വിവരമില്ലാത്തവരുടെ ആയുധം അസൂയ, വെറുപ്പ്, ശത്രുത, ഊഹാപോഹങ്ങൾ പേറിനടക്കുക.
വിവരമില്ലാത്ത ജനങ്ങളിൽ രാഷ്ടീയനേതൃത്വം പരീക്ഷിച്ച് നടപ്പാക്കി വിജയിക്കുന്നതും അസൂയ, വെറുപ്പ്, ശത്രുത, ഊഹാപോഹങ്ങൾ എന്നിവ വളർത്തിയും വെച്ചും മാത്രം.
പിശാച് പിശാചാവുന്നതും അസൂയ, വെറുപ്പ്, ശത്രുത, ഊഹാപോഹങ്ങൾ പേറിനടക്കുക എന്നത് കൊണ്ട് മാത്രം.
******
അയൽവാസിയെ വെറുക്കലും കുറ്റംപറയലും പിന്നെ വീട്ടുകാരെ തമ്മിലടിപ്പിക്കലുമാണ് സ്വന്തം വീടിനോടുള്ള സ്നേഹം, സ്വന്തം വീട് ഭരണം എന്ന് വരരുത്.
സ്വന്തം വീടിനെയും നാടിനേയും സ്നേഹിക്കുന്നവൻ അയൽവാസിയെ കൂടി സ്നേഹിക്കും, വീട്ടുകാരെ ഒന്നായി കൊണ്ടുനടക്കും.
അകറ്റാതെ, പകരം എങ്ങിനെയും അടുപ്പിച്ച് സ്നേഹിച്ച് നിർത്തും.
********
ആളുകൾ കാര്യമായ തെളിവും വിവരവും ഇല്ലാതെ, വെറുപ്പ് വീണ്ടും വീണ്ടും ജനിപ്പിക്കും വിധം, വെറുപ്പ് ജനിപ്പിക്കുകയും വിതരണം ചെയ്യുകയും ഒരു ദൗത്യം പോലെ ഏറ്റെടുത്ത് എന്തൊക്കെയോ പറയുന്നു.
പാക്കിസ്ഥാനിൽ ഹിന്ദുക്കൾ കൂട്ടക്കൊല ചെയ്യപ്പെട്ടതായും കൂട്ടാമായി മതപരിവർത്തനം ചെയ്യപ്പെട്ടതായും ഒരു വിവരവും വാർത്തയും ഒരു മാധ്യമത്തിലൂടെയും ഇന്നിതുവരെ എവിടെയും കണ്ടില്ല. ഇവിടെ ഇന്ത്യയിൽ നിക്ഷിപ്ത തൽപര ഗ്രൂപ്പുകൾ അവരുടെ അജണ്ട നടപ്പാക്കാൻ വേണ്ടി പറയുന്നതും പ്രചരിപ്പിക്കുന്നതുമല്ലാതെ.
അന്താരാഷ്ട്ര സമൂഹം എവിടെയും അങ്ങനെയൊന്ന് പറഞ്ഞില്ല, അംഗീകരിച്ചില്ല.
ഇസ്ലാമിക തീവ്രവാദം ഉണ്ടെന്നും അപകടകരമാണെന്നും അംഗീകരിച്ച് കൊണ്ട് തന്നെയാണ് ഇത് പറയുന്നത്.
ഈ ഇസ്ലാമിക തീവ്രവാദം കാരണം പാക്കിസ്ഥാനിൽ മുസ്‌ലിംകളെ കൊന്നത്ര പോലും ഹിന്ദുക്കളെ കൊന്നിട്ടില്ല.
അവിഭക്ത ഇന്ത്യയുടെ ഭാഗമായ പാക്കിസ്ഥാനിൽ താങ്കൾ പറഞ്ഞത് പോലെ ഹിന്ദുക്കൾ പതിനാറ് ശതമാനം ഉണ്ടായിരുന്നിരിക്കും.
അവിഭക്ത ഇന്ത്യയിലെ മുസ്ലിംകളുടെ ശതമാനവും വിഭജനത്തിന് ശേഷമുള്ള ഇന്ത്യയിലെ ശതമാനം അല്ല. അതും കുറഞ്ഞിട്ടുണ്ട്.
എന്തുകൊണ്ട് കുറഞ്ഞു?
ഇന്ത്യയിലെ മുസ്ലിംകളിൽ വലിയ വിഭാഗം പാക്കിസ്ഥാനിലേക്കും പാക്കിസ്ഥാനിലെ ഹിന്ദുക്കളിലെ വലിയ വിഭാഗം ഇന്ത്യയലേക്കും വന്നു, പാലായനം ചെയ്തു.
അല്ലാതെ എന്തോ ആരോ ചെയ്തത് കൊണ്ട് രണ്ട് ഭാഗത്തും ഹിന്ദുക്കളും മുസ്ലിംകളും കുറഞ്ഞതല്ല.
പിന്നെ വിഭജന സമയത്ത് നടന്ന ദുരന്തവും കൊലപാതകങ്ങളും രണ്ട് കൂട്ടരും ഒരുപോലെ അനുഭവിച്ചു. കണക്ക് പറയുമ്പോൾ രണ്ട് ഭാഗത്ത് നിന്നും പറയണം. വസ്തുതകൾ വെച്ച് പറയണം.
മുസ്ലിംകൾ വിഭജനത്തിന് ശേഷം ഇന്ത്യയിൽ വെറും പതിനഞ്ചു ശതമാനത്തിനും താഴെയായി കുറഞ്ഞത് പോലെ പാക്കിസ്ഥാനിൽ ഹിന്ദുക്കളും കുറഞ്ഞു.
ഹിന്ദുക്കൾ ഇന്ത്യയിലേക്കും മുസ്ലിംകൾ പാക്കിസ്ഥാനിലേക്കും പാലായനം ചെയ്തത് കാരണം.
********
No comments:
Post a Comment