Saturday, February 3, 2024

താങ്കൾക്കെന്തിന് ഭരണാധികാരിയോട് വ്യക്തിപരമായ വെറുപ്പ്?

പ്രത്യേകിച്ച് എന്തിന് വ്യക്തിപരമായി നാട് ഭരിക്കുന്ന ആളെ ആരെങ്കിലും വെറുക്കണം?

നാട് അങ്ങനെ ഒരാളും വ്യക്തിപരമായി ഭരിക്കുന്നില്ലല്ലോ?

ആർക്കുണ്ട് ഭരണാധികാരിയുമായി അങ്ങനെ വ്യക്തിപരമായി വെറുക്കാൻ മാത്രം എന്തെങ്കിലും?

നിങൾ സാമാന്യയുക്തി വെച്ച് ചിന്തിച്ചുനോക്കൂ.

ജനാധിപത്യത്തിൽ ഭരണാധികാരി എന്ന ഒരൊറ്റ ഒരാൾ ഇല്ല. 

ജനാധിപത്യത്തിൽ ജനങ്ങളാണ് ജനങ്ങളുടെ ഭരണാധികാരി. 

ബാക്കിയുള്ളവർ മുഴുവൻ ജനങ്ങളിൽ നിന്ന് തന്നെയുള്ള ജനങ്ങളുടെ വേലക്കാർ മാത്രം.

ഭരണാധികാരി എന്ന ഒരൊറ്റ ഒരാൾ ഉണ്ടെന്ന് വരുത്തുന്നതും ഉണ്ടെന്ന് ധരിക്കുന്നതും ജനാധിപത്യ വിരുദ്ധമാണ്.

ഭരണാധികാരി എന്ന ഒരൊറ്റ ഒരാൾ ഉള്ളത് ഏകാധിപത്യത്തിലും രാജാധിപത്യത്തിലും ആണ്. 

വ്യക്തിപരമായ ഒരുതരം പരിചയവും ഈ നാട് ഭരിക്കുന്ന ആളുമായി പൊതുവേ ആർക്കും ഉണ്ടാവില്ല എന്നിരിക്കെ വ്യക്തിപരമായി ഭരണാധികാരിക്കെതിരെ സംസാരിക്കുന്നു എന്ന് പറയുന്നതും വരുത്തുന്നതും യഥാർഥത്തിൽ പറയുന്ന വിഷയത്തെ ഗൗരവത്തിലെടുക്കാതെ വഴിതെറ്റിപ്പിക്കലാണ്

എന്നിട്ടും അത്രയ്ക്ക് വിഷയത്തെ പലരും വ്യക്തിപരമായതാക്കി ചുരുക്കിക്കാണുന്നത് എന്തുകൊണ്ട്?

എന്നിട്ടും ചിലരെങ്കിലും എന്താണിങ്ങനെ മനസ്സിലാക്കുന്നത്?

ഇനി നാട് ഭരിക്കുന്ന ആൾക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അത് അയാളോട് വ്യക്തിപരമായി എന്തെങ്കിലും ഉള്ളത് കൊണ്ടാണോ? 

ജനാധിപത്യത്തിൽ ഭരിക്കുന്ന ആൾ എന്ന ഒരു വ്യക്തി ഉണ്ടോ?

ഭരണാധികാരി പൊതുസ്വത്തല്ലേ? 

ഭരണാധികാരി ജനങ്ങൾ തന്നെയല്ലേ? 

എന്നതെന്ത് കൊണ്ട് ഇത്തരക്കാർക്ക് മനസ്സിലാവുന്നില്ല.

ഭരണാധികാരിയെ വിമർശിക്കുമ്പോൾ ജനങ്ങൾ ജനങ്ങളെ തന്നെ വിമർശിക്കുകയാണ്.

ജനങ്ങൾക്ക് വേണ്ടി അയാളെ വിമർശിക്കുന്നത് അയാൾ പൂർണമായും ജനങ്ങൾക്ക് വേണ്ടിയല്ലെന്ന് തൊന്നുമ്പോഴാണ്.

അതുകൊണ്ട് തന്നെ അയാൾക്കെതിരെ എന്ത് പറഞ്ഞാലും, അത് നാടിനെയും നാട്ടിലെ ജനങ്ങളെയും സ്നേഹിക്കുന്നത് കൊണ്ട് മാത്രം.

അതുകൊണ്ട് തന്നെ അയാൾക്കെതിരെ ആരെന്ത് പറഞ്ഞാലും അത് ഒരുതരം നിക്ഷിപ്തതാൽപര്യങ്ങളും ഇല്ലാതെ മനസ്സാക്ഷിയോട് സത്യസന്ധത പുലർത്തുന്നത് കൊണ്ട് മാത്രം.

എന്നതെന്ത് കൊണ്ട് ഇത്തരം ചിലർക്ക് മനസ്സിലാവുന്നില്ല?

സ്വന്തം നാടിനെയും നാട്ടിലെ ജനാധിപത്യത്തിന് പാകമാകാത്ത ഒന്നും തിരിയാത്ത ജനങ്ങളെയും സ്വന്തം അധികാരതാല്പര്യത്തിനും തെറ്റായ വെറുപ്പിൻ്റെ പ്രത്യയശാസ്ത്രത്തിനും വേണ്ടി ആരെങ്കിലും നശിപ്പിക്കുകയും ദുഷിപ്പിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്നത് കാണുമ്പോൾ ചെയ്യേണ്ട, ചെയ്തുപോകുന്ന ധർമ്മബോധം മാത്രം അയാളെ വിമർശിക്കുന്നത്. 

ന്യായമായ സന്ദർഭോചിതമായ പ്രതികരണം മാത്രമാണത്.

എന്നത് എന്ത്കൊണ്ട് ഇത്തരം ചിലർക്ക് മനസ്സിലാവുന്നില്ല?

കൃഷ്ണനായാലും രാമനും യേശുവും ബുദ്ധനും മുഹമ്മദും ആയാലും അതാത് സന്ദർഭത്തിലും കാലത്തിലും ചെയ്തുപോകുന്ന, കാണിച്ചുപോകുന്ന അതേ ധർമ്മബോധം, പ്രതികരണം മാത്രമത്.

എന്നിട്ടും വ്യക്തിപരമായ വിരോധവും വെറുപ്പും ജനങ്ങളിൽ ആർക്കെങ്കിലും ഭരണാധികാരിയോട് ഉണ്ടെന്ന് പറയിപ്പിക്കുന്നുണ്ടെങ്കിൽ അത് നിങൾ തന്നെയും അറിയാതെ അകപ്പെട്ടുപോയ അതേ വെറുപ്പിൻ്റെയും വിഭജനത്തിൻ്റെയും പ്രത്യേശാസ്ത്രത്തോടുള്ള അടിമത്തവും  അന്ധതയും മാത്രം.

സ്വന്തത്തിൽ നിറഞ്ഞത് മറ്റുള്ളവരിൽ പ്രതിബിമ്പിച്ച് കാണുന്നത് മാത്രം.

അല്ലാതെ, നിങ്ങളും എന്തറിയുന്നു ഈ ഭരണാധികാരിയെ കുറിച്ച് വ്യക്തിരമായി എന്തെങ്കിലും.

അങ്ങനെ വ്യക്തിപരമായ വെറുപ്പ് ഉണ്ടാവാനുള്ള ഒരു ന്യായവും സാധ്യതയും ജനങ്ങളിൽ ആർക്കും പ്രത്യേകിച്ച് ഇല്ലെന്ന് സാമാന്യയുക്തി വെച്ച് ചിന്തിച്ചാൽ മനസ്സിലാകും എന്നിരിക്കെയും നിങൾ പോലും ഇങ്ങനെ വ്യക്തിപരമെന്ന് ചിന്തിച്ചുപോകുന്നുണ്ടെങ്കിൽ അങ്ങനെ ചിന്തിച്ചുപോകാൻ മാത്രം അത്തരമൊരു വെറുപ്പിൻ്റെയും വിഭജനത്തിൻ്റെയും പ്രത്യയശാസ്ത്രവുമായി അന്ധമായ പ്രേമത്തിൽ നിങ്ങളും എന്തൊക്കെയോ സംഗതികൾ വശാൽ അകപ്പെട്ടുപോയത് കൊണ്ട്എ മാത്രനെന്നത് നിങ്ങളുമൊന്ന് ചിന്തിക്കണം?

No comments: