ബാധ്യത പോലെ, നിർബന്ധമായും ചെയ്തുതീർക്കേണ്ട കാര്യം പോലെ, എല്ലാവരും എങ്ങിനെയൊക്കെയോ കരഞ്ഞും കഷ്ടപ്പെട്ടും ജീവിതം ജീവിച്ചുതീർക്കുന്നു.
കെണിഞ്ഞ് പോയത് പോലെ.
കെണിയിലാണെന്ന് മനസ്സിലാകാത്ത വിധം ബോധം പോലും മാനം നിശ്ചയിച്ച കെണിയിലായത് പോലെ.
********
എന്തെല്ലാം അറിഞ്ഞാലും ആർക്കും മരണത്തെ ഉൾകൊള്ളാൻ സാധിക്കുന്നില്ല.
ഉള്ളതെന്ന് ധരിച്ചതൊക്കെ ഉണ്ടെന്നും ഉണ്ടാവണമെന്നും നിർബന്ധമുള്ളത് പോലെ.
മകനായാലും അച്ഛനായാലും കരഞ്ഞും എന്തെന്നില്ലാതെ കഷ്ടപ്പെട്ടും ജീവിതത്തിൽ പിടിച്ചുനിൽക്കാനും പിടിച്ചുനിർത്താനും തന്നെ സർവ്വശ്രമങ്ങളും.
******
ആരും വേദനിക്കരുത്. ആരെയും വേദനിപ്പിക്കരുത്.
ജീവിക്കുകയോ മരിക്കുകയോ ചെയ്യട്ടെ.
ആരും വേദനിക്കരുത്. ആരെയും വേദനിപ്പിക്കരുത്.
ഇത് ദൈവമായാലും സൂക്ഷിക്കേണ്ട മര്യാദ.
*******
എൻ്റെ അച്ഛൻ എൻ്റെ മകൻ.
എൻ്റെ ജീവിതം നിൻ്റെ ജീവിതം.
എത്രകാലമായി ഇത് തന്നെ ആവർത്തിക്കുന്നു?
ജീവിതത്തിന് എല്ലാ കാലത്തും ഒരേ സ്വഭാവം.
No comments:
Post a Comment