Tuesday, February 6, 2024

ഈ പറയുന്നത് ഒരു തെറ്റായ വിവരമല്ലേ? കളവല്ലേ?

വിശ്വാസിയും വിശ്വാസകാര്യങ്ങളും അങ്ങനെയാണ്. 

99 ശതമാനം ജനങ്ങളും വീണുകിട്ടിയത് തന്നെ കൊണ്ടുനടക്കും. 

ഉപബോധമനസ്സിനെ മാത്രം പിന്തുടരും. 

എന്ത് വന്നാലും കുട്ടിപ്രായത്തിൽ വിഴുങ്ങിയത് തുപ്പില്ല. 

എത്ര ന്യായമില്ലേലും വിശ്വാസം തിരുത്തില്ല.

*******

ചോദ്യം: ഈ പറയുന്നത് ഒരു തെറ്റായ വിവരമല്ലേ? കളവല്ലേ?

ശരിയാണ്. 

കളവാണ്.

എന്തുകൊണ്ട് കളവാണ്?

കാരണം ഒരു ശതമാനവും ഇല്ല ഇങ്ങനെയുള്ളവർ.

ഒരു ശതമാനത്തിൻ്റെ നൂറിലൊന്ന് പോലുമില്ല.

ആ നിലക്ക് അറിയാതെ സംഭവിച്ചത്, ഒരോളത്തിന് പറഞ്ഞത് തന്നെയാണ്.

കോടിയിൽ ഒന്ന് പോലും ഉണ്ടാവില്ല യഥാർഥത്തിൽ പൂർണമായും ഉപബോധമനസിനെ തകർത്ത് പുറത്ത് വന്നവർ. 

അങ്ങനെ പുറത്ത് വരിക എളുപ്പമല്ല. 

അങ്ങേയറ്റം അരക്ഷിതത്വം വിളിച്ചു ചോദിച്ചു കൊണ്ടുവരുന്ന പരിപാടിയാണത്.

അതുകൊണ്ട് തന്നെ യഥാർത്ഥത്തിൽ പറഞാൽ ബാക്കി ഒരു ശതമാനം പോലും ഇല്ല. 

0.001 ശതമാനം പോലും ഇല്ല. 

നൂറിൽ ഒരാൾ ഉണ്ടെന്ന് പറയുന്നതൊക്കെ ഒരുതരം പർവ്വതീകരണം മാത്രമാണ്. കളവാണ്.

ഒരോളത്തിൽ പറയാവുന്നത് മാത്രം. 

ജീവിതത്തിന് വേണ്ടി, സാമൂഹ്യ സുരക്ഷിതത്വത്തിന് വേണ്ടി സകല ചിന്തകളും പൊതുമദ്ധ്യത്തിൽ വേണ്ടെന്ന് വെച്ച് കൂട്ടത്തിൽ ഒരുമിച്ചു നടക്കുന്നവർ തന്നെയാണ് 99.999 ശതമാനവും അതിലധികം.

********


No comments: