Tuesday, February 13, 2024

ദൈവത്തിന് കക്കൂസും കഞ്ഞിയും ഒന്ന്.

കഞ്ഞിയും കക്കൂസും ആപേക്ഷിക ലോകത്തെ ആപേക്ഷിക കര്യങ്ങൾ. 

ആത്യന്തികമായ ദൈവത്തിന് കക്കൂസും കഞ്ഞിയും ഒന്ന്. 

ശരിയും തെറ്റും നന്മയും തിൻമയും ഇല്ലാതെ ആത്യന്തികത. 

എല്ലാം ഒന്നാവുന്ന അവസ്ഥ ആത്യന്തികത. 

അവസ്ഥ എന്ന് പോലും വിളിക്കാൻ പറ്റാത്തത് ആത്യന്തികത.

********

അപ്പനും അളിയനും ആത്യന്തികതയിൽ ഇല്ല. 

അതൊക്കെ നമ്മുടെ ആപേക്ഷിക മാനത്തിൽ നിന്നുകൊണ്ടുള്ള വിശേഷണങ്ങൾ മാത്രം.

*******

ആപേക്ഷികതയിൽ നിൽക്കുമ്പോൾ ഭിന്നതയും അംഗീകരിക്കപ്പെടണം. 

ശരിയാണ്. 

പക്ഷേ, ആപേക്ഷിക ഭിന്നത ആത്യന്തികതയിലേക്ക് വിശേഷിപ്പിക്കുന്നതും ആരോപിക്കുന്നതുമെന്തിന്? 

ആ ഭിന്നതയിൽ  ദൈവത്തെ നിർവ്വച്ചിച്ച് തടവിലിട്ട്  തമ്മിലടിക്കുന്നതും എന്തിന്?

ആപേക്ഷികമായ നമ്മുടെ ജീവിതസന്ധാരണത്തിനു വേണ്ടി ഭിന്നതകൾ ഒക്കെയും നാം അംഗീകരിക്കുന്നുണ്ടല്ലോ പ്രയിഗിക്കുന്നുണ്ടല്ലോ?

അത്ര പോരെ.

********

എന്നിരിക്കെ, വിശുദ്ധമാല്ലാത്ത, ദൈവികമല്ലാത്ത എന്തെങ്കിലും ഈ പ്രപഞ്ചത്തിലുണ്ടോ? 

ഇല്ല. 

ഇല്ലെങ്കിൽ പിന്നെന്തിന് ഏതെങ്കിലും ചിലതിനും ഏതെങ്കിലും ചില ഇടങ്ങൾക്കും മാത്രം പ്രത്യേക ദൈവിക വിശുദ്ധ പരിവേഷം നൽകണം?

No comments: