Tuesday, February 6, 2024

ജനിച്ചു മരിച്ചു എന്ന് നമ്മൾ പറയുന്ന 'ഞാൻ' ഉണ്ടോ?

വന്നുപോകുന്നു (ജനിച്ചു മരിച്ചു) എന്ന് നമ്മൾ പറയുന്ന 'ഞാൻ' ഉണ്ടോ?

ആ ഞാൻ ആദ്യമേ, ജനിക്കുന്നതിന് മുൻപേ ഇവിടെയോ അല്ലെങ്കിൽ എവിടെയോ ഉണ്ടായിരുന്നുവോ? 

ആ ഞാൻ മരിച്ചതിനു ശേഷവും ഇവിടെയോ അല്ലെങ്കിൽ എവിടെയോ ബാക്കിയായി ഉണ്ടാവുമോ?

******

ഒരാൾ മരിച്ചു എന്ന് പറഞ്ഞാൽ ആ ഒരാൾ മരിച്ചു, ഇല്ലാതായി എന്ന് മനസിലാവുന്നുണ്ട്. 

പക്ഷേ, അതുപോലെ 'ഒരാൾ' ജനിച്ചു എന്ന് പറയാനാവുന്നുണ്ടോ? 

അതുപോലെ ഒരാൾ ജനിച്ചു എന്ന്  മനസ്സിലാക്കാനാവുന്നുണ്ടോ? 

അങ്ങനെ 'ഒരാൾ' ജനിക്കുന്നുണ്ടെങ്കിൽ ആ ജനിക്കുന്ന ആ 'ഒരാൾ' ആരാണ്? 

ആ നിലക്ക് ഒരാൾ എന്ന് പറയാനാവും വിധം വ്യക്തിത്വമുള്ള, ഞാൻബോധമുള്ള ഒരാളാണോ ജനിക്കുന്നത്?

********

സ്ഥിരമായ ഞാൻ അഥവാ ഞാൻ ബോധം എന്നത് ഇല്ല. 

ജനിക്കുന്നതിന് മുൻപും മരിച്ചതിന് ശേഷവും തുടരുന്ന ഞാൻ ഇല്ല. വ്യക്തി ഇല്ല, വ്യക്തിത്വബോധം ഇല്ല.

No comments: