ഈയുള്ളവൻ ദൈവത്തോട് നന്ദി പറയാറില്ല.
കാരണം, ഈയുള്ളവൻ്റെ ജീവിതം തന്നെ ദൈവത്തിനുള്ള നന്ദിയാണ്.
നന്ദി പറയാൻ മാത്രം വേറെ തന്നെയായ ഈയുള്ളവൻ ഇല്ല.
*******
ഈയുള്ളവൻ ദൈവത്തെ പ്രകീർത്തിക്കാറില്ല.
കാരണം, ഈയുള്ളവൻ്റെ ജീവിതം തന്നെ ദൈവത്തിനുള്ള പ്രകീർത്തനമാണ്.
പ്രകീർത്തിക്കാൻ മാത്രം വേറെ തന്നെയായ ഈയുള്ളവൻ ഇല്ല.
*******
ഈയുള്ളവൻ ദൈവത്തോട് പ്രാർത്ഥിക്കാറില്ല.
കാരണം, ഈയുള്ളവൻ്റെ ജീവിതം തന്നെ ദൈവത്തിനുള്ള പ്രാർത്ഥനയാണ്.
പ്രാർത്ഥിക്കാൻ മാത്രം വേറെ തന്നെയായ ഈയുള്ളവൻ ഇല്ല.
*******
ഉണ്ടെങ്കിൽ ഉള്ള ഈയുള്ളവൻ്റെ അഹങ്കാരവും പെരുമ്പറകൊട്ടലും എല്ലാം തന്നെ ഉണ്ടെങ്കിൽ ഉള്ള ദൈവത്തിനുള്ള പ്രകീർത്തനങ്ങളും സ്തുതികളും മഹത്വപ്പെടുത്തലുകളുമാണ്.
ഉണ്ടെങ്കിൽ ഉള്ള ഈയുള്ളവൻ്റെ അഹങ്കാരവും പെരുമ്പറകൊട്ടലും എല്ലാം ഉണ്ടെങ്കിൽ ഉള്ള ദൈവത്തിൻ്റെ തന്നെ മഹത്വവും വലുപ്പവുമാണ്.
ഉണ്ടെങ്കിൽ ഉള്ള ഈയുള്ളവൻ്റെ അഹങ്കാരത്തിലൂടെയും പെരുമ്പറകൊട്ടലിലൂടെയും ഉണ്ടെങ്കിൽ ഉള്ള ദൈവം തന്നെ സ്വയം മഹത്വപ്പെടുന്നതാണ്.
No comments:
Post a Comment