Thursday, February 1, 2024

നമ്മൾ ഓമനപ്പേരിൽ വിളിക്കുന്ന ഭാരതീയ സംസ്കാരം ഉണ്ടോ?

സംസ്കാരം, അഥവാ കൾച്ചർ.

നാം അഭിമാനിക്കുന്ന, അഥവാ ഒന്നും മനസ്സിലാവാതെ വെറും വെറുതെ നാം കാല്പനികതയിൽ ലയിച്ച് ദുരഭിമാനം കൊള്ളുന്ന സംസ്കാരം. 

ഭാരതീയരായ നമ്മൾ ഭാരതീയ സംസ്കാരം എന്ന് ഓമനപ്പേരിൽ വിളിക്കുന്ന സംസ്കാരം.

അങ്ങനെയൊന്നുണ്ടോ, അങ്ങനെയൊന്നുണ്ടായിരുന്നോ?

അങ്ങനെയൊന്നില്ല, അങ്ങനെയൊന്നുണ്ടായിരുന്നില്ല.

ഇന്നതാണ്, ഇങ്ങനെയാണ് എന്ന് വസ്തുനിഷ്ഠമായി മൂർത്തമായി കാണിച്ച് പറയാവുന്ന ഒന്ന് സംസ്കാരമായി, ഭാരതീയ സംസ്കാരമായി എവിടെയും ഉണ്ടായിരുന്നില്ല. 

പലതും പലതും സ്ഥിരസ്വഭാവമില്ലാതെ മാറി മാറി ആയിത്തീർന്നതല്ലാതെ ഒന്നും എവിടെയും ഉണ്ടായിരുന്നില്ല.

ഉണ്ടെങ്കിൽ ഉള്ളതും ഉണ്ടായിരുന്നതും അതാത് പ്രദേശത്തെ മനുഷ്യരുടെ ജീവിതം.

ഉണ്ടെങ്കിൽ ഉള്ളതും ഉണ്ടായിരുന്നതും അതാത് കാലവും സ്ഥലവും ജീവിതസാഹചര്യവും പോലെ മാറ്റി മാറ്റി ഉണ്ടാക്കിയെടുത്തത്. 

ഉണ്ടെങ്കിൽ ഉള്ളതും ഉണ്ടായിരുന്നതും എപ്പോഴും മാറ്റിക്കൊണ്ടിരുന്നത്, 

ഉണ്ടെങ്കിൽ ഉള്ളതും ഉണ്ടായിരുന്നതും എപ്പോഴും സ്വയം മാറിക്കൊണ്ടിരുന്നത്.

ഉണ്ടെങ്കിൽ ഉള്ളതും ഉണ്ടായിരുന്നതും ഒരിക്കലും സ്ഥിരമായി നിന്നിട്ടില്ലാത്ത വെറും ജീവിതസംസ്കാരം മാത്രം. അഥവാ മനുഷ്യസംസ്കാരം മാത്രം.

സംസ്കാരം , അഥവാ കൾച്ചർ എന്ന വാക്ക് തന്നെ ഇംഗ്ലീഷിലായാലും മലയാളത്തിലായാലും കൃത്യമായ അർത്ഥം സൂചിപ്പിക്കുന്നു.

മാറ്റത്തിന് വിധേയമാകും വിധം ഓരോ പ്രാവശ്യവും ശുദ്ധീകരിക്കപ്പെടുന്നതും സംസ്കരിക്കപ്പെടുന്നതും സംസ്കാരം, അഥവാ കൾച്ചർ. 

ഓരോ പ്രാവശ്യവും ശുദ്ധീകരിക്കപ്പെടേണ്ടതും സംസ്കരിക്കപ്പെടേണ്ടതും സംസ്കാരം, അഥവാ കൾച്ചർ. 

എന്നുവെച്ചാൽ സ്ഥിരമായ ഒന്ന് സംസ്കാരം എന്ന പേരിൽ ഇല്ലെന്നർത്ഥം. 

ഇത് അത് എന്ന നിലക്ക് സംസ്കാരമായി കാണിക്കാൻ ഒന്നില്ലെന്നർത്ഥം. 

മാറ്റം മാത്രമാണ് സംസ്കാരമായി നമുക്ക് കാണിക്കാനുണ്ടാവുന്ന ഒരേയൊരു കാര്യം എന്നർത്ഥം.

അതുകൊണ്ട് തന്നെ സ്ഥിരമായ (constant ആയ) ഒരു സംസ്കാരം (culture) വസ്തുനിഷ്ഠമായ അർത്ഥത്തിൽ എവിടെയും ഉണ്ടായിട്ടില്ല, ഉണ്ടായിരുന്നിട്ടില്ല. 

സംസ്കാരം എന്ന് പറഞാൽ തന്നെ സ്ഥിരമായ ഒന്നല്ല, സ്ഥിരമായ ഒന്നില്ല എന്നർത്ഥം.

സ്ഥിരമായി നിൽക്കാത്തതിനെ മാത്രമേ കൾച്ചർ അഥവാ സംസ്കാരം എന്ന് പറയൂ, പറയാൻ പാടുള്ളൂ എന്നർത്ഥം.

അഥവാ മാറ്റവും മാറാനുള്ള സന്നദ്ധതയും മാത്രമാണ് സംസ്കാരം അഥവാ കൾച്ചർ എന്നർത്ഥം.

അല്ലാതെ, 

സ്ഥിരമായി (constant ആയി) നിലനിന്ന സംസ്കാരമില്ല. അത് ഭാരതീയ സംസ്കാരമായാലും സനാതന ധർമ്മമായാലും. 

മാറ്റങ്ങൾക്ക് വിധേയമാകാതെ നിലനിന്ന സംസ്കാരമില്ല. 

മാറ്റങ്ങൾക്ക് വിധേയമാകേണ്ടതില്ലാതെ നിലനിന്ന സംസ്കാരമില്ല.

അങ്ങനെ നിലനിന്നിരുന്നെന്ന് നാം ഇന്ന് ദുരഭിമാനം കൊള്ളാൻ വേണ്ടി ഉണ്ടാക്കിപ്പറയുന്ന ഒരു കൾച്ചർ (സംസ്കാരം) ലോകത്തെവിടെയും, പിന്നെ ഇങ്ങ് ഇന്ത്യയിലും ഉണ്ടായിരുന്നില്ല, നിലനിന്നിരുന്നില്ല.

ഓരോ പ്രാവശ്യവും ഉണ്ടായിരുന്നത് തിരുത്തിത്തിരുത്തി വന്നത് മാത്രം സംസ്കാരം, അഥവാ കൾച്ചർ. 

അതുകൊണ്ട് തന്നെ ഇനിയും തിരുത്താനുള്ളതും മാറാനുള്ളതും സംസ്കാരം, ഭാരതീയ സംസ്കാരം.

അങ്ങനെ തിരുത്തിത്തിരുത്തി വന്നതിനെയും തുരുത്തിത്തിരുത്തി വരുന്നതിനെയും, അങ്ങനെയുണ്ടാവുന്ന മാറ്റത്തിനെയുമാണ് കൾച്ചർ അഥവാ സംസ്കാരമെന്ന് പറയുക. അഥവാ ഭാരതീയ സംസ്കാരമെന്ന് പറയുക.

കൾച്ചറിംഗിന് (അഥവാ ശുദ്ധീകരണത്തിന്) വിധേയമാകുന്നതും അങ്ങനെ കൾച്ചറിങ്ങിന് (സംസ്കരണത്തിന്) വിധേയമായി മാറിമാറി വരുന്നതുമാണ് കൾച്ചർ, അഥവാ സംസ്കാരം.

അങ്ങനെ പണ്ടുണ്ടായിരുന്ന പലതും മാറിമാറി വന്നാണ് ഇന്നുണ്ടായത്. 

കാരണം ചലനവും പുരോഗതിയും മുന്നോട്ടാണ്. പിറകോട്ടല്ല. 

നിന്നിടം വിടാതെ നടത്തം സാധ്യമല്ല. നടക്കുന്നവൻ നിന്നിടം വിടും. 

നിന്നിടത്ത് തന്നെ നിൽക്കുന്നവൻ നടക്കുന്നില്ല. 

നിന്നിടത്ത് തന്നെ നിൽക്കുന്നത് സംസ്കാരമല്ല. 

നിന്നിടം നിൽക്കുന്നത് ഭാരതീയമെന്ന് നാം ഊറ്റംകൊള്ളുന്ന സംസ്കാരമായാലും സംസ്കാരമല്ല. 

വെറുതെ പേരിട്ട് വിളിച്ചത് കൊണ്ട് തടഞ്ഞുനില്പ് നടത്തമാവില്ല 

അങ്ങനെ പണ്ടുണ്ടായിരുന്ന പലതും മാറിമാറി വന്നാണ് ഇന്നത്തെ അവസ്ഥയും ജീവിതരീതികളും ഉണ്ടായത്. ജാതീയതയും സതിയും ശൈശവ വിവാഹവും ഒക്കെ തിരുത്തപ്പെട്ടതും തിരുത്തപ്പെടുന്നതും അങ്ങനെയാണ്. സംസ്കാരത്തിൻ്റെയും സംസ്കരണത്തിൻ്റെയും ഭാഗമായി. നിന്നിടം വിട്ട് മുന്നോട്ട് നടന്നുകൊണ്ട്.

അല്ലാതെ, ഇക്കാലത്ത് അപ്പടി നടപ്പാക്കേണ്ട പഴയ ഒരു സംഗതിയും പഴയ ഭാരതീയതയിലും അറേബ്യയിലും ഇല്ല, ഉണ്ടായിരുന്നില്ല.

No comments: