്, അറിയേണ്ടത് പോലെ അറിഞ്ഞ് കൊണ്ട്, ദൈവം ഇല്ലെന്നും ഉണ്ടെന്നും ഉറപ്പോടെ അറിഞ്ഞ്, ദൈവത്തെ നിഷേധിക്കുന്നില്ല. 


ഒരാൾക്ക് പോലും സാധാരണ ഗതിയിൽ അങ്ങനെ അറിഞ്ഞു കൊണ്ട് നിഷേധിക്കാൻ തോന്നില്ല, സാധിക്കില്ല.


അല്ലെങ്കിലും, ചുരുങ്ങിയത്  ഉണ്ടെന്നറിഞ്ഞു കൊണ്ട് ആരുണ്ട് ബോധപൂർവ്വം ദൈവത്തെ നിഷേധിക്കുന്നത്? 


എന്തിന് ആരെങ്കിലും അങ്ങനെ ഉണ്ടെന്നറിഞ്ഞു കൊണ്ട് നിഷേധിക്കണം?


യഥാർത്ഥത്തിൽ എല്ലാവരും (എന്നുവച്ചാൽ മഹാഭൂരിപക്ഷവും) അറിയാത്തത് കൊണ്ട് തന്നെ ദൈവത്തിൽ വിശ്വസിക്കുന്നു, അവരവരനുഭവിക്കുന്ന നിസ്സഹായത വെച്ച്.


അതുപോലെ തന്നെ മഹാ മഹാഭൂരപക്ഷവും അറിയാത്തത് കൊണ്ട് മാത്രം തന്നെ ദൈവത്തെ നിഷേധിക്കുന്നു. അവരവരനുഭവിക്കുന്ന നിസ്സഹായത വെച്ച്.


എന്നുവച്ചാൽ വിശ്വാസവും നിഷേധവും ഒരുപോലെ തന്നെ. അറിയാത്തത് കൊണ്ട്, നിസ്സഹായത കൊണ്ട്. ഒരേ കാര്യം കൊണ്ട് രണ്ട് വ്യത്യസ്തമായ സമീപനം. ഇതിൽ യഥാർഥത്തിൽ സത്യസന്ധമായത് ഏതെന്നത് തർക്കിക്കപ്പെടേണ്ട കാര്യമാണ്.


എന്നിരുന്നാലും, വിശ്വസിക്കുന്നവനും നിഷേധിക്കുന്നവനും ഫലത്തിൽ ചെയ്യുന്നത് ബാക്കിവരുന്ന അവസ്ഥ ഏതാണോ അതിന് സമർപ്പിക്കുക എന്നത്. സ മർപ്പണം എന്ന് പേര് വിളിച്ചാലും ഇല്ലെങ്കിലും സംഭവിക്കുന്നത് ഒന്ന് തന്നെ.


നിഷേധമായാലും വിശ്വാസമായാലും ഫലം ഒന്ന് തന്നെ എന്നർത്ഥം. 


സമർപ്പണം മാത്രം. 


ഉള്ളതെന്താണോ അത് തന്നെ അംഗീകരിച്ച് സമർപ്പിച്ച് പോകുക. 


ഉള്ളതെന്താണോ അതിന് സമർപ്പിച്ചു കൊണ്ട് പോകുക.


അല്ലെങ്കിലും സമർപ്പിക്കുകയല്ലാതെ വേറെന്ത് ചെയ്യും?


അതുകൊണ്ട് തന്നെയാകണം ഇസ്‌ലാം എന്ന  സമർപ്പണം. 


എന്താണോ സംഭവിക്കുന്നത് അത് വിധിയായിക്കണ്ട് ആ വിധിക്ക് സമർപ്പിക്കുക മാത്രം എല്ലാവർക്കും ഏക തെരഞ്ഞെടുപ്പ്. വിധിയെന്ന് വിളിച്ചാലും ഇല്ലെങ്കിലും തെരഞ്ഞെടുപ്പ് ഇല്ലാത്ത വിധി. ഞാനും നിങ്ങളും ഇങ്ങനെയായതും മറ്റെങ്ങിനെയും ആവാതിരുന്നതും വെറും വിധി. 


എൻ്റെ കാതും കണ്ണും തലച്ചോറും മാനവും ഒന്നും എൻ്റെയും നിങ്ങളുടെയും തെരഞ്ഞെടുപ്പല്ല.


മറിച്ച് പറഞാൽ വിശ്വാസികളൊന്നും യഥാർഥത്തിൽ വിശ്വസിക്കുന്നില്ല, നിഷേധികൾ ആരും യഥാർഥത്തിൽ നിഷേധിക്കുന്നില്ല. 


ലഹു അസ്ലമ മൻ ഫിസ്സമാവാത്തി വൽ അർളി തൗഅൻ ഔ കർഹ 


"നിർബന്ധിതമായോ സ്വമേധയോ എല്ലാവരും അവന് സമർപ്പിച്ചിരിക്കുന്നു."


എന്നു വെച്ചാൽ സമർപ്പിതരായല്ലാതെ ആർക്കും ഒന്നിനും സാധിക്കാത്ത നിർബന്ധിത അവസ്ഥ ഉണ്ടെന്ന് സാരം.


Saturday, July 22, 2023

ഉണ്ടെങ്കിൽ ഉള്ള ആത്മാവ് എല്ലാവർക്കും ഒരൂപോലെ

എൻ്റെ രോഗവും ആരോഗ്യവും എൻ്റെ കയ്യിലല്ല. 

എൻ്റെതെന്ന് പറയുന്ന ഒന്നും ഞാൻ നിശ്ചയിച്ചതല്ല. 

എന്നിരിക്കെ എന്ത് ഞാൻ, എന്ത് നീ? 

എന്ത് നമ്മൾ, എന്ത് നിങൾ? 

എല്ലാം ദൈവം മാത്രമായ ജീവിതം മാത്രം.

*******

ഉണ്ടെങ്കിൽ ഉള്ള ആത്മാവ് (ജീവൻ, റൂഹ്) എല്ലാവർക്കും ഒരൂപോലെ. ഇല്ലെങ്കിലും അത് ഒരുപോലെ തന്നെ.

മനുഷ്യൻ്റെ ലോകത്ത്, മനുഷ്യൻ്റെ മാനത്തിനും പ്രതലത്തിനും അനുസരിച്ചുള്ളത്, ആവശ്യമായത് മനുഷ്യൻ അന്വേഷിക്കുന്നു കണ്ടെത്തുന്നു. ഒരു കെണിയിൽ അകപ്പെട്ടെന്ന പോലെ.

ഉറുംബിനും പാറ്റക്കും നായക്കും പൂച്ചയ്ക്കും അവരുടെ ലോകത്ത് അവരുടെ മാനത്തിനും പ്രതലത്തിനും അനുസരിച്ചുള്ളത്, ആവശ്യമായത് അവർ അന്വേഷിക്കുന്നു, കണ്ടെത്തുന്നു. അവരും ഒരു കെണിയിൽ അകപ്പെട്ടെന്ന പോലെ.

അവർക്കുള്ളത് നമുക്കും, നമുക്കുള്ളത് അവർക്കും ഒരുപോലെ തന്നെ ഉണ്ടായിക്കൊള്ളണമെന്നില്ല. 

ആർക്കാണ് കൂടുതൽ, ഏതാണ് കൂടുതൽ, ഏതാണ് ആരാണ് മെച്ചപ്പെട്ടത് എന്ന് ഏകപക്ഷീയമായി പറഞ്ഞുകൂടാ. 

ആത്മാവ്, അഥവാ ജീവൻ, റൂഹ് എന്നത് എല്ലാവരേയും അവരാക്കുന്ന നിലനിൽപ്പും ജീവിതവും തന്നെ. 

ആത്മാവ്, അഥവാ ജീവൻ, റൂഹ് എന്നത് നിലനിൽപ്പും ജീവിതവുമായി ബന്ധപ്പെട്ടത് മാത്രം. 

ആത്മാവ്,  അഥവാ ജീവൻ, റൂഹ് വികാര വിചാര വ്യത്യാസങ്ങളുമായി ബന്ധമില്ലാത്തത്. 

വികാര വിചാര വ്യത്യാസങ്ങൾ ശാരീരികം മാത്രമായ തലച്ചോറിൻ്റെ നിർമ്മിതികൾ.

എല്ലാവരും വരുന്നതും എല്ലാവർക്കും ആത്മാവ് ജീവൻ അഥവാ റൂഹ് കിട്ടുന്നതും ഒന്നിൽ നിന്ന്. 

എല്ലാവരും മടങ്ങുന്നതും ഒന്നിലേക്ക്. നിലനിൽപ്പിലേക്ക്. 

അതിനാൽ ഉണ്ടെങ്കിൽ ഉള്ള ആത്മാവ് (ജീവൻ, റൂഹ്) എല്ലാവർക്കും ഒരൂപോലെ. ഇല്ലെങ്കിലും അത് എല്ലാവർക്കും എല്ലാറ്റിനും ഒരുപോലെ.

എല്ലാവരും പലതായി ഒന്ന്, ഒന്നിലേക്ക്. 

ഒന്ന് തന്നെ എല്ലാവരുമായി, പലതായി, പലതെന്ന് തോന്നിപ്പിക്കുന്ന പലതിലേക്ക്.

Friday, July 21, 2023

എളുപ്പം അധികാരവും സമ്പത്തും വർദ്ധിപ്പിക്കാം.

നിങ്ങൾക്ക് എളുപ്പം അധികാരവും സമ്പത്തും വർദ്ധിപ്പിക്കാം.

നിങ്ങൾക്ക് എളുപ്പം രാഷ്ട്രീയ നേതാവും മതനേതാവും പുരോഹിതനുമാകാം.


എപ്പോൾ, എങ്ങിനെ?

മനസ്സാക്ഷി ഒന്ന് കളഞ്ഞ് കുളിച്ചാൽ മതി.

എന്നിട്ട്, നിങ്ങളിരിക്കുന്ന സമൂഹത്തിൻ്റെയും പാർട്ടിയുടെയും (പലപ്പോഴും തീർത്തും തെറ്റായ) വിശ്വാസങ്ങളെയും ആചാരങ്ങളെയും, അവരിലെ വെറുപ്പിനേയും വിദ്വേഷത്തെയും വിഭജനചിന്തയെയും ചോദ്യം ചെയ്യാതെ, എന്നാൽ പ്രോത്സാഹിപ്പിച്ചും വളർത്തിയും കൊണ്ട്. 

അങ്ങനെ അതേ സമൂഹത്തിൻ്റെയും പാർട്ടിയുടെയും തീർത്തും തെറ്റായ വിശ്വാസങ്ങളെയും ആചാരങ്ങളെയും വെറുപ്പിനേയും വിദ്വേഷത്തെയും വിഭജനചിന്തയെയും നിങ്ങൾക്ക് വളരാനുള്ള വളവും വെള്ളവും ആക്കിക്കൊണ്ട്.


അറിയണം; 

ചോദ്യം ചെയ്തവൻ ഒറ്റപ്പെടും. 

ചോദ്യം ചെയ്യുന്നവന് സമ്പത്തും അധികാരവും കിട്ടില്ല. 

ചോദ്യം ചെയ്യുന്നവന് അധികാരവും സ്ഥാനവും കിട്ടില്ല.

ചോദ്യം ചെയ്യുന്നവൻ രാഷ്ട്രീയ നേതാവും മതപുരോഹിതനും ആവില്ല. 

ചോദ്യം ചെയ്യുന്നവൻ മന്ത്രിയും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആവില്ല.

നമ്മുടെ രാജ്യവും സമൂഹവും പാർട്ടികളും തന്നെ അതിന് നേർസാക്ഷ്യം, തെളിവ്. 


Tuesday, July 18, 2023

രണ്ട് മൂന്ന് മരണങ്ങൾ വെച്ച്.

രാജ്യത്തിലെ പാവങ്ങളുടെ ചിലവിൽ 

സൗജന്യമായി മാത്രം, 

കട്ടും മുടിച്ചും ജീവിച്ച, 

സുഖഭോഗം നടത്തിയ,

തലമുറകൾക്കുള്ളത് സമ്പാദിച്ച 

രാഷ്ട്രീയനേതാവ് മരിച്ചാൽ 

അതേ രാജ്യത്തിലെ പാവങ്ങളായ 

ഉടുതുണിക്ക് മറുതുണി ഇല്ലാത്ത 

ജനങ്ങൾ പറയും:


തീരാനഷ്ടമെന്ന്, 

നല്ല ആളായിരുന്നുവെന്ന്. 

പ്രണാമം, ആദരാഞ്ജലി എന്ന്. 


ജനങ്ങൾ

എന്ത് നേരിൽ കണ്ടിട്ടും അറിഞ്ഞിട്ടും

ഇങ്ങനെയൊക്കെ പറയുന്നു? 


ഒന്നും മനസ്സിലാവുന്നില്ല.

ജനാധിപത്യത്തിൻ്റെ പേരിൽ 

ജനങ്ങൾ പറ്റിക്കപ്പെടുന്ന രീതി 

എന്ന് മാത്രമല്ലാതെ.

*******

ഒരു പാർട്ടിയും യഥാർഥത്തിൽ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല, ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. 

എല്ലാ പാർട്ടികളും അവരുടെ മാത്രം ലാഭത്തിനു വേണ്ടി ഒരു വ്യാപാരസ്ഥാപനം പോലെ, കച്ചവടസ്ഥാപനം പോലെ, ലാഭവും നഷ്ടവും നോക്കി മാത്രം നടക്കുന്ന കമ്പനികൾ പോലെ പ്രവർത്തിക്കുന്നു.

ജനങ്ങളെ അവർ അവർക്ക് മുകളിലേക്ക് പോകാനുള്ള കോണിയും ചവിട്ടുപടിയും മാത്രമാക്കുന്നു.

നല്ല ആശയം കൊണ്ടും പ്രവർത്തി കൊണ്ടും ഇന്ന് ഇന്ത്യയിലുള്ള ഒരു പാർട്ടിയും നേതാവും യഥാർഥത്തിൽ ആരെയും ആകർഷിക്കുന്നില്ല. 

ഇവിടെയുള്ള പാർട്ടികളുടെയും നേതാക്കളുടെയും ഏക മഹത്വം അവർക്കുള്ള അധികാരത്തിൻ്റെയും സമ്പത്തിൻ്റെയും മാത്രം. 

അതുകൊണ്ട് തന്നെ അവർ അധികാരം ഉപയോഗിച്ച് സമ്പത്തുണ്ടാക്കുന്നു, സമ്പത്ത് ഉപയോഗിച്ച് അധികാരമുണ്ടാക്കുന്നു.

********

രണ്ട് മൂന്ന് മരണങ്ങൾ വെച്ച്. 

മരിച്ച ആ രണ്ട് മൂന്ന് പേരെ വെച്ച്

ഒന്നും തുലനം ചെയ്തുകൂടാ. 

ശരിയാണ്.


എന്നാലും ചിലത് പറയട്ടെ. 

പറഞ്ഞുപോകുന്നത് കൊണ്ട് മാത്രം

ചിലത് പറയട്ടെ.


ഈയടുത്ത് 

രണ്ട് മൂന്ന് പേരുകേട്ടവർ മരിച്ചു. 


കോടിയേരിയും 

അറ്റ്‌ലസ് രാമചന്ദ്രനും 

ഉമ്മൻ ചാണ്ടിയും. 


അല്ലാത്ത ഒരുകുറേ പേരും 

നടന്മാരും സാധാരണക്കാരും മരിച്ചു. 


പതിവുപോലെ. 

ജീവിതം മരണത്തിലും 

മരണം ജീവിതത്തിലും

വളവും വിളയും 

കണ്ടെത്തുന്നത് പോലെ.


ജീവിതത്തിനും മരണത്തിനും

എല്ലാ ജീവിതങ്ങളും ഒരുപോലെ

എന്നതിനാൽ.


എന്നിരിക്കെ, എന്ത്കൊണ്ടോ,

ചില സാധാരണക്കാരുടെയും 

ചില ഹാസ്യനടന്മാരുടെയും,

പിന്നെ, പ്രത്യേകിച്ചും

അറ്റ്‌ലസ് രാമചന്ദ്രൻ്റെയും 

മരണങ്ങൾ 

മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. 


അറ്റ്‌ലസ് രാമചന്ദ്രൻ്റെ തന്നെ 

നല്ല കുറച്ച് സിനിമകളും, 

അയാൾ തന്നെ അഭിനയിച്ച 

ചില മുഹൂർത്തങ്ങളും പരസ്യങ്ങളും 

അയാളുടെ സഹൃദയത്വവും, 

അയാളിലെ നല്ല സ്വർണ്ണ കച്ചവടക്കാരനും, 

ജനങ്ങളെയാരേയും ബുദ്ധിമുട്ടിക്കാതെ 

അയാൾ ജീവിച്ച ജീവിതവും 

ചെറിയതല്ലാത്ത വലിയ ചെറിയ 

മുറിവേല്പിച്ചു.... ശരിക്കും വേദനിപ്പിച്ചു.


മറുഭാഗത്തെ രാഷട്രീയനേതാവായ കോടിയേരിയുടെയും ഉമ്മൻ ചാണ്ടിയുടെയും മരണം ഒരു ഭാവഭേദവും വിഷമവും ദുഃഖവും ഉണ്ടാക്കിയില്ല. 

വെറും നിസ്സംഗത മാത്രമല്ലാതെ. 

നാടാകെ അവർക്ക് വേണ്ടി 

ഹർത്താൽ നടത്തിയെങ്കിലും 

അവരുണ്ടാക്കിയ സ്വാധീനം 

യഥാർഥത്തിൽ എന്തെന്ന് 

എത്ര ആലോചിച്ചിട്ടും 

പരതിനോക്കിയിട്ടും 

മനസ്സിലായില്ല.


ചിന്ത കൊണ്ടും 

വാക്ക് കൊണ്ടും 

നോക്ക് കൊണ്ടും.

******

അധികാരത്തിന് വേണ്ടി 

എന്തൊക്കെയോ ചെയ്തവരെ 

അധികാരവും എന്തൊക്കെയോ ആക്കി 

എന്നുമാത്രം തോന്നി.


അധികാരമുള്ളിടത്ത് മഴപ്പാറ്റകൾ 

ആത്മനാശത്തിന് വേണ്ടിയെന്നറിയാതെ

അഗ്നിയിലേക്ക് ആഞ്ഞടുക്കും പോലെ

 ജനങ്ങളും ഇവരിലേക്ക് നടന്നടുക്കുന്നു.


അത്തരം ജനങ്ങളെയും

മഴപ്പാറ്റ്കളെയെന്ന പോലെ

വിറകാക്കി കത്തിച്ച്

ഇവർ സ്വന്തം അധികാരത്തെ 

കൂടുതൽ കൂടുതൽ ആളിക്കത്തിച്ച് 

വലുതാക്കുന്നു.

******

ഒരു പാർട്ടിയെ നയിച്ചിട്ടും 

ആ പാർട്ടിയും താനും 

യഥാർഥത്തിൽ എന്തിന് വേണ്ടിയെന്ന് 

ആരേയും മനസിലാക്കിക്കൊടുക്കാൻ 

സാധിക്കാത്ത ആളുകളായി മാറി അവർ.


എന്തിനൊക്കെയോ വേണ്ടിയാരുന്നു 

തങ്ങളുടെ പാർട്ടി എന്ന് തോന്നിപ്പിച്ച 

ഒരു പാർട്ടിയെ, 

ഒന്നിനും വേണ്ടിയല്ല, 

പകരം ഈ പാർട്ടിയും 

മറ്റേതൊരു പാർട്ടിയെയും പോലെ 

വെറും അധികാരത്തിനും 

സമ്പാദ്യത്തിനും വേണ്ടി മാത്രമാണെന്ന് 

ഒരളവോളം തോന്നിപ്പിച്ചു 

ഇവർ ഇവരുടെ കാലയളവിൽ.

******

ഇന്ത്യൻ രാഷ്ടീയ നേതൃത്വം 

ജനങ്ങളുടെ പൈസ മാത്രം തിന്നു, തിന്നുന്നു. 


ജനങ്ങളുടെ ചിലവില്‍ 

മൂന്നും നാലും അഞ്ചും ആറും 

പെന്‍ഷനും ശമ്പളവും ആനുകൂല്യങ്ങളും 

വാങ്ങി, വാങ്ങുന്നു. 


ഇതൊന്നും ജനങ്ങൾക്ക് വേണ്ടി 

വേണ്ടെന്ന് വെച്ചില്ല, വെക്കുന്നുമില്ല. 


ഇവരാണോ 

ജനങ്ങളെ നയിച്ചത്, നയിക്കേണ്ടത്?


രാഷ്ട്രീയനേതാവ് മരിച്ചാൽ തീരാനഷ്ടം.എന്ത് നേരിൽ കണ്ടിട്ടും അറിഞ്ഞിട്ടും?

അസ്ഥാനത്ത്, 

അസമയത്ത്, 

അനാവശ്യമായി വരുന്ന 

എന്തും ഏതും 

വിഷമാണ്, 

തിന്മയാണ്. 


അത് 

ബുദ്ധനും മുഹമ്മദും 

യേശുവും കൃഷ്ണനും 

ഭക്ഷണവും മരുന്നുംമയാലും 

വില നിഷ്ടപ്പെടുന്നത്, 

വിപരീത ഫലമുണ്ടാക്കുന്നത്, 

വിഷമാകുന്നത്.

******

രാജ്യത്തിലെ പാവങ്ങളുടെ ചിലവിൽ 

സൗജന്യമായി മാത്രം, 

കട്ടും മുടിച്ചും ജീവിച്ച്, 

സുഖഭോഗം നടത്തി 

തലമുറകൾക്കുള്ളത് സമ്പാദിച്ച 

രാഷ്ട്രീയനേതാവ് മരിച്ചാൽ 

അതേ പാവങ്ങളായ 

ഉടുതുണിക്ക് മറുതുണി ഇല്ലാത്ത 

ജനങ്ങൾ പറയും തീരാനഷ്ടമെന്ന്, 

നല്ല ആളായിരുന്നുവെന്ന്. 

പ്രണാമം, ആദരാഞ്ജലി എന്ന്. 


എന്ത് നേരിൽ കണ്ടിട്ടും അറിഞ്ഞിട്ടും? 

ഒന്നും മനസ്സിലാവുന്നില്ല.


Monday, July 17, 2023

അസ്ഥാനത്ത് അസമയത്ത് അനാവശ്യമായി വരുന്നത്.

അസ്ഥാനത്ത് 

അസമയത്ത് 

അനാവശ്യമായി വരുന്ന 

എന്തും ഏതും, 

അത് ബുദ്ധനും മുഹമ്മദും 

യേശുവും കൃഷ്ണനും 

ഭക്ഷണവും മരുന്നുമയാലും 

വില നിഷ്ടപ്പെടുന്നത്, 

വിപരീത ഫലമുണ്ടാക്കുന്നത്, 

വിഷമാകുന്നത്.

******

എന്താണ് ജീവിതം?

ശാരീരികമായി അതിജീവിക്കാൻ വേണ്ടി 

അധ്വാനിക്കുന്നതിൻ്റെയും 

രോഗിയാവുന്നതിൻ്റെയും പേര്.

മരിക്കാനുള്ള പേടിയുടെ പേര്.

******

 "എപ്ലസ് വാങ്ങേണ്ടത് 

ഇവിടെ നടക്കുന്ന പരീക്ഷകളില്‍ അല്ല. 


അല്ലാഹുവിന്റെ മുന്‍പിലാണ്. 


അല്ലാഹുവിന്റെ പരീക്ഷയിലാണ്."


ഒരു പ്രൈവറ്റ്‌ സ്കൂള്‍ ടീച്ചർ, 

വളരേ ചെറിയ ക്ലാസ്സിലെ വിദ്യാര്‍ത്ഥികളെ 

പറഞ്ഞ്‌ മനസിലാക്കുന്ന കാരൃം. 


എങ്ങിനെയുണ്ട് ചില സ്കൂളുകള്‍ 

മതം കയറ്റുന്നത്, 

മതം കച്ചവടം ചെയ്യുന്നത്?

******

സ്വാതന്ത്ര്യം എന്നത് നിന്നെ ഒരു അഭിപ്രായ സംഘത്തിലും സ്ഥിരമായി നിൽക്കാൻ പറ്റാത്തവനാക്കുന്നു.

സ്വതന്ത്രചിന്ത എന്നത് നിർബന്ധമായും നിരീശ്വരവിശ്വാസമോ ഈശ്വരവിശ്വാസമോ പ്രദാനം ചെയ്യില്ല.

*******

സ്ഥിരമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുക, അഭിപ്രായങ്ങൾ മാറുക എന്നത് സ്വാതന്ത്ര ചിന്തയിൽ സ്വാഭാവികമായ, സത്യസന്ധമായ പ്രക്രിയ

******

 തെളിച്ചമുള്ള ആരും കണ്ണാടി പോലെയാണ്.

 ചുറ്റുവട്ടത്തുള്ളത് പ്രതിബിംബംബിക്കുകയാണ്. 


പ്രതിബിംബംബിക്കുകയെന്നാൽ 

സ്വയം അസസ്ഥപ്പെടുകയല്ല, 

സ്വയം കാലുഷ്യപ്പെടുകയല്ല.


എല്ലാറ്റിലും ജാതിയും രാഷ്ട്രീയവും

 ഗൂഢാലോചന പോലെ ഉണ്ടെന്നും 

പണ്ടു പണ്ടേ ഉണ്ടായിരുന്നുവെന്ന് കരുതുന്നില്ല. 


ചുരുങ്ങിയത് ഈയുള്ളവന് അങ്ങനെയില്ല. 


ഈയുള്ളവനെ പോലെ 

ഈയുള്ളവൻ മറ്റുള്ളവരെ കാണുന്നു. 

എന്നതിൽ തെറ്റുണ്ടെങ്കിൽ അതിന് പരിഹാരവും ഇല്ല.

Sunday, July 16, 2023

ഇല്ല എന്നതിനേക്കാൾ ഉണ്ട്. എങ്ങനെയൊക്കെയോ ഉണ്ട്.

ഇല്ല എന്നതിനേക്കാൾ ഉണ്ട് എന്നത് തന്നെയാണ് പറയാൻ പറ്റിയത്. 

പക്ഷേ എങ്ങനെയാണ് ആ ഉണ്ട്? 

ആരെങ്കിലും പറഞ്ഞത് പോലെ മാത്രമല്ല ആ ഉണ്ട്. 

പകരം, ഓരോരുത്തനും തോന്നുന്നത് പോലെ  ആ ഉണ്ട്. 

എന്നുവെച്ചാൽ എങ്ങനെയൊക്കെയോ ഉണ്ട്. 

എങ്ങിനെയെന്ന് മാത്രമില്ലാതെ ഒരു ഉണ്ട്. 

സാധിക്കുമെങ്കിൽ ഓരോരുത്തനും വളർന്ന് പ്രാപഞ്ചികതയോളം വളർന്ന് വികസിക്കാനാവുന്ന ഒരു ഉണ്ട്. 

ഒരു ബിംബവും ഇല്ലാതെ പ്രാപഞ്ചികത മാത്രമായ ഒരേയൊരു ബിംബമായി അപ്പോൾ ആ ഒരു ഉണ്ട്.

നിസ്സഹായതയിൽ ഓരോരുത്തനിലേക്കും ചുരുങ്ങുന്നു ആ ഒരു ഉണ്ട്. 

അപ്പോൾ പ്രാപഞ്ചികത തന്നെയായ ഒരു നൂറായിരം ബിംബങ്ങളായി മാറുന്നു ആ ഉണ്ട്.

Saturday, July 15, 2023

അസ്വസ്ഥപ്പെടാൻ എന്തിരിക്കുന്നു? നിന്നെ ആർക്കും മനസ്സിലാവുന്നില്ല എന്നതോ?

തുന്നൽ സൂചിയുടെത് പോലെ 

ഉയർന്ന ബോധവും ചിന്തയും ആത്മീയതയും. 


തുന്നൽ സൂചിയുടേത് പോലെ 

സ്വാതന്ത്ര്യം.

നിന്നിടത്ത് നിൽക്കാതെ. 


വീണ്ടും വീണ്ടും 

പുതിയ ഇടം ഉണ്ടാക്കും, കണ്ടെത്തും 

സൂചി തന്നെയായ 

സ്വാതന്ത്ര്യവും ആത്മീയതയും.


തുന്നൽ സൂചി അതുണ്ടാക്കിയ, 

തുന്നൽ സൂചി തന്നെ കണ്ടെത്തിയ 

പുതിയ ഇടത്തിൽ 

സ്വയം പിടിച്ചുനിൽക്കാതെ, 

പിന്നെയും പിന്നെയും 

സ്വയം മുന്നോട്ട് പോവും, 

വീണ്ടും വീണ്ടും പുതിയ ഇടം 

ഉണ്ടാക്കുക, കണ്ടെത്തും. 


അതാണ് 

സ്വാതന്ത്ര്യവും ആത്മീയതയും.


ഇത് തുടർന്ന് കൊണ്ടേയിരിക്കുക, 

ഇത് തുടർന്ന് പോവുക,

ഇടതടവില്ലാതെ പോവുക. 

സൂചിയുടെ ബോധം.


ആത്മീയത സ്വാതന്ത്ര്യമാണ്. 

സ്വാതന്ത്ര്യം നിരാശ്രയത്വമാണ്. 

നിരാശ്രയത്വം അരക്ഷിതത്വമാണ്. 


നിന്നിടത്ത് നിൽക്കലല്ല,

നിന്നിടത്ത് തന്നെ നില്ക്കുന്നതിൻ്റെ സുരക്ഷിതത്വമല്ല 

ആത്മീയതയും സ്വാതന്ത്ര്യവും.


ശാരീരികമായ അർത്ഥത്തിൽ അല്ല;

ബുദ്ധിപരമായ അർത്ഥത്തിൽ.

നിന്നിടത്ത് നിൽക്കായ്ക.


നിന്നിടത്ത് നിൽക്കാത്ത 

ആത്മീയതയും സ്വാതന്ത്ര്യവും

ഫലത്തിൽ, ശാരീരികമായി പറഞാൽ 

ആലസ്യമാണ്. 


ശരിയാണ്.

സൂചിക്ക് പിന്നിലും ഒരു കൈയുണ്ട്...


ആലസ്യത്തെയും ചലിപ്പിക്കുന്ന പ്രാപഞ്ചികതയുടെ കൈ, 

ജീവിതത്തിൻ്റെ കൈ. 


അതിനാലും അല്ലേലും 

സൂചി നിന്നിടത്ത് നിൽക്കുന്നില്ല...


എന്തിന്?


നൂലുകൾക്ക് താവളമാകാൻ, 

നൂലുകൾക്ക്  സങ്കേതം ഒരുക്കാൻ.


സൂചികൾ പുതിയ വഴികൾ 

ഉണ്ടാക്കിക്കൊണ്ടേയിരിക്കും.

********

അറിവില്ലായ്മ 

അറിവില്ലായ്മയിലൂടെ തന്നെ 

യാത്ര ചെയ്യുക.

അതാണ് ആത്മീയത. 

അതാണ് ജീവിതം.


ദേശാടനക്കിളികളെ പോലെ.


അറിയാത്ത വഴികളിലൂടെ 

അറിയാത്തവനായി 

അറിയപ്പെടാത്തവാനായി 

യാത്ര ചെയ്യുന്ന ദേശാടനക്കിളികൾ.

ജീവിതം.

*******


എല്ലാവരും 

അവനവൻ അകപ്പെട്ട അവസ്ഥയിൽ 

കുരുങ്ങി നിസ്സഹായരായി തന്നെയാണ്. 

ജീവിതം തന്നെയും...

കുടുംബസ്ഥരും ഭക്തരും 

സന്യാസികളും ദാർശനികരും 

കവികളും അധികാരികളും ഒക്കെയായി. 


എല്ലാവരും 

സ്വയം രക്ഷപ്പെടാനുള്ള 

പുകമറയെ, ഒളിച്ചോട്ടത്തെ 

ആവരണമാക്കുകയാണ്,

ആഭരണമാക്കുകയുമാണ്. 

സ്ഥാനവും മാനവും ആക്കുകയാണ്.

******

മണ്ണ് പൂവാവുന്ന ദൂരം തന്നെ

പൂവ് മണ്ണാവുന്ന ദൂരം. 

ജീവിതം ജീവിതത്തിനെടുക്കുന്ന ദൂരം.


നീയില്ലാതെ 

ജീവിതം മാത്രമായി 

പല പുനർജന്മങ്ങളായി 

തുടരുന്ന ദൂരം. 

ദൂരമല്ലാത്ത ദൂരം.

വെളിച്ചത്തിൽ നിന്ന് നോക്കിയാൽ

എല്ലാം ഒരു ബിന്ദു മാത്രമാകുന്ന,

ബിന്ദുവിൽ മാത്രമുള്ള ദൂരം 


മാനം തന്ന മറ 

അപ്പുറത്തെ ഇപ്പുറത്ത് നിന്നും 

കാണാതാക്കുന്നു.

*****

അസ്വസ്ഥപ്പെടാൻ എന്തിരിക്കുന്നു?

നിന്നെ ആർക്കും മനസ്സിലാവുന്നില്ല എന്നതോ?

പിന്നാലെ നടന്നത് കൊണ്ട് മാത്രം 

സ്വന്തമായ ഒരിടം അഭയമായി കിട്ടിയ 

നൂലുകൾക്ക്, 

അവയ്ക്ക് അഭയസ്ഥാനം നൽകിയ 

സൂചികളെ അംഗീകരിക്കാനും മനസ്സിലാക്കാനും സാധിക്കുന്നില്ല. 

പിന്നെയാണോ നിന്നെ?

ഏറെ കഴിവുള്ളത് 

ഏറെ അവഗണിക്കപ്പെടുക എന്നത് 

മിന്നേറുകൾ കാണിച്ചു തരുന്ന പാഠം. 


ആർക്കും നിന്നെ മനസ്സിലാവുന്നില്ല 

എന്നതാണ് നിൻ്റെ മഹത്വം.


നിന്നെ അവഗണിക്കുന്നതും 

അവഗണിക്കേണ്ടി വരുന്നതുമാണ് 

നിനക്കുള്ള പരിഗണന, അംഗീകാരം.


മിന്നേറുകളെ ആർക്ക് പരിഗണിക്കാൻ സാധിക്കും? 


മിന്നേറുകളെ ആർക്ക്  കുടിയിരുത്താനും കൊണ്ടുനടക്കാ നും കഴിയും. 

മിന്നേറുകൾ വരുമ്പോൾ 

കണ്ണ് തുറന്നുവെക്കാൻ സാധിക്കാത്തത്, 

അതിനാൽ തന്നെ പരിഗണിക്കാൻ സാധിക്കാത്തത് 

അവരുടെ കഴിവുകേട് മാത്രം. 

യോഗ്യതയല്ല.


എത്ര വലിയ വെളിച്ചവും 

ഊർജസ്രോതസ്സുംമായിട്ടും 

അവഗണിക്കപ്പെട്ട് മണ്ണിൽ അമർന്നുപോവുക 

മിന്നേറുകളുടെ വിധി.


നട്ടുച്ച സൂര്യൻ്റെ വെളിച്ചവും ചൂടും 

തങ്ങളുടെ എല്ലാ കാര്യങ്ങളും 

നിർവ്വഹിക്കാൻ ഉപയോഗപ്പെടുത്തുന്നവരും 

അതേ സൂര്യനിലേക്ക് കണ്ണ് തുറന്ന് നോക്കാൻ 

സാധിക്കാതെ തന്നെ,  തയ്യാറാവാതെ തന്നെ.


ചെറിയ പാത്രത്തിൽ വലിയ പാത്രം പോകില്ല.

വലിയ പത്രം എന്തിന് അസ്വസ്ഥപ്പെടണം?

ചെറിയ പാത്രത്തെ 

വലിയ പത്രം ഉൾക്കൊള്ളുക മാത്രം വഴി. 


താഴെ നിന്നും മുകളിലോട്ട് ഒന്നും ഒഴുകില്ല. 

അതിനാൽ അവർ നിന്നിലേക്ക് എത്താത്തതിൽ എന്താശ്ചര്യപ്പെടാൻ? 

നിനക്ക് താഴേക്ക് പോകുകയും അവരിലേക്ക് എത്തുകയും ഏറെ എളുപ്പം.

Friday, July 14, 2023

മകളേ കണ്ണീര് മാത്രം നിനക്കുള്ള മറുപടി:

മകളേ കണ്ണീര് മാത്രം നിനക്കുള്ള മറുപടി:

ഇറാനിൽ തൂക്കിലേറ്റി വധിക്കപ്പെട്ട വെറും പത്തൊൻപത് വയസ്സുകാരി പെൺകുട്ടി (റെയ്ഹാന ജബ്ബാരി) താൻ വധിക്കപ്പെടുന്നതിന് മുൻപ് സ്വന്തം ഉമ്മാക്ക് എഴുതിയതെന്ന് പറയപ്പെടുന്ന കത്ത് വായിച്ചുനോക്കൂ... 

കണ്ണീര് മാത്രമല്ലാതെ മറുപടിയായി നൽകാൻ സാധിക്കില്ല.

എന്തൊരു തെളിച്ചം, 

എന്തൊരു വെളിച്ചം, 

എന്തൊരുറപ്പ്, 

എന്തൊരു ധൈര്യം

ആ കൊച്ചുപെൺകുട്ടിയിൽ.....

തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ആളെ സ്വരക്ഷക്കായി കുത്തിക്കൊന്നതിന്റെ പേരിലാണ് ആ ചെറിയ പെൺകുട്ടിയെ ഭരണകൂടം തൂക്കിലേററിയത്. 

പെൺകുട്ടികളെ സംരക്ഷിക്കേണ്ട ഭരണകൂടം അതേ പെൺകുട്ടികളെ തൂക്കിലേറ്റുന്നു 

അവസാനമായി തടവറക്കുള്ളില്‍ വെച്ച്  ആ കുഞ്ഞുമോൾ തന്റെ മാതാവിനെഴുതിയ കത്തിന്റെ പൂര്‍ണരൂപം. (കിട്ടിയത് പോലെ തന്നെ) കീഴേ കൊടുക്കുന്നു:

" പ്രിയപ്പെട്ട ഉമ്മയ്‍ക്ക്,

നമ്മുടെ രാജ്യത്തിന്റെ ‘നിയമം’ (ഖിസാസ്- law of retribution) അനുസരിക്കേണ്ട സമയം വന്നിരിക്കുന്നു. 

ജീവിതത്തിന്റെ അന്ത്യനിമിഷത്തിലാണ് ഞാന്‍. 

അത് ഉമ്മ മനസ്സിലൊതുക്കി എന്നോട് പറയാതിരിക്കുകയാണെന്നറിയാം. 

എന്തുകൊണ്ടാണ് അവസാനമായി എന്നെ കാണാനെത്താത്? 

എന്തുകൊണ്ടാണ് ഉപ്പയും ഉമ്മയും എനിക്ക് പണ്ട് നല്‍കിയ പോലത്തെ ഉമ്മകള്‍ നല്‍കാനെത്താതിരിക്കുന്നത്?

യഥാര്‍ത്ഥത്തില്‍ ഈ ലോകത്ത് എനിക്ക് 19 വയസ്സ് വരെ ജീവിക്കാനുള്ള അവകാശമേ ഉണ്ടായിരുന്നുള്ളൂ. 

ആ രാത്രിയില്‍ തന്നെ ഞാന്‍ മരിക്കേണ്ടിതായിരുന്നു. 

എന്റെ ദേഹം നഗരത്തിന്റെ ഏതെങ്കിലും അഴുക്കു ചാലില്‍ വലിച്ചെറിയപ്പെടേണ്ടതായിരുന്നു. 

കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ദ്രവിച്ചു പഴകിയ മൃതദേഹം തിരിച്ചറിയാന്‍വേണ്ടി ഉമ്മയെയും കൂട്ടി അവര്‍ പോകുമായിരുന്നു. 

ഞാന്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതാണെന്ന് അന്ന് ഉമ്മ കേള്‍ക്കുമായിരുന്നു.

ധനികനും അധികാരമുള്ളവനുമായ കൊലപാതകിയെ ആരും അന്വേഷിച്ച് ചെല്ലുകയില്ല. 

അപമാനവും വേദനയും സഹിച്ച് ഉമ്മ പിന്നീട് ജീവിക്കേണ്ടി വരുമായിരുന്നു. 

കുറച്ചുകഴിയുമ്പോള്‍ ആ വേദനയാല്‍ നിങ്ങളും മരണപ്പെടും, അത്രമാത്രം.

പക്ഷെ കഥ മാറ്റിയെഴുതപ്പെട്ടല്ലോ. 

തെരുവില്‍ കീറിവലിച്ചെറിയപ്പെടാഞ്ഞതിനു പകരമായി അവരെന്നെ ഏകാന്ത തടവറകളിലേക്ക് തള്ളി. 

എല്ലാം വിധിയാണെന്ന് കരുതാം. 

ഒരിക്കലും പരാതിപ്പെടരുത്.

കാരണം മരണം ഒരിക്കലും ജീവിതത്തിന്റെ അവസാനമേ അല്ല.

ഉമ്മ എന്നെ പഠിപ്പിച്ചിട്ടില്ലേ, 

ഓരോരുത്തരും ഈ ലോകത്തേക്ക് കടന്നുവരുന്നത് അനുഭവങ്ങള്‍ നേടാനാണെന്ന്, പാഠങ്ങള്‍ പഠിക്കാനാണെന്ന്.

ഓരോരുത്തര്‍ക്കും അര്‍പ്പിതമായ കടമകള്‍ നിറവേറ്റാനാണെന്ന് നിങ്ങള്‍ തന്നെയല്ലേ എന്നെ പഠിപ്പിച്ചത്.

ഓരോ ജന്മത്തിലും ഓരോ ഉത്തരവാദിത്തം നാം ഏല്‍ക്കേണ്ടിവരുന്നു. ചിലപ്പോള്‍ പോരാടേണ്ടിവരുന്നു. 

സ്‌കൂളില്‍ പോയാല്‍ വഴക്കും വക്കാണവുമുണ്ടാക്കാതെ മാന്യമായി പെരുമാറണമെന്ന് ഉമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടില്ലേ. 

പക്ഷേ ഇവരുടെ കോടതിയില്‍ ഞാന്‍ ക്രൂരയായ ഒരു കൊലപാതകിയാണ്. 

ഞാന്‍ കണ്ണീര്‍ വീഴ്ത്തില്ല.

ജീവനുവേണ്ടി ആരോടും കെഞ്ചുകയുമില്ല. 

നിയമത്തെ വിശ്വസിച്ചതുകൊണ്ട് ഞാന്‍ മറുത്തൊന്നും പറയാതിരുന്നു. 

എങ്കിലും അവരെന്നെ കുറ്റവാളിയാക്കി. 

ഉമ്മയ്ക്ക് അറിയാമല്ലോ, ഞാന്‍ കൊതുകുകളെ പോലും കൊല്ലാറില്ലെന്ന്. 

പാറ്റകളെ കൊല്ലുന്നത് ഇഷ്ടമല്ലാത്തതിനാല്‍ കൊമ്പില്‍ തൂക്കിയെടുത്ത് കളയാറല്ലായിരുന്നോ ഞാന്‍. 

പക്ഷെ ഇവരുടെ മുമ്പില്‍ ഞാന്‍ വലിയ കുറ്റവാളിയാണ്.

മൃദുലമായ എന്റെ കൈകള്‍ ഒരു കൊലപാതകിയുടേതെന്ന് ജഡ്ജി മനസിലാക്കിയെതെന്താവാം? 

നമ്മള്‍ സ്‌നേഹിച്ചിരുന്ന ഈ ദേശത്തിന് എന്നെ വേണ്ടായിരുന്നോ? 

എന്നെ ചോദ്യം ചെയ്തയാള്‍ ക്രൂരമായി എന്നെ മര്‍ദ്ദിക്കുകയുണ്ടായി. 

ഞാന്‍ വാവിട്ട് കരഞ്ഞപ്പോള്‍ ആരും കാണാനുണ്ടായിരുന്നില്ല. 

എത്ര അശ്ലീലമായ ഭാഷയാണ് അയാള്‍ എനിക്കു നേരെ പ്രയോഗിച്ചതെന്നറിയുമോ? 

എന്റെ സൗന്ദര്യത്തിനെ നശിപ്പിക്കാനെന്ന വണ്ണം മുടി മുഴുവന്‍ അവര്‍ മുറിച്ചുകളഞ്ഞു. 

പിന്നെ 11 ദിവസം ഏകാന്ത തടവറയിലിട്ടു.

ആദ്യ ദിവസം തന്നെ പോലീസുകാരിലൊരാള്‍ എന്റെ നഖം പിഴുതെടുത്തു. 

കാഴ്ചയിലും ചിന്തയിലും ശബ്ദത്തിലും കണ്ണിലും കൈയെഴുത്തിലുമൊന്നും അവര്‍ നല്ലതൊന്നും കണ്ടില്ല. 

എന്റെ പ്രിയപ്പെട്ട ഉമ്മ മനസിലാക്കണം, എന്റെ ആദര്‍ശങ്ങളെല്ലാം മാറിപ്പോയെന്ന്. 

ഉമ്മയല്ല അതിന് ഉത്തരവാദി. 

എനിക്ക് വാക്കുകള്‍ പിടിച്ചുനിര്‍ത്താന്‍ കഴിയുന്നില്ല. 

എല്ലാം ഞാന്‍ ഒരാളിന് കൊടുത്തിട്ടുണ്ട്. 

ഉമ്മയെ അറിയിക്കാതെയോ ഉമ്മയുടെ സാന്നിദ്ധ്യത്തിലല്ലാതെയോ ഞാന്‍ വധിക്കപ്പെട്ടാല്‍ അതെല്ലാം അയാൾ ഉമ്മയ്ക്ക് നല്‍കും. 

ഒരുപാട് കാര്യങ്ങളാണ് ഞാന്‍ എഴുതിയിരിക്കുന്നത്. 

എന്റെ ഉമ്മ ഒരിക്കലും കരയരുത്.

മരിക്കുന്നതിനുമുമ്പ് ചില കാര്യങ്ങള്‍ ഉമ്മ എനിക്ക് ചെയ്തുതരണം. 

ഉമ്മയുടെ എല്ലാ കഴിവും ശക്തിയും ഉപയോഗിച്ച് അത് ചെയ്യണം. 

ഉമ്മയില്‍നിന്നും ഈ രാജ്യത്തുനിന്നും ഈ ലോകത്തുനിന്നും അതു മാത്രമാണ് ഞാന്‍ ആവശ്യപ്പെടുന്നത്. 

ഈ ആവശ്യം നിറവേറ്റാന്‍ ഉമ്മയ്ക്ക് സമയം വേണമെന്നറിയാം. 

എന്റെ വില്‍പത്രത്തിന്റെ ഒരു ഭാഗം ഉമ്മയെ അറിയിക്കും. 

അത് കണ്ട് ഉമ്മ കരയരുത്. 

ശ്രദ്ധിച്ച് മനസിലാക്കണം. 

പിന്നീട് കോടതിയില്‍ പോയി എന്റെ അപേക്ഷ അവരെ ബോധിപ്പിക്കണം. 

ജയിലിനകത്തുനിന്ന് ഒരു കത്തെഴുതി ഉമ്മയെ അറിയിക്കാന്‍ എന്നെ ജയില്‍മേധാവി അനുവദിക്കുകയില്ല. 

ഇക്കാര്യത്തിനുവേണ്ടി ഉമ്മ അവരോട് യാചിച്ചാലും കുഴപ്പമില്ല. 

പക്ഷേ ഒരിക്കലും എന്റെ ജീവനുവേണ്ടി യാചിക്കരുത്.

എന്റെ പ്രിയപ്പെട്ട ഉമ്മ ചെയ്യേണ്ടത് ഇതാണ്. 

എന്റെ ശരീരം മണ്ണില്‍ കിടന്ന് ജീര്‍ണിക്കാന്‍ അനുവദിക്കരുത്. 

എന്റെ ഹൃദയവും വൃക്കകളും കണ്ണുകളും എല്ലുകളും എന്നു മാത്രമല്ല, എന്തൊക്കെ മാറ്റിവയ്ക്കാമോ അതെല്ലാം ദാനം ചെയ്യണം.  

ഞാനാണ് അത് ദാനം ചെയ്തതെന്ന് സ്വീകരിക്കുന്നവര്‍ അറിയരുത്. 

അവര്‍ എനിക്കുവേണ്ടി പൂച്ചെണ്ടുകള്‍ അര്‍പ്പിക്കരുത്, പ്രാര്‍ത്ഥിക്കുകപോലും ചെയ്യരുത്. 

എന്റെ ഹൃദയത്തില്‍ തട്ടി ഞാന്‍ പറയുകയാണ്, ഉമ്മയ്ക്ക് വന്നിരുന്ന് പ്രാര്‍ത്ഥിക്കാനോ കരയാനോ ഒരു കല്ലറ എനിക്കുവേണ്ടി കരുതരുത്. 

ഉമ്മ കറുത്ത വസ്ത്രം പോലും ധരിക്കരുത്. 

എന്റെ ദുരിതദിനങ്ങള്‍ മറക്കാന്‍ ഉമ്മ ആവുന്നതെല്ലാം ചെയ്യണം. 

കാറ്റില്‍ അലിയാനാണ് എനിക്കിഷ്ടം.

ഈ ലോകം നമ്മളെ സ്‌നേഹിച്ചില്ല. 

എന്റെ ജീവിതം ഈ ലോകത്തിന് വേണ്ടായിരുന്നു. 

ജീവിതം ഞാന്‍ ത്യജിച്ച് മരണത്തെ പുല്‍കുന്നു. 

ദൈവത്തിന്റെ കോടതിയില്‍ ഞാന്‍ ഈ പൊലീസുകാരെയും ജഡ്ജിമാരെയുമെല്ലാം പ്രതികളാക്കും. 

എന്നെ പീഡിപ്പിക്കാന്‍ മടിക്കാതിരുന്ന, എന്നെ മര്‍ദ്ദിച്ച എല്ലാ അധികാരികളെയും ഞാന്‍ ദൈവത്തിന്റെ കോടതിയില്‍ പ്രതികളാക്കും. 

എന്റെ അവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെട്ടതിനും എന്നെ കുറ്റക്കാരിയാക്കിയതിനും അവര്‍ ദൈവത്തിന്റെ കോടതിയില്‍ വിസ്തരിക്കപ്പെടും.

ആ ലോകത്ത് വിധി പറയുന്നവര്‍ എന്റെ ഹൃദയാലുവായ അ

ഉമ്മയും ഞാനുമായിരിക്കും. 

തീര്‍ച്ച, അവര്‍ കുറ്റം ചുമത്തപ്പെട്ടവര്‍ തന്നെയായിരിക്കും. 

എല്ലാം ദൈവം നിശ്ചയിക്കട്ടെ. 

മരിക്കുന്നതുവരെ ഉമ്മയെ കെട്ടിപ്പിടിച്ചിരിക്കണമെന്ന് വല്ലാതെ ആഗ്രഹിച്ചു പോവുന്നു. 

എന്റെ ഉമ്മയെ ഞാന്‍ അത്രയ്‍ക്ക് ഇഷ്ടപ്പെടുന്നു..."

കത്തിന് കടപ്പാട് (കിട്ടിയത് പോലെ)

Wednesday, July 12, 2023

വലിയ ലോകത്ത് വലിയ കാര്യങ്ങൾ ചെയ്യാൻ വലിയ വലിയ കമ്പനികൾ തന്നെ വേണ്ടേ?

ബഹുരാഷ്ട്ര കുത്തകകൾക്കെതിരെയും വലിയ വലിയ കമ്പനികൾക്കെതിരെയുന്യും മുതലാളിമാർക്കെതിരിരെയും നാം സംസാരിക്കുന്നു, നിലകൊള്ളുന്നു. 

എന്തിന്?

എത്രയോ കാലമായി, തീർത്തും യാന്ത്രികമായി, അങ്ങനെ സംസാരിക്കുകയും നിലകൊള്ളുകയും ഒരു നിർബന്ധ ബാധ്യതയാണെന്ന പോലെ, അല്ലെങ്കിൽ അങ്ങനെയൊക്കെ ധരിച്ചുവശായത് പോലെ നാം സംസാരിക്കുന്നു, നിലകൊള്ളുന്നു. 

എന്തുകൊണ്ട്? 

എന്ത് കണ്ടിട്ട്? 

ഒന്നും കണ്ടിട്ടില്ല.

കൃത്യമായി എന്തെങ്കിലും ബോധ്യപ്പെട്ടത് കൊണ്ടുമല്ല.

ഏറെക്കുറെ നമ്മുടെ തന്നെ  അസൂയയെയോ നിസ്സഹായതയെയോ അല്പമായ അറിവിനെയോ പൂർണമായ അറിവില്ലായ്മയേയോ മാത്രം ആയുധമാക്കിക്കൊണ്ട്, മറയാക്കിക്കൊണ്ട്.

യഥാർഥത്തിൽ വലിയ ലോകത്ത്, വലിയ വലിയ കാര്യങ്ങൾ, ഒരു വലിയ സമൂഹത്തിന് മുഴുവൻ വേണ്ടി ചെയ്യാനും വിതരണം ചെയ്യാനും എത്തിക്കാനും വലിയ വലിയ കമ്പനികൾ തന്നെ വേണ്ടേ? 

പ്രത്യേകിച്ചും ഈ വലിയ ലോകം മുഴുവൻ ഒന്നായിത്തീർന്ന ഈ ലോകത്ത്, ഇക്കാലത്ത്.

യഥാർഥത്തിൽ ബഹുരാഷ്ട്ര കുത്തകകളും വലിയ വലിയ കമ്പനികളും മുതലാളിമാരും സർവ്വലോകത്തിനും വേണ്ട ചട്ടുകങ്ങളും ഉപകരണങ്ങളും മാത്രമായി പണിയെടുക്കുകയാണ്.

തനിക്കും തനിക്കും വേണ്ടി എന്ന് ഓരോ വലിയ മുതലാളിയും മാനേജരും ചിന്തിച്ച് സർവ്വലോകത്തിനും വേണ്ടത് ചെയ്യുകയും നൽകുകയും മാത്രമാണവർ.

നമ്മുടെ അസൂയയും അറിവില്ലായ്മയും പേടിയും നിസ്സഹായതയും തന്നെയായ, അത്തരം നമ്മുടെ അസൂയയും അറിവില്ലായ്മയും പേടിയും നിസ്സഹായതയും തന്നെ ഉണ്ടാക്കുന്ന, വെറും പുകമറ മാത്രമായ നമ്മുടെ ആദർശം മാറ്റിവെച്ച് നാമൊന്നു ചിന്തിച്ചുനോക്കുക. 

സർവ്വലോകത്തെയും കണ്ട് ചിന്തിച്ചുനോക്കുക. മുഴുത്വത്തിൽ നിന്ന്, ഉപരിലോകത്തിൽ നിന്ന് ചിന്തിച്ചുനോക്കുക.

ആരും ഒന്നും കൊണ്ട് വന്നിട്ടില്ലാത്ത, ആരും ഒന്നും കൊണ്ടുപോകാത്ത ഈ ലോകത്ത് എല്ലാവരും എല്ലാവർക്കും വേണ്ടി തന്നെ എല്ലാം ചെയ്തുകൊണ്ടിരിക്കുകയാണ്. 

തനിക്കും തനിക്കും വേണ്ടിയെന്ന ഒരു  മരീചികബോധം ശരിയാണെന്ന് തന്നെ ധരിച്ച് എല്ലാവരും എല്ലാവർക്കും വേണ്ടി തന്നെ എല്ലാം ചെയ്ത് മുന്നോട്ട് പോവുകയാണ്.

മുഴുത്വമെന്ന ദൈവത്തിൻ്റെ ഹയർ മാനേജ്മെൻ്റ് അങ്ങനെയാണ്. തനിക്കും തനിക്കും വേണ്ടി എന്ന് ഓരോരുത്തരെക്കൊണ്ടും ചിന്തിപ്പിച്ചുകൊണ്ട് സർവ്വതിനും വേണ്ടത്, സർവ്വർക്കും വേണ്ടത് ചെയ്യിപ്പിക്കുക.

Tuesday, July 11, 2023

മൂത്രമൊഴിച്ചതിനുള്ള ശിക്ഷ: വേരിൽ നിന്ന് നുള്ളേണ്ടത് കൊമ്പിൽ നിന്ന് നുള്ളിയാൽ മതിയോ?

വേരിൽ നിന്ന് നുള്ളേണ്ടത് കൊമ്പിൽ നിന്ന് നുള്ളിയാൽ മതിയോ?

വേരിൽ ഒഴിക്കേണ്ട വെള്ളവും വളവും കൊമ്പിൽ ഒഴിച്ചാൽ മതിയോ?

*******

ഒരു താഴ്ന്ന ജാതിക്കാരൻ്റെ ശരീരത്തിലും മുഖത്തും മൂത്രമൊഴിച്ചതിനുള്ള ശിക്ഷ അനധികൃത കെട്ടിടം തകർക്കുന്നതോ? 

ഏത് നിയമവും നീതിബോധവും അത് ശരിയെന്നും മതിയെന്നും പറയില്ലല്ലോ?

അനധികൃത കെട്ടിടം അല്ലെങ്കിലും തകർക്കപ്പെടേണ്ടതല്ലേ? 

മൂത്രമൊഴിച്ചതിനുള്ള ശിക്ഷ പോലെയാണോ ഈ സമയത്ത് അനധികൃത കെട്ടിടം തകർക്കേണ്ടത്? 

അങ്ങനെ വരുമ്പോൾ അതൊരു കണ്ണിൽ പൊടിയിടലും ശ്രദ്ധതിരിച്ചുവിടലും മാത്രമാകില്ലേ?

******

ഒരു നാട്ടിൽ ഒരാൾ ഒരു വലിയ പാതകം ചെയ്താൽ അതിനുള്ള പരിഹാരവും ശിക്ഷയും ആ നാടിൻ്റെ ഭരണാധികാരി, മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ തന്നെ പ്രായശ്ചിത്തം പോലെ ചെയ്യേണ്ടതുണ്ടോ?

അങ്ങനെയെങ്കിൽ ഒരു നാട്ടിലെ എല്ലാ ഓരോരുത്തരും ചെയ്യുന്ന ഓരോ തെറ്റിനും പാതകത്തിനും ഉത്തരവാദിത്തം ഏറ്റെടുത്ത് ആ നാടിൻ്റെ ഭരണാധികാരി പ്രായശ്ചിത്തം ചെയ്യുമോ?

ഇനിയതല്ല, ഏതെങ്കിലും ഒരാൾ മാത്രം ചെയ്യുന്ന ഏതോ ഒരു തെറ്റിനെയും പാതകത്തിനെയും മാത്രം ഒരു നാട്ടിലെ ഭരണാധികാരിക്ക് ഏറ്റെടുത്ത് പ്രായശ്ചിത്തം ചെയ്യേണ്ടി വരുന്നത് എന്തുകൊണ്ട്?   

ആ ഒരാൾ ചെയ്ത തെറ്റിലും പാതകത്തിലും, ആ തെറ്റ് ചെയ്യാനുണ്ടായ വികാരവും മാനസികാവസ്ഥയും സംസ്കാരവും ഉണ്ടാക്കിയെടുക്കുന്നതിലും ആ ഭരണാധികാരിക്കും അയാളുടെ പാർട്ടിക്കും വല്ലാത്തൊരു പങ്കുണ്ട് എന്നതിനാലാണോ?

അച്ഛൻ പത്തായത്തിൽ ഇല്ലെന്ന് പറയുന്ന അതേ കുറ്റബോധവും വികാരവും തന്നെയോ ആ ഭരണാധികാരിയെയും അദ്ദേഹത്തിൻ്റെ പാർട്ടിയെയും ഇക്കാര്യത്തിൽ ഭരിക്കുന്നത്? അതല്ലെങ്കിൽ, എല്ലാ ഗർഭവും ഏറ്റെടുക്കുന്ന യഥാർഥത്തിൽ ഷണ്ഡനായ  എട്ടുകാലി മമ്മുഞ്ഞിയുടെ മനസ്സോ?

*******

ഒരു താഴ്ന്ന ജാതിക്കാരൻ്റെ ശരീരത്തിലും മുഖത്തും മൂത്രമൊഴിച്ചവനെ വേണ്ടത് പോലെ ശിക്ഷിച്ചുവോ, ശിക്ഷിക്കുമോ?

അല്ലെങ്കിൽ, പതിവുപോലെ മെല്ലെ മെല്ലെ അവനെയും പാർട്ടിയുടെ ദേശീയ രാഷ്ട്രീയ നേതൃത്വത്തിലേക്ക് വളർത്തുമോ? പാർലമെൻ്റ് മെമ്പർ ആക്കുമോ? ഇത്തരം വലിയ പാതകങ്ങൾ ചെയ്യുകയാണ് പാർട്ടിയുടെ നേതാവാകാനുള്ള യഥാർത്ഥ യോഗ്യത എന്ന് വരുത്തുംവിധം. മുൻമാതൃകകൾ വെച്ച് കൊണ്ട്. 

അതല്ലെങ്കിൽ ഈ പാർട്ടിയും ഈ ഭരണാധികാരിയും ഇങ്ങനെ ഒരാളെക്കൊണ്ട് ഒരു താഴ്ന്ന ജാതിക്കാരൻ്റെ ശരീരത്തിലും മുഖത്തും മൂത്രമൊഴിപ്പിച്ച മാനസികാവസ്ഥയും സാംസ്കാരിക ബോധവും എങ്ങിനെ ഇല്ലാതാക്കും? 

ഇന്ത്യയിലാകെ നിറഞ്ഞ് നിൽക്കുന്ന മാനസികാവസ്ഥ കൂടിയല്ലേ മൂത്രമൊഴിച്ച ഈ മാനസികാവസ്ഥ?

അതുകൊണ്ട് തന്നെയാണ് അങ്ങനെ മൂത്രമൊഴിച്ചവന് വേണ്ടി അപ്പുറത്ത് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഒരുവിഭാഗം നിൽക്കുന്നത്.

മൂത്രമൊഴിച്ചവൻ്റെ തകർക്കപ്പെട്ട കെട്ടിടം നിർമ്മിച്ചു കൊടുക്കുന്നതിന് വേണ്ടി ധനസമാഹരണം വരെ നടത്തിക്കൊണ്ട്. 

ഉത്തരേന്ത്യയിൽ നടക്കുന്ന ഏതൊരു ആൾക്കൂട്ടകൊലപാതകത്തിനും പശുക്കൊലക്കും പിന്നിൽ പല സംഘടനകളും ശക്തികളും ഇന്നിത്തുവരെ നിന്നതും നിൽക്കുന്നതും പോലെയും അപ്പോഴൊക്കെയും ഭരണനേതൃത്വം കൃത്യമായ മൗനം നടിക്കുന്നത് പോലെയും.

*******

കുറ്റം മാത്രം പറയുമ്പോഴും ഒന്ന് പറയട്ടെ. 

ഇങ്ങിവിടെ തല്ലിക്കൊന്ന ഇതേ പോലുള്ള താഴ്ന്ന ജാതിക്കാരൻ മധുവിൻ്റെ കാര്യത്തിൽ അങ്ങവിടെ ഒരു മുഖ്യമന്ത്രി ചെയ്തത്ര പോലും ഇവിടെയുള്ള ഭരണാധികാരികൾക്കും പാർട്ടികൾക്കും ചെയ്യാൻ സാധിച്ചില്ല എന്നതും നാം ഓർക്കണം, എടുത്ത് പറയണം. 

ഒരൊറ്റ വ്യത്യാസം മാത്രം. അങ്ങവിടെ മൂത്രമൊഴിച്ചത് പ്രത്യേകിച്ച് ഒരു കാരണവും കുറ്റവും പറയാനില്ലാതെ. കൃത്യമായ ജാതി ഉച്ചനീചത്വ മനസ്സ് വെച്ച്. 

ഇങ്ങിവിടെ തല്ലിക്കൊന്നത് ഒരു ചെറിയ കളവ് ആരോപിച്ചു കൊണ്ട്. തീർത്തും അപ്പപ്പോഴുണ്ടായ ഉടനടി പ്രതികരണപരത വെച്ച്. വഴിവിട്ട ആൾക്കൂട്ട മനശാസ്ത്രത്തിന് വഴിപ്പെട്ട് കൊണ്ട്.

Monday, July 10, 2023

ഭരണകൂടം ഏതായാലും, രാജ്യത്തിന് നന്മ വരണം. തിരിച്ചും മറിച്ചും കാഴ്ചപ്പാടുകൾ ഉണ്ടാവണമല്ലോ?

ഒരതിർത്തിയും ഭൂപ്രദേശവും 

ഒരു പ്രത്യേക സത്യവും ശരിയും 

ഉണ്ടാക്കുന്നില്ല. 

ജീവിതത്തിനാസകലം ബാധകമായത് 

എവിടവും എപ്പോഴും ഒന്ന്. 


എന്നിരുന്നാലും 

നിലവിലുള്ള യാഥാർത്ഥ്യമായ, 

മനുഷ്യാതിജീവനത്തിൻ്റെയും 

സുരക്ഷിതത്വത്തിൻ്റെയും 

സംഘടിതവഴിയായ 

രാജ്യമെന്ന സങ്കല്പത്തിൽ നിന്ന് മാത്രം 

നാം പറയാനുള്ളത് പറയണം.

******

തിരിച്ചും മറിച്ചും ഒക്കെ കാഴ്ചപ്പാടുകൾ ഉണ്ടല്ലോ, ഉണ്ടാവണമല്ലോ?

ഒന്നുണ്ടായി, അതിനെ ചോദ്യംചെയ്തു തിരുത്തി മറ്റൊന്നുണ്ടായി, ആ മറ്റൊന്ന് വീണ്ടും പുതിയ ഒന്നായി, അതിനെയും ചോദ്യംചെയ്തു തിരുത്തി വീണ്ടും മറ്റൊന്നുണ്ടായി, അങ്ങനെ ഒന്ന് മാത്രമല്ലാത്ത പലതുണ്ടായി, കാലവും ജനതയും സംസ്കാരവും ജനാധിപത്യവും സാങ്കേതികവിദ്യയും ശാസ്ത്രവും ഒക്കെ അങ്ങനെയങ്ങനെയാണല്ലോ മാറി മാറി പുരോഗമിച്ച് ഇവിടെവരെ എത്തിയത്?

അല്ലാതെ എല്ലാ കാലത്തേക്കും വേണ്ടി ഒരെയോരൊന്ന്, ഒരേയൊരു പാർട്ടി, രീതി എന്നതല്ലല്ലോ?മാറി പുരോഗമിച്ച് ഇവിടെവരെ എത്തിയത്?

ഇന്ത്യയെ സ്നേഹിക്കുന്നതിൻ്റെ ഭാഗമായി തന്നെ ഇന്ത്യക്ക് ദോഷമായി ഭവിക്കുന്ന എന്തുണ്ടെങ്കിലും അത് ചൂണ്ടിക്കാണിച്ച് പറയണമല്ലോ?

രാജ്യവും രാജ്യത്തിൻ്റെ നൻമയും ആണല്ലോ വലുത്?

രാജ്യമെന്നാൽ ഭരണകൂടമല്ലല്ലോ?

രാജ്യമെന്നാൽ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുമല്ലല്ലോ?

ഭരണകൂടം ഏതായാലും, രാജ്യത്തിന് നന്മ വരണം.  

നന്മ വരുന്നില്ലെങ്കിൽ അത് തുറന്ന് കാണിക്കണം, പറയണം. 

അതാണ് രാജ്യസ്നേഹം.

ഭരണകൂടം ഏതായാലും, ശരിയും തെറ്റും ചെയ്തുപോകും. തെറ്റ് പറ്റുക എന്നത് മാനുഷികമായതിനാൽ.

ആ പറ്റുന്ന തെറ്റ് തെറ്റാണെന്ന് പറഞ്ഞ് തന്നെ ചൂണ്ടിക്കാണിക്കണം. 

ശരിയെ അംഗീകരിക്കണം. 

രാജാവ് നഗ്നനെങ്കിൽ നഗ്നനെന്ന് തന്നെ ഒരു കുട്ടിയായി മാറിയെങ്കിലും പറയണം.

ഭരണകൂടം എപ്പോഴും ശരി മാത്രമേ ചെയ്യൂ എന്ന് കരുതുന്നത് ഭരണകൂടത്തെ ദുഷിപ്പിക്കുക മാത്രമല്ലേ ചെയ്യുക? 

ജനാധിപത്യത്തിൽ ജനങ്ങൾ തന്നെ ഭരണകൂടത്തെ കൃത്യമായി വിലയിരുത്തി വിമർശിച്ച് തിരുത്തുന്ന പ്രതിപക്ഷമായി ഭവിക്കണം.

മനസ്സാക്ഷിയോട് നീതി പുലർത്തിക്കൊണ്ട്.

ഒരുതരം നിക്ഷിപ്ത സ്വാർത്ഥ താല്പര്യങ്ങൾക്കും നിൽക്കാതെ.

ഒരുതരം നിക്ഷിപ്ത സ്വാർത്ഥ താല്പര്യങ്ങളും രാജ്യതാൽപര്യം സംരക്ഷിക്കുന്നതിൽ തടസ്സമാവാതെ.

ശുദ്ധ ഭാരതീയനായി നിന്ന് കൊണ്ട്. 

ശുദ്ധ ഭാരതീയതയിൽ വിശ്വസിച്ച് കൊണ്ട്.

*****

എല്ലാ കാലത്തും എല്ലാ സർക്കാരുകളും എല്ലാവരും അങ്ങനെ തന്നെയാണല്ലോ ചെയ്യുക. ആലോചിച്ചും പഠിച്ചും കൊണ്ട്. ഉപദേശം നേടിയും തേടിയും കൂടിയാലോചിച്ചും ഒക്കെ. 

ഒറ്റക്ക്, ഒരു സുപ്രഭാതത്തിൽ ഉറങ്ങുന്നിടത്ത് നിന്ന് എഴുന്നേറ്റ് തോന്നിയത് പോലെയല്ലല്ലോ ഒരു മന്ത്രിയും പ്രധാനമന്ത്രിയും ചെയ്യുക?

ശരിയാണ്.

എന്നിട്ടും തെറ്റ് പറ്റിയിട്ടുണ്ട് പലർക്കും.... പലപ്പോഴും...

റഷ്യ പോലുള്ള വൻശക്തി രാജ്യത്തിൻ്റെ പ്രസിഡണ്ട് പുട്ടിൻ ഉക്രൈനെ ആക്രമിച്ചത് ഇത് പോലെ തന്നെ പഠിച്ചും പലരുമായും ആലോചിച്ചു കൊണ്ടും തന്നെയായിരിക്കുമല്ലോ? 

എന്നിട്ടും തെറ്റിയില്ലേ? 

എന്നിട്ടും വിചാരിച്ചത് പോലെ നടന്നില്ലല്ലോ?

രണ്ട് ദിവസം കൊണ്ട് തീരുമെന്ന് കരുതിയത് ഒരു വർഷം കഴിഞ്ഞിട്ടും നീളുന്നു...

ലോകത്ത് മുഴുവൻ അതിൻ്റെ പ്രയാസം...

സാമ്പത്തിക മാന്ദ്യവും...

*****

തെറ്റിദ്ധരിക്കരുത്.

എന്നും എപ്പോഴും ശുദ്ധ ഭാരതീയനും ഭാരതീയതയിൽ മാത്രം സർവ്വം കാണുന്നവനും മാത്രമാണ്. ജന്മം കൊണ്ട് കിട്ടിയ സാമുദായിക മത വിശ്വാസത്തെ കൃത്യമായും സ്ഥിരമായും തിരസ്കരിച്ചുകൊണ്ടും ചോദ്യം ചെയ്തുകൊണ്ടും.

പക്ഷേ ഇവിടെ നടമാടുന്ന രാഷ്ട്രീയം വേറെ തന്നെയാണല്ലോ? 

രാഷ്ടീയ പാർട്ടിക്ക് എപ്പോഴും പിഴവ് സംഭവിക്കാമല്ലോ? 

രാഷ്ടീയ പാർട്ടിക്കും നേതൃത്വത്തിനും പല കാരണങ്ങളാൽ അങ്ങനെ പിഴവ് സംഭവിക്കില്ല എന്ന് പറയാൻ പാടില്ലല്ലോ? 

അങ്ങനെ പിഴവ് പറ്റിയെന്ന് തോന്നിയെങ്കിൽ അത് ഉണർത്തുകയും തിരുത്താൻ ശ്രമിക്കുകയുമാണല്ലോ യഥാർത്ഥ രാജ്യസ്നേഹികളുടെ ധർമ്മവും കർമ്മവും?

രാജ്യവും അവിടത്തെ ജനങ്ങളും ആണല്ലൊ മുഖ്യം?

നോട്ട് നിരോധനം ഉണ്ടാക്കിയ വലിയ ദുരന്തം.

ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയിൽ 

നമുക്കുണ്ടാവുന്ന ദുഃഖം 

നമ്മുടെ എല്ലാവരുടെയും 

ആത്മാർഥതയെ മാത്രം സൂചിപ്പിക്കുന്നു.

*****

നാം അറിയാതെപോയ, 

ശ്രദ്ധിക്കാതെ പോയ 

ഒരു വലിയ ദുരന്തമുണ്ട്. 


നോട്ട് നിരോധനം ഉണ്ടാക്കിയ 

വലിയ ദുരന്തം. 


അത് ഇന്ത്യക്കുള്ളിൽ ഉണ്ടായ 

ദുരന്തമല്ല. 


പകരം, 

അന്താരാഷ്ട്ര നാണയ മാർക്കറ്റിൽ 

ഇന്ത്യൻ രൂപ 

ഒന്നിനും കൊള്ളാത്തത്, 

ആശ്രയിക്കാൻ പറ്റാത്തത് 

എന്ന് തോന്നിപ്പിച്ച 

വൻദുരന്തം. 


ഇന്ത്യൻ രൂപയുടെ മൂല്യം 

അങ്ങേയറ്റം ഇടിച്ചു താഴ്ത്തിയ 

വലിയ ദുരന്തം.


ഇന്ത്യ 

റഷ്യയിൽ നിന്നും വാങ്ങിയ 

പെട്രോളിന്,

റഷ്യക്കെതിരെയുള്ള 

അമേരിക്കൻ യൂറോപ്യൻ ഉപരോധം കാരണം, 

അമേരിക്കൻ ഡോളറിന് പകരം,

വില നൽകിയത് 

ചൈനീസ് യുവാനിലാണ്. 

പിന്നെ യുഎഇ ദിർഹത്തിലും. 


അപ്പോഴും, പ്രധാനമായും 

ഇന്ത്യൻ രൂപയിൽ അല്ല.

വളരേ കുറവല്ലാതെ.


കാരണം, ഇന്ത്യൻ രൂപയെ 

ആരും വിശ്വസിക്കുന്നില്ല.


പ്രത്യേകിച്ചും 

തീർത്തും അപക്വമായ

ഒരുപകാരവും ചെയ്തിട്ടില്ലാത്ത,

ഒരു കള്ളപ്പണവും പിടിച്ചിട്ടില്ലാത്ത 

നോട്ട് നിരോധനത്തിന് ശേഷം.

******

ഒന്നും ഉണ്ടായിട്ടല്ല. നോട്ട് നിരോധിച്ച സമയത്തും ഒരു നോട്ട് പോലും ബാങ്കിൽ കൊണ്ടുപോയി ഇടേണ്ടി വന്നിട്ടുമില്ല.

തിരിച്ചും മറിച്ചും ഒക്കെ കാഴ്ചപ്പാടുകൾ ഉണ്ടല്ലോ, ഉണ്ടാവണമല്ലോ? 

അത് മാത്രമാണ് ഇത്. ഇത് ഉളളത് മാത്രം പറഞ്ഞതുമാണ്.

ഇന്ത്യയെ സ്നേഹിക്കുന്നതിൻ്റെ ഭാഗമായി തന്നെ ഇന്ത്യക്ക് ദോഷമായി ഭവിക്കുന്ന എന്തുണ്ടെങ്കിലും പറയണമല്ലോ?

രാജ്യവും രാജ്യത്തിൻ്റെ നൻമയും ആണല്ലൊ വലുത്.

രാജ്യമെന്നാൽ ഭരണകൂടം അല്ലല്ലോ.

ഭരണകൂടം ഏതായാലും രാജ്യത്തിന് നന്മ വരണം.  നന്മ വരുന്നില്ലെങ്കിൽ അത് തുറന്ന് കാണിക്കണം. അതാണ് രാജ്യസ്നേഹം.

ഭരണകൂടം ഏതായാലും ശരിയും തെറ്റും ചെയ്തുപോകും. തെറ്റ് പറ്റുക എന്നത് മാനുഷികമായതിനാൽ.

ആ തെറ്റ് ചൂണ്ടി കാണിക്കണം, ശരിയെ അംഗീകരിക്കണം. രാജാവ് നഗ്നനെങ്കിൽ നഗ്നനെന്ന് തന്നെ പറയണം.

ഭരണകൂടം ഏതായാലും ശരി മാത്രമേ ചെയ്യൂ എന്ന് കരുതുന്നത് ഭരണകൂടത്തെ ദുഷിപ്പിക്കുക മാത്രമല്ലേ ചെയ്യുക? 

ജനാധിപത്യത്തിൽ ജനങ്ങൾ തന്നെ ഭരണകൂടത്തെ കൃത്യമായി വിലയിരുത്തി വിമർശിച്ച് തിരുത്തുന്ന പ്രതിപക്ഷമായി ഭവിക്കണം.

മനസ്സാക്ഷിയോട് നീതി പുലർത്തിക്കൊണ്ട്.

ഒരുതരം നിക്ഷിപ്ത സ്വാർത്ഥ താല്പര്യങ്ങൾക്കും നിൽക്കാതെ.

ഒരുതരം നിക്ഷിപ്ത സ്വാർത്ഥ താല്പര്യങ്ങളും രാജ്യതാൽപര്യം സംരക്ഷിക്കുന്നതിൽ തടസ്സമാവാതെ.

ശുദ്ധ ഭാരതീയനായി നിന്ന് കൊണ്ട്. ശുദ്ധ ഭാരതീയതയിൽ വിശ്വസിച്ച് കൊണ്ട്.


Sunday, July 9, 2023

മണിപ്പൂർ: എന്തായിരിക്കും സംഭവിച്ചത്?

മണിപ്പൂർ: 

ആരാണ് മെയ്ത്തികൾ? 

ഗോത്രവർഗ്ഗക്കാർ തന്നെ. 

പക്ഷേ, മണിപ്പൂരിലെ ഭൂരിപക്ഷ സമുദായം. മൊത്തം ജനസംഖ്യയുടെ 53 ശതമാനത്തിന് മുകളിൽ വരുന്ന വിഭാഗം.

താഴ്വാരങ്ങളിൽ കഴിയുന്നവർ. 

പ്രധാനമായും ഇക്കാലത്തെ ഹിന്ദുക്കൾ എന്ന് കരുതപ്പെടുന്നവർ. അഥവാ ഇക്കാലത്തെ ഹിന്ദുക്കളായി മാറിയവർ.

******

ആരാണ് കുക്കികളും നാഗന്മാരും?

ഗോത്രവർഗ്ഗക്കാർ തന്നെ. 

മണിപ്പൂരിലെ ന്യൂനപക്ഷ സമുദായങ്ങൾ. പ്രധാനമായും ഇക്കാലത്തെ ക്രിസ്ത്യാനികൾ എന്ന് കരുതപ്പെടുന്നവർ.

മലമുകളിൽ കഴിയുന്നവർ. 

*****

എന്താണ് മണിപ്പൂരിൽ ഈയടുത്ത് സംഭവിച്ചത്?

കൃത്യമായും വ്യക്തമല്ല. 

എന്നാലും നിലനിൽക്കുന്ന ഒരു സംശയം.

മെയത്തികൾ കുക്കികൾക്കും നാഗന്മാർക്കും എതിരേ തിരിഞ്ഞു.

എന്തായിരിക്കും എതിരെ തിരിയാൻ മെയ്ത്തികളെ പ്രേരിപ്പിച്ചത്?

അധികാരനേട്ടം മാത്രം ലക്ഷ്യമാക്കി ഇന്ത്യയിൽ ആകെമൊത്തം തന്നെ ഉണ്ടാക്കാനും, വളർത്താനും കത്തിജ്വലിപ്പിക്കാനും ഉദ്ദേശിച്ച, ഉദ്ദേശിക്കുന്ന അതേ വിചാരവും വികാരവും പദ്ധതിയും മണിപ്പൂരിൽ വിജയിച്ചതോ? 

കൃത്യമായും മതാടിസ്ഥാനത്തിലുള്ള വർഗീയധ്രുവീകരണവും ചേരിതിരിവും തന്നെ നടന്നതോ?

ഒരുതരം വല്ലാത്ത വിഭജനവും വികാരവും വെറുപ്പും പേടിയും മണിപ്പൂരിൽ ഭൂരിപക്ഷസമുദായമായ മെയ്ത്തികളിൽ അങ്ങനെ ഉണ്ടാക്കി വിജയിച്ചതോ ഇപ്പോൾ നാം കാണുന്ന ദുരന്തം?

ആ വിഭജനവും വികാരവും വെറുപ്പും പേടിയും വിജയിച്ചുണ്ടായ കലാപവും നാശവും മാത്രമോ ഇക്കാണുന്നതൊക്കെയും?

എന്നാലും പറയട്ടെ, സംഗതികൾ കൃത്യമായും വ്യക്തമല്ല. 

*******

എന്താണ് ഭൂരിപക്ഷ സമുദായമായ മെയ്ത്തികളിൽ ആരൊക്കെയോ ബോധപൂർവ്വം ഉണ്ടാക്കിയ, അല്ലെങ്കിൽ അവരിൽ സ്വയം ഉണ്ടായ ആ വിഭജനവും വികാരവും വെറുപ്പും പേടിയും?

"നമ്മുടെ (മെയ്ത്തികളുടെ) സംസ്കാരവും പാരമ്പര്യവും വിശ്വാസവും അപകടത്തിലാണ്.

നമ്മുടെ (മെയ്ത്തികളുടെ) ജനസംഖ്യാനുപാതം ഭീകരമായി കുറയുന്നു.

മറ്റുള്ളവരുടെ ജനസംഖ്യാനുപാതം ഭീകരമായി കൂടുന്നു."

ഇന്ത്യയിൽ ആകെമൊത്തം 85 ശതമാനത്തിന് മുകളിൽ വരുന്ന ഹിന്ദുവിൻ്റെ സംസ്കാരവും പാരമ്പര്യവും വിശ്വാസവും ന്യൂനപക്ഷം കാരണം അപകടത്തിലാണ്, ഇന്ത്യയിൽ മഹാഭൂരിപക്ഷ സമുദായമായ ഹിന്ദുവിൻെറ ജനസംഖ്യാനുപാതം ഭീകരമായി കുറയുന്നു, എല്ലാം വെറും ന്യൂനപക്ഷം കാരണം. 

എന്നത് പോലെ ചിലത് തന്നെ മണിപ്പൂരിലും സംഭവിച്ചുവോ? 

******

ഫലത്തിൽ എന്തായി? 

മണിപ്പൂരിൽ ഇങ്ങനെയൊക്കെയായി. പലരുടെയും മൗനാനുവാദത്തോടെയും പിന്തുണയോടെയും ആണോ അല്ലയോ ഇതൊക്കെയും എന്ന് വ്യക്തമായും പറയാൻ സാധിക്കാതെ.

ഭാവിയിൽ ഇന്ത്യയിൽ മുഴുക്കെയും ഇതേ വാദവും വികാരവും തുടർന്നാൽ, ഇതുപോലെ പടർന്ന് പന്തലിച്ചാൽ ഇങ്ങനെയൊക്കെ തന്നെയാകാം സംഗതികൾ എന്ന സൂചനയും മുന്നറിയിപ്പും പോലെ.

*****

തമ്മിലടിപ്പിച്ച് മാത്രമേ ഇന്ത്യൻ ഭരണം നേടാനാവൂ എന്ന് വരരുത് ഒരു ഇന്ത്യൻ രാഷ്ട്രീയപാർട്ടിയുടെയും ഗതികേട്. 

ഇന്ത്യയിൽ രാഷ്ട്രീയപാർട്ടികൾ ഭരണം നേടുന്നെതും തങ്ങളുടെ ഭരണകൂടത്തെ അതിജീവിപ്പിക്കുന്നതും നാട്ടുകാരെ ബലികൊടുക്കും വിധം പരസ്പരം അകറ്റിക്കൊണ്ടും പോരടിപ്പിച്ച് കൊണ്ടും മാത്രമെന്നത് എത്രവലിയ നാണക്കേടാണ്?

*******

യഥാർത്ഥ ദുരന്തങ്ങൾ വരുന്നത് കാലേക്കൂട്ടി കാണാനും മനസ്സിലാക്കാനുമുള്ള ബോധവും ബുദ്ധിയും കാണില്ല, മനസ്സിലാവില്ല.

ആർക്ക്?

മതതീവ്രതയും വർഗീയതയും മാത്രം പറയുന്നവർക്ക്.

അസഹിഷ്ണുത മാത്രം ആയുധമാക്കുന്നവർക്ക്, ശത്രുത മാത്രം വളർത്തുന്നവർക്ക്. 

പ്രത്യേകിച്ചും പൗരോഹിത്യത്തിനും അധികാരം മാത്രം ലക്ഷ്യമാക്കുന്ന അധികാരവർഗ്ഗത്തിനും.

അഥവാ മനസ്സിലായാലും അവർ അവരുടെ നിക്ഷിപ്ത താൽപര്യത്തിന് മാത്രം മുൻതൂക്കം നൽകി അതൊക്കെയും അറിയാത്തത് പോലെയും അറിയേണ്ടാത്തത് പോലെയും അഭിനയിക്കും.

******

നല്ല ഭരണാധികാരികൾ നാട്ടിലെ കുഴപ്പങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കും. 

നല്ല ഭരണാധികാരികൾ നാട്ടിലെ കുഴപ്പങ്ങൾ ഇല്ലാതാക്കി വളരും, നാടിനെ വളർത്തും. 

വളരേ ചുരുക്കം ചില മോശം ഭരണാധികാരികൾ നാട്ടിൽ കുഴപ്പങ്ങൾ മാത്രം ഉണ്ടാക്കും. 

അത്തരം ചില ഭരണാധികാരികൾ വളരുന്നതും നിലനിൽക്കുന്നതും കുഴപ്പങ്ങൾ കൊണ്ട് മാത്രം, നാടിനെ നശിപ്പിച്ച് കൊണ്ട് മാത്രം. 

കൊതുകിന് അഴുക്കുചാൽ പോലെ അത്തരം ഭരണാധികാരികൾക്ക് നാടും നാട്ടിലെ കുഴപ്പവും നാട്ടുകാരുടെ നാശവും.

*******

ചോദ്യം: ഇറോം ശർമ്മിളയെ ഓർമ്മയില്ലേ? 

ആ മഹതി ഒരു കുറേകാലം നിരാഹാര സമരം ചെയ്തതും ഇത്തരമൊരു അവസ്ഥ അവിടെ ഉണ്ടായിരുന്നത് കൊണ്ടല്ലേ?

ഉത്തരം: ഇറോം ശർമ്മിള ഈയൊരു കാര്യവുമായി ബന്ധപ്പെട്ടോ ഇത്തരമൊരു കാരവുമായി ബന്ധപ്പെട്ടോ അല്ല നിരാഹാര സമരം ചെയ്തത്.

വളരേ ക്രൂരമായ നിലക്ക്, ആരും ചോദിക്കാനും പറയാനും ഇല്ലാത്ത വിധം പട്ടാളനിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടണ് ഇറോം ശർമിള നിരാഹാര സമരത്തിന് ദീർഘകാലം പോയത്? 

പട്ടാളനിയമം നടപ്പാക്കിയതോ north eastern (വടക്ക് കിഴക്കൻ) സംസ്ഥാനങ്ങളിൽ പൊതുവേയുള്ള ഇന്ത്യാവിരുദ്ധ മനോഭാവവും സമരവും പേടിച്ച്ത് കൊണ്ടും. 

ഇപ്പോഴത്തേത് വെറും പരസ്പരമുള്ള ചേരിതിരിഞ്ഞുള്ള തമ്മിൽതല്ലും വർഗ്ഗീയലഹളയും കൊള്ളയും കൊള്ളിവെപ്പും മാത്രമല്ലേ?

Saturday, July 8, 2023

യാ ഹയ്യു യാ ഖയ്യൂം. ജീവിക്കുന്നതേ, ജീവിപ്പിക്കുന്നതേ.

ആ അഞ്ചു പേർ മരിച്ച 

ആ ആഴക്കടൽ കൂടിയാണ്, 

ആ സ്ഥാനം കൂടിയാണ് 

യഥാർത്ഥ ആരാധനാലയം, ദേവാലയം. 


മരിച്ച ആ അഞ്ചുപേരും കൂടിയാണ് 

യഥാർത്ഥ പ്രവാചകരും 

അവതാരങ്ങളും ദിവ്യൻമാരും. 


അങ്ങനെയുള്ളവർ കൂടി 

തന്ന, തരുന്ന സൂചനകളാണ് 

യഥാർത്ഥ ദിവ്യബോധനം.

******

യാ ഹയ്യു യാ ഖയ്യൂം. 

(ജീവിക്കുന്നതേ, 

ജീവിപ്പിക്കുന്നതേ. 

നിലനിൽക്കുന്നതേ, 

നിലനിൽപ്പിക്കുന്നതേ.) 


നിസ്സഹായത തൊട്ടറിയുന്നവൻ 

പ്രാപഞ്ചികത തന്നെയായ 

ദൈവത്തിൽ എത്തിച്ചേരുന്നു.

******

ഈ പ്രപഞ്ചവും അതിലുള്ളതും 

നിനക്ക് വേണ്ടിയാണ്. 

ശരിയാണ്. 

പക്ഷേ, നിനക്ക് വേണ്ടി മാത്രമല്ല; 

ഓരോ അണുവിനും ഉറുംബിനും 

ആനക്കും വേണ്ടി കൂടിയാണ്. 

നീയും അവയും അകപ്പെട്ട മാനം 

അനുവദിക്കുന്നത്ര, ആവശ്യപ്പെടുന്നത്ര. 

Thursday, July 6, 2023

മുസ്ലിംകളെ ശത്രുസ്ഥാനത്ത് നിർത്താൻ മാത്രമോ ഏകസിവിൽകോഡ്?

തമ്മിലടിച്ചു പലതായി നിന്ന 

ഒരു ഭൂവിഭാഗവും അതിലെ ജനതയും

ഒരുമിച്ച് ഒരു ഭരണഘടനക്ക് കീഴിൽ 

ഒരു രാജ്യമായി. 


ഇപ്പോൾ അതേ രാജ്യം 

വീണ്ടും തമ്മിലടിച്ചു 

നശിക്കാനൊരുങ്ങുന്നു. 


രാജ്യം ഭരിക്കുന്നവരുടെ 

ഒത്താശയോടെ. 


അധികാരം മാത്രമല്ലാത്ത 

മറ്റൊന്നും ലക്ഷ്യമില്ലാത്തവരുടെ 

ദീർഘവീക്ഷണമില്ലായ്മ കാരണം. 


അവരുടെ

ദുഷ്ടലാക്കോടെ മാത്രമുള്ള 

ഹൃസ്വദൃഷ്ടി കാരണം.

******

രാജ്യം ഭരിക്കുന്നവർ തന്നെ 

വെറും ദുഷ്ടലാക്കുള്ളവരായാൽ 

എന്ത് ചെയ്യും? 


അവർ തന്നെ നാട്ടുകാരെ 

മതവും ജാതിയും പറഞ്ഞ് 

തമ്മിലടിപ്പിച്ചാൽ 

എന്ത് ചെയ്യും? 


ഭരണാധികാരികൾ തന്നെ 

വിളതിന്നുന്ന വേലികളായാൽ 

എന്ത് ചെയ്യും?

*****

ഏകസിവൽകോഡ് ഒക്കെ ശരി. 

പക്ഷേ, നികുതിയും വിലയും 

തൊഴിലില്ലായ്മയും കുറച്ചിട്ട് പോരേ? 


ജനജീവിതം 

എളുപ്പമാക്കിയിട്ട് പോരേ? 


വെറുപ്പും വിദ്വേഷവും വളർത്തുന്നത് 

നിർത്തിയിട്ട് പോരെ? 


എല്ലാ ഇന്ത്യക്കാരെയും 

ഒരുപോലെ കാണാൻ പഠിച്ചിട്ട് പോരേ?

******

ക്രിസ്ത്യാനികളും ഗോത്രവർഗക്കാരും 

ഏകസിവിൽകോഡിൻ്റെ പരിധിക്ക് പുറത്തെന്ന്??? അമിത് ഷാ 


ഇനിയുമാരൊക്കെ പുറത്താകും

ഏകസിവിൽകോഡിൽ നിന്ന്? 


ആർക്കറിയാം?


അവസാനം,

മുസ്‌ലിംകളെ കുരുക്കാൻ മാത്രമാണ് 

ഈ ഏകസിവിൽകോഡ് എന്ന് വരുമോ? 


മുസ്ലിംകളെ 

ശത്രുസ്ഥാനത്ത് നിർത്തി 

ഇനിയുമൊരു തെരഞ്ഞെടുപ്പ് ജയിക്കാനുള്ള  

അടവുതന്ത്രം മാത്രമാണ് 

ഭരണകൂടപാർട്ടിക്ക് 

ഈ ഏകസിവിൽകോഡ് എന്നും വരുമോ?

Tuesday, July 4, 2023

മുസ്ലിം പണ്ഡിതനേതൃത്വം പാടില്ല പാടില്ല എന്നാണ് ഏത് വിഷയത്തിലും ആദ്യം നിലപാട് എടുക്കുക.

മുസ്ലിം പണ്ഡിതനേതൃത്വം പാടില്ല പാടില്ല എന്ന് പറഞ്ഞാണ് ഏത് വിഷയത്തിലും ആദ്യം നിലപാട് എടുക്കുക. 

പിന്നീട് ആ നിലപാട് തിരുത്തിവരുമ്പോഴേക്കും പതിറ്റാണ്ടുകൾ എടുക്കും. 

ഇപ്പോൾ സിവിൽകോഡ് വിഷയത്തിൽ മാത്രമല്ല. 

എത്രയെത്ര വിഷയങ്ങളിൽ ഇങ്ങനെ കാലങ്ങളിലുടനീളം ആവർത്തിച്ചു? അങ്ങ് നിന്നിങ്ങോളം. 

സംഗീതം, നൃത്തം, ചിത്രരചന, കാമറ, ഫോട്ടോ എടുക്കുന്നത്, വീഡിയോ, ടിവി, പ്രസംഗിക്കാൻ മൈക്ക് ഉപയോഗിക്കുന്നത്, ഇംഗ്ളീഷ് വിദ്യാഭ്യാസം, പത്രം തുടങ്ങുന്നത്, സമ്മേളനം നടത്തുന്നത്, സ്ത്രീ വിദ്യാഭ്യാസം, അവയവ ദാനം, രക്ത ദാനം, പോസ്റ്റ് മോർട്ടം, സ്ത്രീകളുടെ പള്ളിപ്രവേശനം ഇങ്ങനെ നീളുന്നു. 

എന്താണ് കാരണം?

എല്ലാം ആയിരത്തി നാനൂറ് വർഷങ്ങൾക്ക് മുൻപ് അവസാനിപ്പിച്ചത് കൊണ്ട്.

എല്ലാം ഒരു വ്യക്തിയിലും ഗ്രന്ഥത്തിലും അവസാനിപ്പിച്ചത് കൊണ്ട്.

എല്ലാം ആൻ കാലത്തും വ്യക്തിയും ഗ്രന്ഥവും പറഞ്ഞത് പോലെ ആകണം എന്ന നിർബന്ധം ഉളളത് കൊണ്ട് 

എന്നാലോ? 

ഇന്നുള്ള ഒന്നും ആ കാലമോ വ്യക്തിയോ ഗ്രന്ഥമോ സങ്കല്പിച്ചത് പോലെ അല്ലെന്നത് കൊണ്ട് എങ്ങനെയായാലും ക്രമേണയെങ്കിലും തിരുത്തിവരേണ്ടി വരികയും ചെയ്യും

ഇന്ത്യൻ മുസ്ലിം മതനേതൃത്വത്തിന് പറ്റിയ തെറ്റ്

ചെറുതുതിനെ microscope വെച്ച് നോക്കി വലുതായി കാണുന്നവർക്ക് വലിയത് കാണില്ല. 

അണുവെ വലുതായി കാണുന്നവൻ യഥാർഥത്തിൽ വലിയ മലയെ കാണില്ല.

അവർ ചെറുതിനെ വലുതാക്കും.

എന്നിട്ട് വലിയ അപകടങ്ങളെ വിളിച്ചുവരുത്തും. 

അവർ അഞ്ച് പൈസക്ക് വേണ്ടി കലഹിച്ച് ബന്ധം വഷളാക്കി അഞ്ച് ബില്യൺൻ്റെ ബന്ധം നഷ്ടമാക്കും.

ഇന്ത്യയിൽ മുസ്‌ലിംകൾക്ക് പറ്റിയതും ഇപ്പോൾ പറ്റുന്നതും ഇത് മാത്രം. പ്രത്യേകിച്ചും ഇന്ത്യൻ മുസ്ലിം മതനേതൃത്വത്തിന് പറ്റിയ തെറ്റ് ഇത് മാത്രം 

ഏകസിവിൽകോഡ് വിഷയത്തിൽ വരെ. 

ചെറിയ കാര്യങ്ങളിലും ചെറിയ കാര്യങ്ങൾക്ക് വേണ്ടിയും വെറും വെറുതേ കലഹിച്ച് വലിയ കാര്യങ്ങൾ കാണാതെ പോയവരും നഷ്ടപ്പെടുത്തിയവരും മുസ്‌ലിംകൾ, അഥവാ ഇവരുടെ മതനേതൃത്വം. 

ഷാബാനു കേസ് അതിന് വലിയ തെളിവ്. 

ഒരു പാവപ്പെട്ട വിവാഹ മോചിതയായ വൃദ്ധസ്ത്രീക്ക് ജീവനാംശം കൊടുക്കുന്നത്, ഖുർആനികമായി ശരിയാണെന്ന് വന്നിട്ട് പോലും, തെറ്റാണെന്ന് പറഞ്ഞ് ഇന്ത്യൻ രാഷ്ട്രീയത്തെ വലതുപക്ഷ ചേരിയിൽ എത്തിച്ചത് ഇതേ മുസ്ലിം യാഥാസ്ഥിതിക മതനേതൃത്വമായിരുന്നു.

ബാബരി മസ്ജിദ് അതിലും വലിയ തെളിവ്. 

ഇപ്പോൾ ഏകസിവിൽകോഡ് നേരിട്ടുള്ള തെളിവ്. 

ശത്രുവിന് തങ്ങളെ അടിക്കാനും ആക്രമിക്കാനുമുള്ള വടിയും ആയുധവും ന്യായവും ഇവർ തന്നെ ഇവരുടെ ചിലവിൽ തന്നെ നൽകും. 

കാരണങ്ങൾ സ്വയം ഉണ്ടാക്കി അടി ചോദിച്ച് വാങ്ങും. 

എന്നിട്ട്, അവസാനം എല്ലാറ്റിനും കുറ്റം ആരുടെയെങ്കിലും തലയിലിട്ട് കരയും. 

ഗൂഢാലോചനാ സിദ്ധാന്തത്തിൽ (conspiracy theoryയിൽ) അഭിരമിക്കും.

ഇതാണ് മുസ്‌ലിംകൾ ലോകമാകെയും ഇന്ത്യയിൽ പ്രത്യേകിച്ചും അനുവർത്തിച്ചു പോരുന്ന ഒരു പ്രത്യേക രീതി. 

അവർ സ്വയം മാറില്ല. മാറ്റത്തെ പരമാവധി പ്രതിരോധിക്കും. 

എന്നിട്ട് മാറാത്തതിന്, അവരെ മാറ്റാത്തതിന് കുറ്റം മറ്റുള്ളവരിൽ ചാരും.  

സ്വയം തീവ്രവാദികളും മതമൗലികവാദികളും ആവും. 

അങ്ങനെ തീവ്രവാദികളും മതമൗലികവാദികളും ആവുന്നതിനുള്ള ന്യായം ഖുർആനിൽ സ്വയം കണ്ടെത്തുകയും അത് അണികളെ പഠിപ്പിക്കുകയും ചെയ്യും. 

എന്നിട്ടോ? തീവ്രവാദത്തിൻ്റെ കുറ്റം അമേരിക്കയിലും ജൂതന്മാരിലും ഗൂഢാലോചനാ സിദ്ധാന്തത്തിലും ചാരി സമാധാനിക്കും, സ്വയം ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടും 

NCP മഹാരാഷ്ടയിൽ BJPയുടെ കൂടെ. സംഗതിയുടെ കിടപ്പ് എന്തായിരിക്കും?

നമ്മൾ ചെയ്താൽ പുണ്യം. 

നിങൾ ചെയ്താൽ പാപം.

നമ്മുടെ കൂടെ നിന്നാൽ പുണ്യവാൻമാർ. 

നിങ്ങളുടെ കൂടെ നിന്നാൽ പാപികൾ.

അഴിമതികൾ നമ്മൾ മാത്രമേ ചെയ്യാൻ പാടുള്ളൂ. 

അഴിമതിക്കാർ നമ്മുടെ കൂടെ മാത്രമേ പാടുള്ളൂ. 

ഇതാണോ മഹാരാഷ്ട്രയിലൂടെ 

ഭരണകൂടപാർട്ടി തരുന്ന സന്ദേശം?

******

NCP മുഴുവൻ അഴിമതിയാണെന്ന് മോദി. 

പക്ഷേ ഇപ്പോൾ അതേ NCP മഹാരാഷ്ടയിൽ BJPയുടെ കൂടെ ഭരണത്തിൽ. 

എങ്കിൽ പിന്നെ സംഗതിയുടെ കിടപ്പ് എന്തായിരിക്കും....?

Sunday, July 2, 2023

ചോദ്യം വിശ്വാസികളോടാണ്. എന്തുകൊണ്ടാണ് ഈ നാണംമറക്കൽ?

ചോദ്യം വിശ്വാസികളോടാണ്. 

എന്തുകൊണ്ടാണ് ഈ നാണംമറക്കൽ?

ദൈവം തന്നത് മോശമാണ്, വൈകൃതമാണ്, തെറ്റിപ്പോയി എന്ന് തോന്നുന്നത് കൊണ്ടാണോ? 

എന്തുകൊണ്ടാണ് പ്രാർത്ഥന? 

ദൈവം തന്നത് മോശമാണ്, തെറ്റിപ്പോയി, അതല്ലെങ്കിൽ ദൈവം മറന്നുപോയി എന്ന് തോന്നുന്നത് കൊണ്ടാണോ?

******

അവിശ്വാസി വിശ്വാസിക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുക്കും.

അവിശ്വാസി വിശ്വാസിക്ക് കൊടുക്കുന്ന സ്വാതന്ത്ര്യവും സൗകര്യവും വിശ്വാസി അവിശ്വാസിക്ക് തിരിച്ചുകൊടുക്കില്ല. 

അപവാദം പോലെ മാത്രമല്ലാതെ. 

ആ അപവാദമായവൻ മതത്തിൽ നിന്ന് പുറത്താവുകയും ചെയ്യും.

വിശ്വാസികളുടെ കാരൃം അങ്ങനെയാണ്.

നോമ്പ് എടുക്കാത്തതവന് ഭക്ഷണം കൊടുക്കാൻ തയ്യാറാവുന്നവർ വീട്ടിൽ കുറഞ്ഞ് വരുന്നു. വിശ്വാസികൾക്കിടയിൽ.

*******

ചോദ്യം: 

രണ്ടു പേരും തമ്മിൽ സൗകര്യം കൊടുക്കില്ലല്ലോ? ഇത് രണ്ടിനും മദ്ധ്യേ ഉള്ളവർ ഉണ്ട്. ഒരു ലേബൽ ഇല്ലാത്തവർ. അവർക്ക് മാത്രമല്ലേ സകലതും ഉൾകൊള്ളാൻ കഴിയൂ?


മറുപടി:

ശരിയാണ്.

അവരാണ് യഥാർത്ഥ അവിശ്വാസികൾ. 

ഒരുതരം ചാരും ആവശ്യമില്ലാത്തവർ. 

ഉണ്ടെന്നതും ഇല്ലെന്നതും ഒരുപോലെ എടുത്ത് കൊണ്ടുനടക്കുന്നവർ. 

രണ്ടായാലും ഒന്നെന്ന് കരുതുന്നവർ.


അവരെ കുറിച്ചാണ് അവിശ്വാസികൾ എന്ന് പറഞ്ഞത്.

മറ്റുള്ളവരെല്ലാം വിശ്വാസികൾ തന്നെ.

നിഷേധവും ഒരുതരം വിശ്വാസം തന്നെ... 

നിഷേധത്തേയും വിശ്വാസത്തെയും വിശ്വസിക്കാത്തവരാണ് യഥാർത്ഥ അവിശ്വാസികൾ.

ഉണ്ടെന്നും ഇല്ലെന്നും പറയേണ്ടാത്തവർ യഥാർത്ഥ അവിശ്വാസികൾ തന്നെയായ വിശ്വാസികൾ.


ഉണ്ടെങ്കിൽ ഉണ്ടാവട്ടെ, ഇല്ലെങ്കിൽ ഇല്ലാതിരിക്കട്ടെ...

ഉണ്ടെന്നാലും ഇല്ലെന്നാലും സ്വയം മാർക്കറ്റ് ചെയ്യാനില്ലാത്ത ഒന്ന്.

ഉളളത് ഉണ്ട്, ഇല്ലാത്തത് ഇല്ല എന്ന് കരുതുന്നവർ.


ആ ഇല്ലാത്തതും ഉള്ളതുമായി 

തൻ്റെ മാനത്തിൻ്റെ പരിധിയും പരിമിതികളും മനസ്സിലാക്കി, 

അവ മുറിച്ചുകടന്ന് 

സംവദിക്കാൻ ശ്രമിക്കുന്നവർ മാത്രമവർ.


പ്രാപഞ്ചികത എന്ന് പേരുള്ള, 

ഒരോരുവനും 

അവൻ്റെ കോലത്തിൽ മനസ്സിലാക്കാവുന്ന 

ആ കോലത്തിൽ തന്നെ മനസ്സിലാക്കി 

സങ്കല്പിക്കാനും പ്രാപിക്കാനും സാധിക്കുന്ന, 

എല്ലാവരിലും ചുരുങ്ങുന്ന, 

എല്ലാവർക്കും സ്വയം വികസിച്ചെത്താൻ സാധിക്കുന്ന, 

എല്ലാവരിലൂടെയും വെളിപ്പെട്ടു പ്രവർത്തിച്ച് 

തുടരുന്ന ദൈവമെന്ന പ്രാപഞ്ചികത.

******

അവർ ആത്മഗതം മാത്രം ചെയ്യുന്നു....

വല്ലാത്തൊരു വിഷമം തോന്നിക്കുന്ന ആത്മഗതം.

നിസ്സഹായത തുളുമ്പി നിന്ന് 

എന്തിനെന്നില്ലാതെ എല്ലാറ്റിനും 

സാക്ഷ്യം വഹിക്കേണ്ടി വരുന്ന ആത്മഗതം.


എല്ലാറ്റിനും കൂടെ എന്ന് മാത്രം പറയുന്ന

അതേ നിസ്സഹായതയെ ആയുധമാക്കിക്കോണ്ട്.


നിസ്സഹായത തൊട്ടറിയുന്നവൻ 

പ്രാപഞ്ചികത തന്നെയായ ദൈവത്തിൽ 

സ്വയം എത്തിച്ചേരുന്നു.


Saturday, July 1, 2023

അതിജീവിക്കുക, അതിജീവനത്തെ ആവുന്നത്ര ആഘോഷമാക്കുക.

അതിജീവിക്കുക, 

അതിജീവനത്തെ ആവുന്നത്ര 

ആഘോഷമാക്കുക. 


ഇതിനപ്പുറം എന്ത് ജീവിതം? 


ഇതിനപ്പറം എന്തർത്ഥം 

ആര് കണ്ടു, ആര് നൽകി 

ജീവിതത്തിന്? 


ബാക്കിയെല്ലാം സാങ്കൽപ്പികം. 

നമുക്ക് ബോധ്യപ്പെടാത്തത്, 

നമുക്ക് ബാധകമാവാത്തത്. 


ബാക്കിയെല്ലാം 

പ്രാപഞ്ചികത എന്ന ദൈവം 

ദൈവത്തിന് കണ്ട അർത്ഥം.

******

വിശപ്പ് മാറ്റാനും വീട് വെക്കാനും കുട്ടികളെ വളർത്താനും വേണ്ടി പഠിച്ച് ജോലി ചെയ്യുന്നത്രയൊന്നും ആത്മാർഥതയോടെ ആരും ദൈവത്തെയും സത്യത്തെയും അന്വേഷിച്ച് നടക്കുന്നില്ല. 

ദൈവവും സത്യവും ഓരോരുത്തനും ഏറെക്കുറെ ജനിച്ചപ്പോൾ മാതാപിതാക്കളിൽ നിന്ന് പറഞ്ഞ് കേട്ടതും വീണുകിട്ടിയതും പോലെ തന്നെ. അക്കാര്യത്തിൽ  അന്ധതയും അനുകരണവും പ്രധാന വഴി.

******

'ഖബറിൽ ഒറ്റയ്ക്ക് കിടക്കേണ്ടേ ദൈവമേ!' 

മരിച്ചാലും താൻ ബാക്കിയുണ്ടെന്നും ഒറ്റക്കാവുമെന്നും കരുതുന്നവന്‍  

പേടിച്ച് പറയുന്നു. 

അല്ലെങ്കിൽ തന്നെ ഒറ്റയായ, ഒറ്റക്കായ ദൈവം എന്ത് പറയാൻ?

******

വിശ്വാസികളായ ഓരോരുവനെയും നോക്കുക. 

അവർ ആകെമൊത്തം പേടിയിലാണ്. 

ദൈവത്തെ പേടിക്കുന്നു. നരകത്തെ പേടിക്കുന്നു. 

എത്ര പ്രാർത്ഥിച്ചാലും ആ പ്രാർത്ഥനയും ദൈവം കേൾക്കുമോ സ്വീകരിക്കുമോ എന്ന് പേടിക്കുന്നു. 

പേടി മാത്രം കൊണ്ടു നടക്കുന്നവർ പേടി മാത്രം പരത്തുന്നു. 

കുട്ടികളിൽ വരെ. 

പേടിയാണ് അവരുടെ വിശ്വാസം.

താങ്കൾ കഥയറിയാതെ ആട്ടം കാണുകയാണല്ലോ?

Dear friend Shabeer Ali 

സുഹൃത്തേ, താങ്കൾ കഥയറിയാതെ ആട്ടം കാണുകയാണല്ലോ?

പോസ്റ്റിന് അനുകൂലമാവാത്തതും പ്രതികൂലമാവുന്നതുമാണോ ഇവിടെ വിഷയം? 

അല്ല.

ഈ പോസ്റ്റ് വായിച്ചാൽ അങ്ങനെ ആരും പറയില്ലല്ലോ? അതൊരു കുടുംബ ഫോട്ടോ മാത്രമിട്ട പോസ്റ്റല്ലേ?

അദ്ദേഹമാണ് വ്യക്തിയധിക്ഷേപം നടത്തുന്ന രീതിയിലും, തീവ്രതയും അസഹിഷ്ണതയും മാത്രം നടപ്പാക്കണം എന്ന് ഉപദേശിച്ചുകൊണ്ടും ഈയുള്ളവൻ്റെ ഭാര്യയെ പൊതുപ്ലാറ്റ്ഫോമിൽ ഉണർത്തിയത്. (ഒന്ന് വായിച്ചുനോക്കുക)

ഈയുള്ളവൻ ഈ പോസ്റ്റ് ഇടുമ്പോൾ അദ്ദേഹത്തിൻ്റെ പേര് പോലും ബോധപൂർവ്വം തന്നെ വെച്ചില്ല. 

എന്തുകൊണ്ട്? 

അദ്ദേഹത്തിനുള്ള സ്വകാര്യത അനുവദിക്കുക എന്ന സാമാന്യമര്യാദ സൂക്ഷിച്ചത് കൊണ്ട്. (പക്ഷേ അച്ഛൻ പത്തായത്തിൽ ഇല്ലെന്ന് പറയുന്ന കുറ്റബോധപ്പെടുന്ന മനശ്ശാസ്ത്രം വെച്ച് ഇവിടെ ആളെ പിടുത്തം കൊടുക്കുന്നത് അദ്ദേഹം തന്നെയാണ്)

അദ്ദേഹത്തിന് കൊടുക്കേണ്ട മറുപടി അവിടവിടെ തന്നെ നേരിട്ട് കൊടുക്കുകയും ചെയ്തിരുന്നു. വ്യക്തിയധിക്ഷേപം എവിടെയും നടത്താതെ. വ്യക്തിയധിക്ഷേപം നടത്തുക ഒരു നല്ല രീതിയായി ഇന്നിത്തുവരെ ഈയുള്ളവൻ അനുവർത്തിക്കാത്തത് കൊണ്ട്. ഒപ്പം സാധാരണഗതിയിൽ ഒരാൾക്ക് വ്യക്തിയധിക്ഷേപം നടത്തേണ്ടി വരുന്നത് വിഷയം പറയാൻ സാധിക്കാത്തപ്പോഴും വിഷയത്തിൽ പരാജയപ്പെടുമ്പോഴും, ഒന്നുകൊണ്ടും ന്യായം കിട്ടാത്തപ്പോഴുമാണ്. 

ഈയുള്ളവന് ഈയുള്ളവൻ പറയുന്ന കാര്യത്തിൽ ഇന്നിതുവരേ അങ്ങനെയൊരു ഗതികേട് വന്നിട്ടില്ല. കാരണം അത്രക്ക് വ്യക്തതയും ബോദ്ധ്യതയും ഉള്ള കാര്യങ്ങൾ മാത്രമേ, തീർത്തും സ്വതന്ത്രവും നിഷ്പക്ഷവുമായി നിന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ, പറയാറുള്ളൂ. എത്രയോ പേർ ഈയുയുള്ളവനെതിരെ തുടർച്ചയായി എത്രയോ കാലം വെറും വ്യക്തിധിക്ഷേപവുമായി വന്നിട്ട് പോലും. 

അക്കാര്യം താങ്കളെ പ്രത്യേകിച്ച് ഉണർത്തേണ്ടതില്ലല്ലോ? 

മതേതര ജനാധിപത്യ സമൂഹത്തിൽ പറയാൻ പറ്റാത്ത വെറും അസഹിഷ്ണുതയും തീവ്രതയും നിറഞ്ഞ കാര്യങ്ങൾ മാത്രം അദ്ദേഹം ഉപദേശിച്ചു. 

താങ്കൾ തന്നെ ഒന്ന് വായിച്ചു നോക്കൂ. മിനഞ്ഞാന്ന് പെരുന്നാൾ വേളയിൽ ഈയുള്ളവൻ ഇട്ട ഭാര്യയോടൊപ്പമുള്ള ഫോട്ടോക്ക് കീഴെയുള്ള അദ്ദേഹം നടത്തിയ കമെൻ്റ്. അദ്ദേഹം പറഞ്ഞത് എന്തെന്നറിയാൻ. സാമാന്യബോധവും വിദ്യാഭ്യാസവും മതേതര ജനാധിപത്യ ബോധവും ഉള്ളവർ ആരെങ്കിലും അങ്ങനെ പറയുമോ എന്നറിയാൻ.

താങ്കൾ ഈ കുറിപ്പ് തന്നെയും മുഴുവൻ വായിച്ചെങ്കിൽ കഥയറിയാതെ ഇങ്ങനെ ആട്ടം കാണുകയോ നടത്തുകയോ ഇല്ലായിരുന്നുവെന്ന് തോന്നുന്നു.

ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലപാട് എപ്പോഴും ഈയുള്ളവനെതിരെ വെക്കണം എന്ന നിർബന്ധബുദ്ധി, ഉള്ളിൽ ഉറഞ്ഞ ഏതോ തരം അസഹിഷ്ണുത കാരണം ഉണ്ടെങ്കിൽ പിന്നെ ഒന്നും പറയാനില്ല. അത്തരം മുൻവിധിയിലധിഷ്ടിതമായ നിർബന്ധബുദ്ധി ഒഴിവാക്കുമെങ്കിൽ മാത്രം ഇതൊക്കെയും...

ഈ കുറിപ്പ് മുഴുവൻ അദ്ദേഹം നേരിട്ട് പറഞ്ഞതും അദ്ദേഹത്തിനോട് നേരിട്ട് മറുപടിയായി പറഞ്ഞതുമായ കാര്യങ്ങൾ മാത്രമാണ്. പേരെടുത്ത് പറയാതെ പൊതുവേ എല്ലാവർക്കും ഒരുണർത്ത് പോലെയാവട്ടെ എന്ന് കരുതിക്കൊണ്ട് പൊതുവായി പോസ്റ്റ് ചെയ്തു. 

ഈയുള്ളവൻ പറഞ്ഞതിൽ ഒരു തെറ്റും ഇല്ലെന്ന ഈയുള്ളവൻ്റെ ആത്മവിശ്വാസവും ധൈര്യവും ഇതിങ്ങനെ പോസ്റ്റ് ചെയ്യുന്നതിൽ ഉണ്ട്. പറഞ്ഞത് തെറ്റെന്ന് തോന്നുന്നവന്, എന്നാൽ അത് സമ്മതിക്കാൻ തയ്യാറാവാത്തവന് അങ്ങനെയുള്ള ധൈര്യവും ആത്മവിശ്വാസവും ഉണ്ടാവില്ല. അവർ, പറഞ്ഞത് വെളിച്ചത്ത് വരുന്നത് പേടിക്കും. ഇപ്പോൾ ഇവിടെ സംഭവിക്കുന്നത് പോലെ. ആശാരി മോശമായാൽ ഉപകരണത്തെ കുറ്റം പറയുന്നത് പോലെ അവർ ഇവ്വിധം കുറ്റം മറ്റുള്ളവരിൽ ആരോപിക്കും.

ഈയുള്ളവൻ അദ്ദേഹം ഉപയോഗിച്ച വൃത്തികെട്ട പ്രയോഗങ്ങൾ ബോധപൂർവ്വം മാന്യതക്ക് വേണ്ടി ഒഴിവാക്കി. അദ്ദേഹം പട്ടിയെന്ന് വരെ വിളിച്ചിരുന്നു. കൂടെ ജീവിക്കാനും ഭക്ഷണം കഴിക്കാൻ പാടില്ലെന്നും വരെ ഭാര്യയെ ഉപദേശിച്ചിരുന്നു. അദ്ദേഹത്തിൻ്റെ കുടുംബ ജീവിതത്തിൻ്റെ കഥ അറിയുന്ന ഈയുള്ളവൻ അക്കാര്യമൊന്നും ബോധപൂർവ്വം മിണ്ടാതിരുക്കുക മാത്രം ചെയ്തു.

മതപരമായ, ഉപബോധമനസ്സ് നിശ്ചയിക്കുന്ന നിക്ഷിപ്ത താല്പര്യമുള്ളത് കൊണ്ട് താങ്കൾക്ക് അദ്ദേഹത്തെ അനുകൂലിച്ച് തന്നെ വേണം, പതിവ് പോലെ ഈയുള്ളവനെ എതിർത്ത് തന്നെ വേണം എന്നുണ്ടെങ്കിൽ അത് തുടർന്ന് കൊള്ളുക.

താങ്കൾ ഈ ഉപദേശം യഥാർഥത്തിൽ അദ്ദേഹത്തിന് നൽകേണ്ടതായിരുന്നു. 

താങ്കൾ തന്നെ എത്ര പ്രാവശ്യം ഈയുള്ളവനെതിരെ എതിർത്തുവന്നു. നല്ല മറുപടികൾ പലപ്പോഴായി അപ്പപ്പോൾ തന്നു. വിഷയത്തിൽ കേന്ദ്രീകരിച്ച് കൊണ്ട്.

താങ്കളും മറ്റാരെങ്കിലും വ്യക്തിയധിക്ഷേപം നടത്തുമ്പോൾ അത് വിഷയത്തിന് പുറത്താണ് എന്ന് പറഞ്ഞു കൊണ്ട് തന്നെ മറുപടി തന്നു.

(കമെൻ്റ് കോളത്തിൽ ഒതുങ്ങാത്തത് കൊണ്ട് മാത്രം ഇവിടെ ഇങ്ങനെ പോസ്റ്റ് ചെയ്യേണ്ടി വരുന്നു?)